പുസ്തകം പ്രകാശനം ചെയ്തു

                       മോങ്ങം : പുസ്‌തക പ്രകാശനം നടന്നു. സി. മുഹമ്മദ് മദനി രചിച്ച "ഇസ്ലാഹിമൂവ്‌മെന്റ് മോങ്ങത്ത്" എന്ന പുസ്തകം പ്രകാശനം ചെയ്തു. മസ്ജിദുല്‍ അമാന്‍ പരിസരത്ത് നടന്ന പ്രകാശനച്ചടങ്ങില്‍ പി.പി മുഹമ്മദ് മൌലവിയില്‍ നിന്ന് വി അന്‍സില്‍ ഇബ്രാഹിം പുസ്തകം ഏറ്റുവാങ്ങി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സോളാര്‍ ചെറി അദ്ധ്യക്ഷനായ ചടങ്ങില്‍ അഷ്‌റഫ് സല്‍‌വ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ ആശംസകളര്‍പ്പിച്ച് കൊണ്ട് സി.കെ മുഹമ്മദ് മദനി കെ എന്‍ എം , ഷാഫി ജെ സി ഐ എന്നിവര്‍ സംസാരിച്ചു. കെ എം ഫൈസല്‍ നന്ദിയും പറഞ്ഞു. പുസ്തകം ആവശ്യമുള്ളവര്‍ സോളാര്‍ ചെറിയുമായി ബന്ധപ്പെടണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment