ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് നിരവധി പേര്‍ മരിച്ചു

            റിയാദ്: റിയാദ് ദമ്മാം ഹൈവേയില്‍ ഗ്യാസ് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചു. അപകടത്തില്‍ 20 ലേറെ പേര്‍ മരണമടഞ്ഞു. 60 ലേറെ പേര്‍ക്ക് പൊള്ളലേറ്റു. മരിച്ചവരും അപകടത്തില്‍ പെട്ടവരും ഏതു രാജ്യക്കാരാണെന്ന് അറിവായിട്ടില്ല. അപകട സ്ഥലത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. പ്രദേശത്തെ ഒരു വ്യവസായ സ്ഥാപനം ഭാഗികമായി തകര്‍ന്നു. നഗരത്തിന്റെ തെക്ക് ഭാഗത്ത് ഇന്ന് രാവിലെയാണ് അപകടം നടന്നത്. നഗരത്തിലെ മേല്‍പ്പാലത്തിന് സമീപം നടന്ന അപകടത്തെത്തുടര്‍ന്നാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചതെന്ന് പറയപ്പെടുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment