Showing posts with label തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍. Show all posts
Showing posts with label തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍. Show all posts

വിജയാഘോഷ ലഹരിയില്‍ മോങ്ങം
             പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ ലഹരിയിലായിരുന്നു ഇന്നലെ മോങ്ങം. പഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകള്‍ വിജയകൊടി പാറിച്ച് ഭരണം നില നിര്‍ത്തിയ മുസ്ലിം ലീഗ് വിജയികളെ തുറന്ന ജീപ്പില്‍ ബാന്റ് വാദ്യഘോഷ മേളങ്ങളോടെ നിരവധി വാഹനങ്ങളുടെ അകമ്പടിയൊടു കൂടി ആനയിച്ച് മോങ്ങത്തുനിന്നാരാംഭിച്ച പ്രകടനം മൊറയൂരില്‍ സമാപിച്ച.                                                                                                                                                                                                                                                                 മോങ്ങത്ത് അഞ്ചാം വാര്‍ഡില്‍ മുസ്ലിം ലീഗിനെ അട്ടിമറിച്ച് വിജയം കരസ്ഥമാക്കിയ ഇട്തുപക്ഷമുന്നണി വിജയി കുഞ്ഞുട്ടിക്കു അഭിവാദ്യങ്ങളും വോട്ട് ചൈതവര്‍ക്ക് നന്ദിയും അര്‍പ്പിച്ച്കൊണ്ട് ബാന്റ് വാദ്യഘോഷ മേളങ്ങളുടെ അകമ്പടിയോട് കൂടി നടത്തിയ ആഹ്ലാദ പ്രകടനം വാര്‍ഡിന്റെ മുക്കു മൂലകള്‍ ചുറ്റി മോങ്ങം അങ്ങാടിയില്‍ സമാപിച്ചു. എല്‍.ഡി.എഫിന്റെ പ്രകടനത്തില്‍ നിന്നും കോണ്‍ഗ്രസ്സിലെയും ലീഗിലെയും ചില നേതാക്കന്മാര്‍ക്ക് അഭിവാദ്യങ്ങളും ആശംസകളുമുയര്‍ന്നത് കണ്ട് നില്‍ക്കുന്നവരില്‍ കൗതുകമുളവാക്കി.                           ആറും ഏഴും വാര്‍ഡില്‍ വിജയിച്ച മുസ്ലിം ലീഗ് ഫലപ്രഖ്യാപന ദിവസമായ ബുധനാഴ്ച് വൈകുന്നേരം വാര്‍ഡുകളില്‍ ആഹ്ലാദപ്രകടനം നടത്തി. നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനത്തിനു കെ.മുഹമ്മദലി എന്ന നാണി, കുഞ്ഞിമാന്‍ , ടി.പി.റഷീദ്, ബാസിത്ത്,കെ.അബ്ദുറഹ് മാന്‍ ചെരിക്കകാട്, സി.ടി.മുജീബ് തുടങ്ങിയവര്‍ നേതൃത്തം നല്‍കി. ഈ പ്രകടത്തിനിടെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച ചില വെക്തികളുടെ വീടിനു മുന്നില്‍ വെച്ച് മോശമായ മുദ്രവാക്യങ്ങള്‍ മുഴക്കിയതായും ആരോപണമുണ്ട്.എന്നാല്‍ ഇതു പ്രവര്‍ത്തകന്‍മാരുടെ വികാര പ്രകടനമായി മാത്രം കണ്ടാല്‍ മതിയെന്നാ‍ണ് ലീഗ് കേന്ദ്രങ്ങളുമായി ബന്ധപെട്ടവര്‍ പ്രതികരിച്ചത്. 

ജയിക്കാനായ് ജനിച്ചവന്‍ ''സി.കെ''
                                     ckcopy.jpg c.k.mohamme mongam picture by entemongam
           പരാജയം എന്തെന്നറിയാതെ വിജത്തിന്റെ പടവുകള്‍ ഒന്നൊന്നായി മുന്നേറിയ രാഷ്ടീയ ചരിത്രമാണ് ആറാം വാര്‍ഡില്‍ നിന്നും തിരെഞ്ഞെടുക്കപെട്ട സി.കെ.മുഹമ്മദിന്റെ വിജയഗാഥ. എണ്‍പതുകളുടെ ആദ്യത്തില്‍ മൊറയൂര്‍ വി.എച്ച്.എം.ഹൈസ്കൂളിലെ പഠന കാലത്ത് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എം.എസ്.എഫിന്റെ പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്തുവെച്ച സി.കെ മുഹമ്മദ് തന്റെ സ്കൂള്‍ ജീവിതത്തിനു ശേഷം ബസ് കണ്ടക്ടറായും പിന്നീട് വാഹന കച്ചവട മേഖലയില്‍ പ്രവര്‍ത്തിച്ചപ്പോഴും നാട്ടിലെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ മോങ്ങത്തെ രാഷ്ട്രീയരംഗം സഘര്‍ഷ ഭരിതമായപ്പോള്‍ ആരുടെ മുന്നിലും കൂസാതെ നെഞ്ച് വിരിച്ച് മുന്നില്‍ നിന്ന് മുസ്ലിം യൂത്ത് ലീഗിന്റെ അമരക്കാരനായി യുദ്ധം നയിച്ച സി.കെ ഇടതുപക്ഷ തരംഗം നാട്ടില്‍ അലയടിച്ച അക്കാലത്ത് മുസ്ലിം ലീഗിനെയും യൂത്ത് ലീഗിനെയും ശക്തിപെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സ്റ്റേജില്‍ കയറി മൈക്കിനു മുന്നില്‍ നിന്നു നേതാവാകാന്‍ പലരും ഉണ്ടായിരുന്നുവെങ്കിലും തെരുവില്‍ നിന്നുള്ള പോര്‍വിളികളെയും വെല്ലുവിളികളെയും മുഖാമുഖം നേരിട്ട് പ്രസ്ഥാനത്തിന്റെ കാവലാളായതാണ് സി.കെ.എന്ന രണ്ടക്ഷരക്കാരനെ മോങ്ങത്തെ സാധാരണ മുസ്ലിം ലീഗ് പ്രവര്‍ത്തകന്മാരുടെ കണ്ണിലുണ്ണിയായ കുഞ്ഞാണിയാക്കിയത്.                                                                                                                               എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും മോങ്ങത്തെ ഇടത് വലത് ബലാബല രാഷ്ട്രീയം പണക്കൊഴുപ്പിന്റെയും വെക്തി വൈരാഗ്യത്തിന്റെയും തലത്തിലേക്ക് വഴിമാറിയപ്പൊള്‍ എന്നും രക്തചൊരിച്ചിലിന്റെ ദിനരാത്രങ്ങളായിരുന്നു നാടിനു സമ്മാനിച്ചത്. തൊണ്ണൂറ്റിയൊന്നില്‍ മോങ്ങത്തുണ്ടായ ഒരു രാഷ്ട്രീയ സംഘട്ടനത്തില്‍ എതിര്‍ പാര്‍ട്ടിക്കാരുടെ അക്രമണത്തില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സി.കെ.മുഹമ്മദ് താന്‍ സ്നേഹിച്ച പ്രസ്ഥാനത്തിനു തന്റെ രക്തം കോണ്ടാണ് അഭിവാദ്യമര്‍പ്പിച്ചത്. തുടര്‍ന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മോങ്ങത്തെ പ്രതിനിധീകരിക്കാന്‍ ആവിശ്യപെട്ട് കൊണ്ടാണ് പാര്‍ട്ടി അദ്ധേഹത്തോട് കടപ്പാട് വീട്ടിയത്. അന്നത്തെ കന്നി പോരട്ടത്തില്‍ എതിരാളി എല്‍ .ഡി.എഫിലെ കരുത്തനായ ബി.പോക്കറെന്ന കുഞ്ഞുട്ടിയെ പരാജയപെടുത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തന്റെ വിജയ തേരോട്ടത്തിനു തുടക്കം കുറിക്കുകയായിരുന്നു.                                                                                                                           തുടര്‍ന്നു അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അതേ വാര്‍ഡില്‍ സ്ഥാനാര്‍ഥിയായ സി.കെ എതിരാളി കോടിത്തൊടിക കാസിമിനെതിരെ വന്‍ ഭൂരിപക്ഷത്തിന്റെ വിജയവുമായി വീണ്ടും പഞ്ചായത്ത് ഭരണ സിമതിയെത്തുമ്പോള്‍ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന ചുമതല നല്‍കിയാണ് പാര്‍ട്ടി അദ്ധേഹത്തെ സ്വീകരിച്ചത്. 2005 ലെ തിരഞ്ഞെടുപ്പില്‍ മൂന്നാം അങ്കത്തിനായി സി.കെ ഇറങ്ങിയത് ചെരിക്കകാട് വാര്‍ഡിലായിരുന്നു. അവിടെയാവട്ടെ എതിര്‍ സ്ഥാനാര്‍ഥിയായി വീണ്ടും പഴയ എതിരാളി കുഞ്ഞുട്ടി തന്നെയായിരുന്നു. ഇതിനകം അഞ്ചു വര്‍ഷം പ്ഞ്ചായതംഗമായ കുഞ്ഞുട്ടിയെ തോല്‍പിച്ച് വാര്‍ഡ് തിരിച്ച് പിടിക്കുക എന്ന ശ്രമകരമായ ദൌത്യമായിരുന്നു സി.കെയുടെ മുന്നില്‍ ഉണ്ടായിരുന്നത്. അതി ശക്തമായ പോരാട്ടത്തില്‍ എല്ലാ വെല്ലുവിളികളെയും അധിജീവിച്ച് വിജയത്തിന്റെ ഹരിത പതാക വാനിലുയര്‍ത്തി സി.കെ യെന്ന പോരാ‍ളി മുന്നേറിയപ്പൊള്‍ മൊറയൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റ് എന്ന പദവിയിലെക്കുയര്‍ത്തി കൊണ്ടാണ് പാര്‍ട്ടി അദ്ധേഹത്തെ ആദരിച്ചത്. അഞ്ച് വര്‍ഷം മൊറയൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ച സി.കെ.മുഹമ്മദിനു പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ പഞ്ചായത്ത് തലത്തില്‍ ഉടലെടുത്ത വിമത പ്രശ്നങ്ങളും മോങ്ങത്തെ പ്രാദേശിക ഗ്രൂപിസവും ചില്ലറ അശ്വാരസ്യങ്ങള്‍ ഉണ്ടാക്കിയെങ്കിലും മോങ്ങത്തുനിന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് എന്ന്‍ ചരിത്രതാളുകളില്‍ രേഖപെടുത്തിയാണ് കാലാവധി പൂര്‍ത്തീകരിച്ചത്.                                                     പരിചിതര്‍ക്കെല്ലാം സി.കെയും അടുപ്പക്കാര്‍കെല്ലാം കുഞ്ഞാണിയുമായി പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായ സി.കെ.മുഹമ്മദ് ഏത് പ്രശ്നത്തിലും വിശ്വസിക്കുന്നവര്‍കൊപ്പം അവസാനം വരെ കൂടെ   നില്‍ക്കുമെന്നതിനാല്‍ സ്വജനപക്ഷപാതമാണ് അദ്ധേഹത്തിന്റെ എടുത്ത് പറയാവുന്ന ബലഹീനത. കൂടെനിന്ന പലരും പല ഘട്ടത്തിലും ഈ ബലഹീനത ആവോളം മുതെലെടുത്തതിനാല്‍ പാര്‍ട്ടികകത്തും പുറത്തും നിന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ സി.കെക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.                                          പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവിയിലിരുന്നു കൊണ്ട് തന്നെ  ഈ തിരഞ്ഞെടുപ്പില്‍ നാലാം അങ്കത്തിനിറങ്ങിയ സി.കെ.മുഹമ്മദ് എതിരാളി ടി.പി.ആലിക്കുട്ടിയെ 321 വൊട്ടിന്റെ ഭൂരിപക്ഷത്തില്‍ അടിയറവ് പറയിച്ച് വിജയശ്രീ ലാളിതനായി തന്റെ ചുവന്നു തുടുത്ത മുഖത്തെ പ്രകാശപൂരിത പുഞ്ചിരിയുമായി വിജയ ചിഹ്നമായ കോണിയിലൂടെ വാനിലുയര്‍ന്ന് വരുമ്പോള്‍ നിസ്സംശയം പറയാം നമുക്കു “ജയിക്കാനായ് ജനിച്ചവന്‍ സി.കെ“

ഭൂരിപക്ഷം 
കൂടുതല്‍ മാളുമ്മത്താക്ക്, കുറവ് സഫിയക്ക്

      പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൊറയുര്‍ പഞ്ചായത്തിലെ വിജയിച്ച സ്ഥാനാര്‍ഥികളില്‍ മൊറയുര്‍ വാര്‍ഡില്‍ നിന്നു തിരഞ്ഞെടുക്കപെട്ട മുസ്ലിം ലീഗിലെ പി.പാത്തുമ്മകുട്ടി എന്ന മളുമ്മമ്മാത്ത ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷം (404) നേടി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ കളത്തിപറമ്പ് വാര്‍ഡില്‍ നിന്നു തിരഞ്ഞെടുക്കപെട്ട ജനാതിപത്യമുന്നണിയുടെ പന്തലാഞ്ചീരി സഫിയക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 29 വോ‍ട്ടിന് കഷ്ടിച്ച് രക്ഷപടേണ്ടി വന്നു.           
 വിജയികളുടെ വാര്‍ഡ്,പാര്‍ട്ടി, പേര്,ഭൂരിപക്ഷം എന്നീ ക്രമത്തില്‍ തയ്യാറാക്കിയ പട്ടിk

ML
 POTTAMMAL SUNEERA
392
ML
 EDAKKOTTU MOINKUTTY ENNA NANI
356
ML
 C.K.AMINA TEACHER
125
CMP
 PARAKKADAN SAINABA
128
ML
 PULLANI MANI
249
ML
 BANGALATH SAKKEENA
152
ML
 PARAKKUNNAN KALANTHAN ENNA BAPPUTTY
91
ML
 C.K.MUHAMMED
321
ML
 P.PATHUMMAKKUTTY ENNA MALUMMA
404
IND
 KEERIYADAN HASEENA JABIR
32
ML
 ABOOBACKER.V.P
192
ML
 KARATTUCHALI NAFALUNNEESA
344
ML
 KALANGADAN ABDULRASHEED
84
ML
 HAMZA NHANDUKANNI
309
ML
 KAKKATTUCHALI AFSATH
226
  CPI(M)
              E.SURJITH
169

IND
 BANGALATH POKKAR ENNA KUNHUTTY
31
IND
 PANTHALANCHERI SAFIYA
29

മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് .15 ജനാതിപത്യമുന്നണി.3

മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് .15 ജനാതിപത്യമുന്നണി.3 കെ.എ. റഹ് മാന്‍ ,സി.മമ്മുട്ടി
            മൊറയൂര്‍ പഞ്ചായത്തില്‍ പതിനെട്ട് വാര്‍ഡുകളില്‍ പതിനഞ്ചു സീറ്റുകള്‍ വിജയം കരസ്ഥമാക്കിയ മുസ്ലിം ലീഗ് വെക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്.  മൂന്ന്  സീറ്റുകളില്‍ ജനാതിപത്യമുന്നണി സ്ഥാനാര്‍ഥികളും വിജയിച്ചപ്പോള്‍ എസ്.ഡി.പി.ഐ ജനകീയ മുന്നണി എന്നീ പാര്‍ട്ടികള്‍ ഒരു സീറ്റിലും വിജയം കണ്ടില്ല.ഒന്നാം വാര്‍ഡില്‍ പ്രതിനിധി മുസ്ലിം ലീഗിലെ പി.പി.അബൂബക്കറിന്റെ ഫലപ്രഖ്യാപനമാണ് ആദ്യം പുറത്ത് വന്നത്. നാലാം വാഡില്‍ മുസ്ലിം ലീഗിലെ ബി.സകീന 220 വോട്ടിന്റെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപെട്ടു. അഞ്ചാം വാര്‍ഡില്‍ മുസ്ലിം ലീഗിലെ കോടിതൊടിക ഷഫീഖിനെ 37 വോട്ടിനു പരാജയപെടുത്തി ജനാധിപത്ത്യ മുന്നണിയിലെ ബങ്കാളത്ത് പോക്കര്‍ എന്ന കുഞ്ഞുട്ടി വിജയിച്ചൂ.നേരത്തെ ഷഫീഖ് വിജയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും റീ കൌണ്ടിങ്ങില്‍ കുഞ്ഞുട്ടി വിജയം ഉറപ്പിച്ചു. ആറാം വാ‍ര്‍ഡില്‍ നാലാം അങ്കത്തിനിറങ്ങിയ മുസ്ലിം ലീഗിന്റെ പ്രതിനിധി നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സി.കെ.മുഹമ്മദ് എതിര്‍ സ്ഥാനാര്‍ഥി ജനാധിപത്ത്യ മുന്നണിയുടെ ടി.പി.ആലിക്കുട്ടിയെ 360 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ആറാം വാര്‍ഡിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പ്രഖ്യാപിച്ചതില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് സി.കെ.മുഹമ്മദ് നേടിയത്ചെരിക്കകാട് മറ്റത്തൂര്‍ പ്രദേശം ഉള്‍കൊള്ളുന്ന ഏഴാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി സി.കെ.ആമിന ടീച്ചര്‍ ജനാധിപത്ത്യ മുന്നണിയുടെ  സി.കെ.ഫാത്തിമ കുട്ടിയെ 124 വോട്ടൂകള്‍ക്ക് പരാജയപെടുത്തി വിജയകൊടി പാറിച്ചു. മൊറയൂര്‍ പഞ്ചായത്തില്‍ വിമത ലീഗിനു വ്യക്തമായ സ്വാധീനമുണ്ടായിരുന്ന പന്ത്രെണ്ടാം വാര്‍ഡില്‍ ജനാധിപത്യമുന്നണി സ്ഥാനര്‍ഥിയും വിമത ലീഗിന്റെ പഞ്ചായത്തിലെ പ്രധാന നേതാവുമായ മാനുവിനെ എതിര്‍ സ്ഥാനര്‍ഥി മുസ്ലിം ലീഗിലെ ചാ‍ളക്കാടന്‍ റഷീദ് 125 വോട്ടുകല്‍ക്ക് പരാജയപെടുത്തി.  വോട്ടെണ്ണല്‍ കേന്ദ്രമായ മുണ്ട്പറമ്പ് ഗവ: കോളേജ് പരിസരത്ത് വിവിധ പാര്‍ട്ടി പ്രവര്‍ത്തകന്മാരുടെ തിക്കും തിരക്കും ബഹളവും മൂലം ഫലപ്രഖ്യാപനം പുറത്തേക്ക് വ്യക്തമായി കേള്‍ക്കാത്ത അവസ്ഥയാണ്. ശക്തമായ മഴയെ ഒട്ടൂം വകവെക്കാതെ വിജയികളെയും തോളിലേറ്റി പ്രവര്‍ത്തകന്‍മാര്‍ ആഹ്ലാദ പ്രകടനങ്ങളായി അവരവരുടെ വാര്‍ഡുകളിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. 

പന്ത്രെണ്ടാം വാര്‍ഡില്‍ മാനു പരാജയപ്പെട്ടു

പന്ത്രെണ്ടാം വാര്‍ഡില്‍ മാനു പരാജയപ്പെട്ടു
 മൊറയൂര്‍ പഞ്ചായത്തില്‍ വിമത ലീഗിനു വ്യക്തമായ സ്വാധീനമുന്ദയിരുന്ന പന്ത്രെണ്ടാം വാര്‍ഡില്‍ ജനാധിപത്യമുന്നണി സ്ഥാനര്‍ഥിയും വിമത ലീഗിന്റെ പഞ്ചായത്തിലെ പ്രധാന നേതാവുമായ മാനുവിനെ എതിര്‍ സ്ഥാനര്‍ഥി മുസ്ലിം ലീഗിലെ ചാ‍ളക്കാടന്‍ റഷീദ് 125 വോട്ടുകല്‍ക്ക് പരാജയപെടുത്തി.

ഏഴില്‍ ആമിന ടീച്ചര്‍ വിജയിച്ചു


ഏഴില്‍ ആമിന ടീച്ചര്‍ വിജയിച്ചു 
ചെരിക്കകാട് മറ്റത്തൂര്‍ പ്രദേശം ഉല്‍കൊള്ളുന്ന ഏഴാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി സി.കെ.ആമിന ടീച്ചര്‍ ജനാധിപത്ത്യ മുന്നണിയുടെ  സി.കെ.ഫാത്തിമ കുട്ടിയെ നൂറില്‍ പരം വോട്ടൂകള്‍ക്ക് പരാജയപെടുത്തി വിജയകൊടി പാറിച്ചു.

സി.കെ ആറാം തമ്പുരാന്‍

സി.കെ ആറാം തമ്പുരാന്‍
  മൊറയൂര്‍ പഞ്ചായത്തിലെ  ആറാം വാ‍ര്‍ഡില്‍ നാലാം അങ്കത്തിനിറങ്ങിയ മുസ്ലിം ലീഗിന്റെ പ്രതിനിധി നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സി.കെ.മുഹമ്മദ് എതിര്‍ സ്ഥാനാര്‍ഥി ജനാധിപത്ത്യ മുന്നണിയുടെ ടി.പി.ആലിക്കുട്ടിയെ പരാജയപ്പെടുത്തി ആറാം വാര്‍ഡിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.  




അനിശ്ചിതത്തിനു വിരാമം, അഞ്ചാം വാര്‍ഡ് കുഞ്ഞുട്ടിക്ക്

അനിശ്ചിതത്തിനു വിരാമം, അഞ്ചാം വാര്‍ഡ് കുഞ്ഞുട്ടിക്ക്
 മാറിമറിചിലുകള്‍ക്കും അനിശ്ചിതത്തിനു വിരാമമിട്ടു കൊണ്ടു അഞ്ചാം വാര്‍ഡില്‍ മുസ്ലിം ലീഗിലെ കോടിതൊടിക ഷഫീഖിനെ പരാജയപെടുത്തി ജനാധിപത്ത്യ മുന്നണിയിലെ ബങ്കാളത്ത് പോക്കര്‍ എന്ന കുഞ്ഞുട്ടി വിജയിച്ചൂ.നേരത്തെ ഷഫീഖ്  20 വോട്ടിനു വിജയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും റീ കൌണ്ടിങ്ങില്‍ കുഞ്ഞുട്ടി വിജയം ഉറപ്പിച്ചതോടെ മൊറയൂര്‍ പഞ്ചായത്തില്‍ ഫലമറിഞ്ഞ അഞ്ച് വാര്‍ഡുകളില്‍ മൂന്ന് സീറ്റുകള്‍ നേടി മുസ്ലിം ലീഗും രണ്ടു സീറ്റുകള്‍ നേടി ജനാതിപത്യമുന്നണിയും മുന്നേറ്റം തുടരുന്നു.





അഞ്ചാം വാര്‍ഡില്‍ റീകൌണ്ടിങ്ങ്


അഞ്ചാം വാര്‍ഡില്‍ റീകൌണ്ടിങ്ങ്
അഞ്ചാം വാര്‍ഡിലെ ജനാധിപത്ത്യ മുന്നണിയിലെ ബങ്കാളത്ത് പോക്കര്‍ എന്ന കുഞ്ഞുട്ടിയും മുസ്ലിം ലീഗിലെ കോടിതൊടിക ഷഫീഖും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തില്‍ വോട്ടെണ്ണ്ലല്‍ പൂര്‍ത്തിയായെങ്കിലും ആശയകുഴപ്പം ഉള്ളതിനാല്‍ വീണ്ടും വോട്ടെണ്ണാനുള്ള സാധ്യത.

മോങ്ങത്ത് 70%പോളിങ്ങ്, എല്ലാവരും ശുഭപ്രതീക്ഷയില്‍

മോങ്ങത്ത് 70%പോളിങ്ങ്,  എല്ലാവരും ശുഭപ്രതീക്ഷയില്‍
      സി.കെ.സിദ്ദീഖ് 
       മോങ്ങം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് സുഗമമായി പര്യവസാനിച്ചു. ഒരു മാസകാലം നീണ്ട ഊണും ഉറക്കവുമില്ലാത്ത ദിന രാത്രങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചപ്പൊള്‍ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകന്മാര്‍ക്കും ഇനി ഒരു നാള്‍ ‘ഭക്ഷണത്തിന്റെയും വിശ്രമത്തിന്റെയും’ ദിനം. മൊറയുര്‍ ഗ്രാമ പഞ്ചായത്തിലെ മോങ്ങം പ്രദേശം ഉള്‍ക്കൊള്ളുന്ന 5.6.7 വാര്‍ഡുകളില്‍ എടുത്ത് പറയത്തക്ക പ്രശ്ന്ങ്ങളൊന്നൊം    ഇല്ലാതെ  സമാധാനപരമായ അന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്. മൂന്നു വാര്‍ഡുകളിലുമായി ഏകദേശം 70% പോളിങ്ങ് രേഖപെടുത്തി. ഏഴാം വാര്‍ഡില്‍ ഒന്നു രണ്ട് പേര്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതുമായി ചെറിയ വാക്കേറ്റമുണ്ടായതൊഴിച്ചാല്‍ മറ്റ് അനിശ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചൈതിട്ടില്ല. രാവിലെ പോളിങ്ങിനു തണുത്ത പ്രതികരണമായിരുന്നെങ്കിലും ഉച്ചക്ക് രണ്ട് മണിയോടെ വോട്ടര്‍മാര്‍ കൂട്ടം കൂട്ടമായി ബൂത്തുകളില്‍ എത്താന്‍ തുടങ്ങി. രാഷ്ട്രീയ പാര്‍ട്ടികള്‍ വാഹനത്തില്‍ വോട്ടര്‍മാരെ കൊണ്ട് വരുന്നതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് കാറ്റില്‍ പറത്തി വട്ടോളിമുക്ക്, പനപ്പടി, കുയിലംകുന്നു, ഒരപ്പുണ്ടിപാറ, നെച്ചിത്തടം, കാരനാട്, കോളേജ് റോഡ്, ഹില്‍ടോപ്പ്, താഴെ മോങ്ങം തുടങ്ങി നാടിന്റെ മുക്ക് മൂലകളില്‍ നിന്നു ഇരു മുന്നണികളും ഇരുചക്ര വാഹനങ്ങള്‍ മുതല്‍ ക്ക്വാളിസ് ഇന്നോവ മുതലായ ലക്ഷ്വറി വാഹനങ്ങള്‍ വരെ യധേഷ്ടം ഷട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നു.വിധി നിര്‍ണയിച്ച വോട്ടുകള്‍ പെട്ടിയില്‍ പൊട്ടിത്തെറിക്കൊരുങ്ങി നില്‍ക്കുമ്പോഴും ഇരു വിഭാഗവും വിജയപ്രതീക്ഷയുമായി ഈ രണ്ട് രാത്രികള്‍ കൂടി അന്തിയുറങ്ങും. അതെ വോട്ടെണ്ണല്‍ ദിവസമായ ബുധനാഴ്ച്ചയുടെ സുപ്രഭാതം വരെ.  

മോങ്ങത്ത് പോളിങ്ങ് മന്ദഗതിയില്‍

മോങ്ങത്ത് പോളിങ്ങ് മന്ദഗതിയില്‍

കെ.എ.റഹ് മാന്‍ മോങ്ങം

           പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മോങ്ങത്ത് പൊതുവെ പോളിങ്ങ് മന്ദഗതിയിലാണന്ന് പ്രാധമിക റിപ്പോര്‍ട്ട്.  മുസ്ലിം ലീഗിലെ കോടിതൊടിക ഷഫീഖും ജനാധിപത്ത്യ മുന്നണിയിലെ ബങ്കാളത്ത് പോക്കര്‍ എന്ന കുഞ്ഞുട്ടിയും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി എം.സി.മുഹമ്മദ് ശരീഫും മത്സരിക്കുന്ന   അഞ്ചാം വാര്‍ഡില്‍ അന്‍വാറുല്‍ ഇസ്ലാം മദ്രസയിലും, മുസ്ലിം ലീഗിലെ സി.കെ.മുഹമ്മദും ജനാധിപത്ത്യ മുന്നണിയിലെ ടി.പി.ആലിക്കുട്ടിയും ഏറ്റുമുട്ടുന്ന ആറാം വാര്‍ഡില്‍  ഇര്‍ഷാദുസുബിയാന്‍ മദ്രസയിലും, മുസ്ലിം ലീഗിലെ സി.കെ.ആമിന ടീച്ചറും ജനാധിപത്ത്യ മുന്നണിയുടെ  സി.കെ.ഫാത്തിമ കുട്ടിയും പോരാടുന്ന  ഏഴാം വാര്‍ഡില്‍ എ.എം.യു.പി സ്കൂ‍ളിലുമാണ് ബൂത്തുകള്‍ സജീകരിച്ചിരിക്കുന്നത്. ഇതുവരെ അനിശ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചൈതിട്ടില്ല. തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ് മുന്നേറുന്നത്.

മോങ്ങത്ത് തീ പാറുന്ന പോരാട്ടം

മോങ്ങത്ത് തീ പാറുന്ന പോരാട്ടം

                  ഴ തിമര്‍ത്ത് പെയ്യുമ്പോഴും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ചൂടില്‍ വിയര്‍ക്കുകയാണ് മോങ്ങം. മൊറയുര്‍ ഗ്രാമ പഞ്ചായത്തിലെ മോങ്ങം പ്രദേശം ഉള്‍ക്കൊള്ളുന്ന 5.6.7 വാര്‍ഡുകളില്‍ പ്രവചനാതീതമായ തീ പാറുന്ന പോരാട്ടമാണ് നടക്കുന്നത്.
                 പ്രാദേശികമായി ശക്തമായ അടിവേരുള്ള പ്രസ്ഥാനമായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഒരു ഭാഗത്തു അങ്കത്തിനു ഇറങ്ങുമ്പോള്‍ മുസ്ലിം ലീഗിനെ അടിയറവ് പറയിക്കുക എന്ന ലക്ഷ്യത്തോടെ ഇടത് പക്ഷം മുന്നണി അതിര്‍ വരമ്പുകള്‍ക്ക് അപ്പുറത്തുള്ള കോണ്‍ഗ്രസിനെയും മുസ്ലിം ലീഗ് നേത്രത്ത്വവുമായി ഇടഞ്ഞ് വേറിട്ടു നില്‍ക്കുന്ന വിമത ലീഗിനെയും കൂട്ടി ‘ജനാധിപത്ത്യ മുന്നണി’ എന്ന കൂട്ട് കെട്ടുമായാണ് മറുഭാഗത്ത് അങ്കത്തിനു ഇറങ്ങുന്നത്. ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയില്ല എങ്കിലും സന്തുലിതാവസ്ഥ തകര്‍ക്കാന്‍ ചില വാര്‍ഡുകളില്‍ എസ്.ഡി.പി.ഐ യും രംഗത്തുണ്ട്.  നിലവില്‍ മുസ്ലിം ലീഗിന്റെ കയ്യിള്ള മൂന്ന് വാര്‍ഡുകളും നിലനിര്‍ത്താനും പിടിച്ചെടുക്കാനും ഇരു വിഭാഗവും കച്ചമുറുക്കി ഇറങ്ങിയതോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ വീറും വാശിയുമുള്ള അങ്കം ഉറപ്പായി.
                   ഹില്‍ടോപ്പ് മുതല്‍ ചെറുപുത്തൂര്‍ റോഡ് വരെ അതിരിട്ട് കിടക്കുന്ന അഞ്ചാം വാര്‍ഡില്‍ പ്രഭലരായ രണ്ട് പോരളികളായ മുസ്ലിം ലീഗിലെ കോടിതൊടിക ഷഫീഖും ജനാധിപത്ത്യ മുന്നണിയിലെ ബങ്കാളത്ത് പോക്കര്‍ എന്ന കുഞ്ഞുട്ടിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. കന്നിയങ്കക്കാരനാണെങ്കിലും ഷഫീഖ് യൂത്ത് ലീഗിന്റെ അമരത്ത് കഴിവ് തെളിയിച്ച ഒരു മികച്ച സംഘാടകനാണ്.കഴിഞ്ഞ പ്രവിശ്യം പഞ്ചായത്ത് അംഗമായിരുന്ന ഭാര്യയുടെ തിരഞ്ഞെടുപ്പ് ചുമതലകള്‍ വഹിച്ച അനുഭവ സമ്പത്ത്  ഗുണകരമാവുമെന്ന പ്രതീക്ഷയിലാണു ഷഫീഖ്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും സൌമ്യമായി ഇടപെടുന്ന ഷഫീഖ് നല്ലൊരു വ്യക്തിത്ത്വത്തിനുടമയുമാണ്.
                      പഞ്ചായത്തിലേക്ക് നാലാമത്തെ അങ്കത്തിനിറങ്ങുന്ന ജനാധിപത്ത്യ മുന്നണിയുടെ ബങ്കാളത്ത് പോക്കര്‍ എന്ന നാട്ടുകാരുടെ കുഞ്ഞുട്ട്യാക്ക ഒരിക്കല്‍ വിജയിച്ചതുള്‍പടെ മൂന്ന് തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി അനുഭവവും കൈമുതലാക്കിയണ് പോരിനിറങ്ങുന്നത്. നാട്ടുകാര്‍ക്ക് സുപരിചിതനായ കുഞ്ഞുട്ടി മുന്‍പ് പഞ്ചായത്തംഗമായിരുന്നപ്പോള്‍ തന്റെ വാര്‍ഡിലേക്ക് ഒട്ടനവധി വികസനങ്ങളെത്തിച്ച് കഴിവ് തെളിയിച്ച വെക്തിയാണ്.
       ഇവരില്‍ ആരുതന്നെ ജയിചാലും വാര്‍ഡിനു നല്ലൊരു മെമ്പറെ കിട്ടും എന്ന ആശ്വാസത്തിലാണ് വോട്ടര്‍മാര്‍ .നിലവില്‍ നേരിയ ഭൂരിപക്ഷത്തിനു മാത്രം മുസ്ലിം ലീഗ്  വിജയിച്ച ഈ അഞ്ചാം വാര്‍ഡ് പിടിചെടുക്കാന്‍ കുഞ്ഞുട്ടിയും നിലനിര്‍ത്താന്‍ ഷഫീഖും ചതുരംഗ നീക്കങ്ങള്‍ നടത്തുമ്പോള്‍ ഇവരുടെ കണക്ക് കൂട്ടലുകള്‍ തകിടം മറിക്കാന്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി എം.സി.മുഹമ്മദ് ശരീഫും രംഗത്തുണ്ട് .                                                                           ഈ തിരഞ്ഞെടുപ്പില്‍ ഏവരും ഉറ്റ് നോക്കുന്ന പ്രധാന പോരാട്ടം നടക്കുന്നത് ആറാം വാര്‍ഡിലാണ് . ചെറുപുത്തൂര്‍ റോഡ് മുതല്‍ പഞ്ചായത്ത് അതിര്‍ത്തി പ്രദേശമായ ആലുങ്ങപൊറ്റ വരെ അതിരിട്ട് കിടക്കുന്ന ആറാം വാര്‍ഡില്‍ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്  മുസ്ലിം ലീഗിലെ സി.കെ.മുഹമ്മദ് നാലാം വിജയം ഉറപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ മുസ്ലിം ലീഗ് നേത്രത്ത്വവുമായി പ്രാദേശിക ആഭിപ്രായവെത്യാസത്തെ തുടര്‍ന്ന് പുറത്ത് വന്ന വിമത ലീഗിലെ ടി.പി.ആലിക്കുട്ടിയാണ് ജനാധിപത്ത്യ മുന്നണിയുടെ ബാനറില്‍ അങ്കം കുറിക്കുന്നത്.                                              
                     ഇരു വിഭാഗവും നേര്‍ക്കുനേര്‍ പോരാടുന്ന വാര്‍ഡില്‍ മുസ്ലിം ലീഗിന് വെക്തമായ മുന്‍തൂക്കമുണ്ടങ്കിലും അഞ്ച് വര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിട്ടും നാടിനു വേണ്ടി ഒന്നും ചൈതില്ല എന്ന ആരോപണമാണ് പ്രധാനമായും സി.കെ.മുഹമ്മദിനെതിരെ ഉന്നയിക്കപെടുന്നത്. തുടര്‍ച്ചയയി നാലാം തവണയും ഒരാള്‍തന്നെ മത്സരിക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുള്ള മുറുമുറുപ്പും സമീപകാലത്തായി ലീഗില്‍ രൂപംകൊണ്ട ആഭ്യന്തര പ്രശ്നങ്ങളും,ഗ്രൂപ്പിസവും തങ്ങള്‍ക്ക് ഗുണകരമായി ഭവിക്കുമെന്നാണ് ജനാധിപത്ത്യ മുന്നണിയും ആലികുട്ടിയും പ്രതീക്ഷവെച്ച് പുലര്‍തുന്നത്.                                            എന്നാല്‍ സി.കെ.എന്ന രണ്ടക്ഷരം ക്കൊണ്ട് പൊതു സമൂഹത്തിനിടയില്‍ സുപരിചിതനായ രാഷ്ട്രീയത്തിന്റെ അങ്കത്തട്ടില്‍ പതിനെട്ടുടവും പയറ്റിതെളിഞ സി.കെ.മുഹമ്മദ് നാലാമതും വിജയത്തിന്റെ ഹരിത പതാക വാനിലുയര്‍ത്താമെന്ന ശുഭപ്രതീക്ഷയിലാണ്. സി.കെ.മുഹമ്മദിനെ പോലെ ശക്തനായ സ്ഥാനാര്‍ഥിയെ നേരിടാനുള്ള രാഷ്ട്രീയ പാരമ്പര്യമോ പൊതുപ്രവര്‍ത്തന ബന്ധമോ എതിര്‍ സ്ഥാനാര്‍ഥിക്കില്ല എന്നതാണ് മുസ്ലിം ലീഗിന്റെ ആത്മവിശ്വാസത്തിന്റെ കാതല്‍ .തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ പാ‍ര്‍ട്ടിയിലെ പിടല പിണക്കങ്ങള്‍ ഒതുക്കിയപ്പോള്‍ കരുത്തുറ്റ ഒരു പറ്റം യുവ പ്രവര്‍ത്തകരെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞതും, എതിരാളി പ്രതിനിധാനം ച്ചെയ്യുന്ന വിമത ലീഗിന് മോങ്ങത്ത് വേണ്ടത്ര വേരോട്ടം ഇല്ല എന്നതും സി.കെ.മുഹമ്മദിനു ശുഭപ്രതീക്ഷയേകുന്നുണ്ട്.
           സ്ഥിരതയില്ലാതെ ഇടതിനെയും വലതിനെയും തുണച്ച വനിതാ സംവരണ വാര്‍ഡായ ചെരിക്കക്കാട് മറ്റത്തൂര്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന ഏഴാം വാര്‍ഡില്‍ മുസ്ലിം ലീഗിലെ സി.കെ.ആമിന ടീച്ചറും ജനാധിപത്ത്യ മുന്നണിയുടെ  സി.കെ.ഫാത്തിമ കുട്ടിയുമാണ് അങ്കതട്ടില്‍ ഇറങ്ങുന്നത്. കഴിഞ്ഞ തവണ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്  മുസ്ലിം ലീഗിലെ സി.കെ.മുഹമ്മദ് ബി.കുഞ്ഞുട്ടിയെ പരാജയപെടുത്തി എല്‍ .ഡി.എഫില്‍ നിന്നു പിടിച്ചെടുത്ത വാര്‍ഡ് മുസ്ലിം ലീഗിന് തന്നെ നിലനിര്‍ത്തുക എന്ന ദൌത്ത്യവുമായി നാട്ടിലെ പൊതു പ്രവര്‍ത്തകനായ സി.കെ.മുഹമ്മദലി മാഷിന്റെ ഭാര്യ സി.കെ.ആമിന ടീച്ചറും, കഴിഞ്ഞ തവണ നേരിയ വെത്യാസത്തിനു എല്‍ .ഡി.എഫിന് നഷ്ട്പെട്ട സീറ്റ് തിരിച്ചു പിടിക്കാന്‍ സി.കെ.മൂസാക്കയുടെ ഭാര്യ ഫാത്തിമ കുട്ടിയുമാണ് ഗോധയിലുള്ളത്. ഇരുവരും കന്നിയങ്കക്കാരായതിനാല്‍ ആരോപണ പ്രത്യാരോപണ ശരങ്ങള്‍ അല്‍പ്പം കുറവാണങ്കിലും ഈ വാര്‍ഡിലെ പ്രഭലമായ ചേനാട്ട് കുഴിയില്‍ കുടുംബക്കാ‍രാണ് ഇരു സ്ഥാനാര്‍ഥികളും എന്നതിനാല്‍ വിജയം പ്രവചനാതീതമാണ്.