ഉണ്ണീരിക്കുന്ന് ജലനിധി പ്രതിസന്ധിയില്‍

                              മോങ്ങം : പനപ്പടിക്കല്‍ ഉണ്ണീരിക്കുന്ന് ജലനിധി പ്രതിസന്ധിയില്‍ . മോങ്ങം ഏഴാം വാര്‍ഡ് ഉണ്ണീരിക്കുന്ന് ജല നിധിയില്‍ നിന്നുള്ള ശുദ്ധജലവിതരണമാണ് കാലപ്പഴക്കത്താല്‍   പൈപ്പുകള്‍ ദ്രവിച്ചതുമൂലം തടസ്സപ്പെട്ടത്. പൈപ്പുകള്‍ ദ്രവിച്ചത് കാരണം മാസങ്ങളോളം റോഡിലൂടെയാണ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്. ഈ കുടിവെള്ള പദ്ധതിയിലെ ഇരുമ്പു പൈപ്പുകള്‍ സ്ഥാപിച്ചിട്ട് 12 വര്‍ഷം കഴിഞ്ഞു. 20 വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ ഗവണ്മെന്റ് ഇതിനായി ഫണ്ടനുവധിക്കുകയുള്ളു എന്നുള്ളതാണ് ജലനിധിയില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രതിസന്ധിയിലാക്കുന്നത്. ഏതാണ്ട് 37 കുടുംബങ്ങളാണ് ഈ കുടിവെള്ളത്തെ ആശ്രയിക്കുന്നത്. മോങ്ങം അങ്ങാടിയിലും പനപ്പടിക്കലും പൈപ്പ് പൊട്ടിയത് കാരണം ജലവിതരണം ഏതാനും ദിവസങ്ങളായി നിര്‍ത്തി വെച്ചിരിക്കുകയാണ്. 
    ഇപ്പോള്‍ മാസവാടകയായി 60 രൂപയാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് കറണ്ട് ചാര്‍ജ്ജും കളക്ഷന്‍ ചാര്‍ജ്ജും കഴിച്ച് റിപ്പയറിങ്ങിന് ഫണ്ട് ഇല്ലാത്ത അവസ്ഥയാണ്. ഇതു പരിഅഹരിക്കുന്നതിന്നായി ജലനിധി ഉപഭോക്താക്കളുടെ അടിയന്തിര യോഗം ചേര്‍ന്നു. പൈപ്പ് റിപ്പെയറിങ്ങിനുള്ള പണം ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുവാന്‍ യോഗം തീരുമാനിച്ചു. പൈപ്പ് പൂര്‍ണ്ണമായും മാറ്റന്നതിനായി പഞ്ചായത്ത് തലങ്ങളില്‍ നിന്നും ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment