


നാട്ടില്‍ നിന്നു സന്ദര്‍ശനാര്‍ഥം ജിദ്ദയില്‍ എത്തിയ മോങ്ങത്തെ പൗര പ്രമുഖന്‍ റിട്ടേര്‍ഡ് ജോയിന്റ് ആര്‍ ടി ഒ കിളിക്കോട്ട് ബി.ബാപ്പുട്ടിയും, ബാല്യകാല സ്‌മരണകള്‍ മോങ്ങത്ത് ചിതറി കിടക്കുന്ന ജന്മം കൊണ്ട് മോങ്ങത്ത്കാരനായ ജിദ്ദയിലെ പൊതു പ്രവര്‍ത്തന രംഗങ്ങളിലെ സജീവ സാനിദ്ധ്യമായ നിസാമുദ്ധീന്‍ ചാലിതൊടിയും നാടിന്റെ കൂട്ടായ്‌മക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.


ജിദ്ദക്ക്പുറമെ മക്ക, മദീന, ത്വായിഫ്, ജീസാന്‍ ,അബ്‌ഹ,ബാരിക്ക്, ബിര്‍ക്ക്, ധര്‍ബ്ബ്, നജ്‌റാന്‍ , മഹായില്‍ ,ഖമീസ് മുശൈത്ത്, തബൂക്ക് തുടങ്ങി സൗദിയുടെ വിവിധ മേഖലകളില്‍ ഒറ്റപെട്ട് പ്രവാസ ജീവിതം നയിക്കുന്ന മോങ്ങത്തുകാര്‍ പോലും കോ-ഓഡിനേറ്റര്‍മാര്‍ മുഖാന്തിരം ജിദ്ദ കമ്മിറ്റിയുമായി സഹകരിച്ചു വരുമ്പോള്‍ തലസ്ഥാന നഗരിയായ റിയാദില്‍ പി.പി.സൈതലവി പ്രസിഡന്റും സി.കെ.അബ്ദുറസാഖ് എന്ന ചെറിയാവ സെക്രടറിയും സി.കെ.മുഹമ്മദലി എന്ന കുഞ്ഞാപ്പു ട്രഷററുംസി.കെ.ബാപ്പുട്ടി കണ്‍വീനറുമായി ഒരു കമ്മിറ്റി രൂപീകരിച്ചു റിയാദിലെ മുഴുവന്‍ മോങ്ങത്തുകാരും ജിദ്ദാ കേന്ദ്ര കമ്മിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.


തുടര്‍ന്ന് നടന്ന നയ രൂപീകരണ ചര്‍ച്ചയില്‍ മഹല്ല് കമ്മിറ്റിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാതലായ മാറ്റങ്ങള്‍ക്ക് തുടക്കമിറ്റുന്ന തീരുമാനങ്ങള്‍ കൈകൊണ്ടു. വിവാഹ ധന സഹായം അനാഥകള്‍ക്ക് മാത്രം പരിമിതപെടുത്താനും ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കും മഹല്ല് കമ്മിറ്റിയുടെ സഹായം അവശ്യഘട്ടങ്ങളില്‍ ലഭ്യമാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. പ്രവാസ ജീവിതത്തിനിടെ കിഡ്നി രോഗം ബാധിച്ച് നാട്ടില്‍ മരണപെട്ട സി.ടി.അബ്ബാസിന്റെ വിവാഹ പ്രായമെത്തിയ രണ്ട് പെണ്‍മക്കളടക്കം മൂന്ന് പെണ്‍കുട്ടികളും രണ്ട് ചെറിയ ആണ്‍കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണത്തിനു വേണ്ടി കുടുംബ സഹായ ഫണ്ട് രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

കബീര്‍ ചേങ്ങോടന്‍ , ഹുസൈന്‍ കുഞ്ഞു ചക്കുംപുറം, പി.പി.മുഹമ്മദലി എന്ന ചെറിയാപ്പു, സി.കെ.കുട്ട്യാപ്പു, അബ്‌ദുറഹ്‌മാന്‍ സി.കെ, ജാഫര്‍ കോടിതൊടിക, എ.കെ.അഷ്‌റഫ്, കരീം ചെരിക്കകാട്, സി.കെ ഹംസ, യൂനുസ് പാണാളി, അല്ലിപ്ര അലവി ഹാജി, ബി.ബഷീര്‍ ബാബു, അലവി മണ്ണാത്തി കല്ലില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.അലവിഹാജി, അബ്‌ദുറഹ്‌മാന്‍ അല്‍ മജാല്‍ , സി.ടി.അലവി കുട്ടി എന്നിവര്‍ ചര്‍ച്ച നിയന്ത്രിച്ചു.

നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും പുതിയ ഭാരവാഹികളായി കോഴിപറമ്പില്‍ അലവിഹാജി പ്രസിഡന്റും അബ്‌ദുറഹ്‌മാന്‍ അല്‍ മജാല്‍ സെക്രടറിയും സി.കെ ബീരാന്‍ ഹുസൈന്‍ എന്ന നാണി ട്രഷററുമായി വീണ്ടും ഐക്യഖണ്ഡേനെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളെ തീരുമാനിക്കാന്‍ പ്രസിഡന്റിനെ ചുമതല പെടുത്തി. തുടര്‍ന്ന് സെക്രട്രറി നന്ദി രേഖപെടുത്തിയതോടെ ജനറല്‍ ബോഡിയുടെ ആദ്യഘട്ടം അവസാനിച്ചു.
തുടര്‍ന്ന് നടന്ന കുട്ടികളുടെ കലാവിരുന്നില്‍ മോങ്ങത്തെ പിഞ്ചോമനകളായ നീനു, അല്‍ഫാസ്, ഷഹബാന്‍ , ആയിശ നഹീം, ഹിബ ഷഫ്‌രി, അബീ സമീഹ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ മക്ക കോ-ഓര്‍ഡിനേറ്റര്‍ കാരപഞ്ചീരി മൂസ, അബ്‌ദുറഹ്‌മാന്‍ മുസ്ലിയാരകത്ത്, അബ്ബാസ് മുസ്‌ലിയാരങ്ങാടി, അല്ലിപ്ര അലവി ഹാജി,“എന്റെ മോങ്ങം ന്യൂസ് ബോക്സ്” ചെയര്‍മാന്‍ ബി.ബഷീര്‍ ബാബു, അസോസിയേറ്റ് എഡിറ്റര്‍ സി.കെ.എ.റഹ്‌മാന്‍ എന്നിവര്‍ വിതരണം ചെയ്‌തു.
വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ അര്‍ദ്ധ രാത്രി പന്ത്രണ്ടരയോടെ എല്ലാ മോങ്ങം പ്രവാസികളും പിരിഞ്ഞു. നാടിന്റെ സ്‌പന്ദനങ്ങളും നൊമ്പരങ്ങളുമായി ഇനിയും ഒന്നിക്കാമെന്ന പതീക്ഷയോടെ...
0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):
Post a Comment