വെല്‍‌ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രക്യാപന സമ്മേളനം നടത്തി

                       മൊറയൂര്‍ : അഴിമതി മുക്ത ക്ഷേമ രാഷ്ട്രം , മൂലാധിഷ്ഠിധ രാഷ്ട്രീയം , ജനപക്ഷ വികസനം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് വെല്‍‌ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മൊറയൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രക്യാപനം 21 - 10 - 2012 ന് പ്രൌഡഗംഭീരമായ സദസ്സില്‍ മൊറയൂര്‍ അങ്ങാടിയില്‍ വെച്ച് നടന്നു. മലപ്പുറം മണ്ഡലം പ്രസിഡന്റ് സ: ജംഷീര്‍ മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം ശാക്കിറിന് പതാക കൈമാറി പ്രക്യാപനം നടത്തി.
                       വെല്‍‌ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് സ:അബ്ദുല്‍ ഹമീദ് വാണിയമ്പലം സമ്മേളനം ഉല്‍ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബഷീര്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ സംസ്ഥാന സമിതിയം‌ഗം ശ്രീ. ഭാസ്കരന്‍ വാലഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് അമീര്‍ ആശംസയും പഞ്ചായത്ത് ട്രഷറര്‍ ഇബ്രാഹീം നന്ദിയും പറഞ്ഞു 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment