Showing posts with label നിലപാട്. Show all posts
Showing posts with label നിലപാട്. Show all posts

പി.ടി.എ നിലപാട് ധിക്കാരം : സി.കെ.മുഹമ്മദ്

     ഖേദകരമെന്ന് പറയട്ടെ പി ടി എ പ്രസിഡന്റിന്റെ ഒന്ന് രണ്ട് സ്റ്റേറ്റ്മെന്റ് കണ്ടപ്പോഴാണ് എക്സിക്യൂട്ടീവ് മെമ്പറെന്ന നിലക്ക് പ്രതികരിക്കാമെന്ന് കരുതിയത്. അടിസ്ഥാന രഹിതമായ ആ വാദങ്ങള്‍ വ്യക്തമാക്കട്ടെ. മുസ്ലിം സ്കൂള്‍ 165 ദിവസവും ജനറല്‍ സ്കൂള്‍ 195 ദിവസവും ഇതാണല്ലോ പി.ടി.എ പ്രസിഡ്ന്റിന്റെ ഒരു വാദം. യതാര്‍ഥ്യം മുസ്ലിം സ്കൂള്‍ 190 ഉം ജനറല്‍ സ്കൂള്‍ 193 ദിവസവും ആണ്. മുസ്ലിം സ്കൂള്‍ നോമ്പിന് അവധി നല്‍കുമ്പോള്‍ ജനറല്‍ സ്കൂള്‍ നോമ്പ് മാസത്തില്‍ ഉച്ചവരെ ക്ലാസ്സ് പ്രവര്‍ത്തിക്കുന്നുള്ളു. രണ്ടര മാസത്തെ അവധി അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും റമദാനില്‍ ക്ഷീണിച്ച് മാസം കഴിച്ചു കൂട്ടുന്നു എന്നതാണ് വാസ്ഥവം.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സര്‍വെ റിപ്പോര്‍ട്ട് എന്താണ് സത്യാവസ്ഥ....?
   സാധാരണ പി.ടി.എ ജനറല്‍ ബോഡിയിലേക്ക് മാനേജ്മെന്റ് പോലുമറിയാതെ മുസ്ലിം കലണ്ടര്‍ എടുത്ത് കളയുന്ന ചര്‍ച്ച അനാവശ്യമായി കൊണ്ട് വരുന്നു. അതില്‍ പങ്കെടുത്തത് ഭൂരിഭാഗവും സ്ത്രീകളും തുച്ചമായി പുരുഷന്മാരുമായിരുന്നു. നാട്ടിലെ ഒരു പൊതു വിദ്ധ്യാഭ്യാസ സ്ഥാപനത്തില്‍ നടത്തുന്ന പരിഷ്കാരം എന്ന നിലക്ക് ഇത് യഥാര്‍ത്ഥത്തില്‍ നാട്ടുകാര്‍ക്കിടയിലും ചര്‍ച്ചക്ക് വരേണ്ടതായിരുന്നു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വോട്ടിങ്ങ് നടത്താന്‍ സമ്മത പത്രം വിദ്ധ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നു അവര്‍ പ്രഖ്യാപിച്ചു. അവിടെ ഒരു അദ്ധ്യാപകന്റെ ക്യാന്‍‌വാസ് പ്രസംഗം നടത്തിയതില്‍ കുറെ സ്ത്രീകള്‍ അതില്‍ അകപ്പെട്ടു. ജനറല്‍ ബോഡിയില്‍ പങ്കെടുക്കാത്തവരായിരുന്നു ഭൂരിപക്ഷം രക്ഷിതാക്കളും. അവര്‍ക്ക് എന്താണ് വിഷയം എന്നു പോലും പിടി കിട്ടിയിരുന്നില്ല. സമ്മത പത്രത്തിന്റെ കോപ്പി കിട്ടിയ രക്ഷിതാക്കള്‍ കാര്യം എന്തെന്നറിയാതെ സ്കൂളില്‍ നിന്നും കിട്ടിയതെല്ലെ എന്ന് പറഞ്ഞ് അനുകൂലിക്കുന്നു എന്ന് അടയാള്‍പ്പെടുത്തി. സമ്മത പത്രത്തില്‍ മുസ്ലിം കലണ്ടര്‍ മാറ്റുന്നു എന്നു എന്ന പരമാര്‍ത്ഥം പോലും ചേര്‍ക്കുവാന്‍ അവര്‍ തയ്യാറായില്ല. അവര്‍ തെയ്യാറക്കി അവര്‍ തന്നെ വിതരണവും ചെയ്തു അവര്‍ തന്നെ എണ്ണി തിട്ടപ്പെടുത്തി. ഏതായാലും എക്സിക്യൂട്ടീവ് യോഗത്തില്‍ നിഷാദ് മാസ്റ്റര്‍ അവതരിപ്പിച്ച കണക്ക് ഇങ്ങനെയാണ് അനുകൂലിക്കുന്നവര്‍ 555 എതിര്‍ക്കുന്നവര്‍ 275, മാറി നിന്നവര്‍ 50 മൊത്തം 880 ഇതിന്റെ ശതമാനം ആര്‍ക്കും പരിശോധിക്കാവുന്നതാണ്.  ഇത് ഏതായാലും പ്രസിഡന്റിന്റെതായി വന്ന പ്രസ്ഥാവനയോട് യോജിക്കുന്നതല്ല എന്ന് വ്യക്തമാണല്ലോ..?
         നോമ്പും വെള്ളിഴായ്ച്ചയും പരിശുദ്ധമായി കരുതുന്ന നാട്ടുകാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഇന്നത്തെ പി ടി എ അല്ല ഇന്നലെ, നാളെ അതു കൊണ്ട് തന്നെയാണ് പഞ്ചായത്ത് മെമ്പര്‍മാരായ സി.കെ മുഹമ്മദ്, ബി. കുഞ്ഞുട്ടി, ആമിന ടീച്ചര്‍ എന്നിവരും മഹല്ല് പ്രസിഡന്റ്, സെക്രട്ടറി, ഖാദിമുല്‍ ഇസ്ലാം സംഘം സെക്രട്ടറി, ഉമ്മുല്‍ഖുറാ മസ്ജിദ് സെക്രട്ടറി, കെ എന്‍ എം ഇരു വിഭാഗത്തിന്റെയും ആളുകള്‍ , രാഷ്ട്രീയ, സാംസ്കാരിക, മതരംഗത്തുള്ളവര്‍ നാട്ടുകാര്‍ ഇതില്‍ പ്രതികരിച്ചത്. ഒരു നാടിന്റെ പൊതു വികാരത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന പി.ടി.എയുടെ നിലപാട് ധിക്കാരപരമാണന്ന് പറയാതിരിക്കാന്‍ വയ്യ.        
         ഹിജറ വര്‍ഷം ഓരോ വര്‍ഷവും 14 ദിവസം മുന്നോട്ട് വരുന്നതിനാല്‍ ഒന്നു രണ്ട് വര്‍ഷത്തിനകം നോമ്പും വെക്കേഷനും മെയ് മാസത്തില്‍ അടുത്ത് വരുന്നുണ്ട് അത് കൊണ്ട് മുസ്ലിം സ്കൂള്‍ കലണ്ടര്‍ സ്കൂള്‍ 10 മാസം മുതല്‍ 11 മാസം വരെ പ്രവര്‍ത്തിക്കേണ്ടി വരുന്നു. വെക്കേഷന്‍ ഒരു മാസവും ഒന്നരമാസവുമായി കുറയുകയും ചെയ്യുന്നു. ഈ ആനുകൂല്യം മോങ്ങത്തുകാര്‍ക്ക് ലഭിക്കണം. ജൂണില്‍ നോമ്പും മെയ് അവധിയും, എപ്രില്‍ നോമ്പും മെയ് അവധിയും രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ലഭിക്കുന്നു. ഇത് അഞ്ച് ആറ് വര്‍ഷങ്ങള്‍ തുടരുന്നുണ്ട്. അതു കൊണ്ട് തന്നെ ധൃതി പിടിച്ചുള്ള ഈ നീക്കത്തിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. മുസ്ലിം കലണ്ടറാണ് ഏറ്റവും അനുയോജ്യമെന്ന് മുന്‍ ഡി ഡി ഇ പോലുള്ള വിദ്ധ്യാഭ്യാസ വിദഗ്തരും, ജനറല്‍ സ്കൂള്‍ സ്കൂളിലെ അനുഭവ സാക്ഷ്യമുള്ള ഭൂരിപക്ഷം അദ്ധ്യാപകരും, വിദ്ധ്യാര്‍ത്ഥികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മുഹമ്മദ് സി.കെ. 
മോങ്ങം

ആദ്യമെ അബല പിന്നെ ഗര്‍ഭിണിയും : ചെറി സോളാര്‍

       ജനാധിപത്യ രാഷ്ട്രമായതിനാല്‍ നമ്മുടെ നാട്ടില്‍ ഏതു വിഷയത്തിനും അഭിപ്രായം സര്‍വ സാദാരണമാണ്. അത് പോലെത്തന്നെ സ്കൂള്‍ കലണ്ടര്‍ മാറ്റത്തിലും അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികം മാത്രം . പക്ഷെ ഇന്ന് ഏതൊരു വിഷയവും വിവാദമാക്കുകയെന്നത് കേരളത്തിന്റെ പ്രത്യേകതയായിക്കാണുന്നു. വിഷയം പ്രാദേശികമോ, ദേശീയമോ, അന്തര്‍ ദേശീയമോ ആയിക്കൊള്ളട്ടെ വിവാദങ്ങളുണ്ടാക്കുന്നതിന്നു പകരം ആരോഗ്യകരമായ ചര്‍ച്ച ചെയ്യുന്നതെല്ലെ സമൂഹത്തിന് അഭികാമ്യം..? മോങ്ങം സ്കൂള്‍ കലണ്ടര്‍ വിഷയത്തെക്കുറിച്ച് വായിക്കാനിടയായി. ചര്‍ച്ചക്ക് പകരം ബാലിശമായ കാര്യങ്ങള്‍ നിരത്തി പരസ്പരം പോരടിക്കുന്നതിന്ന രീതിക്കു പകരം തങ്ങളുടെ കഴിവും സമയവും പുതു തലമുറയുടെ വിദ്ധ്യാഭ്യാസ പുരോഗതിക്കു വേണ്ടി ഉപയോഗപ്പെടുത്താന്‍ ഫലപ്രധമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമാണ് ഉരിയാടേണ്ടത്.  
   ബഹുമാന്യനായ പി.ടി.എ പ്രസിഡന്റ് തന്റെ വാര്‍ത്താക്കുറിപ്പില്‍ നിരത്തിയ ന്യായവാദങ്ങള്‍  പ്രത്യക്ഷത്തില്‍ വളരെ ന്യായവും യുക്തവുമായി തോന്നമെങ്കിലും ബഹുമാന്യനായ പി.ടി.എ ഭാരവാഹികളോ, എതിര്‍ക്കുന്നവര്‍ എന്ന് പി.ടി.എ പ്രസിഡന്റ് ആരോപിക്കുന്ന വിദ്ധ്യാര്‍ത്ഥി സംഘടനയോ എതിര്‍പ്പുമായി വന്ന സഹോദരന്‍  അബൂബക്കര്‍ സി.ടിയോ അതിലടങ്ങിയിരിക്കുന്ന ഹിഡന്‍ അജണ്ടയെക്കുറിച്ചോ വിഷയത്തെക്കുറിച്ചുണ്ടാവേണ്ട ഗൌരവകരമായ കാര്യങ്ങള്‍ ഒരാവേഷത്തിന്റെ പുറത്ത് മറന്നു പോവുകയാണെന്നു തോന്നിപ്പോകുന്നു. വിദ്ദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച നേരിടാന്‍ സ്കൂള കലണ്ടര്‍ മാറ്റം ഒരു ഒറ്റമൂലിയല്ലെന്നുള്ള കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. മത ന്യൂനപക്ഷങ്ങളുടെ പേരില്‍ നേടിയെടുത്ത സ്കൂള്‍ ഒരുകാലത്ത് സമുദായത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടിയുള്ള കേന്ദ്രങ്ങളാകുമെന്ന പ്രതീക്ഷകളോടെ ഓത്തു പള്ളികള്‍ പരിവര്‍ത്തനം നടത്തി സ്കൂളുകളാക്കിയ നമ്മുടെ കാരണവന്മാര്‍ ആ കാലഘട്ടത്തിലും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. സമുദായ സ്നേഹികളായിരുന്ന നമ്മുടെ മണ്മറഞ്ഞ കാരണവന്‍മാരുടെ പിന്‍‌ഗാമികള്‍ വഴിവിട്ട ധനാഗമന മാര്‍ഗ്ഗമായി ഉപയോഗപ്പെടുത്തുവാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വിദ്ധ്യാഭ്യാസ തകര്‍ച്ച ആരോപിച്ചവരുടെ മടിശീലയുടെ കനം നോക്കിയുള്ള അദ്ധ്യാപന നിയമനം ആരംഭിച്ചപ്പോള്‍ ഗുണമേന്മയുള്ള അദ്ധ്യാപകരും നമുക്ക് നഷ്ടപ്പെട്ടു. ഗുരു ശിഷ്യ ബന്ധവും പുതിയ തലത്തിലേക്കു മാറിത്തുടങ്ങി.  
          സാ‍മ്പത്തിക ഭദ്രതയില്ലാതിരുന്ന കാലത്ത് സമുദായ പുരോഗതിക്കു വേണ്ടി ഗവണ്മെന്റുകള്‍ ആവുന്നത് സഹായിക്കുകയും ചെയ്തപ്പോള്‍ ഭൌതിക സൌകര്യങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ നമ്മള്‍ കാ‍ലങ്ങള്‍ മാറിയിട്ടും മാറാതെ കിടക്കുന്ന നമ്മുടെ ചില ശീലങ്ങള്‍ നമ്മുടെ വിശ്വാസ ആചാരങ്ങള്‍ കൂടിയായപ്പോള്‍ ആദ്യമെ അബല പിന്നെ ഗര്‍ഭിണി കൂടിയായാലൊ എന്നപോലെ സങ്കുചിത - സംഘടന ചന്തകള്‍ക്കനുസരിച്ച് കുറച്ച് വിദ്ധ്യാഭ്യാസ കെട്ടിടങ്ങള്‍ കൂടിയുണ്ടാവുകയും ചെയ്തുവെന്നതാണ് സത്യം. വേണ്ടത്ര ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലോ സ്ഥിരമായി യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കാനോ സാമ്പത്തിക നഷ്ടം വഹിച്ച് സമുദായ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ തെയ്യാറുള്ള സംഘടനാ നേത്രുത്വമോ നമുക്കില്ലാതെ പോയി. അങ്ങിനെ അറിഞ്ഞോ അറിയാതെയോ സമുദായ സംഘടനകളുടെ കീഴിലുള്ള സ്ഥാപനങ്ങളും ജനറല്‍ കലണ്ടറിന് കീഴില്‍ അഭയം തേടിയപ്പോള്‍ ഇരിക്കും കൊമ്പാണ് മുറിക്കുന്നതെന്ന് ആരും നിനച്ചിരിക്കില്ല. അതു കൊണ്ട് തന്നെയാണ് മുമ്പാരോ പറഞ്ഞപോലെ ഒരാള്‍ക്ക് നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാലുവിരലുകള്‍ നമുക്ക് നേരെത്തന്നെയാണ് ചൂണ്ടുന്നത്. മാന്യരായ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ മോങ്ങം സ്കൂള്‍ കലണ്ടര്‍ മാറ്റത്തിന് നേരെയുള്ള ധീരമായ തീരുമാനം ശ്ലാഘനീയം തന്നെ. എങ്കിലും ഒരു വിഷയത്തെക്കുറിച്ച് എന്തെങ്കിലും നിലപാട് എടുക്കുമ്പോള്‍ പ്രത്യേകിച്ചും സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാവുമ്പോള്‍ പ്രത്യേകിച്ചും ഒരു സമുദായ താല്പര്യത്തില്‍ ഊന്നിയ സംഘടന കൂടിയാവുമ്പോള്‍ സങ്കുചിത അതിര്‍വരമ്പുകള്‍ നോക്കാതെ ഒരെ മാനദണ്ഡത്തിലായിരിക്കണം സമര പരിപാടികള്‍. 
         ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രവാസ ജീവിതം സമ്മാനിച്ച അലച്ചിലുകളും അല്പം സമുദായ സ്നേഹികളുടെ പ്രയത്നങ്ങളും ഒത്തൊരുമിച്ചപ്പോള്‍ മലബാര്‍ മാപ്പിളമാരുടെ സാമ്പത്തിക സ്ഥിതിയില്‍ വന്ന മാറ്റം അവരുടെ ജീവിത രീതികളെ കുറെശെയായി സ്വാധീനിക്കാന്‍ തുടങ്ങിയതോടെ മലബാറിലെ മാപ്പിളമാരും ഏറനാടന്‍ മാപ്പിള മക്കളും എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുമായി മാറുന്നത് കണ്ട് ചിലര്‍ക്ക് വിറളിയെടുത്തു തുടങ്ങിയിരിക്കുന്ന സത്യം നാം മനസ്സിലാക്കണം. സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ വാക്കുകള്‍ അറം പറ്റിയപോലെ ചത്ത കുതിരയല്ല ഉറങ്ങിക്കിടക്കുന്ന സിംഹങ്ങള്‍ കുംഭകര്‍ണ്ണന്റെ നിദ്രയിലാണ്ടു കിടക്കുകയാണെന്നു തോന്നിപ്പോകുന്നു. ഉണ്ടായ പുരോഗതിയില്‍ ഊറ്റം കൊണ്ടും അതെല്ലാം ഞമ്മന്റെ കണക്കീലെഴുതാനും മത്സരിക്കുകയാണ് സമുദായ സംഘടനകള്‍. മറിച്ച് നമുക്കിനിയും ഒരുപാട് സഞ്ചരിക്കുവാനുണ്ടെന്ന വസ്ഥുത നാം മറന്നു കളയുന്നു. നമ്മുടെ കുട്ടി ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും നടന്നു നീങ്ങുമ്പോള്‍ മറ്റുള്ളവര്‍ ഭഹുദൂരം അതിവേഗം യാത്ര തുടരുകയാണ്. നിയമ നിര്‍മാണം നടത്തൂന്നവരുടെ ഹിഡന്‍ അജണ്ട പൊളിച്ച് മാറ്റണമെങ്കില്‍ നമുക്കും വേണ്ടെ കുറച്ച് ഐ.എ.എസ് , ഐ.പി.എസുകള്‍ കുറഞ്ഞ പക്ഷം അണ്ടര്‍ സെക്രട്ടറിമരെങ്കിലും...? മെല്ലെത്തിന്നാല്‍ മുള്ളും തിന്നാമെന്ന ആ പത പ്രയോഗവല്‍ക്കരിച്ച് കൊണ്ട് തനതായ മുസ്ലിം സാംസ്കാരിക പാരമ്പര്യം ഓരോന്നായി തകര്‍ത്തെറിയുന്നത് സമുദായ നേത്രുത്വമോ, പണ്ഡിതരോ കാണാതെ പോവുകയാണോ..........? അതോ കണ്ടിട്ടും.... മുട്ടുക ഇല്ലാത്തവന്‍ ചെറുവിരലില്ലാത്തവനെക്കുറിച്ചെന്തു പറയാനാണെല്ലേ...........? ഉദാഹരണത്തിന് വിവാഹ രജിസ്ട്രേഷനെ ക്കുറിച്ചൊന്നാലോചിച്ച് നോക്കൂ. ആരോഗ്യ കാരണങ്ങള്‍ മുന്‍ നിര്‍ത്തി സ്കൂള്‍ കലണ്ടര്‍ മാറ്റം കാല ക്രമേണ വെള്ളീയാഴ്ച്ച അവധിയിലും തിരുത്തലുകള്‍ ഉണ്ടാകുമെന്നാണ് സത്യം. അതിന് രണ്ട് കിലോമീറ്റര്‍ അകലത്തിലുള്ള സ്കൂള്‍ എടുത്ത് പരിശോധിച്ചാല്‍ ബോധ്യമാകും. എന്തിനേറെ പറയുന്നു നമ്മുടെ കേരളത്തിലെ ഇക്കഴിഞ്ഞ പ്രധാന ചര്‍ച്ച തന്നെ സമുദായ സന്തുലിതാവസ്ഥയെക്കുറിച്ചായിരുന്നല്ലോ. സമുദായ പാര്‍ട്ടിയുടെ അവകാശങ്ങള്‍ ഒന്ന് കര്‍ക്കശമായി ചോദിച്ചപ്പോള്‍ മഹാനായ സി.എച്ച് എം കോയയുടെ വാക്കുകള്‍ ഓര്‍ത്തു പോവുകയാണ് കല്ല് കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പുകള്‍ വരെ ഒരുമിച്ച് ആടിയില്ലേ............? ചിന്തിക്കുക സമുദായത്തെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കുന്നതില്‍ ആരെല്ലാം പങ്കാളികളാവണം. 

വിദ്ധ്യാഭ്യാ‍സം നേടുന്നതിലായിരിക്കണം വീറും വാശിയും: കെ.എം.ഷാക്കിര്‍

          ജിദ്ദ: മാപ്പിള വികാരവും മുസ്ലിം അവകാശവും കേവലം സ്കൂള്‍ കലണ്ടര്‍ വിഷയത്തിലെ വാശിയായിട്ടല്ല സംഘടനകള്‍ പ്രകടിപ്പിക്കേണ്ടതെന്നും കൂടുതല്‍ വിദ്ദ്യാഭ്യാസം നേടിയ സമൂഹമായി  ഉയരങ്ങളില്‍ എത്താനാണ് അതിനെ ഉപയോഗപെടുത്തേണ്ടതെന്നും മോങ്ങം എ.എം.യു.പി സ്കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.ഷാക്കിര്‍ അഭിപ്രായപെട്ടു. “വായിക്കുക“ എന്ന വചനവുമായി വിശുദ്ധ ഖുര്‍‌ആന്‍ ഇറങ്ങിയ മാസമായ റംസാനില്‍ പഠനത്തിന് അവസരമൊരുക്കുകയാണ് വേണ്ടെതനെന്നും സമൂഹത്തിന്റെ പൊതു നന്മ ലക്ഷ്യം വെച്ച്കൊണ്ട് നടപ്പില്‍ വരുത്തുന്ന “ജനറല്‍ കലണ്ടര്‍“ പോലുള്ള ഇത്തരം പദ്ധതികളുമായി ആരും പുറം തിരിഞ്ഞ് നില്‍ക്കരുതെന്നും ഉം‌റ നിര്‍വഹിച്ചതിനു ശേഷം ജിദ്ദയില്‍ എത്തിയ കെ.എം.ഷാക്കിര്‍  “എന്റെ മോങ്ങം” ചീഫ് എഡിറ്റര്‍ സി.ടി.അലവികുട്ടിയുമായി നടത്തിയ അഭിമുഖത്തില്‍ അഭ്യര്‍ത്ഥിച്ചു.
    വെക്തിപരമായി ജനറല്‍ കലണ്ടറിലേക്ക് സ്കൂള്‍ മാറണമെന്നാണ് അഭിപ്രായമെങ്കിലും ഭൂരിപക്ഷം രക്ഷിതാക്കള്‍ എന്ത് തീരുമാനമെടുക്കുന്നുവോ അത് നടപ്പില്‍ വരുത്തുമെന്നും ഇക്കാര്യത്തില്‍ ഞങ്ങളുടെ ആരുടെയെങ്കിലും വെക്തി താല്പര്യത്തിനു പ്രസക്തി ഇല്ലന്നും  ഷാക്കിര്‍ നിലപാട് വെക്തമാക്കി. ഈ വര്‍ഷം ജൂണില്‍ സ്കൂള്‍ തുറന്നാല്‍ ജൂലൈ മാസത്തില്‍ റംസാന്‍ അവധി വരികയും  ഒരുമാസത്തിലധികം നീളുന്ന അവധി കഴിഞ്ഞ് സ്കൂള്‍ തുറന്നാല്‍ ഉടനെ തന്നെ ഓണ പരീക്ഷ വരികയും ചെയ്യുമെന്നും പാഠഭാഗങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കാതെയായിരിക്കും കുട്ടികള്‍ പരീക്ഷയെ നേരിടേണ്ടി വരികയെന്നും  ഷാക്കിര്‍ പറഞ്ഞു. ഇതിനാലാണ് മുന്‍ വര്‍ഷങ്ങളില്‍ ചര്‍ച്ച ചെയ്ത് മാറ്റിവെച്ച കലണ്ടര്‍ മാറ്റ വിഷയം ഈ വര്‍ഷം വീണ്ടും ജനറല്‍ ബോഡീയില്‍ കൊണ്ട് വരാനുള്ള സാഹചര്യം എന്നും ചോദ്യത്തിനുത്തരമായി അദ്ധേഹം വെക്തമാക്കി. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ ഈ വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ കുട്ടികളെ പിന്‍‌വലിക്കുമെന്ന ഭീഷണിയുള്ളതിനാല്‍ അദ്ധ്യാപകരുടെ ജോലി സ്ഥിരതയെ ബാധിക്കുമെന്നതിനാലും സമ്മര്‍ദ്ധങ്ങള്‍ക്ക് കീഴടങ്ങുകയായിരുന്നെന്നും, പുതിയ നിയമ പ്രകാരം ഇപ്പോള്‍ ഉള്ള അദ്ധ്യാപകരെല്ലാം സര്‍ക്കാര്‍ സംരക്ഷിത അദ്ധ്യാപകരായതിനാല്‍ അത്തരം പിന്‍‌വലിക്കല്‍ ഭീഷണി നിലനില്‍ക്കില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. 
സി.ടി.അലവികുട്ടിയും കെ.എം.ഷാക്കിറും
      റംസാനില്‍ കുട്ടികള്‍ക്ക് നോമ്പെടുത്ത് ക്ലാസില്‍ വരുന്നത്കൊണ്ട് ക്ഷീണം ഉണ്ടാക്കുമെന്ന വാദം കഴമ്പില്ലെന്നും കഴിഞ്ഞ വര്‍ഷം നടത്തിയ ക്വാലിറ്റി ഇമ്പ്രൂവെന്റ് പ്രോഗ്രാമിന്റെ വിജയം അതിനു തെളിവാണെന്നും 99 കുട്ടികള്‍ക്കായി തുടങ്ങിയ ക്ലാസില്‍ വാഹന സൌകര്യം പോലും ഇല്ലാതിരുന്നിട്ടും 150 കുട്ടികള്‍ പങ്കെടുത്തെന്നും ചോദ്യത്തിനു മറുപടിയായി ഷാക്കിര്‍ വിശദീകരിച്ചു. പരിസരത്തെ ഇതര സ്കൂളുകളെ അപേക്ഷിച്ച് മോങ്ങം സ്കൂളില്‍ പഠന നിലവാരം കുറവാണെന്ന ആക്ഷേപം ഉണ്ടല്ലോ എന്ന ചോദ്യത്തിന് കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി പ്രധാന അദ്ധ്യാപികയും അദ്ധ്യാപകരും മാനേജ്മെന്റും പി.ടി.എ യും ഒരു വെക്തമായ കോഡിനേഷന്‍ ഇല്ലാത്തത് കൊണ്ട് ചില താളപിഴകള്‍ എല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം ഈ വര്‍ഷത്തോടെ പരിഹരിച്ചെന്നും ഇപ്പോള്‍ എല്ലാവരും ഒറ്റകെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഇതര സ്കൂളുകളോട് കിടപിടിക്കാവുന്ന തലത്തിലേക്ക് മോങ്ങം സ്കൂള്‍ ഉയര്‍ന്നിട്ടുണെന്നും ഇനിയും ഉയര്‍ത്താനുള്ള കര്‍മ്മ പദ്ധതികളുമായി നമ്മള്‍ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണെന്നും ഷാക്കിര്‍ പറഞ്ഞു. പിന്നോക്കം നില്‍ക്കുന്ന കൂട്ടികളെ കണ്ടത്തി പ്രതേകം പരിശീലനം കൊടുക്കുന്നുണ്ടെന്നും ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് വത്സല ടീച്ചര്‍ ഇക്കാരത്തിലൊക്കെ വളരെ സജീവവും ആത്മാര്‍ത്തമായുമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു. 
     സി.ഹംസ പ്രസിഡന്റും ഞാന്‍ വൈസ് പ്രസിഡന്റുമായ പി.ടി.എ കമ്മിറ്റി നിലവില്‍ വന്നതിനു ശേഷം സ്കൂളില്‍ സര്‍വ്വ മേഖലകളിലും വന്‍ മാറ്റങ്ങളും മുന്നേറ്റവുമാണ് നടപ്പിലായി കൊണ്ടിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ മാനേജ്മെന്റും അദ്ധ്യാപകരും വിദ്ധ്യാര്‍ത്തികളും രക്ഷിതാക്കളും നാട്ടുകാരും നല്ല സഹകരണമാണെന്നും  ഷാക്കിര്‍ പറഞ്ഞു. മുന്‍ കാലങ്ങളിലെ ചെറുപയര്‍ പുഴുക്കിന് പകരം ഒരോ ദിവസവും ഓരോ തരം കറികളും സാമ്പാറും തൈരും മോരും മുട്ടയും എല്ലാം അടങ്ങുന്ന പോഷകമൂല്യവും രുചികരവുമായ ഉച്ച ഭക്ഷണം നല്‍കി വരുന്നുണ്ട്. എല്‍ സി ഡി മോണിറ്ററോഡ് കൂടിയ എട്ട് കമ്പ്യൂട്ടറുകളുമായി സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബ് വിപുലപെടുത്തുകയും ഒരു ടീച്ചറെ സ്ഥിരം നിയമിക്കുകയും ചെയ്തു. കുട്ടികള്‍ക്ക് ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി ലാബ് നിര്‍മിച്ചു. സ്ക്കുളിന്റെ പരിസര ശുചീകരണത്തിന്റെ ഭാഗമായി ചുമരുകളില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് കലാപരമായി അലങ്കരിക്കുകയും സ്കൂള്‍ തൂത്ത്‌വാരി വൃത്തിയാക്കന്‍ സ്ഥിരം തൊഴിലാളിയെ നിയമിക്കുകയും ചെയ്തു. എല്‍.സി.ഡി പ്രൊജക്ടറോട് കൂടിയ സ്മാര്‍ട്ട് ക്ലാസ് ആരംഭിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും  ഷാക്കിര്‍  വിശ്ദീകരിച്ചു.
    വളരെ സിസ്റ്റമാറ്റിക്കായി സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുന്ന സ്കൂളാണ് നമ്മുടെ സ്കൂളെന്നും, ഇതരെ സ്കൂളിലെ രക്ഷിതാക്കള്‍ മുദ്ര പത്രത്തിനായി അലയുമ്പോള്‍ മൊത്തം കുട്ടികള്‍ക്കുമുള്ള സ്റ്റാമ്പ് പേപ്പര്‍ ഒന്നിച്ച് വാങ്ങി സ്കൂളില്‍ നിന്ന് തന്നെ അപേക്ഷ തയ്യാറാക്കി അയച്ച് സര്‍ക്കാറിന് കൊടുത്തു കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് വാങ്ങികൊടുക്കുകയാണ് പതിവെന്നും കഴിഞ്ഞ ദിവസം ഏതാനും കുട്ടികള്‍ക്ക് അത്തരത്തിലുള്ള സ്കോളര്‍ഷിപ്പ് ലഭിച്ചെന്നും അദ്ധേഹം വിശദീകരിച്ചു      ബാത്ത് റൂം, കുടിവെള്ള പൈപ്പ് തുടങ്ങിയ ഭൌതിക സൌകര്യങ്ങളുടെ കുറവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എണ്ണത്തിനു അനുപാതമായി ഇല്ലെങ്കിലും പരിസര പ്രദേശങ്ങളിലെ എയിഡഡ് സ്കൂളുകളുമായി താരതമ്യപെടുത്തുമ്പോള്‍ കൊണ്ടോട്ടി സബ് ജില്ലയില്‍ തന്നെ ഏറ്റവും സൌകര്യമുള്ള സ്കൂളാണ് നമ്മുടേതെന്ന് അധികാരികള്‍ തന്നെ സാക്ഷ്യപെടുത്തിയതാണെന്നും കൂടുതല്‍ സൌകര്യങ്ങള്‍ മാനേജ്മെന്റ് ഏര്‍പെടുത്തുമെന്നും പി.ടി.എ വൈസ് പ്രസിഡന്റ് കൂടിയായ കെ.എം. ഷാക്കിര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോവുക: സി.കെ.ഹംസ

        മോങ്ങം എ എം യു പി സ്കൂളില്‍ നിലവിലുള്ള മുസ്ലിം കലണ്ടര്‍ മാറ്റി ജനറല്‍ കലണ്ടറാക്കുവാനുള്ള തീരുമാനത്തിന് അനുകൂലമായും പ്രതികൂലമായുമുള്ള പി ടി എ പ്രസിഡന്റിന്റെയും എസ് കെ എസ് എസ് എഫ് പ്രതിനിധിയുടെയും അഭിപ്രായങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യ അജണ്ടകളൊന്നുമില്ലെങ്കില്‍ കലണ്ടര്‍ മാറ്റത്തെ എതിര്‍ക്കേണ്ടതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ജനറല്‍ കലണ്ടറിലേക്ക് മറ്റുമ്പോഴുള്ള ഗുണങ്ങളെക്കുറിച്ച് പി ടി എ  പ്രസിഡന്റ് വിശദീകരിക്കുമ്പോള്‍ റമളാനില്‍ ക്ലാസ്സ് എത്രമണിക്ക് ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. റമളാനില്‍ മുസ്ലിം കുട്ടികള്‍ക്ക് മദ്രസകളില്‍ ഖുര്‍ആന്‍ പഠന ക്ലാസ്സ് ഉണ്ടാകുന്നത് കൊണ്ട് സ്കൂള്‍ പ്രവര്‍ത്തി സമയം നേരത്തെയാക്കുന്നത് വിഷമകരമാകും. നേരത്തെ ക്ലാസ്സ് തുടങ്ങതിരുന്നാല്‍ രണ്ട് മണിക്ക് ക്ലാസ്സ് എങ്ങിനെ അവസാനിപ്പിക്കുമെന്നുള്ള സംശയം  ദൂരീകരിക്കേണ്ടതുണ്ട്. 
      ജനാബ് സി.ഹംസ ചൂണ്ടിക്കാണിച്ച് ഉമ്മുല്‍ഖുറ, ലിറ്റില്‍ ഇന്ത്യ, എം ഐ സി, മ‌അദിന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ മതപഠനത്തിനുള്ള സൌകര്യവുമുണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. അത് കൊണ്ട് ഈ സ്ഥാപനങ്ങള്‍ റമളാനില്‍ ക്ലാസ്സ് നടത്തുന്നതിനെ ഇതുമായി കൂട്ടിക്കുഴക്കുന്നതില്‍ അര്‍ത്ഥമില്ല. വെള്ളിയാഴ്ച്ചത്തെ അവധി നിലനിര്‍ത്തുന്നത് സ്വാഗതാര്‍ഹം തന്നെ. 
   പതിറ്റാണ്ടുകളായി മുസ്ലിം സമുദായം അനുഭവിച്ചുവരുന്ന മുസ്ലിം വിദ്ധ്യാഭ്യാസ കലണ്ടര്‍ എന്ന ആനുകൂല്യം മാറ്റേണ്ടതില്ല എന്ന സിദ്ധീഖിന്റെ കണ്ടെത്തലുകള്‍ ശരിയല്ല. സമൂഹത്തിന് ഉപകരിക്കുമെങ്കില്‍ മാറ്റം ഉള്‍ക്കൊള്ളാന്‍ എന്തു കൊണ്ട് തയ്യാറായിക്കൂടാ.....? കുട്ടി നോമ്പെടുത്ത് സ്കൂളില്‍ വരുന്നത് ക്ഷീണം വരുത്തുമെന്നുള്ളത് മാത്രമാണ് ഈ വിഷയത്തില്‍ എസ് കെ എസ് എസ് എഫ് പ്രതിനിധി കലണ്ടര്‍ മാറ്റത്തെ എതിര്‍ക്കുവാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കാലങ്ങളായി മുസ്ലിം കുട്ടികള്‍ റമളാന്‍ അവധി വിരുന്നു പോക്കിനും മറ്റും ഉപയോഗപ്പെടുത്തിയിരുന്നത് റമളനിലെ സ്കൂള്‍ പഠനത്തോടെ ഇല്ലാതകുമോ എന്നുള്ള ആശങ്കയും ഇതോടൊപ്പമുണ്ട് എന്നാണെന്റെ അഭിപ്രായം. 
     ആദ്യത്തെ ഒരു വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തട്ടെ എന്നിട്ട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അനുകൂലമാണെങ്കില്‍ തുടര്‍ന്നും ഇതെരീതിയില്‍ കൊണ്ട് പോകുവനുള്ള അവസരം നല്‍കുകയാണ് വേണ്ടത്. ഒരു പൊതു കാര്യത്തെ കണ്ണടച്ച് എതിര്‍ക്കുന്നത് ഗുണം ചെയ്യില്ല എന്നാണ് എന്റെ പക്ഷം. ഈ വിഷയം നാട്ടിലെ പൊതു സമൂഹത്തിന് മുന്നില്‍ വലിച്ചിട്ട് വിവാദമാക്കാതെ അദ്ധ്യാപക രക്ഷാകര്‍ത്ത സമിതി ഉചിതമായ തീരുമാനം കൈകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

സ്കൂള്‍ കലണ്ടര്‍ മാറ്റം സ്വാഗാതാര്‍ഹം: അബ്‌ദുള്‍ റസാഖ് ചെറുപുത്തൂര്‍


       വിദ്ധ്യാഭ്യാസത്തിന്റെ അനിവാര്യത ഈ ഹൈടെക് നവയുഗത്തില്‍ ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. രക്ഷിതാക്കളില്‍ കാണുന്ന താല്പര്യവും കുട്ടികളില്‍ പുത്തന്‍ ഉണര്‍വേകുന്ന റിസല്‍റ്റും അതു നമ്മെ ബോധ്യപ്പെടുത്തുന്നു. തൃശൂരിലെ ഒരു പ്രമുഖ കോച്ചിങ് സെന്റര്‍ വിട്ടാല്‍ മലപ്പുറത്തെ ഹൈസ്കൂള്‍ വിട്ടതിന്നു തുല്ല്യമാണ്. നമ്മുടെ ഭക്ഷണം, വസ്ത്രം, വീട്, ലൈഫ് സ്റ്റൈല്‍ എല്ലാം മറിയപ്പോള്‍ അതുപോലെ കാലത്തിനുസൃതമായി മാറ്റങ്ങള്‍ക്ക് വിധേയമായ അനുയോജ്യമായ വിദ്ധ്യഭ്യാസവും അനിവാര്യമാണ്. ഇന്നത്തെ ഈ ഉണര്‍വിനു പിന്നില്‍ പരലല്‍ സ്കൂള്‍ സംവിധാനങ്ങള്‍ക്ക് പ്രത്യേകിച്ച് മലപ്പുറത്ത് നിര്‍ണായക പങ്കുണ്ടെന്നുള്ളത് ഇവിടെ വിസ്മരിച്ചു കൂട. ഗവണ്മെന്റ് സ്കൂളുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ മക്കളെ തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിപ്പിക്കുന്നു. നിങ്ങള്‍ പഠിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ക്കുള്ളത് ക്രിത്യമായി കിട്ടും എന്നുള്ള “കടമ കഴിക്കല്‍”  സ്ഥിതിയില്‍ നിന്നൊക്കെ കാലം ഒരുപാട് മാറിയിട്ടുണ്ട്.
           വിദ്ധ്യാഭ്യാസ പുരോഗതിക്ക് വേണ്ടി എല്ലാവരും ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമകാലീക യുഗത്തില്‍ വിദ്ധ്യാ‍ഭ്യാസ കലണ്ടര്‍ മാറ്റത്തിനെതിരെ എന്തിനാണീ കോലാഹലം...? സ്കൂള്‍ തുറന്ന് ഒരു മാസമായാല്‍ ഒരു മാസം നീണ്ട് നിക്കുന്ന റംസാന്‍ അവധി, അവധി കഴിഞ്ഞ് പിന്നെ കുട്ടി വന്ന് ഒരു മാസമാകുമ്പോഴേക്കും പരീക്ഷ തുടങ്ങുന്നു. ആദ്യ ഭാഗം വീണ്ടും പഠിപ്പിക്കാനിരുന്നാല്‍ പരീക്ഷക്ക് മുമ്പ് പഠിപ്പിക്കേണ്ട പാഠഭാഗം തീരില്ല, ഇനി ആദ്യ ഭാഗം പഠിപ്പിക്കാതിരുന്നാലോ കുട്ടികള്‍ക്ക് ഒന്നും തന്നെ മനസ്സിലാകുകയുമില്ല. ഇതാണ് നിലവില്‍ നമ്മുടെ സ്കൂളിലുള്ള മുസ്ലിം കലണ്ടറിന്റെ യഥാര്‍ത്ത അവസ്ഥ. കേരളത്തില്‍ സമാന്തരമായി പ്രവര്‍ത്തിക്കുന്ന എത്ര സ്ഥപനം ഇപ്പോള്‍ കാണിക്കാനൊക്കും...? നമ്മള്‍ പുന:ചിന്തനത്തിനു വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
     കേരളത്തിലെ ഒരു പ്രമുഖ മദ്രസാ ബോര്‍ഡ് സ്കൂളിനനുസരിച്ച് (ബോര്‍ഡിങ്ങ്) എന്ന പേരില്‍ സിലബസ് ഉണ്ടാക്കി മദ്രസകള്‍ നടത്തൂന്നു എന്നോര്‍ക്കണം. അതിന്റെ തലപ്പത്ത് മോങ്ങത്തുകാരായ ഉസ്താദുമാരുണ്ട്. പിന്നെ റമളാന്‍ മദ്രസ പ്രശ്‌നത്തില്‍ എത്ര പേര്‍ വരുന്നു എന്നത് ഇവിടെ വിലയിരുത്തുന്നില്ല. അതിനെ ഞായര്‍, വെള്ളി ദിവസങ്ങളിലേക്ക് കൂടുതല്‍ സമയമെടുത്ത് നടത്തിയാല്‍ തുല്ല്യ സമയം കിട്ടുകയും ചെയ്യും. നോമ്പെടുക്കുന്ന കുട്ടികളുടെ സൌകര്യത്തിനായി റമദാനില്‍ സ്കൂള്‍ 8 മണിക്ക് ആരംഭിക്കുകയും നേരത്തെ വിടുകയും വേണം. എല്ലാ വിഷയങ്ങളിലും പ്രശ്നമുണ്ടാക്കുന്നവരുണ്ടാകും അവര്‍ക്കതില്‍ പല നിശ്ചിപ്‌ത ലക്ഷ്യങ്ങളുമുണ്ടാകും. അവര്‍ക്ക് വിഷയത്തിന്റെ കാര്യ ഗൌരവം മനസിലാക്കിക്കൊടുത്ത് കലണ്ടര്‍ മാറ്റ തീരുമാനവുമായി ബന്ധപെട്ടവര്‍ മുന്നോട്ട് പോകണം. അല്ലാതെ ചിലരുടെ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ ഇത് തടസ്സപെട്ട് പോയാല്‍ നമ്മുടെ മക്കളുടെ വിദ്ധ്യാഭ്യാസ ഭാവിയണ് വഴിയാധാരമാകുന്നതെന്ന് രക്ഷിതാക്കള്‍ ബോധവന്‍‌മാരാവേണ്ടതുണ്ട്. പരിസര പ്രദേശത്തെ അണ്‍ഐഡഡ് മേഖലയിലെ ഇസ്ലാമിക് സ്ഥപനത്തിലെ സിസ്റ്റമെങ്കിലും ഒന്നു നോക്കിക്കൂടെ. പണമുള്ളവരുടെ മക്കള്‍ ജനറല്‍ കലണ്ടറില്‍ പഠിക്കുമ്പോള്‍ പാവപ്പെട്ടവരുടെ കുട്ടികളയതു കൊണ്ട് അവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതല്ലോ. 

സ്കൂള്‍ കലണ്ടര്‍: അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്: സി.ടി.അബൂബക്കര്‍ സിദ്ധീഖ്

        മോങ്ങം:  മോങ്ങം എ എം യുപി സ്കൂളില്‍ വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന കലണ്ടര്‍ മാറ്റി പകരം ജനറല്‍ കലണ്ടര്‍ കൊണ്ട് വരാനുള്ള ശ്രമം ചില തല്പര കക്ഷികളുടെ കുടില തന്ത്രം മാത്രമാണെന്നും സമൂഹത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ മാത്രം ഉതകുന്ന ഇത്തരം ശ്രമം ബന്ധപ്പെട്ടവര്‍ ഉപേക്ഷിക്കണമെന്ന്‍ സി.ടി.അബൂബക്കര്‍ സിദ്ധീഖ് അഭ്യര്‍ത്തിച്ചു. കലണ്ടര്‍ മാറ്റ വിഷയം ചര്‍ച്ച ചെയ്ത പി.ടി.എ ജനറല്‍ ബോഡി യോഗത്തില്‍ ജനറല്‍ കലണ്ടറിലേക്ക് മാറുന്നതിനെതിരായി ശക്തമായ നിലപാടെടുത്ത് എസ്.കെ.എസ്.എസ്.എഫിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത അബൂബക്കര്‍ സിദ്ദീഖ് എന്റെ മോങ്ങം ന്യൂസ് ബോക്സിനു നല്‍കിയ പ്രസ്താവനയിലാണ് അദ്ധേഹം നിലപാട് വെക്തമാക്കിയത്.     
    സ്കൂള്‍ കലണ്ടര്‍ നിലവിലെ രീതിയില്‍ തന്നെ തുടരണമെന്ന ആവശ്യം എസ്.കെ.എസ്.എസ്.എഫ്കാരായ ചിലരുടേത്  മാത്രമാണെന്ന്‍ “എന്റെ മോങ്ങം” ന്യൂസ് ബോക്സില്‍ നല്‍കിയ അഭിമുഖത്തില്‍ പി ടി എ പ്രസിഡന്റ് സി.ഹംസയുടെ വാദം ശരിയല്ലെന്ന് അന്ന് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമറിയാം. അന്ന് ചേര്‍ന്ന് ജനറല്‍ ബോഡി യോഗം തന്നെ പി ടി എ പ്രസിഡന്റും അനുകൂലികളായ ചിലരും മുന്‍‌കൂട്ടി തയ്യാറാക്കിയ അജണ്ട നടപ്പാക്കാനുള്ള ഒരു നാടകമായിരുന്നുവെന്നും സിദ്ദീഖ് ആരോപിച്ചു. പരിസര പ്രദേശങ്ങളിലെ സ്കൂളുകളില്‍ അടുത്തക്കാലുത്തുണ്ടായ വിദ്യഭ്യാസ ഗുണനിലവാര ഉയര്‍ച്ച കലണ്ടര്‍ മാറ്റം കൊണ്ടുണ്ടായതല്ല, മറിച്ച് അര്‍പ്പണ ബോധമുള്ള അദ്ദ്യാപകരുടേയും ആവശ്യ ബോധമുള്ള രക്ഷിതാക്കക്കളുടേയും കടുത്ത ജാഗ്രതകൊണ്ടാണെന്നതാണ് സത്യം. ഇപ്പോള്‍ സ്കൂള്‍ കലണ്ടര്‍ മാറ്റണമെന്ന ആവശ്യം “മാറ്റങ്ങളില്‍ മാത്രം പുരോഗമനം“ കാണുന്ന ചിലരുടെ കുത്സിത ചിന്തയാണെന്നും സിദ്ദീഖ് പ്രസ്താവനയില്‍ പറഞ്ഞു. 
  മുന്‍ വര്‍ഷങ്ങളില്‍ തല്‍ വിഷയവുമായി ബന്ധപെട്ട് ഉയര്‍ന്ന് വന്ന ചര്‍ച്ചകളില്‍ നിലപാട് വെക്തമാക്കിയ എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികളുമായി നാട്ടിലെ ജന പ്രതിനിധികളുടെയും പൌര പ്രമുഖരുടെയും സാനിദ്ധ്യത്തില്‍ പി.ടി.എ.യും മാനേജ്മെന്റും ചര്‍ച്ച ചെയ്ത് നിലവിലെ രീതി തന്നെ തുടരാം എന്ന് തീരുമാനിച്ച സാഹജര്യത്തില്‍ ഇപ്പോള്‍ ഈ ജനറല്‍ ബോഡിയില്‍ വിഷയം ചര്‍ച്ചക്ക് കൊണ്ട് വന്നത് തന്നെ അനവസരത്തിലുള്ളതാണെന്നും, മുന്‍ യോഗങ്ങളിള്‍ ഉയര്‍ന്ന് കേട്ട സ്കൂളിന്റെ ഭൌതിക അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപത്തതയുമായി ബന്ധപെട്ട പരാതികള്‍ക്കൊന്നും പരിഹാരം കാണാത്ത സാഹചര്യത്തില്‍ സ്കൂളിന്റെ ഭൌതിക സാഹചര്യങ്ങളിലുള്ള ബന്ദപെട്ടവരുടെ ശ്രദ്ദയും ഈ സാഹചര്യത്തില്‍ ചര്‍ച്ചക്ക് വിഷയീഭവിക്കേണ്ടതാണെന്നും സിദ്ധീഖ് അഭിപ്രായപെട്ടു.
     ജനറല്‍ കലണ്ടര്‍ ഉപയോഗിക്കുന്നതായി പി ടി യെ പ്രസിഡന്റ് പരാമര്‍ശിച്ച സംഘടനാ ബന്ദമുള്ള സ്ഥാപനങ്ങള്‍ ഈ അടുത്ത കാലങ്ങളില്‍ ആരംഭിച്ചതാണെന്നും പുതിയ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത് ജനറല്‍ കലണ്ടറില്‍ മാത്രമാണെന്നും, റമദാനില്‍ ക്ലാസെടുക്കുമ്പോള്‍ ഏപ്രിലില്‍ അവധിയാണെന്നിരിക്കെ   മുസ്ലിം കലണ്ടറിനേക്കാളും ജനറല്‍ കലണ്ടറില്‍ 30 ദിവസം അതികം പ്രവര്‍ത്തി ദിവസങ്ങള്‍ ലഭിക്കുമെന്ന അദ്ധേഹത്തിന്റെ കണ്ടെത്തുകള്‍ വാസ്ഥവ വിരുദ്ധമാണെന്നും സിദ്ധീഖ് ആരോപിച്ചു. കേരളത്തിലെ അഭിമാന ബോധവും അന്തസ്സുമുള്ള മുസ്ലിം സമൂഹം പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന തികച്ചും ന്യായവും ഒരുവിധ മാറ്റവും ആവശ്യമില്ലാത്തതുമായ “മുസ്ലിം വിദ്ധ്യാഭ്യാസ കലണ്ടര്‍“ എന്ന ഈ ആനുകൂല്യം മോങ്ങം എ എം യുപി സ്കൂളില്‍ നിഷേധിക്കാനുള്ള ചില തല്പര കക്ഷികളുടെ ഇത്തരം നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. അതിന്നായി പൊതുസമൂഹത്തേയും, വിദ്യാര്‍ഥി, യുവജനങ്ങളെയും അണിനിരത്തി മോങ്ങം ശാഖാ എസ്.കെ.എസ്.എസ്.എഫ്  സമര രംഗത്തുണ്ടാവുമെന്ന് ബന്ദപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും സിദ്ധീഖ് അര്‍ത്ഥ ശങ്കക്കിടയുല്ലാതെ വ്യക്തമാക്കി. 

കണ്ണീരോടെ കളികളം വിട്ട കറുത്ത ദിനം


     അന്നത്തെ രണ്ടാം പാദ സെമി മത്സരം തുടങ്ങി ഏകദേശം എട്ടാം മിനുട്ടില്‍ കഴിഞ്ഞപ്പോള്‍ സി.കെ.ബീരാന്റെ പാസ്സില്‍ ഞാനടിച്ച ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുന്ന സമയത്താണ് “ ആലുവ ലക്കിസ്റ്റാറാണ്”    എന്നും പറഞ്ഞു ടീമിനെ കൊണ്ട് വരുന്നത്. അപ്പോഴേക്കും ഞങ്ങളെ ഒക്കെ കയറ്റി ഇവരെ ഇറക്കുകയും അഞ്ചു മിനുട്ട് കഴിഞ്ഞപ്പോഴേക്കും ഗോള്‍ മടക്കി പിന്നെ ഞങ്ങള്‍ കാണുന്നത് മോങ്ങത്തിന്റെ പോസ്റ്റിലേക്ക് തുടരെ തുടരെ നിറയൊഴിച്ചു കൊണ്ടിരിക്കുന്ന അരീക്കോടിന്റെ കളിക്കാരെയാണ്. നാല് ഗോള്‍ വഴങ്ങിയപ്പോള്‍ ഞാനും ഓളിക്കലും നാട്ടിലേക്ക് മടങ്ങി. നല്ല ഒരു ഫോമില്‍ നിന്ന ഞങ്ങളെ പെട്ടന്ന് പിന്‍‌വലിച്ച് ഇറക്കിയ ടീമിന്റെ ദുരവസ്ഥ കണ്ട്  ഗ്രൌണ്ടില്‍ നിന്നും കണ്ണീരോടെയാണ് ഞാന്‍ മടങ്ങിയത്. പിന്നെയാണറിഞ്ഞത്  പന്ത്രണ്ടെ ഒന്നിനു  മോങ്ങം അവിടെ മാനം കെട്ടു എന്ന്. 
   ഇതിനു മുമ്പോ ശേഷമോ മോങ്ങം ഇത്ര വലിയ ഒരു തോല്‍വി ഏറ്റു വാങ്ങിയിട്ടില്ല. എനിക്ക് അന്നും ഇന്നും തോന്നുന്നത് മോങ്ങത്തെ കുട്ടികള്‍ തന്നെ അന്ന് കളിച്ചിരുന്നെങ്കില്‍ ഫൈനലില്‍ കപ്പും കൊണ്ടേ നമ്മള്‍ പോരുമായിരുന്നുള്ളൂ എന്ന്. ഇപ്പോള്‍ ഇവിടുന്നു നാട്ടില്‍ ചെല്ലുമ്പോള്‍ പലരും അന്നത്തെ ആ ദയനീയ തോല്‍വിയെ പറ്റി പറയുമ്പോഴും ഞാനടിച്ച ആ ഗോളിനെ പുകഴ്ത്താന്‍ മറക്കാറില്ല. ടീമിനെ കൊണ്ട് വരുന്ന വിവരം രഹസ്യമാക്കി വെച്ചവര്‍ പറഞ്ഞ ഒരു വാക്കിനെ തമാശയാക്കി ആ തോല്‍‌വിക്ക് ശേഷം അന്ന് നാട്ടിലൊരു കളിയാക്കി പറച്ചിലുണ്ടായിരുന്നു  “മുണ്ടണ്ടണ്ണ്യാളെ ആലുവ ലക്കിസ്റ്റാറാണ്“ എന്ന്.
  അന്നത്തെ മോങ്ങത്ത് കാരുടെ പ്രധാന വിനോദം ഫുട്ബോള്‍ കളി കാണലായിരുന്നു വൈകുന്നേരമായാല്‍ കളിക്കാരും കാണികളും റെഡി ചെങ്ങര, തൃപ്പനച്ചി, പട്ടര്‍കടവ്, കോട്ടക്കല്‍ പുത്തൂര്‍, മഞ്ചേരി, കിഴിശ്ശേരി, കൊണ്ടോട്ടി, കോടങ്ങാട്, മൊറയൂര്‍, അത്താണിക്കല്‍ എന്നീ സ്ഥലങ്ങളിലൊക്കെ മോങ്ങം ടീം കളിക്കുകയും അതില്‍ പലതിലും ജേതാക്കളാവുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ കളിക്കാര്‍ക്ക്‌ ആവേശം സ്വന്തം നാട്ടുകാരായ കാണികളായിരുന്നു. ആളുകള്‍ക്ക് കളികാണാന്‍ പോകാന്‍ സി.ടി.സുലൈമാനാജിയുടെ ലോറി ഫ്രീയായിട്ട് വിട്ടു തരലായിരുന്നു ഇവിടെ പ്രതേകം സ്മരിക്കേണ്ടതാണ്.
   കഴിഞ്ഞ അവധിക്ക് ഞാന്‍ നാട്ടിലുള്ളപ്പോള്‍ മൊറയൂര്‍ ടൂര്‍ണമെന്റില്‍ മോങ്ങത്തിന്റെ ടീമുണ്ട് എന്ന് കേട്ടപ്പോള്‍ കളി കാണാന്‍ പോയി.. ആ ടീമില്‍ പേരിനു പോലും ഒരു മോങ്ങത്ത്കാരനെ ഞാന്‍ കണ്ടില്ല. അപ്പോള്‍ സത്യത്തില്‍ എനിക്ക് സങ്കടവും ദേശ്യവുമാണ് തോന്നിയത്. മോങ്ങത്ത് ഇപ്പോള്‍ ഒരു  ഗ്രൌണ്ടില്ല എന്നത് ഒരു പരമാര്‍ഥമാണ് എങ്കിലും മോങ്ങത്ത് നല്ല കളിക്കാറുണ്ട്. അവരെ കോര്‍ത്തിണക്കി ഒരു നല്ല ടീമായി വാര്‍ത്തെടുക്കാനുള്ള ഒരു നേതൃത്വം ഇല്ല എന്നുല്ലാതാണ് സത്യം പണ്ട് ഓളിക്കല്‍ കുഞ്ഞു, അലവികുട്ടി ഹാജി, കൈനോട്ട് ബാപ്പുട്ടി കാക്ക, കോടിതൊടി ബാപ്പുട്ടിക്ക, സുലൈമാനാജി എന്നിവരെ പോലുള്ള ആള്‍ക്കാര്‍ ഉള്ളത് കൊണ്ട് അന്ന് മോങ്ങത്ത് നല്ല ഒരു ടീമുണ്ടായി. നമുക്ക് ശ്രമിച്ചാല്‍ ഇനിയും നല്ലൊരു ടീമിനെ ഉണ്ടാക്കാന്‍ കഴിയും അതിനുള്ള കളിക്കാര്‍ നമ്മുടെ പുതു തലമുറയില്‍ ഉണ്ട്. സ്വാര്‍ത്ഥതയും രാഷ്ട്രീയവും കലരാതെ നാടിന്റെ പുരോഗതി ആഗ്രഹിക്കുന്നവര്‍ ഒന്നിച്ച് നിന്ന് ഒന്നു ശ്രമിച്ചാല്‍ വീണ്ടും പുനര്‍ ജനിക്കും മോങ്ങം ഫുട്ബോളിനൊരു സുവര്‍ണ്ണകാലം. 

ഫുട്ബോളിനെ നെഞ്ചിലേറ്റിയവര്‍ അന്നത്തെ മോങ്ങത്തുകാര്‍

        “ആലുവ ലക്കിസ്റ്റാര്‍“  ആ പേര്  കേള്‍ക്കാന്‍ പോലും ഇന്ന് ഞാന്‍ ഇഷ്ടപെടുന്നില്ല. കുഞ്ഞു കാക്ക എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് അദ്ദേഹത്തിന്റെ ഫുട്ബോള്‍ അനുഭവം പങ്കുവെച്ച കൂട്ടത്തില്‍ ആലുവ   ലക്കിസ്റ്റാറിനെ കുറിച്ചും പരാമര്‍ശിച്ചത് വായിക്കാന്‍ ഇടയായപ്പോഴാണ്  മോങ്ങം ഫുട്ബോള്‍ ചരിത്രത്തിലെ ആ കറുത്ത ദിനം വീണ്ടും ഓര്‍മയില്‍ വന്നത്.
     83ല്‍ അരവങ്കര ടൂര്‍ണ്ണമെന്റില്‍ മോങ്ങത്തിന്റെ സ്വന്തം ടീം മോങ്ങത്ത്കാരല്ലാത്ത ഒരാളെ പോലും കളത്തില്‍ ഇറക്കാതെ പടപൊരുതി ഇറക്കുമതി കളിക്കാരുമായി വന്ന പല വമ്പന്‍ ടീമുകളേയും തോല്പിച്ചു സെമി ഫൈനല്‍ വരെ എത്തി. സെമിയിലെ എതിരാളികള്‍ അരിമ്പ്രക്ക് വേണ്ടി കേരളാ ടീമിന് വേണ്ടി ജേഴ്സിയണിഞ്ഞ ഉബൈദുള്ള സലിം അന്‍സാരി എന്നീ പ്രഗല്‍ഭ കളിക്കാരടങ്ങുന്ന അരീക്കോടിന്റെ ഫുള്‍ ടീമിനെയാണ് അവര്‍ ഇറക്കിയത്. ഈ വമ്പന്‍ ടീമിനോട് എതിരിടാന്‍ ഒരു ഫുട്ബോള്‍ പോരിശയും പറയാനില്ലാത്ത മോങ്ങത്തിനു വേണ്ടി വിനീതനായ ഈ ഞാനും ഇ.കെ മുഹമ്മദും സി.കെ ബീരാനും ഫോര്‍വേര്‍ഡും പരേതനായ വി.കെ ആദമാന്‍ , ഹംസ മാസ്റര്‍  ഔട്ട് ഇസ്ഹാക്ക്  സലിം മാസ്റ്റര്‍ എന്നിവര്‍ ബാക്കും കൂനേങ്ങല്‍ മാമ്മോട്ടി ഗോളിയുമായിട്ടായിരുന്നു നമ്മുടെ ടീം ഇറങ്ങിയിരുന്നത്. അന്ന് രണ്ടു പാദങ്ങളായിട്ട് നടന്ന സെമി ഫൈനലിന്റെ ഒന്നാം പാദത്തില്‍ കളി തീരാന്‍ കേവലം പത്തു മിനുട്ട് ബാക്കിയിരിക്കെ വഴങ്ങിയ ഒരു ഗോളിന് നമ്മള്‍ തോറ്റു. 
    പിറ്റേന്നു നടന്ന രണ്ടാം പാദ മത്സരത്തില്‍ കിളിക്കോട്ട് ബാപ്പുട്ടി അടക്കമുള്ള ചിലരുടെ നിര്‍ദ്ധേശ പ്രകാരമായിരുന്നു ടീമിനെ കൊണ്ട് വരാന്‍ തീരുമാനിച്ചത്. കുഞ്ഞു കാക്ക പറഞ്ഞത് പോലെ ഓളിക്കല്‍ കുഞ്ഞുവിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നില്ല പുറത്തെ കളിക്കാരെ കൊണ്ടുവന്നത്. യഥാര്‍ത്തത്തില്‍ പുറത്തു നിന്നും കളിക്കാരെ കൊണ്ട് വരുന്നതിനു  ഓളിക്കലിനു എന്നും എതിര്‍പ്പായിരുന്നു. മോങ്ങത്തെ കുട്ടികള്‍ കളിച്ചിട്ട് ജയിക്കണം എന്നതായിരുന്നു കുഞ്ഞുവിന്റെ നിര്‍ദ്ദേശം. രണ്ടാം സെമി നടക്കുന്ന ദിവസം മോങ്ങത്തെ  ആബാല വൃദ്ധം ജനങ്ങളും കാല്‍നടയായും ബസ്സിനും മറ്റുമായി കളിക്കാര്‍ എത്തുന്നതിന്റെ മുമ്പേ തന്നെ ഗ്രൌണ്ടില്‍  എത്തിയിരുന്നു. കളിക്കാര്‍  ഗ്രൌണ്ടില്‍ എത്തുമ്പോള്‍ ആര്‍ത്തിരമ്പുന്ന മോങ്ങത്ത്കാരെയാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. അന്നത്തെ മോങ്ങത്ത്കാര്‍ക്ക് ഫുട്ബോള്‍ എന്നാല്‍ ഒരു വികാരമായിരുന്നു ഏഴു വയസ്സുള്ള കുട്ടികള്‍ മുതല്‍ എഴുപതു വയസ്സുള്ളവര്‍ വരെ അന്ന് മോങ്ങത്തിന്റെ കളി കാണാനുണ്ടായിരുന്നു.  ഗ്രൌണ്ടില്‍ മോങ്ങം എന്നാ ഒരൊറ്റ വിജാരവും ഫുട്ബോളെന്ന ഒരൊറ്റ വികാരവും മാത്രം മനസ്സില്‍ കരുതി ആര്‍ത്തു വിളിക്കുന്ന മോങ്ങത്ത്കാരായിന്നു എന്നും എനിക്ക് പ്രചോദനം. 
 (നാളെ:- കണ്ണീരോടെ കളികളം വിട്ട കറുത്ത ദിനം)
    

മോങ്ങം ഫുട്ബോള്‍: ഓര്‍മകളിലെ ആ നല്ല കാലം

     എന്റെ മോങ്ങം ന്യൂസ് ബോക്സില്‍ കഴിഞ്ഞ ദിവസം ബി.കുഞ്ഞുവിന്റെ ഫുട്ബോള്‍ അനുഭവ ക്കുറിപ്പുകള്‍ വായിക്കുവാനിടയാ‍യി. മോങ്ങത്തെ ആദ്യകാല ഫുട്ബോള്‍ കളിക്കാരനും സ്പോര്‍ട്സ് പ്രേമിയുമായ കുഞ്ഞു മോങ്ങത്തെ ഫുട്ബോള്‍ ചരിത്രത്തെ കുറിച്ച് ഒരുപാട് സംഭവങ്ങള്‍ അതിനകത്ത് പറഞ്ഞെങ്കിലും ചിലതൊക്കെ അറിയാതെ വിട്ടു പോയതായി തോന്നുന്നു എന്നതിനാലാണ് ഈ കുറിപ്പെഴുതുന്നത്. മോങ്ങത്തിന്റെ എക്കാലത്തെയും ഫുട്ബോള്‍ പ്ലെയര്‍മാരില്‍ ഏറ്റവും കണ്ണിങ്ങുള്ള ഫോര്‍വേര്‍ഡും ടോപ്പ് സ്കോററുമായിരുന്നു ചേങ്ങോടന്‍ കബീര്‍. എന്നാല്‍ കബീറിന്റെ വലം കയ്യായി ഏറ്റവും നല്ല വേഗത കൂടിയ ഫോര്‍വേര്‍ഡ് പ്ലെയര്‍ ഇ.കെ മുഹമ്മദ് (കുഞ്ഞാലസ്സന്‍ കാക്കാന്റെ മുഹമ്മദ്) ഇടം കയ്യായി ആരെയും ഫൌള്‍ ചെയ്യാത്ത  നിന്നിരുന്ന ക്ലാസിക് ഫുട്ബോളറെന്നറിയപ്പെട്ട ദുര്‍ഗ ബീരാനെന്ന സി.കെ.ബീരാനെയും അതു പോലെത്തന്നെ മോങ്ങത്തുകാരനല്ലെങ്കിലും നിരവധി കാലം മോങ്ങം  ഫുട്ബോളിന്റെ ഏറ്റവും നല്ല സ്റ്റോപ്പര്‍ ബാക്കായിരുന്ന ഉരുക്ക് മതില്‍ പാപ്പിനിപ്പാറ ഇബ്‌റാഹിമിനേയും നമ്മള്‍ മറക്കുവാനൊക്കുമോ..? 
   മോങ്ങത്തിന്റെ ഫുട്ബോളില്‍ ആദ്യകാലഘട്ടം കുഞ്ഞുവും സി.കെ ഡ്രൈവര്‍ മുഹമ്മദാജി എന്നിവരടക്കമുള്ളവരുടെ കാലഘട്ടമായിരുന്നെങ്കില്‍ അതിനു തൊട്ടു പിറകിലത്തെ ടീമില്  മോങ്ങത്ത് നല്ലൊരു ടീം രൂപീകരിച്ച് മുന്നോട്ടു പോകുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ആളായിരുന്നു പരേതനായ പൂഴിക്കോടന്‍ മൊയ്തീന്‍ കുട്ടിയെന്ന ബാപ്പു. എന്റെ ജേഷ്ടന്‍ കൂടിയായ അദ്ധേഹമാണ് മോങ്ങത്ത് ആദ്യമായി ബൂട്ടണിഞ്ഞ് ഗ്രൌണ്ടിലിറങ്ങിയ കളിക്കാരന്‍ . ടീമിനെ കോഡിനേറ്റ് ചെയ്തു കൊണ്ടുനടക്കുന്നതില്‍ തല്‍‌പരനായ ബാപ്പു ഏറ്റവും മികച്ച ഒരു റഫറികൂടിയായിരുന്നു. അതുപോലത്തന്നെ പരേതനായ തോപ്പില്‍ മൊയ്തുപ്പ, തൊണ്ടിപ്പുറത്ത്  ബി.അലവി, ഹംസമാസ്റ്റര്‍, ഉണ്ണിമോയീന്‍ തുടങ്ങിയ കളിക്കാരും അക്കാലത്ത് മോങ്ങത്തേക്ക് നമ്മള്‍ കോണ്ട്‌ വരാറുള്ള ഗോളി കൊട്ടപ്പുറം ജമാലിനെയും നമ്മള്‍ സ്മരിക്കേണ്ടതാണ്.  കളികളത്തിനു പുറത്തു നിന്ന് മോങ്ങം ഫുട്ബോളിന് ഏറ്റവും നല്ല പ്രചോദനം നല്‍കിയ മഠത്തില്‍ അലവിക്കുട്ടിഹാജിയേയും ചാപ്പാന്‍ വാപ്പുവിനെയും ബാപ്പുട്ടിക്കയെയും അവിടെ സ്മരിച്ചത് വളരെ നന്നായി. അതോടൊപ്പം തന്നെ കൂട്ടി പറയേണ്ടതാണ് ഒരു കളി ക്കമ്പക്കാരനും  കാണിയുമായ ഹില്‍ടോപ്പിലെ സി.കെ.കുഞ്ഞീരായിന്‍ കാക്ക. 
   "ആലുവ ലക്കി സ്റ്റാര്‍" വിഷയത്തില്‍ അവര്‍ ബാന്റടിക്കാരായിരുന്നു എന്നുള്ള പരാമര്‍ശം ശരിയല്ല. അവര്‍ നല്ല കളിക്കാരായിരുന്നെന്നു അവരുടെ കളി നേരില്‍ കണ്ട ആര്‍ക്കും മനസ്സിലാകും  പക്ഷെ കളി തുടങ്ങിയതിന്നു ശേഷം എത്തിയ ഒരു ടീമിന് ഗ്രൌണ്ടുമായി പരിചയപ്പെടാന്‍ കഴിയാത്തതും ടീമിന്റെ ഏകോപനമില്ലായ്മയുമാണ് അന്നത്തെ ആ വന്‍ പരാജയത്തിന്റെ പ്രധാന കാരണം.  മാത്രമല്ല എതിര്‍ ടീമാകട്ടെ അന്നത്തെ കേരള ടീം താരങ്ങളായ റഹ്മത്തുള്ളയും സലീമും ഉബൈദുള്ളയും ഒക്കെ അടങ്ങുന്ന വന്‍ താരങ്ങളുമായിറങ്ങിയ അരീക്കോടിന്റെ ഫുള്‍ ടീമായിരുന്നു അരിമ്പ്രക്ക് വേണ്ടി കളിക്കളത്തിലിറങ്ങിയിരുന്നത്. 
   പഴയ കാല അനുഭവങ്ങള്‍ കുഞ്ഞുകാക്ക അയവിറക്കിയപ്പോള്‍ മനസ്സ് പഴയകല മോങ്ങത്തേക്ക് തിരിച്ചു പോയപോലെ തോന്നി. ഇന്ന് മോങ്ങത്തിന് നല്ല ഒരു ഗ്രൌണ്ടും നല്ലൊരു ടീമും ഇല്ലാത്തതിന്ന് ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കുമാണെന്നതില്‍‍ സംശയമില്ല. മുണ്ടപ്പലത്ത് മൂന്ന് ഗോളിന് പിന്നിട്ടു നിന്ന ടീമിനെ കളിയുടെ അവസാന മിനുട്ടുകളില്‍ ചടുലമായ നീക്കത്തിലൂടെ ഹാട്രിക് നേടി ടീമിന് സമനില വാങ്ങി തന്ന ഒരു “മൊട്ട തലയന്‍ “ ഉണ്ടായിരുന്നു. ഇ.കെ.മുഹമ്മദെന്ന സൂപ്പര്‍ ഫാസ്റ്റ് കളിക്കാരന്റെ ഏക്കാലത്തെയും ശ്രദ്ധേയമായ പെര്‍ഫോമെന്‍സായിരുന്നു ആ ഹാട്രിക്. മോങ്ങം ഫുട്ബോളിനെ സ്മരിക്കുമ്പോള്‍ മരിച്ചു പോയ സി.കെ ശുക്കൂറിനെ നമുക്കൊരിക്കലും മറക്കാനാവില്ല. അവന്റെ അനുജനും ഇപ്പോഴത്തെ മികച്ച കളിക്കാരനുമായ സി.കെ.വഹീബാണ് പഴയ കാല ഫുട്ബോള്‍ പ്ലെയര്‍ ചേങ്ങോടന്‍ കബീറിനോട് ഉപമിക്കാവുന്ന രീതിയിലുള്ള ചടുലതയുള്ള ഒരു കളിക്കാരന്‍ എന്ന് രണ്ട് കാലത്തെ കളികളും കണ്ട ഒരാള്‍ എന്ന നിലക്ക് എന്റെ അഭിപ്രയം. ഓത്തു പള്ളി ആലിഹസ്സാന്‍ക്കയുടെ മകന്‍ ഷബീബിനെയും കുഞ്ഞുകാക്കയുടെ നാണിയുടെ രണ്ടാമത്തെ മകന്‍ അനസ് മോനെയും നല്ല രീതിയില്‍ ഉപയോഗപെടുത്തിയാല്‍ മോങ്ങത്തിന് പ്രതീക്ഷ നല്‍കുന്ന കളിക്കാരാണ് എന്നാണെന്റെ അഭിപ്രായം. 

സാമൂഹ്യ ദ്രോഹികള്‍ കുട്ടിച്ചാത്തന്മാരോ?” സോളിഡാരിറ്റി സെക്രട്രറി മുഷ്‍താഖ് പ്രതികരിക്കുന്നു


      ചെറുപുത്തൂര്‍: സോളിഡാരിറ്റിയുടെ പോസ്റ്റര്‍ ഒരിക്കല്‍ നശിപ്പിച്ചതിന് ശേഷം ഒട്ടിച്ച പോസ്റ്ററുകളും സാമൂഹ്യ ദ്രോഹികള്‍ വീണ്ടും നശിപ്പിച്ചു. പിറ്റേ ദിവസം രണ്ടു ചുമരുകള്‍ എഴുതാന്‍ വേണ്ടി വൈറ്റ് വാഷ്‌ ചെയ്തപ്പോള്‍ ചുമരില്‍ ചവിട്ടടി അടയാളം! “മൈ ഡിയര്‍ കുട്ടിച്ചാത്തന്‍” എന്ന സിനിമയില്‍ ചുമരില്‍ ചവിട്ടി നടക്കുന്ന രംഗം ഉണ്ട്. അത്തരം ആളുകള്‍ ഇവിടെയും ഉണ്ടോ! ചുമര്‍ ചവിട്ടി വൃത്തികേടാക്കുകയും പോസ്റ്റര്‍ നശിപ്പിക്കുകയും ചെയ്യുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ സോളിഡാരിറ്റി വീണ്ടും പ്രതിഷേധിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച ലീഗ് നേതാവിന് പ്രത്യേകം നന്ദി.

  ഇനി, സോളിഡാരിറ്റിയുടെ ആദ്യ പോസ്റ്റര്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ഛതിനെതിരെ സോളിരാരിറ്റി ചെരുപുത്തൂര്‍ ഘടകം പ്രതിഷേധിച്ച വാര്‍ത്ത വായിച്ചപ്പോള്‍ രോഷം പൂണ്ടു KMCC പുല്‍പറ്റ പഞ്ചായത്ത് 18-‍ാം വാര്‍ഡ്‌ സെക്രടറി പ്രതികരിച്ചത് വായിച്ചപ്പോള്‍ മറുപടി അര്‍ഹിക്കുന്നില്ലെങ്കില്‍ പോലും പ്രതികരിക്കാതിരുന്നാല്‍ മറ്റൊരു അവസരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാലും, മറ്റു വായനക്കാരില്‍ ഉണ്ടാവാനിടയുള്ള തെറ്റിധാരണകള്‍ തിരുത്തുവാനും കൂടിയാണീ മറുപടി.
    സോളിഡാരിറ്റിയുടെ പ്രതിഷേധക്കുറിപ്പില്‍ മുസ്ലിം ലീഗിനെ കുറിച്ചോ അതിന്റെ പ്രവര്‍ത്തകരെയോ കുറിച്ചോ യോതൊരു സൂചനയും ഇല്ലാത്ത സ്ഥിതിക്ക് ഞങ്ങളെയാണ് ടാര്‍ഗെറ്റ്‌ ചെയ്യുന്നത് എന്ന് പറയുന്നത് എത്ര അപഹാസ്യമാണ്.
    പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമോ മുന്‍മ്പോ ചെരുപുത്തൂരിലെ ജമാഅത്തുകാര്‍ മുസ്ലിം ലീഗിനെയോ അതിന്റെ പ്രവര്‍ത്തകരെയോ കുറിച്ച് കുപ്രചാരണങ്ങള്‍ നടത്തിയിട്ടില്ലായെങ്കിലും ജനങ്ങള്‍ക്കും മാന്യ സഹോദരനുമാറിയാവുന്ന കുപ്രചാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. കുപ്രചരണം നടത്തുന്ന ജമാഅത്തുകാര്‍ക്ക് ഇനിയെങ്കിലും അറിയാന്‍ സാധിക്കട്ടെ തങ്ങള്‍ ഇത് വരെ നടത്തിയ കുപ്രചരണം എന്തെന്ന്!
   ചെരുപുത്തൂരിലെ മസ്ജിദുല്‍ ഹുദാക്ക്  സമീപം സ്ഥാപിക്കപ്പെടുന്ന സുന്നി-മുജാഹിദ്‌ പോസ്റ്ററുകള്‍ നശിപ്പിക്കപ്പെട്ടതായി സുന്നി-മുജാഹിദ്‌ സഹോദരന്മാരില്‍ നിന്നും ഇതുവരെ പരാതിയുയര്‍ന്നിട്ടില്ല. ചെരുപുത്തൂരില്‍ വാദപ്രദിവാദമോ ഖണ്ഡന മണ്ഡനമോ പോലും ഇത് വരെ നടന്നിട്ടില്ല. അത്രക്കും സൌഹാര്‍ദപരമാണ് സംഘടനകളുമായി ഞങ്ങളുടെ ബന്ധം. ആ വിഷം ഇവിടെ ചിലവാക്കല്ലേ, ചിലവാക്കാനും നോക്കേണ്ട. പ്രബുദ്ധരാണ് ചെരുപുത്തൂരുകാര്‍.
     ചെരുപുത്തൂരില്‍ ജമാഅത്ത് നടത്തിയ ഏതു പരിപാടിയിലാണ് മറ്റു സംഘടനാ പ്രതിനിധികള്‍ അഥിതികളായിട്ട് ഇല്ലാതായത്? ലീഗ് നേതാവ് ജമാഅത്ത് പരിപാടിയില്‍ അധ്യക്ഷനായിട്ടുണ്ട്. അവസാനമായി നടന്ന  അവാര്‍ഡ്‌ ദാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഉല്‍ഘാടകനായി ക്ഷണിച്ചില്ലേ? ഈദ്‌ സുഹൃത് സംഗമത്തില്‍ ബ്ലോക്ക്‌ മെമ്പറെയും മുന്‍ വാര്‍ഡ്‌ മെമ്പറെയും ക്ഷണിച്ചില്ലേ? ഇതാണ് ഞങ്ങളുടെ പ്രതിപക്ഷ ബഹുമാനം. ഇനിയും തെളിവുകള്‍ ആവശ്യമുണ്ടോ? ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് കൊട്ടി ക്കലാശത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചരണപ്രസംഗത്തിനു വേണ്ടി  സ്വന്തം മൈക് സെറ്റ് ഓഫ്‌ ആക്കി അവസാനത്തെ വിലപ്പെട്ട പ്രചാരണ സമയം നിങ്ങള്‍ക്ക് ഒഴിവാക്കി തന്നവരാന് ഞങ്ങള്‍. സങ്കുചിത സംഘടന ചിന്താഗതിക്കള്‍ക്കപ്പുറത്ത് ആരോപണങ്ങള്‍ക്ക് അൽപ്പം മാന്യത പുലര്‍ത്തുന്നത് നന്നായിരിക്കും. 
    കുടിവെള്ള പദ്ധതി മുടക്കിയതിനെ കുറിച്ചും സോളിഡാരിറ്റി നടത്തിയെന്ന് പറയുന്ന മദ്യ സല്ക്കാരത്തെക്കുറിച്ചും പറയുന്നവര്‍ക്ക് അതിന്റെ തെളിവ് നല്‍കാന്‍ സാധിക്കുമെങ്കില്‍ നന്നായിരുന്നു.
ജമാഅത്തുകാരും അറിയട്ടെ തങ്ങളെങ്ങനെയാണ് കുടിവെള്ള പദ്ധതി മുടക്കിയതെന്നും സോളിഡാരിറ്റിയുടെ മദ്യ സല്‍‍ക്കാരം എങ്ങിനെയെന്നും. പദ്ധതികള്‍ പ്രഖാപിച്ചാല്‍ എങ്ങിനെയാണ് നടപ്പിലാക്കുക എന്നും ഞങ്ങള്‍ക്കറിയാം എന്ന നിങ്ങളുടെ ധാര്‍ഷ്ട്യം ഉണ്ടല്ലോ, എക്സ്പ്രസ്സ്‌ ഹൈ വേയും നിങ്ങളായിരുന്നല്ലോ പ്രഖ്യാപിച്ചത് എന്നിട്ട് അതെവിടെയാണ് നടപ്പായത്? വികസനത്തിന്റെ മൊത്തം കണക്കുകള്‍ കേരളം ഒന്നാകെ ചോദിച്ചു കൊണ്ടിരിക്കുകയാണ് സോളിഡാരിറ്റി. ചെരുപുത്തൂരില്‍  ഇതുവരെ നടന്ന വികസനവും നമുക്ക് ഇനി നമുക്ക് ചര്‍ച്ച ചെയ്യാം.

 മുഷ്‍താഖ്
സെക്രടറി, 
സോളിഡാരിറ്റി, ചെറുപുത്തൂര്‍.

ലീഗിന്റെ തലയില്‍ കെട്ടി വെക്കരുത്...


       ചെറുപുത്തൂര്‍ ചീനി തൊടുവില്‍ സോളിഡാരിറ്റിയുടെ ബോര്‍ഡുകള്‍ നശിപ്പിക്കുന്നു എന്ന വാര്‍ത്ത ഏതാനും ദിവസം മുമ്പ് “എന്റെ മോങ്ങം” ന്യൂസ് ബോക്സില്‍ കാണാനിടയായി. എന്നാല്‍   ചെറുപുത്തൂരില്‍ മുസ്‌ലിം ലീഗിന്റെത ശക്തി കേന്ദ്രവും ഊര്‍ജ സ്രോതസ്സുമായ ചീനതൊടുവിലെ ഈ സംഭവം മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ചില സ്ഥാപിത താല്‍‌പര്യക്കാര്‍ ഇന്റെര്‍ നെറ്റിലെ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ വഴി ശ്രമിച്ച് കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ട് വരുന്നത്. സോളിഡാരിറ്റിയുടെ ബോര്‍ഡുകള്‍ നശിപ്പിക്കപെട്ട സംഭവം അപലപനീയമാണെങ്കിലും ആ വിഷയത്തെ ഉപയോഗിച്ച് മുസ്‌ലിംലീഗിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നു തിരിച്ചറിഞ്ഞു കൊണ്ടാണ് ഈ പ്രതികരണം.  
   ബോര്‍ഡുകള്‍ നശിപ്പിക്കുനതും കൊടികള്‍ അഗ്നിക്കിരയാക്കുന്നതും മുസ്‌ലിം ലീഗിന്റെ സംസ്കാരമല്ല. ഇത്തരം ഫാസിസ്റ്റ്‌ പ്രവര്‍ത്തന ശൈലികള്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയാണെങ്കില്‍ മലപ്പുറത്തിന്റെ  മുക്കിലും മൂലകളിലും സോളിഡാരിറ്റിയുടെതെന്നല്ല ഒരു സംഘടനയുടെ ബോര്‍ഡും കാണില്ല എന്നതാണ് സത്യം.
   നശിപ്പിക്കപെട്ടു എന്നാരോപിക്കുന്ന നോട്ടിസിലെ വിഷയവുമായി ബന്ധപ്പെട്ട  മലപ്പുറത്തിന് മെഡിക്കല്‍കോളേജ്‌‌ അനുവധിച്ചത് മുസലിംലീഗും UDF സര്‍ക്കാരുമാണ്. ഇതു അനുവധിച്ചവര്‍ക്ക് ‌ തന്നെ അറിയാം അത് എങ്ങനെ നടപ്പാക്കാം എന്ന്. അതിനു  എട്ട് കാലി മമ്മൂഞ്ഞുകളായി സോളിക്കുട്ടന്മാരുടെ ഓരിയിടല്‍ ആവശ്യമില്ല. 
   സാന്ദര്‍ഭികമായി ഒരു കാര്യം: മദ്യത്തിനെതിരായി പ്രഭാഷണങ്ങളും ചര്‍ച്ചകളും സംഘടിപ്പിച്ച് ലീഗിനെ തോല്‍‌പ്പിക്കാന്‍ ഇടതുപക്ഷത്തിന്‌ മദ്യ സല്‍‌ക്കാരം ഒരുക്കിയവരാണ് ഇവിടത്തെ സോളിഡാരിറ്റിക്കാര്‍. മലബാര്‍ ഒന്നടങ്കം നന്നാക്കുന്നതിനു മുമ്പ്‌ ചെറുപുത്തൂരിലെ സോളിഡാരിറ്റിക്കാരോട് ഒരു കാര്യം.  “കുടിവെള്ളം കിട്ടാതെ“ കഷ്ടപെടുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ചെരുപുത്തൂരിലുണ്ട്. അവര്ക്ക് ‌ വെള്ളം നല്കാതനുള്ള പദ്ധതി സാമ്രാജ്യത്വം ആരോപിച്ചു തകര്‍ത്തവരാണ് നിങ്ങള്‍ എന്നത് ചെറുപുത്തൂര്‍ക്കാര്‍ മറക്കില്ല. ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നത് സാമ്രാജ്യത്വം. മദ്യ സല്‍ക്കാരം ഇസ്ലാമിക രാഷ്ട്രീയവും. ഹൊ എന്തോരു ഐഡിയോളജി.....?  

അസീസ് ബായി നൊട്ടത്ത് 
സെക്രടറി 
ജിദ്ദ-കെ.എം.സി.സി പുല്‍പ്പറ്റ പഞ്ചായത്ത്
പതിനെട്ടാം വാര്‍ഡ് കമ്മിറ്റി 

മാസ്റ്റെര്‍ക്കെതിരായ നീക്കം ആസൂത്രിതം: അബ്ദുല്‍ ബാസിത്ത്

        മോങ്ങം: “മുഹമ്മദലി മാസ്റ്റര്‍ക്ക് ഷോക്കോസ് നോട്ടീസ്” എന്ന തലക്കെട്ടില്‍ എന്റെ മോങ്ങം ന്യൂസ് ബോക്സില്‍ മോങ്ങം ബ്യൂറോയുടേതായ വന്ന വാര്‍ത്ത ശ്രദ്ദിച്ചു. ഏവരാലും ആധരിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട റിലീഫ് പ്രവര്‍ത്തനത്തില്‍ യാതൊരു സ്വകാര്യ ലാഭവും ഇല്ലാതെ പാര്‍ട്ടി പ്രവര്‍ത്തകന്റെ കടമ നിര്‍വ്വഹിച്ചു എന്നതാണ് അദ്ദേഹത്തെ ക്രൂശിക്കാനായി പറയുന്ന കാരണം.
    റമളാന് മുന്നോടിയായി പാവപെട്ട കുടുംബങ്ങള്‍ക്ക് വേണ്ടി യൂത്ത്ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അരി വിതരണ ചടങ്ങില്‍ പങ്കെടുത്തത് എങ്ങിനെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാവുക? അത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെങ്കില്‍ അതേ പരിപാടിയില്‍ സജ്ജീവമായി പങ്കെടുത്ത ടൌണ്‍ മുസ്ലിലിം ലീഗ് കമ്മിറ്റിയുടെ മറ്റൊരു ജോയിന്റ് സെക്രടറിയായ കോടിതൊടിക ഷഫീഖിനും പാര്‍ട്ടിയുടെ മറ്റുപ്രവര്‍ത്തകര്‍ക്കും ഇത് ബാധകമല്ലേ?
   പാര്‍ട്ടി പദവികളും സ്ഥാനമാനങ്ങളും സ്വന്തം കാല്‍ക്കീഴിലാക്കുകയും സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും തീരെഴുതുകയും ചെയ്യുന്നതിനെതിരെ സാമൂഹ്യ ബോധവും ധാര്‍മ്മികതയും ജനാധിപത്യബോധവുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികരിക്കുമ്പോള്‍ അവരെ ചവിട്ടി താഴ്ത്താഉനുള്ള ആസൂത്രിത പ്രവര്‍ത്തനത്തിന്റെ ഭാഗമായേ ഇത്തരം പാര്‍ട്ടി ഭരണഘടന വിരുദ്ദ പ്രവര്‍ത്തനങ്ങളെ കാണാനാവൂ. 
അബ്ദുള്‍ ബാസിത്ത് മോങ്ങം 
(മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലിഗ് മുന്‍ വൈസ് പ്രസിഡന്റാണ്  അബ്ദുല്‍ ബാസിത്ത്)

മോങ്ങം ഫുട്ബോള്‍ ലേഖകന്‍ ഓര്‍ക്കാന്‍ മറന്നത്


           മോങ്ങം ഫുട്ബാളിനെ കുറിച്ച് ഉമര്‍ എഴുതിയ ലേഖനം വായിച്ചു വളരെ സന്തോഷം, ആദ്യം ലേഖനത്തില്‍ എഴുതാന്‍ വിട്ടുപോയ ഓളിക്കല്‍  കുഞ്ഞു, മഠത്തില്‍ അലവികുട്ടി ഹാജി, TP കുഞ്ഞു  എന്നിവരെ ചേര്‍ത്ത് പുതുക്കി പ്രസിദ്ധീകരിച്ചതില്‍ നന്ദി. എന്നാല്‍ അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ മോങ്ങത്തിനു ഒരു പേര് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്നു പിന്നില്‍ പ്രവര്‍ത്തിച്ച ഒരു വെക്തിയെ വിട്ടുകളയാന്‍ പാടില്ലായിരുന്നു.
    അലവികുട്ടി(കുവൈത്ത് ട്രാവല്‍സ് ) എന്ന വെക്തിയെ ഈ ലേഖനത്തില്‍ പരാമര്‍ശിച്ചു കണ്ടില്ല. അലവികുട്ടിയുടെ പ്രയത്നം തള്ളികളയാന്‍ പാടില്ലാത്തതായിരുന്നു. എത്രയോ അഖിലേന്ത്യ സെവന്‍സ് ട്രോഫികള്‍ മോങ്ങത്തിന്നു (ഉമറിന്റെ ലേഖനത്തില്‍ പറഞ്ഞ മൊറയുര്‍ അടക്കം) വാങ്ങി തന്നതും, എത്രയോ മോങ്ങതുകരായ കളിക്കാര്‍ക്ക്‌ അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം ഉണ്ടാക്കി കൊടുത്തതും ഈ അലവികുട്ടി ആയിരുന്നു. കൂടാതെ സന്തോഷ്‌ ട്രോഫി ജേതാക്കളായ (ചാക്കോ,ഐ.എം.വിജയന്‍ ജോപ്പോള്‍ അഞ്ചേരി, ജാബിര്‍ , പാപ്പച്ചന്‍ , ഷറഫലി, ആസിഫ് സഹീര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ അടങ്ങുന്ന) കേരള ടീമിലെ താരങ്ങള്‍ക്ക് മോങ്ങത്ത് ഒരു സ്വീകരണം നല്‍കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും, ഇത്രയും വലിയ താരങ്ങളെ അതില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചതും കുവൈത്ത് അലവികുട്ടിയുടെ മാത്രം കഴിവു കൊണ്ട് മാത്രമായിരുന്നു. അതു പോലെ ലേഖനത്തില്‍ പറഞ്ഞ "മോങ്ങം    അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റ് "നടത്താന്‍ തുടക്കം കുറിച്ചതും, മുന്നിട്ട് ഇറങ്ങയതും ഒക്കെ അലവികുട്ടി ആയിരുന്നു. മോങ്ങം ഫുട്ബോളിനെ കുറിച്ച് പറയുമ്പോള്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്തതാണ് അലവികുട്ടിയെ പോലെയുള്ളവരെ.
       പിന്നെ മോങ്ങം ഫുട്ബാളിന് പ്രതാപം നഷ്‌ടപെട്ടു എങ്കില്‍ അതിന്നു കാരണക്കാര്‍ നമ്മള്‍ മോങ്ങത്ത്ക്കാര്‍ തന്നെയല്ലേ..? ലേഖനത്തില്‍ കൊടുത്ത ഫോട്ടോയില്‍ കണ്ട നാണിയും, കബീറും    പോലെ എത്രയോ ചുണകുട്ടന്‍മാര്‍ ആ കാലഘട്ടത്തിലും, അതിനു ശേഷം വന്ന തലമുറയിലും ഉണ്ടായിരുന്നു.  അതിന്റെ പ്രധാന കാരണം അങ്ങാടിയിലെ ആ ഗ്രൌണ്ട് തന്നെയായിരുന്നു. ഇന്ന് ഒരു പന്ത് തട്ടാന്‍ മോങ്ങത്ത്  ഇടമുണ്ടോ...? പഞ്ചായത്ത് പ്രസിഡന്റും, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റും, ഒരേ സമയത്ത്    മോങ്ങത്ത്കാര്‍ ആയിരുന്നു എന്നിട്ട് എന്തുകിട്ടി.
    ജില്ലാ, ഉപജില്ലാ തലത്തില്‍ എല്ലാ വര്‍ഷവും യു.പി  സ്‌കൂള്‍ തലത്തില്‍ മോങ്ങം സ്‌കൂള്‍ സമ്മാനങ്ങള്‍ വാരി കൂട്ടുന്നു.   കേരളത്തില്‍ അറിയപെട്ടിരുന്ന ഗോള്‍ കീപ്പര്‍ മാരില്‍ ഒരാളായ നജീബിനെ പോലെയുള്ള പി.ടി.മാസ്റ്റര്‍ ഉണ്ടായിട്ടും, ഉച്ച കഞ്ഞിയുടെ പിച്ച കണക്ക് പറഞ്ഞു    കലഹിക്കനല്ലാതെ , ഒരു  സ്‌കൂള്‍ ഗ്രൌണ്ട് എന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും നമ്മുടെ സ്‌കൂള്‍ പി.ടി.എ കമ്മറ്റിക്കോ, മാനേജ്മെന്റ് ട്രസ്റ്റിനോ കഴിഞ്ഞിട്ടില്ല എന്ന സത്യം ഏതൊരു പന്തുകളി കമ്പക്കാരുടെയും സ്വകാര്യ ദു:ഖം തന്നെയാണ്.
     ഇനിയെങ്കിലും നമ്മുടെ നാട്ടിലെ ക്ലബ്ബുകളും രാഷ്ട്രീയ സാമൂഹിക നേതാക്കളും സംഘടനകളും ഇതിനു വേണ്ടി ശ്രമിക്കട്ടെ...! വേറെ ആര്‍ക്കും വേണ്ടിയല്ല, നമ്മുടെ നാടിനും നമ്മുടെ മക്കള്‍ അടങ്ങുന്ന നാളെത്തെ തലമുറക്കും വേണ്ടി. 
(മോങ്ങത്തിന്റെ മുന്‍ ഗോള്‍കീപ്പറും പ്രശസ്‌ത ക്രികറ്റ് താരവുമായിരുന്നു ഗഫൂര്‍ വാളപ്ര: എഡിറ്റര്‍ )

നന്മക്കായ് നമുക്ക് കൈ കോര്‍ക്കാം



      നന്മക്കായ് നമുക്ക് 
കൈ കോര്‍ക്കാം


     ഒരു പൊതു പ്രശ്നത്തില്‍ മഹല്ല് ഖാദി നടത്തിയ കാലിക പ്രസക്തമായ ഒരു മറുപടിക്ക് പിന്തുണ പറയുകയും അത്തരത്തില്‍ നമ്മുടെ സമൂഹത്തില്‍ വേര് പിടിച്ച അനേകം സംഗതികളില്‍ ഒന്ന് കൂടി നമ്മുടെ നാട്ടില്‍ നിന്ന് ഒഴിവാകണം എന്നാ ഉദ്ധേഷത്തോട് കൂടിയും ഞാന്‍ എഴുതിയ ഒരു എഴുത്തിന്റെ പേരില്‍ പിന്നീട് വന്ന നിലപാടുകളും പ്രതികരണങ്ങളും വായിച്ചു. വാദവും മറു വാദവും നിരത്തി മേല്‍കോയ്മ നേടുന്നതിനു പകരം കൂട്ടായ പരിശ്രമത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുന്നതാണ് ഇത്തരം സാമൂഹിക വിഷയത്തില്‍ നമുക്ക് നല്ലത്. മത രാഷ്ട്രീയ സങ്കുജിതത്വങ്ങല്‍കപ്പുറം നമ്മുടെ നാടിന്റെ നന്മക്കായുള്ള കൂട്ടായ്മയില്‍ കൈ കോര്‍ക്കുകയാണ് എന്നും നമുക്ക് നല്ലത്.
         ബഹു മുന്‍ കേരള മുഖ്യ മന്ത്രി സി. എച്. മുഹമ്മത് കോയ ഒരിക്കല്‍ നിയമ സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ ഒരു വാചകം സൂചിപ്പിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.
" മദ്വചനങ്ങള്‍ക്ക് മാര്‍‌ദ്ധവമില്ലെങ്കില്‍ ഉദ്ധേശ ശുദ്ധിയെ എടുത്തു കൊള്‍ക"
സ്‌നേഹപൂര്‍വ്വം 
നിയാസ് വെണ്ണക്കോടന്‍
മോങ്ങം

കത്ത് കൊള്ളാം പക്ഷെ....



കത്ത് കൊള്ളാം പക്ഷേ.....!

           സ്‌ത്രീധനത്തിനെതിരെ മോങ്ങം മഹല്ലില്‍ ഒരു പ്രാവര്‍ത്തിക കൂട്ടായ്‌മക്ക് മുന്നിട്ടിറങ്ങണമെന്ന് ഉപദേശിച്ച് കൊണ്ട് നിയാസ് വെണ്ണക്കോടന്‍ മഹല്ല് ഖാദിക്ക് എഴുതിയ കത്തും അതിനനുകൂലിച്ചും അല്ലാതെയും ഉള്ള പ്രതികരണങ്ങള്‍ കാണാന്‍ ഇടയായി. ഈ വിഷയവുമായി എനിക്കുണ്ടായ ചില അനുഭവങ്ങള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു കുറിപ്പെഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായത് 
  സ്ത്രീധനം എന്നത് സമൂഹത്തില്‍ നിന്നും പിഴുതെറിയേണ്ട തിന്മ തന്നെയാണ്. സ്ത്രീധനം നല്‍കാന്‍ സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ കണ്ണീര്‍ കുടിക്കുന്ന അനേകം രക്ഷിതാക്കളും ദാമ്പത്ത്യജീവിതം സ്വപ്നം കാണുന്ന അനേകം യുവതികളും ഉണ്ട് നമ്മുടെ നാട്ടില്‍ . ധാര്‍മികതയും ആദര്‍ശവുമൊക്കെ എഴുതാനും പ്രസംഗിക്കുവാനും എളുപ്പമാണു സുഹൃത്തേ, പക്ഷേ കര്‍മ്മ പഥത്തില്‍ കൊണ്ടുവരാനാണു പ്രയാസം. താങ്കളുടെ വരികളില്‍ മഹല്ല് ഖാദിക്കെതിരേയുള്ള വിമര്‍ശനവും ഉപദേശവുമുണ്ട്.ഒരു വിഭാഗത്തെ മാത്രം അടച്ചാക്ഷേപിക്കുന്ന ധ്വനിയും; ഇതിനൊക്കെ മുമ്പ് താങ്കളുടെ ആദര്‍ശത്തില്‍ വിശ്വസിക്കുന്ന സഹപ്രവര്‍ത്തകരുടേയു കാരണവന്മാരുടെയും മക്കളുടെ വിവാഹത്തില്‍ അവര്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്നത് പുന:പ്പരിശോധിക്കുന്നത് നന്നായിരിക്കും.
          താങ്കള്‍ ഒരു പക്ഷേ സ്‌ത്രീധന രഹിത വിവാഹം കഴിച്ചിട്ടുണ്ടാവാം. പക്ഷേ, ഇത്തരത്തിലുള്ള എത്രപേരുണ്ട് താങ്കള്‍ക്കൊപ്പം ഖാദി നേതൃത്ത്വം നല്‍കുന്ന കൂട്ടായ്‌മയില്‍ അണിചേരാന്‍ . പലരും രാത്രിയുടെ മറവിലും കല്ല്യാണത്തലേന്നും പണക്കിഴി വാങ്ങുകയും കൊടുക്കുകയും ചെയ്‌തിട്ടല്ലേ സമൂഹത്തില്‍ മാന്യന്മാരായി വിലസുന്നതും സ്ത്രീധനത്തിനെതിരെ ഘോര ഘോരം പ്രസംഗിക്കുന്നതും. വിവാഹത്തിനു പ്രായമായ ചെറുപ്പക്കാര്‍ പഠനം കഴിഞ്ഞ് ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന പെണ്‍ കുട്ടികളെ കല്ല്യാണം ഉറപ്പിക്കുകയും അവര്‍ക്ക് ജോലിക്ക് വേണ്ടി കൊടുക്കേണ്ട കോഴപ്പണം പിതാവില്‍ നിന്നും സ്വീകരിക്കുന്നതും നമ്മുടെ നാട്ടില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന ഒരു സമ്പ്രദായമല്ലേ....? ഇതിന് എന്ത് ഓമനപ്പേരാണ് നല്‍കേണ്ടത്....!! ആണ്‍ മക്കള്‍ ഉയര്‍ന്ന സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളില്‍ നിന്നും കല്ല്യാണം കഴിക്കുകയും സ്ത്രീധനം കൊടുക്കില്ലെന്ന വാശിയില്‍ പെണ്മക്കളെ വീടിന്റെ അകത്തളങ്ങളില്‍ തളച്ചിടുകയും ചയ്യുന്ന ദുരവസ്ഥ നമ്മുടെ നാട്ടിലുണ്ടെന്ന യാഥാര്‍ഥ്യം താങ്കള്‍ അറിയാതിരിക്കാന്‍ നിര്‍വാഹമില്ല. എന്തേ...ആ വീട്ടിലെ പാവം പെണ്‍കുട്ടികള്‍ക്കൊരു ജീവിതം കൊടുക്കാന്‍ സമാനചിന്താഗതിയുള്ള ആദര്‍ശ വാദികള്‍ വരാതിരിക്കുന്നത്....? 
          നമ്മുടെ നാട്ടുകാരനും മരണം വരെ താങ്കളുടെ ആദര്‍ശത്തിനൊപ്പം നിലകൊണ്ടയാളും താങ്കളുടെ ഉമ്മയുടെ അയല്‍‌വാസിയുമായ ഒരാള്‍ കഴിഞ്ഞ വര്‍ഷം മരണപ്പെടുന്നതിന്നു മുമ്പ് രോഗ ശയ്യയില്‍ തന്നെ സന്ദര്‍ശിക്കാന്‍ വന്ന ജേഷ്ട പുത്രനോട് പറഞ്ഞ വാക്കുകള്‍ കരളലിയിപ്പിക്കുന്നതായിരുന്നു.“മോനേ.... നീ ഈ കൂട്ടര്‍ക്കൊപ്പം ചേരരുത്. നിനക്കറിയില്ലേ എളാപ്പാന്റെ ആണ്‍കുട്ടികളൊക്കെ സാമ്പത്തികശേഷിയുള്ള വീടുകളില്‍ നിന്നും സ്‌ത്രീധനമില്ലാതെ കല്ല്യാണം കഴിച്ച് കൊണ്ട് വന്നു, എന്റെ നാല് പെണ്‍‌മക്കളെ സ്‌ത്രീധനമില്ലാതെ കെട്ടികൊണ്ട് പോവാന്‍ ഇതു വരെ ആരും വന്നില്ല. കണ്ണടക്കുന്നതിനു മുമ്പ് സ്വന്തം മക്കള്‍ക്ക് വിവാഹ ജീവിതം നല്‍കാന്‍ കഴിയാത്തതിലുള്ള ഒരു പിതാവിന്റെ മനോവേദനയാല്‍ ഇറ്റിറ്റ് വീഴുന്ന കണ്ണീരിന്റെ നനവുള്ള വാക്കുകള്‍ ആര്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്..? എന്തേ തെരുവോരങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ സ്‌ത്രീധന വിരുദ്ധ പ്രതിജ്ഞ ചെയ്യുന്ന ചെറുപ്പക്കാരൊന്നും ആ വീടിന്റെ ഉമ്മറപടി കയറാതിരുന്നത്..?
     മറ്റൊരു അനുഭവം കൂടി എനിക്ക് പറയാനുണ്ട് താങ്കളുടെ ബന്ധുവും താങ്കളുടെ ആദര്‍ശ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനും നമ്മുടെ അയല്‍ നാട്ടുകാരനുമായ ഒരു ഹാജി തന്റെ മകളുടെ കല്ല്യാണത്തിന് ക്ഷണിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു ഹാജിയാരെ എങ്ങിനെയാണ് ഡിമാന്റുകളൊക്കെ ..? രണ്ടക്ക പവന്‍ സ്വര്‍ണ്ണവും പതിനായിരങ്ങള്‍ സ്‌ത്രീധനവും കൊടുക്കണമെന്നും പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. “പുതിയാപ്പിളക്ക് സ്‌ത്രീധനം വേണമെന്ന് പറഞ്ഞാല്‍ കൊടുക്കയല്ലാതെ ഞാനെന്ത് ചെയ്യും. അദ്ധേഹത്തിന്റെ വക്കുകള്‍ . എന്തേ സ്‌ത്രീധനം വാങ്ങാതെ കല്ല്യാണം കഴിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നവരൊന്നും നിങ്ങളുടെ മക്കളെ കെട്ടാന്‍ വന്നില്ലെ..? എന്റെ മറുചോദ്യം “അവരെ കാത്തു നില്‍ക്കുമ്പോഴേക്ക് എന്റെ കുട്ടി മൂത്ത് നെരച്ച് മൂലക്ക് ഇരിക്കേണ്ടി വരും”.
    പ്രസ്‌തുത കല്യാണത്തിനു കാര്‍മികത്വം വഹിച്ചതും എല്ലാ വിധ ഒത്താശകളും ചെയ്‌തു കൊടുത്തതും ആരായിരുന്നു...? (നിക്കാഹിന് മൗലവി കൈമടക്ക് വാങ്ങിയോ ഇല്ലയോ എന്നത് വേറെ കാര്യം) പ്രിയ സുഹൃത്തെ ഇവിടെ ഒരു കാപട്യത്തിന്റെ മുഖമില്ലെ? ഇന്നലെ വരെ പറഞ്ഞ നടന്ന ധാര്‍മികതയും ആദര്‍ശ്വും സ്വന്തം മക്കളുറ്റെ കല്യാണം വന്നപ്പോള്‍ കാറ്റില്‍ പറത്തിയത് അവനവന്റെ കാര്യം വന്നപ്പോള്‍ ശരിയും മറ്റുള്ളവര്‍ക്കാവുമ്പൊഓള്‍ തെറ്റും , കൊള്ളാം...!
            സ്‌ത്രീധനമെന്ന മഹാവിപത്ത് പല കാരണങ്ങളാലാണ് സമൂഹത്തെ സ്വാധീനിക്കുന്നത്. തൊലി അല്‍‌പ്പം കറുത്തതിന്റെ പേരില്‍ അല്‍‌പം അംഗ വൈകല്യം സംഭവിച്ചതിന്റെ പേരില്‍ അല്ലെങ്കില്‍ സാമ്പത്തികമായി പിന്നോക്കമായതിന്റെ പേരില്‍ വിവാഹ ജീവിതം നിഷേധിക്കപ്പെട്ട് കണ്ണീരും കയ്യുമായി ധാമ്പത്ത്യ ജീവിതം സ്വപനം കണ്ട് കഴിയുന്ന നമ്മുടെ സഹോദരിമാര്‍ക്ക്, മക്കള്‍ക്ക് പിതാവോ സഹോദരനോ അല്ലങ്കില്‍ നാട്ടുകാരോ എന്തെങ്കിലും പാരിതോഷികം നല്‍‌കി ഒരു പുതു ജീവിതത്തിലേക്ക് വഴി തുറന്ന് കൊടുക്കുന്നത് ഇതിനേക്കാള്‍ വലിയ സാമൂഹ്യ ജീര്‍ണ്ണതകള്‍ അരങ്ങു വാഴുന്ന നമ്മുടെ നാട്ടില്‍ വലിയ പാതകമാണോ..?
      ഇത്രയുമായപ്പോള്‍ തങ്കള്‍ക്ക് തോന്നിയിട്ടുണ്ടാവും ഞാനൊരു സ്‌ത്രീധന വാദിയും അതിനെ ന്യായീകരിക്കുന്നവനുമാണെന്ന്. ഒരിക്കലുമല്ല. ഞാന്‍ പ്രധിനിതാനം ചെയ്യുന്ന പ്രസ്ഥാനം തന്നെ ഇതിനോടകം ഒട്ടേറെ സ്‌ത്രീധന രഹിത വിവാഹങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം തന്നെ കോഴിക്കോട്ട് വെച്ച് ഇത്തരത്തിലുള്ള മുപ്പതിലേറെ വിവാഹങ്ങള്‍ നടന്നു. ഇതൊന്നും സമുഹത്തിലെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ലന്ന് ഇത്തരുണത്തില്‍ ഓര്‍മപെടുത്തുന്നു. താങ്കളുടെ കത്തില്‍ പരാമര്‍ശിച്ച നാല് പെണ്മക്കളും ഒരു ആണ്‍ തരിയുമുള്ള വീട്ടില്‍ നാലു പേരും പരിഭവങ്ങളൊന്നുമില്ലാതെ ഭര്‍ത്താക്കന്മാര്‍കൊപ്പം കുടുംബ ജീവിതം നയിക്കുന്നു. അല്‍ഹംദുലില്ലാഹ്. ആണ്‍‌തരി സ്ത്രീധനം കൊടുത്തിട്ടെങ്കിലും നാല് സഹോദരിമാര്‍ക്ക് ജീവിതം നല്‍കാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലാണ് അവന്‍ . പക്ഷെ തൊട്ടടുത്ത വീട്ടില്‍ താങ്കളുടെ അയല്‍പക്കത്ത് വിവാഹ പ്രായം കഴിഞ്ഞ് പുരനിറഞ്ഞ് നില്‍ക്കുന്ന നിധനരായ യുവതികളെ തേടി വിവാഹാലോചനക്ക് താങ്കളോ സമാന ചിന്താഗതിയുള്ളവരോ എത്തിനോക്കാതിരുന്നത് ധാര്‍മികതയുടെ മൂല്യച്യുതിയല്ലെ വിളിച്ചോതുന്നത്..?
       താങ്കള്‍ ചെറുപ്പമായത് കൊണ്ട് നാട്ടില്‍ കഴിഞ്ഞ് പോയ പല വിവാഹങ്ങളുടെയും പിന്നാന്‍പുറ കഥകള്‍ അറിഞ്ഞിട്ടില്ലായിരിക്കാം. അല്ലങ്കില്‍ അറിവില്ലായ്‌മ നടിക്കുകയാവാം. നാലാള്‍ കൂടുന്നിടത്ത് പറയാതെ വിവാഹതലേന്നും മറ്റും പണകിഴി വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന, പണത്തിനു പകരം സ്വര്‍ണത്തിന്റെ കനം കൂട്ടുന്ന, വധുവിനു ജോലിക്ക വേണ്ടി ലക്ഷങ്ങള്‍ ആവിശ്യപെടുന്ന “ആദര്‍ശ വാദികളുടെയും ധാര്‍മികതയുടെ വക്താക്കളുടെയും” കപട മുഖം ചീന്തിയെറിയ്യാനുള്ള ആര്‍ജവമാണ് ആദ്യം വേണ്ടത്. എന്നിട്ടാവം മഹല്ല് ഖാദിയുടെ മകളുടെ വിവാഹത്തിനു സമുദായ മധ്യത്തില്‍ കൈനീട്ടിയതിനെയും കൈമടക്ക് സ്വീകരിക്കുന്നതിനെയും വിമര്‍ശിക്കാന്‍ . ഒരു മഹല്ലിന്റെ ഭരണം നടത്താന്‍ ദീനി സേവന രംഗത്ത് താങ്കെളെക്കാള്‍ പാണ്ഡിത്യവും പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയവുമുള്ള ഖാദിയെ ഉപദേശിക്കാന്‍ മാത്രം ചെറുപ്രായക്കാരനായ താങ്കള്‍ ആയിട്ടുണ്ടോ എന്ന് കൂടി ഒരു ആത്മപരിശോധന നടത്തുക. താങ്കളുടെ വിശ്വാസ പ്രകാരം ശിര്‍ക്കിന്റെ പ്രചാരകനായ താങ്കള്‍ അംഗീകരിക്കാത്ത മഹല്ല് ഖാദിയെ സ്ത്രീധന വിരുദ്ധ കൂട്ടായ്‌മക്ക് നേതൃത്വം നല്‍കാന്‍ ക്ഷണിച്ചത് വാര്‍ത്താ ശ്രദ്ധ നേടാനുള്ള വെറും ഒരു ജാടയല്ലേ...? മാന്യ സുഹൃത്തിന്റെ ഈ ഉദ്ധ്യമം ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ തങ്കളോടൊപ്പമുള്ളവരെ ആദ്യം ഈ ദുരാചാരത്തിന്റെ കൈ പിടിയില്‍ നിന്നു മാറ്റി നിര്‍ത്തുക. എന്നിട്ടാവാം നാട് നന്നാക്കാനുള്ള കൂട്ടായ ശ്രമം. അല്ലാതെ ഞങ്ങള്‍ എല്ലാം തികഞ്ഞവരാണെന്ന മട്ടില്‍ ഒരു വിഭാഗത്തെ മാത്രം പ്രതികൂട്ടില്‍ നിര്‍ത്തി മുഖം രക്ഷിക്കാനുള്ള ഈ ശ്രമം വിലപോവില്ല.


സി.കെ.ഹംസ മോങ്ങം
ജിദ്ധ.     

മത പണ്ഡിതരെ വെറുതെ വിടുക



   മത പണ്ഡിതരെ
 വെറുതെ വിടുക



  കുറെ ദിവസങ്ങളായി ഒരു വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ച പ്രതികരണത്തില്‍ സജീവമായി കാണുന്നു. അതില്‍ ഒരു ചെറിയ വിയോജന കുറിപ്പ് ഇവിടെ കുറിക്കട്ടെ. പ്രിയ പെട്ട സ്നേഹിതന്മാരെ  സ്ത്രീധനം ഒരു നാടിലെ ഖാദിയോ പള്ളി കമ്മറ്റിയോ വിചാരിച്ചാല്‍ മാത്രം നിര്‍ത്താന്‍ കഴിയുന്നതല്ല. വര്‍‌ഷങ്ങള്‍ക്കു മുമ്പേ സ്ത്രീധനം നിയമം മൂലം നിരോധിച്ച നാടാണ്‌ നമ്മുടേത്‌. അടുത്ത കാലത്ത് ആ നിയമ സംരക്ഷണം ഉറപ്പ് വരുത്തേണ്ട ഒരു വനിതാ ജഡ്ജി തന്റെ പെണ്‍‌മക്കളുടെ വിവാഹം ബാധ്യത ലിസ്റ്റില്‍ ഉള്‍‌പെടുത്തിയ വാര്‍ത്ത‍ വിവാദമായത് നാം എല്ലാവരും വായിച്ചതാണ്. അത് ഈ വിഷയത്തിന്റെ ഗൗരവം നമ്മെ ബോധ്യപെടുതുന്നു. നിയമം മൂലം നിരോധിച്ച ഒരു കാര്യത്തെ ഒരു പ്രയാസവും കൂടാതെ പരസ്യമായി മറികടക്കുന്നവര്‍ക്ക് അതതു നാട്ടുകാര്‍ നിശ്ചയിച്ച  ഒരു ഖാദിയുടെ നിരോധനം വിലങ്ങു തടി ആകുമോ?.
     മതപരമായ കാരണങ്ങളാലാണ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നതെങ്കില്‍ സ്ത്രീധനം എന്ന് പറയുന്നത് എന്താണ് എന്ന് കൂടി വ്യക്തമാക്കേണ്ടതുണ്ട്. വിവാഹ സമയത്ത് നിബന്ധനയായി പറയുന്ന എന്തും  സ്ത്രീധനം ആണോ? അതോ  പണ്ടവും പണവും മാത്രമാണോ അതോ ജോലി ആണോ? വിദ്യാഭ്യാസ യോഗ്യതകള്‍ ആണോ? ഭൂമിയാണോ എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.
          ഇപ്പോള്‍ ഈ വിഷയം ഖാദിയുടെ ശ്രദ്ധയിലേക്ക്  കൊണ്ട് വരാന്‍ ശ്രമിച്ചത്‌ മതപരമായ കാരണത്താല്‍ ആണെങ്കില്‍ കോഴ കൊടുത്തു ജോലീ വാങ്ങുന്നതും ജോലീ കൊടുക്കുന്നതും മദ്യപിക്കുന്നതും പുക വലിക്കുന്നതും വാഹനങ്ങള്‍ക്ക് ഫിനാന്‍സ് കൊടുക്കുന്നതും ബാങ്കുകള്‍ പോലെ ഉള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ നടത്തുന്നതും അവയില്‍ ജോലി ചെയ്യുന്നതും  അവയ്ക്ക് കെട്ടിടങ്ങള്‍ വാടകക്ക് കൊടുക്കുന്നതും ആയ കാര്യങ്ങളെ  പറ്റിയുള്ള  അഭിപ്രായം കൂടി അറിയാന്‍ താല്‍‌പര്യമുണ്ട്.
      അതല്ല സാമൂഹ്യ തിന്മ എന്ന നിലക്കാണെങ്കില്‍ ഇത്തരം വിഷയങ്ങളില്‍ പള്ളിക്കും പണ്ഡിതന്മാര്‍ക്കും ചെയ്യാന്‍ കഴിയുന്നതില്‍ കൂടുതല്‍ നാട്ടിലെ യുവാക്കള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുമാണ്    ചെയ്യാന്‍ കഴിയുക. നമ്മുടെ നാടിലെ ഒരാള്‍ പോലും മദ്യം കഴിക്കുന്നത്‌  മതപരമായി ഹലലാണ് എന്നോ ശരീരത്തിന് ഗുണകരമാണ്  എന്നോ കരുതിയാണ് എന്നും തോന്നുന്നില്ല, ഇത് പോലെ തന്നെ അല്ലെ സ്ത്രീധനം അടക്കം ഉള്ള എല്ലാ വിഷയങ്ങളും. 
       നാട്ടില്‍ നടക്കുന്ന അധാര്‍മികതള്‍‌ക്കെതിരെ ഉസ്താത് ദൈവ ഭയം മുന്‍ നിര്‍ത്തി അദ്ധേഹത്തിന്റെ കടമ നിര്‍വഹിച്ചു എന്ന് മാത്രമേ ഗാനമേള വിഷയം സംബന്ധിച്ച് പറയാന്‍ കഴിയു. അത് മനസ്സിലാക്കി അത്തരം പ്രവര്‍ത്തങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നവര്‍ നില്‍ക്കട്ടെ. അതല്ല  മതത്തില്‍ പറ്റില്ല എന്നും രാഷ്ട്രീയത്തില്‍ പറ്റും എന്ന അഭിപ്രായക്കാര്‍ അങ്ങിനെ പ്രവര്‍ത്തിക്കട്ടെ. അതെ പറ്റി അഭിപ്രായ പ്രകടനം നടത്താന്‍ ഉള്ള വിവരം എനിക്കില്ല. അതുകൊണ്ട് തന്നെ അതില്‍ കക്ഷി ചെരുന്നുമില്ല . അത് വിവരമുള്ളവര്‍ ചര്‍ച്ച ചെയ്യട്ടെ.
          നമ്മുടെ നാടിലെ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകള്‍ അനുസരിച്ച് രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ സംഘടനകളുടെ പരിപാടികളില്‍ നിന്ന് ഇത്തരം പരിപാടികള്‍ ഒഴിവാക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല . ഇപ്പോള്‍ തന്നെ പന്ത് കളികള്‍ തുടങ്ങി കഴിഞ്ഞു. എങ്കിലും ദയവു ചെയ്‌തു മത പണ്ഡിതന്മാരെയും ഉസ്‌താതുമാരെയും വെറുതെ വിടുക, അവര്‍ അവരുടെ ദീനി പ്രവര്‍ത്തനങ്ങളും  ഇബാതത്തുമായി കഴിയട്ടെ. സമൂഹ്യതിന്മകള്‍ ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന പോലെ  ഉപേക്ഷിക്കുക . ഉല്‍ബോധനം നടത്തുക. പ്രചരിപ്പിക്കുക. അത് എല്ലാവരുടെയും ബാധ്യതയാണ്‌. അതിനു മതമോ ജാതിയോ വരണമോ വര്‍ഗമോ രാഷ്ട്രീയമോ ദേശ ഭാഷ വ്യത്യാസമോ  ഇല്ല തന്നെ.

സ്നേഹപൂര്‍വ്വം
അഷ്‌റഫ്‌ സല്‍വ മോങ്ങം
അബൂദാബി

പ്രിയപ്പെട്ട മഹല്ല് ഖാദിക്ക്




പ്രിയപ്പെട്ട മഹല്ല് ഖാദിക്ക്

അസ്സലാമു അലൈകും വറഹ്മതുല്ലാഹി വബറകാത്

   സുഖമെന്ന് കരുതുന്നു. കഴിഞ്ഞ വെള്ളിയാഴ്ച താങ്കള്‍ നടത്തിയതായി അറിഞ്ഞ ഒരു ഉത്ബോധനതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ കുറിപ്പ്. പ്രദേശത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നടത്തിയ സമ്മേളനത്തിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ കുറിച്ച് താങ്കള്‍ക്കുണ്ടായ ആകുലത ഞാന്‍ മനസ്സിലാക്കുന്നു. മഹല്ലിലെ മുസ്ലിം കുടുംബങ്ങള്‍ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരാവരുത് എന്നതിലെക്കുള്ള താങ്കളുടെ ഈ വിരല്‍ ചൂണ്ടല്‍ തീര്‍ത്തും പ്രശംസനീയമാണ്. അള്ളാഹു താങ്കള്‍ക്കു തക്കതായ പ്രതിഫലം നല്‍കട്ടെ.... സമുദായത്തിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെയും, ശരി തെറ്റുകളെയും അപഗ്രഥനം ചെയ്തു ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ താങ്കള്‍ കാണിക്കുന്ന ഈ സമീപനം എല്ലാ കാലത്തും നടത്താന്‍ അള്ളാഹു താങ്കള്‍ക്കു കഴിവും ധൈര്യവും ദീ൪ഘായുസ്സും നല്‍കട്ടെ.

         ഈ മഹല്ലിലെ ഒരംഗമെന്ന നിലക്ക് നമ്മുടെ നാടിനെ കാര്‍ന്നു തിന്നുന്ന കാര്യങ്ങളിലൊന്നു കൂടി കൂടി താങ്കളുടെയും സമാന ചിന്താഗതിക്കരുടെയും അറിവിലേക്കായി കുറിക്കാനാഗ്രഹിക്കുന്നു. ഇത് ഒരു പുതിയ വിവരമല്ല എന്നെനിക്കറിയാം. എന്നാല്‍ മഹല്ല് ഖാളിക്ക് ഈ വിഷയത്തില്‍ മറ്റാരെക്കാളും ഒരുപാട് ചെയ്യാന്‍ കഴിയും എന്നതിനാലാണ് ഞാന്‍ താങ്കള്‍ക്കു എഴുതുന്നത്. നമ്മുടെ നാട്ടിലെ വിവാഹ പ്രായമായ പല പെണ്‍കുട്ടികളുടെയും ദാമ്പത്യ ജീവിതത്തിനു തടസ്സമായി നില്‍കുന്ന സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്കെതിരെ ഒരു ഉത്ബോധനതിലപ്പുറം പ്രാവര്‍ത്തിക തലത്തില്‍ ഒരു കൂട്ടായ തീരുമാനം എടുക്കാന്‍ മഹല്ലിലെ മുസ്ലിം കാരണവന്മാരെയും ചെറുപ്പക്കാരെയും പ്രേരിപ്പിക്കുക എന്ന ഒരു വലിയ ഉത്തരവാദിത്വം നിര്‍വഹിക്കെണ്ടാതായുണ്ട്, വൈവാഹിക രംഗത് മുസ്ലിം പെണ്‍കുട്ടി പലപ്പോഴും ഒരു കച്ചവട ചരക്കായി മാറിയിരിക്കുകയാണ്. കൊടുക്കല്‍ വാങ്ങലുകളുടെ കാലത്ത് എന്റെ സഹോദരി ചന്തയിലെ ഒരു അറവുമാടിനെപ്പോലെ വില പേശപ്പെടുന്നത് കാണുമ്പോള്‍ ഒരു പോള കണ്ണടക്കാന്‍ താങ്കള്‍ക്കു കഴിയുന്നുവെങ്കില്‍ അത് മറ്റു പലരെയും പോലെ എന്നെയും ആശ്ച്ചര്യപ്പെടുത്തുന്നു. ധാര്‍മ്മികതയുടെയും സദാചാര ബോധത്തിന്റെയും വൈയക്തിക തലങ്ങളില്‍ നിന്ന് മാറി, കച്ചവട മോഹതിന്റെയും ലാഭ കൊതിയുടെയും കണ്ണുമായി മഹല്ലിലെ വീടുകള്‍ക്ക് മുകളില്‍ കൂടി കഴുകന്മാര്‍ വട്ടമിട്ടു പറക്കുകയും, ഈ ദുരവസ്ഥക്ക് മുന്നില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ടവരായി പല കുടുംബ നാഥന്മാരും നിസ്സഹായതയോടെ നമുക്ക് മുന്നില്‍ കൈ നീട്ടുകയും ചെയ്യുമ്പോള്‍ നമ്മള് കൊടുക്കുന്ന ഒറ്റ നാണയങ്ങള്‍ക്കും കടലാസു കഷ്ണങ്ങള്‍ക്കും അവരുടെ നെഞ്ചകത്തു പുകയുന്ന കണലിനെ ശമിപ്പിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മറ്റാരെക്കാളുമുപരി താങ്കള്‍ക്കും അറിയില്ലേ..? ഇത്തരം നികാഹുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുകയും അതിന്റെ പങ്കു പറ്റി കൈ മടക്കു സ്വീകരിക്കുകയും ചെയ്യുന്ന അധാര്‍മ്മിക പാരമ്പര്യത്തെ കാലത്തിന്റെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു കഷ്ടപ്പടുന്നവന്റെയും നിരാലംബന്റെയും കണ്ണീരിനൊരു പരിഹാരമെന്നോണം ഈ തിന്മയെ നമ്മുടെ നാട്ടില്‍ നിന്നു നിഷ്കാസനം ചെയ്യാന്‍ ഒരുങ്ങി പുറപ്പെടുന്ന ഒരു കൂട്ടായ്മയുടെ അമരത്ത് താങ്കളുണ്ടാകണമെന്നു എനിക്കതിയായ ആഗ്രഹമുണ്ട്. അല്ലാതെ ഇതിനു വളം വെക്കുകയും സ്വന്തം പെണ്മക്കളെ കുടുംബ ജീവിതത്തിലെ വിശാലമായ ലോകത്തേക്ക് കൈ പിടിച്ചു നടത്താന് ഇത്തരം അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ കൂടുപിടിക്കുകയും അതിനു വേണ്ടി സമുദായ അംഗങ്ങളിലേക്ക് കൈ നീട്ടുകയും അങ്ങിനെ കിട്ടുന്ന കിഴികല്കൊണ്ട് അവരെ പുരുഷത്വം തീണ്ടിയില്ലതവന്റെ കൈയ്യില്‍ പിടിച്ചേല്‍പ്പികുകയും ചെയ്യുന്ന,  ചെയ്യാന്‍ വിധിക്കപ്പെട്ട മഹല്ല് ഖാദിമാരില്‍ നിന്ന് താങ്കള്‍ വ്യത്യസ്തനാവനം..

      നിങ്ങള്‍ക്കറിയുമോ എന്നെനിക്കറിയില്ല. നാല് പെണ്മക്കളും ഒരു ആണ്‍കുട്ടിയും ഉള്ള ഒരു കുടുംബം. തന്റെ സഹോദരിമാരെ കെട്ടിച്ചയക്കാന്‍ വേണ്ടി പ്രവാസിയുടെ കുപ്പായമണിഞ്ഞ ഏക ആണ്‍ തരി. തന്റെ വിവാഹ പ്രായം കടന്നു പോയിട്ടും സഹോദരിമാരെ കെട്ടിച്ചയക്കാന്‍ മുണ്ട് മുറുക്കിയുടുത്ത് ജോലി ചെയ്തവന്‍ ഒടുവില്‍ തന്റെ നാല് സഹോദരിമാരെയും ഈ അധാര്‍മ്മികതയില് തന്നെ അവന്‍ കെട്ടിച്ചയച്ചു. പിന്നെ അവന്റെ ഊഴം വന്നു, അവനും പെണ്ണന്യോഷിച്ചു. നാല് പെണ്മക്കളെ കെട്ടിച്ചയക്കാന്‍ അവന്‍ പേറിയ ദുരിതം മനസിലാക്കി ഒരു പെണ്‍ക്കുട്ടിയുടെ പിതാവിനെങ്കിലും തന്റെ മകള്‍ ആണരുതന്റെ കൂടെയാണ് കിടന്നുറങ്ങുന്നത് എന്നോര്‍ത്ത് സമാധാനിക്കാന്‍ മകനെ കൊണ്ട് സ്ത്രീധനം വാങ്ങിക്കരുതെന്നു അവന്റെ മാതാപിതാക്കളോട് ഞാന്‍ ഒരുപാട് പറഞ്ഞു. തങ്ങളുടെ നാല് പെണ്മക്കളെ കെട്ടിച്ചയക്കാന്‍ ഏക മകന്‍ മരുഭൂമിയില്‍ ഒഴുക്കിയ വിയര്‍പ്പിന്റെ വില സാധൂകരിക്കണമെങ്കില്‍ അവന്‍ കൂടി സ്ത്രീധനം വാങ്ങല്‍ നിര്‍ബന്ധമാണ് എന്ന് വിശ്വസിക്കുന്ന അവരുടെ മുമ്പില്‍ എന്റെ വാക്കിന് പുല്ലു വിലയായിരുന്നു. അവനും കുടുംബ ജീവിതത്തിലേക്ക്‌ കാല്‍ എടുത്തു വെച്ചത് ഈ അധാര്‍മ്മികതയുടെ മറവില്‍ തന്നെയാണ്. തിരിച്ചറിവ് പോലും ഇല്ലാതെ പോകുന്നു നമ്മുടെ പല ഉറ്റവര്‍ക്കും. ഈ അവസ്ഥ തീര്‍ത്തും വേദനാ ജനകമാണ്.....
          മഹല്ലിലെ ഒരു കാരണവര്‍ മകളുടെ കല്യാണം പറഞ്ഞു. ഒന്നര ലക്ഷവും ഇരുപത്തി അഞ്ചു പവനും...മകളെ മാന്യമായി കെട്ടിച്ചയക്കാന്‍ ആര് ലക്ഷം രൂപ... വാര്‍ഷിക വരുമാനം ഇരുപതിനായിരത്തില്‍ കുറവുള്ള ഈ പിതാവിന് മകളെ കെട്ടിക്കാന്‍ മുണ്ടുമുടുത് നാട്ടുകാരുടെ മുന്നില്‍ കൈ നീട്ടുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും..??
      ഒരു വാര്‍ഷിക കണക്കെടുത്താല്‍ ഈ മഹല്ലില്‍ നിന്ന് സ്ത്രീധനം എന്ന അധാര്‍മ്മികതക്ക് വേണ്ടി ഒരു കൊല്ലം ചിലവഴിക്കുന്നത് ശരാശരി പതിനഞ്ചു കോടിയിലധികമായിരിക്കും..!!! എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഈ അധാര്‍മ്മികതയുടെ കൈപ്പ് നീര്‍ താങ്കളും അനുഭവിചിട്ടില്ലേ..?? മതപരവും രാഷ്ട്രീയപരവുമായ കക്ഷിത്വങ്ങള്‍ക്കപ്പുറം മഹല്ലിന്റെ സാമൂഹിക നന്മയില്‍ മാത്രം ഉദ്ദേശിച്ചു കൂട്ടായ ഒരു തീരുമാനമെടുക്കാന്‍ മറ്റാരെക്കാളുമുപരി നമ്മള്‍ കൈ കൊര്‍ക്കെണ്ടതുണ്ട്. അതിനു വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയോടെ തല്‍കാലം നിര്ത്തുന്നു...

സസ്നേഹം...
നിയാസ്‌ വെണ്ണക്കോടന്‍