Showing posts with label ഗെയിംസ്. Show all posts
Showing posts with label ഗെയിംസ്. Show all posts

ദര്‍ശന ഷട്ടില്‍: മോര്‍ണിങ്ങ് പ്ലെയേസ് ജേതാക്കള്‍

    മോങ്ങം: മൊബൈല്‍ സിറ്റി മോങ്ങം വിന്നേഴ്സ് ട്രോഫിക്കും ടോപ്പ് ഇന്‍ സിറ്റി റണ്ണേഴ്സ് സമ്മാനത്തിനും വേണ്ടി ദര്‍ശന ക്ലബ്ബ് സംഘടിപ്പിച്ച നാലാമത് ഫ്ലെഡ് ലൈറ്റ് ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ചെറാട്ട് ഫൈസല്‍ ബാബുവും ഷിബും നയിച്ച മോര്‍ണിങ്ങ് പ്ലെയേസ് ജേതാക്കളായി. ആനം കുന്നത്ത് മിനി ഗ്രൌണ്ടില്‍ സംഘടിപ്പിച്ച ആദ്യന്ത്യം ആവ് മത്സരത്തില്‍ പതിനെട്ട് ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് അബ്ദുറഹ്‌മാന്‍ കൊല്ലൊടിക സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. 

മോങ്ങത്തിന്റെ വോളിബോള്‍ പെരുമയെ ഓര്‍ക്കുമ്പോള്‍


    ഒരു യുവത്വത്തിന്റെ നടപ്പും തുടിപ്പും എല്ലാ കാലഘട്ടത്തിലും ഓരോ നാടിന്റെയും സ്പന്ദനം ആയിരിക്കും. നീണ്ട ഒരു പതിറ്റാണ്ടിലധികം മോങ്ങത്തിലെ ഒരു കൂട്ടം യുവാക്കളുടെ തുടിപ്പും ആവേശവുമായിരുന്നു വോളിബോള്‍. 1990 - കളുടെ ആദ്യ വര്‍ഷങ്ങളില്‍‍ തുടങ്ങി 2000-കളുടെ പകുതി വരെയും മോങ്ങത്തിലെ വൈകുന്നെരങ്ങള്‍‍ക്ക് നീണ്ട ഹരവും, അഭിനിവേശവും പകര്‍‍ന്ന വോളിബോള്‍‍ കോര്‍‍ട്ടുകള്‍‍ ഇന്നത്തെ നമ്മുടെ യുവ തലമുറയ്ക്ക് അന്യം നിന്ന് പോയിരിക്കുന്നു. ആദ്യ കാലങ്ങളിള്‍‍ ചെപ്പങ്ങലായിലെ മര മില്ല് പരിസരത്ത് ആരംഭിച്ച വോളിബോള്‍‍ പിന്നീട് ചെറുപുത്തുര്‍ റോഡിനു അഭിമുഖമായുള്ള വയലില്‍‍ ആയിരുന്നു ഏറെ കാലം കളിച്ചിരുന്നത്. പ്രോഫെഷനലിസം ഒട്ടും ഇല്ലാതെ തുടങ്ങിയ അന്നത്തെ മോങ്ങത്തെ  വോളിബോള്‍ ടീം കാലക്രമേണ പ്രോഫെഷനലുകളെ വരെ വെല്ലുന്ന നിലവാരത്തിലെക്കുയര്‍‍ന്നു വന്ന കാഴ്ച്ചയായിരുന്നു പില്‍കാലത്ത് കണ്ടത്.
  വെറ്റിലപാറ, തോട്ടുമുക്കം, വടകര, മൂന്നിയ്യൂര്‍, എം.എസ്.പി തുടങ്ങിയ മലബാറിലെ മികച്ച ടീമുകളോട് വരെ മാറ്റുരച്ചു വിജയം കൊയ്ത പാരമ്പര്യം മോങ്ങത്തെ വോളിബോള്‍‍ ടീമിന് ഉണ്ടായിരുന്നു എന്ന വസ്തുത മോങ്ങത്തെ വോളിബോള്‍ ചരിതത്തിന്റെ നല്ല ഇന്നലെകളെയാണ് നമ്മെ ഓര്‍മ്മ പെടുത്തുന്നത്. കേരളത്തിലെ പ്രമുഖ ടീമുകളെ പങ്കെടിപ്പിച്ചു ഒരു സ്റ്റേറ്റ് ലെവല്‍  വോളിബോള്‍ ടൂര്‍ണമെന്റ്  വരെ സംഘടിപിച്ചു മോങ്ങത്തിന്റെ യശസ്സുയര്‍ത്തിയ സംഭവം വരെ അന്നത്തെ വോളിബോള്‍ യുവാക്കളുടെ കൂട്ടയ്മയായിരുന്ന നാഷണല്‍ ക്ലബിന് അവകാശപെടാനുണ്ട്. കെ.എം.ബിച്ചു, ബി.മമുണ്ണി, സി.ഹനീഫ, കെ.എം.സലിം മാസ്റ്റര്‍ , പി.പി കുഞ്ഞിപ്പു, ബി.ബിച്ചാപ്പു,  വി.ഗഫൂര്‍, കെ.കുഞ്ഞലവി, ഫാക്റ്റ് ചന്ദ്രന്‍, എന്‍ . പി നസീം, അമ്പിളി കബീര്‍, ടി.പി മുഹമ്മദ്‌, ഫുഡ്‌ ലാന്‍ഡ്‌ കുഞ്ഞു, സി.കാസിം, പി.പി മുനീബ്, ഒസ്സാന്‍ അബുകാക്ക, ഫാക്റ്റ് കുഞ്ഞു, മുന്ഷീര്‍, പ്രിന്‍സ്, ഗോപി, ടി.പി സലിം, എന്‍ . പി സലാം, ബി.മാനു തുടങ്ങി ഒട്ടനവധി യുവാക്കള്‍ ഒരു കാലത്ത് നമ്മുടെ നാടിന്റെ കളികളത്തിലെ ആവേശമായിരുന്നു. വൈകീട്ട് 4 .30-ഓടെ ആരംഭിച്ചിരുന്ന വോളിബോള്‍ മഗ്‌രിബ് ബാങ്ക് വരെ നീണ്ടു നിന്നിരുന്നു, മിക്ക കളികളും ജയ പരാജയത്തിനു ആവേശം പകരാന്‍ ബെറ്റു വെച്ച് കിട്ടിയിരുന്ന സോഡാ കുപ്പിയില്‍ ആയിരുന്നു അവസനിച്ചിരുന്നത്. 
   കളിക്കാരില്‍ പലരും വിദേശത്തേക്ക് പോയതും, കളിക്കളത്തിന്റെ  അപര്യാപ്തതയും,ആ തലമുറയിലെ യുവാക്കളുടെ പ്രായാധിക്യവും,പുതു തലമുറയുടെ താല്‍പര്യക്കുറവും നമ്മുടെ വോളി ബോള്‍ പാരമ്പര്യത്തിനു ഏറ്റ തിരിച്ചടികളാണ്. വോളി ബോള്‍ ജീവ വായു ആയി എടുത്ത കെ.എം ബിച്ചുവിനെ പോലുള്ള ആളുകള്‍ സമീപ പ്രദേശങ്ങളായ ആലുങ്ങപോറ്റയിലും, മൊറയൂരും, അരിമ്പ്രയിലും ഈ കായിക വിനോദത്തിന്റെ കളി കളങ്ങളില്‍ ഇന്നും സജീവമായി ഉണ്ട്. മോങ്ങത്തെ യുവ തലമുറയില്‍ പെട്ട യുവാക്കളെ സംഘടിപിച്ചു മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങള്‍ നല്‍കി മോങ്ങത്തെ വോളി ബോള്‍ യുവത്വത്തെ തിരിച്ചു കൊണ്ട് വരുവാനുള്ള  പരിശ്രമങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. 
    നമ്മുടെ അയല്‍ പ്രദേശമായ അരിമ്പ്രയിലെ പഴയ തലമുറയിലെ ആളുകള്‍ പുതു തലമുറയ്ക്ക് പ്രോത്സാഹനവും പരിശീലനവും നല്‍കിയത് ഒന്ന് കൊണ്ട് മാത്രമാണ് അവിടെ ഇപ്പോഴും ഈ കായിക മത്സരം മരിക്കാതെ ആ നാടിന്റെ പ്രശസ്തിയുടെ ഭാഗമായി ഇന്നുള്ളത് എന്നത് നമ്മള്‍ കാണേണ്ട ചൂണ്ടു പലകയാണ്. നമ്മുടെ നാട്ടിലെ നല്ലവരായ വോളി ബോള്‍ പ്രേമികളും, ക്ലബ്‌ ഭാരവാഹികളും ഈ വിഷയത്തില്‍  മോങ്ങത്തെ  യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ഈ ലേഖനം ചുരുക്കുന്നു. 

ദര്‍ശന ചെസ്സ് ടൂര്‍ണ്ണമെന്റ് ചരിത്ര സംഭവമായി

       മോങ്ങം:ദര്‍ശന ക്ലുബ്ബ് ഓണത്തോടനുംബന്ദിച്ച് സംഘടിപ്പിച്ച ജില്ലാ തല ചെസ്സ് ടൂര്‍ണ്ണമെന്റ് ശ്രദ്ദേയമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 46‌ചെസ്സ് പ്രതിഭകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് മോങ്ങത്തിന്റെ ചരിത്രത്തില്‍ ഇന്നേ വരെ കാണാത്ത ആവേശത്തോടെയാണ് സമാപിച്ചത്. സീനിയര്‍,ജൂനിയര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്, ചടുലമായ നീക്കങ്ങളാണ് എല്ലാവരും കാഴ്ച്ചവെച്ചത്. 
    മത്സരം കരുക്കള്‍ നീക്കികൊണ്ട് പഞ്ചായത്ത്മെമ്പര്‍ സി.കെ മുഹമ്മദ് ഉല്‍ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബി കുഞ്ഞുട്ടി അദ്ദ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ചെസ്സ് അസോസിയേഷന്‍ പ്രസിഡന്റ് സി ഷമീര്‍, ദര്‍ശന ക്ലബ്ബ് സെക്രടറി സികെ റഹീം,  നൌഷാദ്  എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എന്‍ പി ഹമീദ് സ്വാഗതവും ഉസമാന്‍ മൂച്ചികുണ്ടില്‍ നന്ദിയും പരഞ്ഞു.  മോങ്ങം കോ ഒപറേറ്റിവ് കൊളേജ് ഓഡിറ്റോറിയത്തിലാണ് മത്സരം അരങ്ങേറിയത്. മോങ്ങം ഒരുമ ഓഡിറ്റോറിയത്തിലായിരുന്നു മത്സര സ്ഥലം നിശ്ചയിച്ചിരുന്നതെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ മത്സരാര്‍ത്ഥികളും കാണികളും എത്തിയതിനാല്‍ അവിടെ ഉള്‍കൊള്ളാനാവത്തതിനാല്‍ കോ-ഓപറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. 
    ആറ് റൌണ്ടായിട്ടാണ് മല്‍‌സരം നടത്തിയത്, മത്സരത്തില്‍ ഹനീഫ എടവണ്ണപ്പാറ ഒന്നാം സ്ഥാനവും ഇല്ല്യാസ് ചേലാമ്പ്ര രണ്ടാം സ്ഥാനവും നേടി.  സീനിയര്‍ വിഭാഗം മത്സരം നൌഷാദും,ജൂനിയര്‍ വിഭാഗം മത്സരം സംസ്ഥാന ചെസ്സ് താരം മിനിമോള്‍ അരീക്കോടും നിയന്ത്രിച്ചു.  ന്യൂ സഫാരി സെന്റര്‍ വിന്നേര്‍സ് ക്യാഷ് അവാര്‍ഡും,സി കെ പി ആട്ടോ കണ്‍സല്‍ട്ടന്റ് റണ്ണേര്‍സ് ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.കൂടാതെ ആദ്യത്തെ പത്ത് സ്ഥാനക്കാ‍ര്‍ക്ക് പ്രത്യേക ക്യാഷ് അവാ‍ര്‍ഡും നല്‍കി.വിജയികള്‍ക്കുള്ള സമ്മാനദാനം  മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്  മുന്‍  പ്രസിഡന്റ്  സി മുഹമ്മദ് മദനി നിര്‍വ്വഹിച്ചു.

ഓണം: ദര്‍ശന ക്ലബ്ബ് ചെസ്സ് ടൂര്‍ണമെന്റ് നടത്തുന്നു

       മോങ്ങം: ദര്‍ശന ക്ലബ്ബ് ഓണാഘോഷത്തിന്റെ ഭാഗമായി‍ ജില്ലാതല ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുവാന്‍ ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാ‍നിച്ചു. സെപ്‌തം ‌ബര്‍ 11ന് ഞായറാഴ്ച്ച ഒരുമ ഓഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരം ഫീസ് അടിസ്ഥാനത്തിലായിരിക്കുമെന്നും വിജയികള്‍ക്ക് കാശ് അവാര്‍ഡ് നല്‍കുമെന്നും ജൂനിയര്‍ സീനിയര്‍ അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്നും സംഘാടക സമിതി അറിയിച്ചു.  മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍‌പര്യമുള്ളവര്‍ 9037480090 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വിസ്‌മയ ടൂര്‍ണമെന്റ് ഫ്രന്റ്സ് അരിമ്പ്ര ജേതാക്കള്‍

      മോങ്ങം: വിസ്‌മയ ക്ലബ്‌ സംഘടിപ്പിച്ച വണ്‍ ഡേ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫ്രന്റ്സ് അരിമ്പ്ര ജേതാക്കളായി . ഫൈനലില്‍ മോങ്ങം ട്രീസ്‌  ഹയാതിനെ (3-1)നു പരാജയപെടുതിയാണ് ഫ്രന്റ്സ് അരിമ്പ്ര ജേതാക്കളായത്. ഹില്‍ടോപ് മൈതാനത്തു നടന്ന മത്സരത്തില്‍ പന്ത്രണ്ട് ടീമുകള്‍ മാറ്റുരച്ചു. വിജയികള്‍ക്കുള്ള ട്രോഫിയും കേഷ് അവാര്‍ഡും റണ്ണേഴ്‌സ് കപ്പും ഇന്ത്യന്‍ ഡ്രൈവിംഗ് സ്കൂള്‍ മോങ്ങം, റിയ ട്രാവെല്‍സ് മോങ്ങം, കോസ്‌മോസ് മഞ്ചേരി തുടങ്ങിയ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌തു.

സക്കീര്‍ മെമ്മോറിയല്‍ ഫുട്ബോള്‍ : സിഡീസ് റോം ജേതാക്കളായി.

      മോങ്ങം: പനപ്പടിക്കല്‍ സാംസ്കാരിക നിലയം സംഘടിപ്പിച്ച ഒന്നാമത് സക്കീര്‍ കൂനേങ്ങല്‍ സ്‌മാരക ഏകദിന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ (അണ്ടര്‍ 20) മോങ്ങം സിഡീസ് റോം ജേതാക്കളായി. ഫൈനലില്‍ അവര്‍ അറവങ്കരയെയാണ് പരാജയപ്പെടുത്തിയത്. മത്സരം സനിലയിലായതിനായതിനാല്‍ ടൈം ബേക്കറിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. ഗ്ലോബല്‍ ഗോള്‍ഡ് വിന്നേര്‍സ് പ്രൈസ് മണിയും ക്രിയേറ്റിവ്  സെന്റര്‍ വിന്നേര്‍സ് ട്രോഫിയും റിയാ ട്രാവെല്‍‌സ് റണ്ണേര്‍സ് ട്രോഫിയും സമ്മാനിച്ചൂ. തടപ്പറമ്പ് ഉമ്മുല്‍ ഖുറാ മൈതാനിയിലാണ് മല്‍‌സരം നടന്നത്.

ദര്‍ശന ചാമ്പ്യന്‍‌മാര്‍

   മോങ്ങം: ദര്‍ശന ക്ലബ്ബ് സംഘടിപ്പിച്ച അണ്ടര്‍ 20 ഏകദിന ഫുട്ബോളില്‍ ഇരുമ്പുഴിയെ പരാചയപ്പെടുത്തി മോങ്ങം ദര്‍ശന ചാമ്പ്യന്മാരായി. നിര്‍ദ്ദിഷ്‌ട സയത്ത് കളി സമനിലയില്‍ പിരിഞ്ഞതിനാല്‍ ടൈംബേക്കറിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
    വിജയികള്‍ക്ക് എ വി സോണ്‍ ക്യാഷ് അവാര്‍ഡും ന്യൂ സഫാരി വെറൈറ്റി സെന്റര്‍ വിന്നേര്‍സ് ട്രോഫിയും ഗ്ലോബല്‍ ഗോള്‍ഡ് പാര്‍ക്ക് റണ്ണേഴ്സ് ട്രോഫിയും സമ്മാ‍നിച്ചു. ചുണ്ടക്കാടന്‍ മൂസ മാസ്റ്റര്‍ സമ്മാന വിതരണം നടത്തി.

വിസ്മയ ക്ലുബ്ബ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തുന്ന

    മോങ്ങം വിസ്മയ ക്ലുബ്ബ് നെഹ്രു യുവ കേന്ദ്രയുമായി സഹകരിച്ച് ജില്ലാ തല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സഘടിപ്പിക്കുന്നു. ഏപ്രില്‍ അവസാനവാരം മൊറയൂര്‍ മിനി സ്റ്റേഡിയത്തിലും ഹൈസ്കൂള്‍ ഗ്രൌണ്ടിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുക. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി മുപ്പത്തിരണ്ട് ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സംയുക്ത ജേതാക്കളായി വള്ളുവമ്പ്രവും പെരിന്തല്‍മണ്ണയും

           മൊറയൂര്‍ :റോയല്‍ റൈന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫൂട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ പൊന്നൂസ് വള്ളുവമ്പ്രത്തിനേയും ബി&ജി പെരിന്തല്‍മണ്ണയേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു.
           ഏതാണ്ട് 60 മിനുട്ട് നീണ്ടു നിന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് മത്സരം സമനിലയില്‍ പിരിഞ്ഞു. വളരെ നല്ല കളിയാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. തുടക്കത്തില്‍ തന്നെ അക്രമിച്ചു കളിച്ച് ബി&ജി വള്ളുവമ്പ്രത്തിന്റെ പോസ്റ്റിലേക്ക് നിരവധി തവണ ഷോട്ടുകള്‍ പായിച്ചെങ്കിലും ഗോളാക്കുവാന്‍ സാധിച്ചില്ല. പതിമൂന്നാം മിനുട്ടില്‍ ബി&ജിയുടെ ഫ്രാന്‍സിസിനെ ഫൌള്‍ ചൈതതിനെത്തുടര്‍ന്ന് വള്ളുവമ്പ്രത്തിന്റെ  ഷനൂബ് മഞ്ഞക്കാര്‍ഡ് കണ്ടു.പതിനഞ്ചാം മിനുട്ടില്‍ ഫൌളിനു കിട്ടിയ ഫ്രീകിക്ക് വള്ളുവമ്പ്രത്തിന്റെ ബാക്ക് റഫീക്കസന്‍ പോസ്റ്റിലെത്തിച്ചു. പത്തൊന്‍പതാം മിനുട്ടില്‍ കളി സഘര്‍ഷത്തിലേക്ക് പോയി, ബി&ജി യുടെ ഉസ്സോയെ ഫൌള്‍ ചൈതതിനെത്തുടര്‍ന്ന് ഉസ്സോയും വള്ളുവമ്പ്രത്തിന്റെ മര്‍സൂക്കും തമ്മില്‍ അടിയായി.ഇതോടെ കാണികളും ഗ്രൌണ്ടിലിറങ്ങി അടിയുണ്ടാക്കി മത്സരം 5 മിനിട്ടോളം തടസ്സപ്പെട്ടു. പിന്നീട് പോലീസെത്തി സഘര്‍ഷം നിയന്ത്രിച്ചു.ഇരുപത്തിമൂന്നാം മിനുട്ടില്‍ ബി&ജിക്കു വേണ്ടി ഉസ്സോ നടത്തിയ സെല്‍ഫ് മുന്നേറ്റം 1-1 എന്ന സ്കോറിലെത്തിച്ചു.കളി തീരാന്‍ ഒരു മിനുട്ട് ബാക്കി നില്‍ക്കെ ലെഫ്റ്റ് ഫോര്‍വേഡ് ഒനേക്കെ ഗോളാക്കിയതോടെ ആദ്യപകുതി വള്ളുവമ്പ്രം 2-1 ന് മുന്നിട്ട് നിന്നു.
         രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അക്രമിച്ചു കളിച്ച ബി&ജി നിരവധി ഗോളവസരങ്ങള്‍ പാഴാക്കി. പതിനഞ്ചാം മിനുട്ടില്‍ ബി&ജിയുടെ ഫ്രാന്‍സിസ് ഹെഡ് ചൈത ബോള്‍  വേള്‍ഡ് കപ്പിലെപ്പോലെ റഫീക്കസന്റെ മാന്ദ്രിക കൈ രക്ഷപ്പെടുത്തിയതിനെത്തുടര്‍ന്ന് കളിക്കാര്‍ റഫറിയുമായി വാക്കു തര്‍ക്കമുണ്ടാവുകയും ചൈതു. പനാല്‍റ്റിക്കു ഏറെ സാധ്യതയുണ്ടയിരുന്നിട്ടും  പക്ഷെ റഫറി വള്ളുവമ്പ്രത്തിനു അനുകൂലമായാണ് വിധിച്ചത്. തുടര്‍ന്ന് റഫറിയും ലൈന്‍ റഫറിയും നടന്ന സംവാദത്തില്‍ കോര്‍ണര്‍ കിക്കിനു വിധിച്ചു. പതിനെട്ടാം മിനുട്ടില്‍ ഒനേക്കെ നല്‍കിയ ക്രോസ് പാസ്സിലൂടെയുള്ള സുവര്‍ണാവസരം വള്ളുവമ്പ്രത്തിന്റെ സുനീഷ് പാഴാക്കുകായായിരുന്നു. ആക്രമിച്ചു കളിച്ച ബി&ജി ഇരുപത്തിനാലാം മിനുട്ടില്‍ ഉസ്സോയിലൂടെ സമനില ഗോള്‍ നേടി. കളി 2-2 എന്ന സ്കോറില്‍ അവസാനിച്ചു
         മത്സരം സെവന്‍സ് ഫൂട്ട് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് കളിക്കരുമായി പരിചയപ്പെട്ടു. കൊണ്ടോട്ടി സി ഐ ബാബു ട്രോഫികള്‍ വിതരണം ചൈതു. നല്ല കളിക്കാരനായി വള്ളുവമ്പ്രത്തിന്റെ ഇമ്മാനുവലിനെ തിരഞ്ഞെടുത്തു.ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരന്‍ 11 ഗോളുമായി ബി&ജിയുടെ ഉസ്സോയും നല്ല ഗോള്‍ കീപ്പറായി ബി&ജിയുടെ തന്നെ നാഷിദിനെയും തിരഞ്ഞെടുത്തു.നല്ല കാണിയായി വെള്ളൂരിലെ രാമനെയും തിരഞ്ഞെടുത്തു.

വള്ളുവമ്പ്രം ഫൈനലില്‍

                       മൊറയൂര്‍ : റോയല്‍ റൈന്‍ബോ സവെന്‍സ് ഫുട്ബോളില്‍ ഫിഫ മഞ്ചേരിയെ മൂന്നെ ഒന്നിന് പരാജയപ്പെടുത്തി പൊന്നൂസ് വെളുവമ്പ്രം ഫൈനലില്‍ പ്രവേശിച്ചു.മഞ്ചേരിയുടെ തുടക്കം പിഴവിലൂടെയായിരുന്നു, സാമാന്യം നല്ല പോരാട്ടം കാഴ്ച്ചവെച്ചമത്സരത്തില്‍ വെള്ളുവമ്പ്രത്തിന്റെ മുന്നേറ്റത്തില്‍ ആദ്യപകുതിയില്‍ മഞ്ചേരി അല്‍പ്പം പതറുന്ന കാഴ്ച്ചയാണ് കണ്ടത്.പത്താം മിനുട്ടില്‍ തന്നെ റൈറ്റ് വിന്‍ഗ്  സനൂബിലൂടെ വെള്ളുവമ്പ്രം തങ്ങളുടെ ആദ്യഗോള്‍ നേടി , തുടര്‍ന്ന് പതിനഞ്ചാം മിനുട്ടില്‍ സനൂബ് വീണ്ടും ഗോളടിച്ചതോടെ വെള്ളുവമ്പ്രത്തിന്റെ ലീഡ് രണ്ടായി ഉയര്‍ന്നു.ഇരുപത്തിയഞ്ചാം മിനുട്ടില്‍ വെള്ളുവമ്പ്രത്തിന് ലഭിച്ച ത്രോ ഒനേക്ക ഹെഡിലൂടെ പോസ്റ്റിലെത്തിച്ചതോടെ സ്കോര്‍ മൂന്നേ പൂജ്യം ആയി.                                                                                                                                                                                                                                              
                        രണ്ടാം പകുതി മഞ്ചേരി പൊരുതി നോക്കിയെങ്കിലും മികച്ച പ്രകടനങ്ങളൊന്നും കാഴ്ച്ച വെക്കാന്‍ സാധിച്ചില്ല, വെള്ളുവമ്പ്രം അല്പം തണുപ്പന്‍ കളിയിലേക്ക് മാറിയതോടെ കളി വിരസമായി തോന്നി,തുടര്‍ന്ന്  പതിനെട്ടാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ മഞ്ചേരിയുടെ കളിക്കാരന്‍ ഫിഫക്ക് വേണ്ടി അവരുടെ ആശ്വാസ ഗോള്‍ നേടി. പിന്നീട് മഞ്ചേരി നല്ല ചില മുന്നേറ്റങ്ങള്‍ നടത്തിയെംകിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.

പെരിന്തല്‍ മണ്ണ ഫൈനലില്‍


          മൊറയൂര്‍ : റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫൂട്ട് ബോള്‍ മത്സരത്തില്‍ ബി&ജി പെരിന്തല്‍ മണ്ണ 2-0 ന് ഫിഫ മഞ്ചേരിയെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.കളിയുടെ തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും നല്ല കളിയാണ് പുറത്തെടുത്തത്.ഒട്ടനവധി മുന്നേറ്റങ്ങള്‍ കാഴ്ച്ച വെച്ചെങ്കിലും ഇരു ടീമുകള്‍ക്കും ഗോളൊന്നും അടിക്കുവാന്‍ സാധിച്ചില്ല.ആയ പകുതിയില്‍ ആല്‍ഫ്രെഡും എറിക്കും ബി&ജി യുടെ പോസ്റ്റിലേക്ക് ഷോട്ടുകള്‍ പായിച്ചെങ്കിലും ഗോള്‍ കീപ്പെര്‍ ആഷിദിനു മുന്നില്‍ വിഫലമായിരുന്നു.
        രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫിഫ ആക്രമിച്ചു കളിച്ചെങ്കിലും നിര്‍ഭാഗ്യം മൂലം ഷോട്ടുകളെല്ലാം ഒന്നൊന്നായി പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോകുകയാണുണ്ടായത്.പതിനഞ്ചാം മിനുട്ടില്‍ ബി&ജിയുടെ ഉസ്സോ 1-0 ന് ടീമിനെ മുന്നിലെത്തിച്ചു.പിന്നീട് ഗോള്‍ മടക്കാന്‍ അക്രമിച്ചു കളിച്ച ഫിഫയുടെ പിഴവ് മുതലെടുത്ത്  തൊട്ടടുത്ത മിനുട്ടില്‍ തന്നെ ബി&ജിയുടെ സെന്റര്‍ ഫോര്‍വേഡ് ശ്രീലജീത്തിന്റെ പാസിലൂടെ ലെഫ്റ്റ് ഫോര്‍വേഡ് ഫ്രാന്‍സിസ് വീണ്ടും ഗോളാക്കി.ഇരുപത്തിരണ്ടാം മിനുട്ടില്‍ മൂന്നാമത്തെ ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും ഫ്രാന്‍സിസ് അത് പഴാക്കുകയായിരുന്നു.ബാഗ്യവും ഗോള്‍ കീപ്പറുടെ പെര്‍ഫോമെന്‍സും ബി&ജിയെ ഫൈനലിലെത്തിച്ചു.
         ഇന്നത്തെ കളി പൊന്നൂസ് വള്ളുവമ്പ്രം  -  ഫിഫ മഞ്ചേരി.    ജയിക്കുന്ന ടീം ഫിഫ മഞ്ചേരിയുമായി ഫൈനലില്‍ ഏറ്റുമുട്ടും.

പൂക്കോട്ടൂര്‍ പെട്ടി കെട്ടി 2-1



                       മൊറയൂര്‍ : റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെ ലീഗ് റൌണ്ട് മത്സരത്തില്‍ ഫിഫ മഞ്ചേരി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ന്യൂ ഫ്രണ്ട്സ് പൂക്കോട്ടൂരിനെ പരാജയപ്പെടുത്തി. ഇതോടെ പൂക്കോട്ടൂരിന്റെ സെമി സധ്യത അസ്‌തമിച്ചൂ. കളിയുടെ ആദ്യ സെകന്റില്‍ തന്നെ മഞ്ചേരിയുടെ സെന്റര്‍ ഫോര്‍വേഡ് മാലിക്കിനു ഗോള്‍കീപ്പറെ മറികടന്ന് ലഭിച്ച തുറന്ന അവസരം പോസ്റ്റിലേക്ക് അടിച്ചെങ്കിലും സൈഡ് ബാറില്‍ തട്ടി പുറത്ത് പോയി. പിന്നീട് നിരവധി മുന്നേറ്റങ്ങള്‍ ഇരു ടീമുകളും നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പതിനഞ്ചാം മിനുട്ടില്‍ ലെഫ്റ്റ് വിംഗ് ഉസ്മാന്റെ പാസ്സിലൂടെ റൈറ്റ് ഫോര്‍വേഡ് ആല്‍ഫ്രെഡ് അടിച്ച ഷോട്ട് വല കുലുക്കി. തുടര്‍ന്ന് പൂക്കോട്ടൂര്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. റൈറ്റ് ഫോര്‍വേഡ് ഒനീക്ക നല്‍കിയ ക്രോസ്സ് പാസ് ഗോള്‍കീപ്പര്‍ ഇല്ലാതിരുന്നിട്ടും ഹെഡ് ചെയ്ത ബോള്‍ പുറത്തേക്ക് പോയി. തുടര്‍ന്ന് ഇരുപത്തിരണ്ടാം മിനുട്ടില്‍ സെന്റെര്‍ ഫോര്‍വേഡ് ഗോളാകുമയിരുന്ന ഒരു നീക്കം മഞ്ചേരിയുടെ ഉസ്‌മാനെ മറികടന്നെകിലും ഫൌള്‍ ചെയ്‌തതിനെത്തുടര്‍ന്ന് ഫൌള്‍ കിക്കും, ഉസ്‌മാന് മഞ്ഞക്കാര്‍ഡും കിട്ടി. ഇരുപത്തി അഞ്ചാം മിനുട്ടില്‍ മാലിക്കിന്റെ മുന്നേറ്റം കോര്‍ണ്ണറായതിനെ തുടര്‍ന്ന് മാലിക്ക് എടുത്ത കോര്‍ണ്ണര്‍ കിക്ക് ഉസ്‌മാന്‍ ഗോളാക്കിയതോടെ മത്സരത്തിന്റെ ഒന്നാം പകുതി അവസനിച്ചൂ‍.
                        രണ്ടാം പകുതിയുടെ തുടക്കത്തില്‍ അക്രമണ ഫുട് ബോള്‍ പുറത്തെടുത്തു. പൂക്കോട്ടൂരിന്റെ ഒനേക്കും, ജാക്ക്സനും നിരവധി തവണ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോള്‍കീപ്പര്‍ സലാം രക്ഷപ്പെടുത്തി. പതിഞ്ചാം മിനുട്ടില്‍ ജെറോമിനു പകരം ഇറങ്ങിയ സെന്റെര്‍ ഫോര്‍വേഡ് നല്‍കിയ പാസ്സിലൂടെ ഒനേക്ക പൂക്കോട്ടൂരിനു വെണ്ടി ആദ്യ ഗോള്‍ തിരിച്ഛടിച്ഛു. തുടര്‍ന്ന് കളിയുടെ ഗതി മാറിയെങ്കിലും അവസാന സെകന്റ് വരെ പൂക്കോട്ടൂര്‍ സമനിലക്ക് വേണ്ടി പൊരുതി. അവസാന നിമിഷ വിസില്‍ മുഴങ്ങിയതോടെ പൂക്കോട്ടൂരിന്റെ ആരധകരെ നിരാശപ്പെടുത്തി ഒരു കളി ബാക്കി നില്‍ക്കെ രണ്ട് പരാജയങ്ങളുമായി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.


ഒരേ പഞ്ചായത്തുകാര്‍ തമ്മിലടിച്ചു 3-1 നു വള്ളുവമ്പ്രം ജയിച്ചു.


         മൊറയൂര്‍ : റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ലീഗ് റൌണ്ടില്‍ പൊന്നൂസ് വള്ളുവമ്പ്രം 3-1 ന്യൂ ഫ്രെണ്ട്സ് പൂക്കോട്ടൂരിനെ പരാജയപ്പെടുത്തി.നാട്ടുകാരും ഒരേ പഞ്ചായത്തില്‍ പെട്ടവരാണങ്കിലും തമ്മിലടിച്ച് കളിച്ച ഇരു ടീമുകളും “തനി ഗൊണം” പുറത്തെടുത്തു.
                ഗ്രൗണ്ടിലാകെ നിറഞ്ഞ് കളിച്ച ഇരു ടീമുകളും കാണികളെ ആവേശം കൊള്ളിച്ചു. എട്ടാം മിനുട്ടില്‍ ലെഫ്റ്റ് വിന്‍‌ഗ് ബാക്ക് തൊടുത്തുവിട്ട അപ്രധീക്ഷിത ഗ്രൗണ്ട് ഷോട്ട് വള്ളുവമ്പ്രത്തിനെ 1-0 ന് മുന്നിലെത്തിച്ചു. തുടര്‍ന്ന് പൂക്കോട്ടൂര്‍ അല്‍‌പ്പം ഉണര്‍ന്ന് കളിചെങ്കിലും പതിനെട്ടാം മിനുട്ടില്‍ വള്ളുവമ്പ്രത്തിന്റെ ലെഫ്റ്റ് ഫോര്‍വേഡ് ഒനേക്കെ തൊടുത്തുവിട്ട ഷോട്ട് വീണ്ടും വല ചലിപ്പിച്ചു.14-20 മിനുട്ടുകളില്‍ റഫീക്ക് ഹസ്സന്‍ ലെഫ്റ്റ് വിന്‍‌ഗ് മര്‍സൂക്ക് എന്നിവര്‍ എടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഗോളവസരം നഷ്ടമായി. ഇരുപത്തിനാലാം മിനുട്ടില്‍ പൂക്കോട്ടൂരിന്റെ സെന്റര്‍ ഫോര്‍വേഡിനെ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്ന് റഫീക്ക് ഹസ്സന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. ആദ്യപകുതി 2-0ന് അവസനിച്ചു
               രണ്ടാം പകുതിയില്‍ കളിയും കയ്യാംകളിയുമായിട്ടായിരുന്നു തുടക്കം . എട്ടാം മിനുട്ടില്‍ ലെഫ്റ്റ് ഔട്ട് ഒനേക്കെ സ്വയം നടത്തിയ മുന്നേറ്റം വള്ളുവമ്പ്രത്തിനെ 3-0 എന്ന സ്‌കോറിലേക്കെത്തിച്ചു. തുടര്‍ന്ന് പതിനഞ്ചാം മിനുട്ടില്‍ പൂക്കോട്ടൂരിന്റെ ലെഫ്റ്റ് ഫോര്‍വേഡ് ജാക്സനെ ഫൌള്‍ ചെയ്‌തതിനെ തുടര്‍ന്ന് റഫറി റെഡ് കാര്‍ഡ് കാണിച്ച് പുറത്താക്കി. പൂക്കോട്ടൂരിന്റെ ഫോര്‍വേഡ് മനപ്പൂര്‍വം മര്‍സൂക്കിനെ അടിച്ചതോടെ കളി പൂര്‍ണമായും കയ്യാങ്കളിയിലേക്ക് പോയി. തുടര്‍ന്ന് ഗ്രൌണ്ട് കാണികള്‍ കയ്യേറി പൂക്കോട്ടൂരിന്റെ കളിക്കാരെ കയ്യേറ്റം ചൈതതോടെ പോലീസെത്തി ലാത്തിവീശി. ഗ്യാലറിയില്‍ കാണികള്‍ തമ്മിലും സഘര്‍ശമുണ്ടായി. രോക്ഷാഗുലരായ കാണികള്‍ പ്ലയേയ്സ് പവലിയന്‍ അടിച്ചു തകര്‍ത്തു. സഘര്‍ഷത്തല്‍ വെള്ളുവമ്പ്രത്തിന്റെ മാനേജര്‍ അസീസിനും പൂക്കോട്ടൂരിന്റെ ഫോര്‍വേഡിനും പരിക്കേറ്റു. ഇവരെ രണ്ട് പേരെയും ഹോസ്പിറ്റെലൈസിസ് ചെയ്‌തു. കളി ഏതാണ്ട് 10 മിനുട്ടോളം മുടങ്ങി. തുടര്‍ന്ന് നടന്ന കളി വളരെ ശാന്തമായിരുന്നു. ഇരുപത്തിമൂന്നാം മിനുട്ടില്‍ പൂക്കോട്ടൂരിന്റെ ജോണ്‍ സെബാസ്റ്റ്യന്‍ അടിച്ച ആശ്വാസ ഗോളോടെ മത്സരം 3-1 ന് വള്ളുവമ്പ്രം വിജയിച്ചു.
സെമി പോയിന്റ് നില

സെമി പെരിന്തല്‍മണ്ണ 1 വള്ളുവമ്പ്രം 0


                       മൊറയൂര്‍ : റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവെന്‍സ് ഫൂട്ബോള്‍ മത്സരത്തില്‍ ഇന്നലെ നടന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ബി&ജി പെരിന്തല്‍മണ്ണയും പൊന്നൂസ് വള്ളുവമ്പ്രവും തമ്മില്‍ ഏറ്റുമുട്ടി. ആവേശോജ്ജലമായ മത്സരത്തില്‍ കളിയുടെ തുടക്കത്തില്‍ തന്നെ വളരെ അക്രമണ ശൈലിയാണ് ബി&ജി പുറത്തെടുത്തത്. ലെഫ്റ്റ് വിംഗ് മര്‍സൂക്ക് ഓപണ്‍ ഫൌള്‍ ചൈതതിനെത്തുടര്‍ന്ന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. ശക്തമായ പ്രതിരോധനിരയും ഗോള്‍ കീപ്പര്‍ നാഷിദിന്റെ മികച്ച പെര്‍ഫോമെന്‍സും കൂടിയായപ്പോള്‍ വെള്ളുവമ്പ്രത്തിന് ഗോളടിക്കുക എന്നത് വളരെ പ്രയാസമായിമാറി. കളിയുടെ ഇരുപത്തിഅഞ്ചാം മിനുട്ടിലും ഇരുപത്തിഎട്ടാം മിനുട്ടിലും ബി&ജി നല്ല ചിലമുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കീപ്പര്‍ ജോയ് അതിമനോഹരമായി രക്ഷപ്പെടുത്തി.
                     രണ്ടാം പകുതിയില്‍ കളി അല്പം സംഘര്‍ഷത്തിലേക്ക് നീങ്ങി. വള്ളുവമ്പ്രത്തിന്റെ മര്‍സൂക്കും ബി&ജിയുടെ ഉസ്സോയും തമ്മില്‍ ഉന്തും തള്ളുമായി. പതിനഞ്ചാം മിനുട്ടില ബി&ജിയുടെ ഉസ്സോയും സെന്റര്‍ ഫോര്‍വേഡ് റാഫിയും നടത്തിയ മാനോഹരമായ മുന്നേറ്റം റാഫി ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു. തുടര്‍ന്ന് വെള്ളുവമ്പ്രത്തിന്റെ ഇമ്മാനുവലും ഒനേക്കെയും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബി&ജിയുടെ ഡിഫെന്റര്‍മാരായ ഹൈദറിന്റെയും ഒബല്‍ടോക്കിന്റെയും നെജ്‌വിന്റെയും പ്രതിരോധത്തിനു മുന്നില്‍ അതെല്ലാം നിശ്ഫലമായിരുന്നു.ഗോള്‍ വഴങ്ങിയതിനു ശേഷം വള്ളുവമ്പ്രത്തിന്റെ റൈറ്റ് വിന്‍ഗ് സനൂബ് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതൊന്നും മുതലാക്കാന്‍ ഫോര്‍വേര്‍ഡ്സിനു കഴിഞ്ഞില്ല. പത്തൊന്‍പത് ഇരുപതിനാല് മിനിട്ടുകളില്‍ വഹീബിനും മര്‍സൂക്കിനു ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും ഗോളാക്കുവന്‍ അവര്‍ക്കായില്ല. വള്ളുവമ്പ്രത്തിന്റെ ഒനേകക്കും ഇമ്മാനുവലിനു കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് തിളങ്ങാന്‍ കഴിഞ്ഞില്ല എന്നുള്ളതും പരാജയത്തിന്റെ മറ്റൊരു കാരണമായി. കളിയുടെ അവസാനം വരെ നല്ല മുന്നേറ്റം കൊണ്ടും പ്രതിരോധം കൊണ്ടും തിമിര്‍ത്താടിയ ബി&ജി മത്സരം ഒന്നെ പൂജ്യത്തിന് സ്വന്തമാക്കി. 
      ഇന്ന് കളിയില്ല നാളെ പൊന്നൂസ് വള്ളുവമ്പ്രം ന്യൂ ഫ്രന്റ്‌സ് പൂക്കോട്ടൂര്‍ തമ്മില്‍ മത്സരിക്കും  

പെരിന്തല്‍മണ്ണ സെമിയില്‍



               മൊറയൂര്‍ : റോയല്‍ റെയിന്‍ബോ ഫുട്ബോള്‍ മത്സരത്തില്‍ ഇന്നലെ നടന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ മിന്‍‌ഹാ വളാഞ്ചേരി ബി&ജി പെരിന്തല്‍മണ്ണയോട് പൊരുതി തോറ്റു. മൊറയൂര്‍ സെവന്‍സില്‍ ഈ വര്‍ഷം നടന്ന ഏറ്റവും നല്ല മത്സരമായിരുന്നു ഇന്നലെ നടന്നത്. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ ഗോള്‍ കീപ്പര്‍ മിഷാദ് നടത്തിയ മിസ്സ് പാസ് ബി&ജിയുടെ ഉസ്സോ വലയിലാക്കുകയായിരുന്നു. പന്ത്രണ്ടാം മിനുട്ടില്‍ വളാഞ്ചേരിയുടെ റൈറ്റ് ഔട്ട് ജോണ്‍ മൈക്കിള്‍ തൊടുത്തു വിട്ട ഷോട്ട് സൈഡ് ബാറില്‍ തട്ടിയതോടെ ഗ്യാലറി ഇളകി മറിഞ്ഞു. തുടര്‍ന്ന് ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ആദ്യ പകുതി 1-0 ത്തില്‍ അവസാനിച്ചു.
                   രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കളി കയ്യാം കളിയിലേക്ക് നീങ്ങിനെങ്കിലും റഫറി ആലിക്കോയ ഇടപെട്ട് ശാന്തമാക്കി. അഞ്ചാം മിനുട്ടില്‍ ഉയര്‍ന്ന് വന്ന ബോള്‍ ലെഫ്‌റ്റ് വിങ്ങ് മാലിക്കിനും ഗോള്‍ കീപ്പര്‍ മിര്‍ഷാദിനു മിടയില്‍ വന്ന മിസ് അണ്ടര്‍ സ്റ്റാന്റിങ്ങ് ഉസ്സോ വീണ്ടും ഗോളാക്കി (2-0). പത്താം മിനുട്ടില്‍ വളാഞ്ചേരിയുടെ സെന്റര്‍ ഫോര്‍വേര്‍ഡ് ലിയോണല്‍ തോമസും ബ്&ജി സ്റ്റോപ്പര്‍ ബാക്ക് നജുവും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. പതിമൂന്നാം മിനുട്ടില്‍ ലിയോണല്‍ തോമസ് ഉസ്സോയെ വയറ്റത്ത് ചവിട്ടിയതിനാല്‍ മഞ്ഞ കാര്‍ഡ് കാണുകയും തുടര്‍ന്നുള്ള ഫ്രീ കിക്ക് മുഹമ്മദ് റാഫി ഗോളാക്കിയതോടെ 3-0 ത്തിനു ബ്&ജി പെരിന്തല്‍മണ്ണ മുന്നിലെത്തി. വളാഞ്ചേരിയുടെ ഗോള്‍ കീപ്പര്‍ മോശം പ്രകടനമാണ്‍ കാഴ്ച്ച വെച്ചത്. പതിനഞ്ചാം മിനുട്ടില്‍ ഫൌള്‍ ചെ‌യ്‌തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബി&ജി സ്റ്റോപ്പര്‍ ബാക്ക് നജുവിനു ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ പുറത്ത് പോവേണ്ടിവന്നത് കളിയുടെ ഗതി മാറ്റി മറിച്ചു. തൊട്ടടുത്ത സെകന്റ് മുതല്‍ കളിയുടെ നിയന്ത്രണം വളാഞ്ചേരിയുടെ കയ്യിലായി. പിന്നിടങ്ങോയ്യുള്ള ജീവന്‍ മരണ പോരാട്ടത്തില്‍ മുന്നേറ്റങ്ങളും ഫൌളുകളും കാര്‍ഡുകളും കോണ്ട് നിറഞ്ഞു. ഗ്യാലറി പൂര്‍ണമായും ആവേശഭരിതമായി. പതിനെട്ടാം മിനുട്ടി ജോണ്‍ മൈക്കിള്‍ ഹെഡറിലൂടെ ഒരു ഗോള്‍ മടക്കിയതോടെ വളാഞ്ചേരിയില്‍ ആത്മവിശ്വാസം വര്‍ധിച്ചു. തുടര്‍ന്നു വളാഞ്ചേരി നടത്തിയ ചടുലമായ മുന്നേറ്റത്തില്‍ ക്രോസ് പാസിലൂടെ ലഭിച്ച ബോള്‍ ഇരുപത്തി രണ്ടാം മിനുട്ടില്‍ ജൂനിയര്‍ മൈക്കിള്‍ വലയില്‍ കുരുക്കി മത്സരം 3-2 ല്‍ എത്തിയതോടെ കാണികളും മുള്‍മുനയിലായി. പിന്നീട് അവസാന ഗോളൊന്ന് മടക്കാന്‍ വേണ്ടി വളാഞ്ചേരി നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്&ജിയുടെ ഗോള്‍ കീപ്പര്‍ നിഷാദ് തന്റെ മികച്ച ഫോമിലൂറ്റെ എല്ലാം രക്ഷപെടുത്തി. ഇരുപത്തിയഞ്ചാം മിനുട്ടില്‍ ബി&ജിയുടെ പകരക്കാരനയി ഇറങ്ങിയ കളിക്കാരന്‍ വളാഞ്ചേരിയുടെ ജൂനിയര്‍ മൈക്കിളിനെ ഫൌള്‍ ചൈതതിനെ തുടര്‍ന്ന് ഇരുടീമിലെയും കളിക്കാര്‍ അഞ്ചുമിനുറ്റോളം തമ്മിടിച്ചു. പ്രശനം പരിഹരിക്കാന്‍ റഫറി ആലിക്കോയ വളരെ ബുദ്ധിമുട്ടി. തുടര്‍ന്ന് ബി&ജി യുടെ ഹൈദറും വളാഞ്ചേരിയുടെ ജൂനിയര്‍ മൈക്കിളും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. കളിയുടെ അവസാന നിമിഷം വരെ പൊരുതിയ വളാഞ്ചേരി 3-2 നു പരാജയപെട്ടു. ഗ്രൌണ്ടില്‍ തുടങ്ങിയ സംഘര്‍ഷം കളികഴിഞ്ഞപ്പോള്‍ ചെറിയ തോതില്‍ ഗ്യാലറിയിലേക്കും പടര്‍ന്നു. 
      നാളെ ലീഗ് റൌണ്ടിലെ ആദ്യ സെമി ഫൈനലില്‍ പൊന്നൂസ് വള്ളുവമ്പ്രവും ബ്&ജി പെരിന്തല്‍മണ്ണയും തമ്മില്‍ ഏറ്റു മുട്ടും

പൂക്കോട്ടൂര്‍ തൃപനച്ചിയെ തളച്ചു.





മൊറയൂര്‍ : മൊറയൂര്‍ റോയല്‍ റയിന്‍ബോ ഫുട്ബോളില്‍ നേരത്തെ സമനിലയില്‍ പിരിഞ്ഞതിനാല്‍ മാറ്റി വെച്ച ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാത മത്സരത്തില്‍ അല്‍ ഷബാബ് തൃപനച്ചിയെ ഒരു ഗോളിനു തോല്‍‌പ്പിച്ചു ന്യൂ ഫ്രന്റ്സ് പൂകോട്ടൂര്‍ സെമീ ഫൈനലില്‍ പ്രവേശിച്ചു. അറുപത് മിനുറ്റും അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. പതിനാലാം മിനുട്ടില്‍ പൂകോട്ടൂരിന്റെ റൈറ്റ് ഔട്ട് ഇന്നോക്കക്ക് മഞ്ഞക്കാര്‍ഡ് കണ്ടു. ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.


രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തെടുത്തതോടെ കളി കയ്യാങ്കളിയിലെത്തി. തുടര്‍ന്ന് പൂകോട്ടൂരിന്റെ ഇസ് ഹാക്കിനും ഷബാബിന്റെ വഹീദിനും മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. രണ്ടാം പകുതിയുടെ പതിനെട്ടാം മിനുട്ടില്‍ പൂക്കോട്ടൂരിന് ഒരു ഗോള്‍ വീണെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. ഇരുപത്തിരണ്ടാം മിനുട്ടില്‍ പൂകോട്ടൂരിന് ലഭിച്ച ഫ്രീകിക്ക് ജാക്സന്‍ ഗോളാക്കി മാറ്റിയതൊടെ പൂകോട്ടൂര്‍ മുന്നിലെത്തി. പിന്നീട് അല്‍ ഷബാബ് പൊരുതിക്കളിച്ചെങ്കിലും പൂക്കോട്ടൂര്‍ പ്രതിരോധത്തില്‍ ശ്രദ്ദിച്ചു. തതുല്യരായ ഇരു ടീമുകളുടെയും ശക്തമായ പോരാട്ടം കാണികള്‍ക്ക് തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം അലതല്ലുന്നതായിരുന്നു.

മഞ്ചേരി എടപ്പാളിനെ അട്ടിമറിച്ചു

                       
                  മൊറയൂര്‍ റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫൂട്ട് ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഫിഫ മഞ്ചേരി സ്കൈബ്ലൂ എടപ്പാളിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.എട്ടാം മിനിട്ടില്‍ റൈറ്റ് സഫീര്‍ നല്‍കിയ ക്രോസ് ലൈബീരിയന്‍ താരം ആല്‍ഫ്രെഡ് വലയിലെത്തിച്ചു.തുടര്‍ന്ന് എടപ്പാള്‍ നടത്തിയ ഒന്നുരണ്ട് മുന്നേറ്റങ്ങളൊയിച്ചാല്‍ കളി ഏകപക്ഷീയമായിരുന്നു.കളിയുടെ പതിനാറാം മിനുട്ടില്‍ ഫിഫയുടെ നൈജീരിയം താരം എറിക്കിന്റെ ഷോട്ടു കൂടി ഗോളായതോടെ ഫിഫ രണ്ടെ പൂജ്യത്തിന് മുന്നിട്ട് നിന്നു.പതിനേഴാം മിനുട്ടില്‍ എടപ്പാളിന്റെ സെന്റെര്‍ ഫോര്‍വേഡ് അതിമനോഹരമായ ഒരു ഷോട്ട് പായിച്ചെങ്കിലും ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. ഇരുപത്തിരണ്ടാം മിനിട്ടില്‍ ആല്‍ഫ്രെഡ് സ്വയം നടത്തിയ മുന്നേറ്റവും ഗോളായതോടെ കളിയുടെ ആദ്യ പകുതി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ട് നിന്നു.
                 രണ്ടാം പകുതിയില്‍ കളി വളരെ ശാന്തമായിരുന്നു,എടപ്പാളിനു വേണ്ടി പകരക്കാരനായി ഇറങ്ങിയ ഷാഹുല്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ ശ്രമം വിഫലമായിരുന്നു.കളി തീരാന്‍ മൂന്ന് മിനിട്ട് ബാക്കി നില്‍ക്കെ സെന്റെര്‍ ഫോര്‍വേഡ് മാലിക്ക് നല്‍കിയ പാസ് ലെഫ്റ്റ് ഔട്ട് ഗോളാക്കിയതോടെ ഫിഫ മഞ്ചേരിയോട് മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയം സമ്മതിച്ച് നാണം കട്ട് മടങ്ങേണ്ടി വന്നു സ്കൈ ബ്ലൂ എടപ്പാളിന്. 

പൊന്നൂസ് വള്ളുവമ്പ്രം

        
       മൊറയൂര്‍ : പൊന്നൂസ് വള്ളുവമ്പ്രം എതിരില്ലാതെ നാല് ഗോളുകള്‍ക്ക് ന്യൂ കാസില്‍ കൊട്ടപ്പുറത്തെ തോല്‍പ്പിച്ച് റോയല്‍ റെയിന്‍ബോ ഫുട്ബോള്‍ പോരാട്ടത്തിന്റെ സെമി ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയ വിജയം നേടി വള്ളുവമ്പ്രം കൊട്ടപ്പുറത്തിനു മടക്ക ടിക്കറ്റ് നല്‍കി. വളരെ ശാന്തമായ കളിയാണ് ഇരു ടീമുകളും കാഴ്ച്ചവെച്ചത്. കഴിഞ്ഞ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലും പോലെ ആവേശം അലയടിക്കുന്ന കളി പ്രതീക്ഷിച്ചെത്തിയ കാണികളെ പൂര്‍ണ്ണമായും നിരാശരാക്കുന്നതായിരുന്നു മത്സരം. കളിയുടെ രണ്ടാം മിനുട്ടില്‍ തന്നെ വള്ളുവമ്പ്രം ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്‌തുവെങ്കിലും ലൈന്‍ റഫറു ഓഫ് സൈഡ് വിധിച്ചു. പിന്നീട് വളരെ വിരസമായ കളിയാണ്‍ ഇരു ടീമുകളും കാഴ്ച്ച വെച്ചത്. പതിനാലാം മിനുട്ടില്‍ വള്ളുവമ്പ്രത്തിന്റെ സ്റ്റോപ്പര്‍ ബാക്ക്  റഫീഖ് ഹസ്സനും പതിനെട്ടാം മിനുട്ടില്‍ കൊട്ടപ്പുറത്തിന്റെ സ്റ്റോപ്പര്‍ ബാക്കിനും എതിരാളികളെ ഫൌള്‍ ചെ‌യ്‌തതിനെ തുടര്‍ന്ന് റഫറി ആലിക്കോയ മഞ്ഞകാര്‍ഡ് വിധിച്ചു.  ഇരുപത്തി ആറാം മിനുട്ടില്‍ വള്ളുവമ്പ്രത്തിന്റെ സെന്റര്‍ ഫോര്‍വേഡ് ഇമ്മാനു വല്‍ മൈതാനത്തിന്റെ ഇടത് വശത്ത് നിന്നും തൊടുത്ത് വിട്ട അപ്രതീക്ഷിത ഷോട്ട് കൊട്ടപ്പുറത്തിന്റെ വല ചലിപ്പിച്ചതോടെ ആദ്യ പകുതി 1-0 ത്തില്‍ അവസാനിച്ചു.
      രണ്ടാം പകുതിയുടെ പതിനഞ്ചാം മിനുട്ടില്‍ ള്ളുവമ്പ്രത്തിന്റെ സെന്റര്‍ ഫോര്‍വേഡ് ഇമ്മാനു വല്‍ മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നും നേരിട്ട് തോടുത്ത പവര്‍ ഫുള്‍ ഷോട്ട് ഗോള്‍ കീപ്പര്‍ വിട്ട് കളഞ്ഞു(2-0).  വളരെ ദുര്‍ബലമായ പ്രകടനമാണ് കൊട്ടപ്പുറത്തിന്റെ ഗോള കീപര്‍ പുറത്തെടുത്. ഇരുപത്തി രണ്ടാം മിനുട്ടില്‍ വള്ളുവമ്പ്രത്തിന്റെ ലെഫ്റ്റ് വിംഗ് മുഹമ്മദ് മര്‍സൂക്ക് തൊടുത്ത ഔട്ട് കിക്ക് ഗോള്‍കിപ്പര്‍ക്കു സേവ് ചെയ്യാന്‍ അവസരം ഉണ്ടായിട്ടും വള്ളുവമ്പ്രം ലെഫ്റ്റ് ഔട്ട് ഒനേക്ക ഈസിയായി ഗോള്‍ സ്‌കോര്‍ ചെയ്‌തു(3-0). കളിതീരാന്‍ മിനുട്ടുകള്‍ മത്രം ബാക്കി നില്‍ക്കെ പകരകാരനായി ഇറങ്ങിയ സുനീഷ് വള്ളുവമ്പ്രത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാകിയതോടെ കളി 4-0 ത്തില്‍ അവസാനിച്ചു.    

            മൊറയൂര്‍ : റോയല്‍ റെയിന്‍ബോ സവെന്‍സില്‍ ഇന്നലെ നടന്ന ജി&ബി പെരിന്തല്‍മണ്ണയും അല്‍ മിന്‍‌ഹാ വളാഞ്ചേരിയും തമ്മിലുള്ള രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ആക്രമണ ഫുട്ബോളിന്റെ മുഴുവന്‍ അടവുകളും പ്രകടമാ‍യ മത്സരം കൈയ്യാംകളി വരെ എത്തി. കളിയുടെ പന്ത്രണ്ടാം മിനുട്ടില്‍ പെരിന്തല്‍മണ്ണയുടെ നൈജീരിയന്‍ താരം ഉസ്സൊ യുടെ ഒരു ഉഗ്രന്‍ ഷോട്ട് വളാഞ്ചേരിയുടെ ഗോള്‍കീപ്പര്‍ മിര്‍ഷാദ് മിന്നുന്ന പ്രകടനത്തിലൂടെ രക്ഷപ്പെടുത്തിയെങ്കിലും, ഇരുപത്തിയേഴാം മിനുട്ടില്‍ സെന്റെര്‍ ഫോര്‍വേര്‍ഡ് ശ്രീലേഷ് നത്തിയ മുന്നേറ്റം ഉസ്സൊ ഗോളാക്കി മാ‍റ്റിയതോടെ പെരിന്തല്‍മണ്ണ മുന്നിലെത്തി (സ്‌കോര്‍ 1-0) തൊട്ടടുത്ത മിനുട്ടില്‍ തന്നെ പെരിന്തല്‍മണ്ണയുടെ രണ്ടാം ഗോളും ഉസ്സൊ യുടെ വക മൈതാനത്തിന്റെ മധ്യത്തില്‍ നിന്നും എടുത്ത ബോള്‍ വളാഞ്ചേരിയുടെ ബിജുവിനേയും, മാലിക്കിനേയും കബളിപ്പിച്ചു ഉസ്സൊ വലയിലാക്കി. അങ്ങിനെ ഒന്നാം പകുതി ഏകപക്ഷീയമായ രണ്ട് ഗൊളിന് പെരിന്റല്‍മണ്ണ ലീഡ് നേടീ. 
            രണ്ടാം പകുതി കയ്യാംകളി നിറഞ്ഞതായിരുന്നു തുടക്കത്തില്‍ തന്നെ ഇരു ടീമുകള്‍ക്കും സുവര്‍ണ്ണവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. പെരിന്തല്‍മണ്ണയുടെ ഉസ്സൊക്കും ഒബാല്‍ഡോക്കും വളാഞ്ചേരിയുടെ ലേണല്‍ തോമസിനും ജൂനിയര്‍ മൈക്കിളിനും രണ്ടാം പകുതിയില്‍ മഞ്ഞക്കാര്‍ഡ് കണ്ടു. ആദ്യ പകുതിയെ ആവര്‍ത്തനമെന്നപ്പോലെ ഇരുപത്തിയാറാം മിനുട്ടില്‍ വളാഞ്ചേരിയുടെ ലേര്‍ണല്‍ തോമസ് നടത്തിയ മുന്നേറ്റം ഗോളായതൊടെ സ്കോര്‍ രണ്ടെ ഒന്നിലെത്തി. അടുത്ത നിമിഷം തന്നെ ബിജുവിന്റെ പാസ് ജുനിയര്‍ മൈക്കിള്‍ ഗോളാക്കിയതോടെ കളി സമനിലയിലായി. കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയെങ്കിലും പിന്നീട് ഗോള്‍ സ്കോര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ കളി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. ഇതേ തുടര്‍ന്ന് ക്ഷുഭിതരായ കാണികള്‍ ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്‌ടിച്ചു.
 മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്നു പൊന്നൂസ് ഓട്ടോ കണ്‍സല്‍ട്ടന്റ് വള്ളുവമ്പ്രം ന്യൂ കാസില്‍ കൊട്ടപ്പുറവും തമ്മില്‍ ഏറ്റ് മുട്ടും

പൂക്കോട്ടൂരും തൃപനച്ചിയും സമനിലയില്‍

ആസിഫ് സൈബക്ക്           
     മൊറയൂര്‍ : റോയല്‍ റെയിന്‍ബോ സവെന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന ഒന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ ശബാബ് തൃപനച്ചിയും ന്യൂ ഫ്രണ്‍‌ണ്ട്സ് പൂക്കോട്ടൂരും ഓരോ ഗോളുകള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു.  കളിയുടെ തുടക്കം മുതല്‍ അവസാനം വരെ വളരെ ആവേശമുള്ള കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. കളി തുടങ്ങി പത്ത് മിനുട്ടിനുള്ളില്‍ തൃപനച്ചിയുടെ ലെഫ്റ്റ് ഔട്ട് നൈജീരിയന്‍ താരത്തിനു സുവര്‍ണാവസരം ലഭിച്ചങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല.  പന്ത്രണ്ടാം മിനുട്ടില്‍ അല്‍ ശബാബിന്റെ സെന്റര്‍ ഫോര്‍വേര്‍ഡ് സെന്ററില്‍ നിന്നും തൊടുത്ത് വിട്ട ഷോട്ട് ഗോള്‍ കീപ്പര്‍ സേവ് ചെയ്‌തു. തൊട്ടടുത്ത മിനുട്ടില്‍ ലെഫ്റ്റ് വിംഗ് ബാക്ക് തൊടുത്ത് വിട്ട ഷോട്ട് പൂക്കോട്ടൂരിന്റെ ഗോള്‍ കീപ്പര്‍ വീണ്ടും രക്ഷപെടുത്തിയതോടെ ഗ്യാലറിയിയിലെ ആവേശ തിരയിളകി. ഇരുപത്തിരണ്ടാം മിനുട്ടില്‍ അല്‍ ശബാബിന്റെ സെന്റര്‍ ഫോര്‍വേര്‍ഡ് മാനുവും ലെഫ്റ്റ് ഔട്ടും കൂടി നടത്തിയ മുന്നേറ്റം പൂക്കോട്ടൂരിന്റെ ഗോളി രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും അത് ഗോളില്‍ കലാശിച്ചു. ഒന്നാം പകുതി തീരാന്‍ രണ്ട് മിനുട്ട് ബാക്കി നില്‍ക്കെ അല്‍ ശബാബിന് ലഭിച്ച അവസരം മിസ്സാക്കിയതിനെ തുടര്‍ന്ന് ലഭിച്ച പൂക്കോട്ടിരിന്റെ സ്റ്റോപ്പര്‍ ബാക്ക് നല്‍കിയ ത്രോ പാസ്സ് നൈജീരിയന്‍ താരം ഗോളാക്കിയതോടെ ആദ്യ പകുതി സമനിലയില്‍ അവസാനിച്ചു.
                          രണ്ടാം പകുതിയില്‍ രണ്ട് ടീമുകളും ഗ്യാലറിയെ ഇലക്കി മറിച്ച് ആവേശ പൂര്‍വ്വം കളിച്ചെങ്കിലും ഗോളൊന്നും സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പന്ത്രണ്ടാം മിനുട്ടില്‍ ഇരു ടീമുകളുടെയും സ്റ്റോപ്പര്‍മാരായ നിസാറും നൌഷാ ബബുവും ഫൌള്‍ ചെയ്‌തതിനെ തുടര്‍ന്ന് റഫറി ആലിക്കോയ മഞ്ഞ കാര്‍ഡ് വിധിച്ചു.പതിനാറാം മിനുട്ടില്‍ പൂക്കോട്ടൂരിനു അവസരം ലഭിച്ചെങ്കിലും റഫറി ഹാന്‍ഡ് ബോള്‍ വിധിച്ചു. ഇരു ടീമുകളും അവസാന പതിനഞ്ച് മിനുട്ടില്‍ ആക്രമിച്ചു കളിച്ചെങ്കിലും ലൈന്‍ റഫറിമാര്‍ വിധിച്ച അനാവിശ്യ ഓഫ് സൈഡുകള്‍ കളിക്കാരും റഫറിമാരും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമായി. നിറഞ്ഞ് കവിഞ്ഞ ഗ്യാലറികളെ തിരമാലകണക്കെ ഇളക്കി മറിച്ച് കൊണ്ട് അവസാന നിമിശം വരെ ഇരു ടീമുകളും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അവസാന വിസില്‍ മുഴങ്ങിയതോടെ ഈ മത്സരം മറ്റൊരു ദിവസം തുടരുമെന്ന അനൌണ്‍സ് മെന്റ് വന്നത് കാണികളെ രോക്ഷാകുലരാക്കി. ഉല്‍ഘാടന മത്സരം കഴിഞ്ഞാല്‍ ഗ്യാലറി നിറഞ്ഞൊഴുകിയ മത്സരമായിരുന്നു ഇന്നലെ നടന്നത്.