മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി വാര്‍ഷികം


             ജിദ്ദ: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മോങ്ങം നിവാസികളുടെ കൂട്ടായ്‌മയായ ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി പതിമൂന്നാം വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാന്‍ തീരുമാനിച്ചു. ശറഫിയ്യയിലെ ലക്കി ദര്‍ബാറില്‍ 7- 3 - 2013 ന് രാത്രി 7-30 ആരംഭിക്കുന്ന പരിപാടിയില്‍ മുഴുവന്‍ ആളുകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സെക്രട്ടറി അല്‍മജാല്‍ അബ്‌ദുറഹിമാന്‍ ഹാജി അറിയിച്ചു.

ദര്‍ശന ഗള്‍ഫ് കോഡിനേഷന്‍ ഫാമിലി മീറ്റ് നാളെ ജിദ്ദയില്‍

                       ജിദ്ദ: മോങ്ങം ദര്‍ശന ക്ലബ്ബ് ജിദ്ദ യൂണിറ്റ് സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് 2013 നാളെ ജിദ്ദയില്‍. ദര്‍ശന ക്ലബ്ബിന്റെ ഇരുപത്തിഅഞ്ചാം വാര്‍ഷിക പ്രചരണാര്‍ത്ഥം നാളെ വ്യാഴം (7 / 2 / 2013) രാത്രി 10 മണിക്ക് ദര്‍ശന ഫാമിലിമീറ്റ് ജിദ്ദയില്‍ വെച്ച് നടത്തപ്പെടുന്നു. ഉം‌റ നിര്‍വഹണവുമായി ബന്ധപ്പെട്ട് ജിദ്ദയിലെത്തിയ പ്രശസ്ഥ മാപ്പിളപ്പാട്ട് ആല്‍ബം ഗായകന്‍ ശാഫികൊല്ലം പരിപാടിയില്‍ വിശിഷ്ടാതിഥിയായെത്തുന്നു. ക്ലബ്ബുമായി സഹകരിക്കുന്ന മുഴുവന്‍ ആളുകളും എത്തിച്ചേരണമെന്ന് വിനീതമായി അഭ്യാര്‍ത്ഥിക്കുന്നതോടൊപ്പം എല്ലാ വ്യാഴായ്ച്ചകളിലും ദര്‍ശന ഗള്‍ഫ് കോഡിനേഷന്‍ ജിദ്ദയൂണിറ്റ് സംഘടിപ്പിക്കുന്ന സൌഹൃദ ഫൂട്ട് ബോള്‍ മത്സരം നാളെയും ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ദര്‍ശന ഇസ്തിറാഹ മീറ്റ് 2012 വ്യാഴാഴ്ച്ച ജിദ്ദയില്‍

                 ജിദ്ദ: മോങ്ങത്തെ പ്രവാസികള്‍ക്കായി ദര്‍ശന ജിദ്ദ ഘടകം സംഘടിപ്പിക്കുന്ന നാലാമത് സൌഹൃദ ഫുട്ബോള്‍ മത്സരവും ഇസ്തിറാഹ മീറ്റും കുടുംബ സംഗമവും ഡിസംബര്‍ 20 ന് വ്യാഴാഴ്ച്ച രാത്രി 9 മണിമുതല്‍ നടത്താന്‍ തീരുമാനിച്ചതായും ഇസ്തിറഹ മീറ്റ് കിഴക്കന്‍ ജിദ്ദയിലെ അല്‍ വലീദി ഇസ്തിറാഹയില്‍ വെച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജിദ്ദയില്‍ ഫലസ്തീന്‍ റോഡില്‍ എക്സ്പ്രസ് ഹൈവേ കഴിഞ്ഞുള്ള പഴയ ആട് മാര്‍ക്കറ്റിലൂടെ പുതുതായി നിര്‍മിച്ച റോഡിലൂടെ 10 മിനുട്ട് യാത്ര ചെയ്താല്‍ അല്‍ വലീദി ഇസ്തിറാഹയില്‍ എത്തിച്ചേരാമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍‌പര്യമുള്ളവര്‍  0504237911 എന്ന നമ്പരില്‍ ദര്‍ശന ക്ലബ്ബ് ഗള്‍ഫ് കോഡിനേഷന്‍ കമ്മിറ്റി സെക്രടറി ഷാജഹാനുമായി ബന്ധപെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സ്പോര്‍ട്സ് കണ്‍‌വീനര്‍ സമദ് സി.കെ.പി അറിയിച്ചു. 

സ്റ്റാര്‍ കുഞ്ഞിമൊയ്ദീന്‍ ഹാജി നിര്യാതനായി

മോങ്ങം: മോങ്ങത്തെ പൌര പ്രമുഖനും ബിസിനസുകാരനുമായ സ്റ്റാര്‍ കുഞ്ഞിമൊയ്ദീന്‍ ഹാജി അല്‍പ്പ സമയം മുമ്പ് മരണപെട്ടു. ജിദ്ദയിലുള്ള മക്കള്‍ നാട്ടിലെത്താനുള്ളതിനാല്‍ ജനാസ നാളെ (തിങ്കളാഴ്ച്ച) രാവിലെ 8 മണിക്ക് മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും

മോങ്ങം യൂണിറ്റ് കെ എം സി സി യൂണിറ്റ് യോഗം ശറഫിയ്യയില്‍

                 ജിദ്ദ: ജിദ്ദയിലെ മോങ്ങം യൂണിറ്റ് കെ എം സി സി യോഗം 14 / 12 / 12 ന് ശറഫിയ്യയില്‍ ചേരുന്നു. വെള്ളിയാഴ്ച്ച മഗ്‌രിബ് നമസ്കാരാനന്തരം ശറഫിയ്യയിലെ അല്‍‌റയാന്‍ പോളി ക്ലിനിക്കില്‍ വെച്ച് ചെരുന്ന യോഗത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ക്രിത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്ന് പരിപാടി വിജയിപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

നാളികേര കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു

              മൊറയൂര്‍ : കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മൊറയൂര്‍ പഞ്ചായത്തിലെ മോങ്ങം ചെരിക്കക്കാ‍ട്, കുന്നക്കാട് എന്നീ വാര്‍ഡുകളില്‍ നടപ്പാക്കുന്ന കേരശ്രീ ക്ലസ്റ്ററിനു കീഴില്‍ കേര കര്‍ഷകര്‍ക്കുള്ള രണ്ടാം വര്‍ഷ ആനുകൂല്യം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ വി.പി അബൂബക്കര്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് ശ്രീമതി ബങ്കാളത്ത് സക്കീന ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ എന്‍ ജൈസല്‍ ബാബു പദ്ധതി അവലോകനം നടത്തി. ക്ലസ്റ്റര്‍ കണ്‍‌വീനര്‍ ശ്രീ സി.കെ മുഹമ്മദലി മാസ്റ്റര്‍ , സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ശ്രീ എന്‍.കെ ഹംസ, ശ്രീമതി പാത്തുമ്മക്കുട്ടി എന്ന മാളുമ്മ, ശ്രീമതി ആമിന ടീച്ചര്‍ , കൃഷി അസിസ്റ്റന്റ് ശ്രീ വി.എം ജഹ്‌ഫറലി, പി മുഹമ്മദ് അസ്‌ലം , പാറക്കുന്നന്‍ കലന്തന്‍ , നാന്‍ഊറില്‍ പരം കേരകര്‍ഷകര്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.