ലഹരി മുക്ത മോങ്ങം: ബോധവല്‍ക്കരണ ബോര്‍ഡ് നശിപ്പിച്ചു

       മോങ്ങം : ലഹരി വിരുദ്ധ കൂട്ടായ്മ താഴെ മോങ്ങത്ത് സ്ഥാപിച്ച ലഹരി മുക്ത മോങ്ങം എന്ന ബോധവല്‍ക്കര ഫ്ലെക്സ് ബോര്‍ഡ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു.  സംഭവത്തില്‍ താഴേമോങ്ങത്ത് ചേര്‍ന്ന സംയുക്ത യോഗം ശക്തമായി പ്രതിഷേധിച്ചു. നാടിന്റെ മക്കള്‍ക്ക് സദാചാര മൂല്യങ്ങള്‍ നുകര്‍ന്ന് നല്‍കുന്ന ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും  നശിപ്പിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചവര്‍തന്നെ എത്രയും പെട്ടന്ന് പുനസ്ഥാപിക്കണമെന്നും യോഗം താഴ്മയോടെ അപേക്ഷിച്ചു. പ്രതിഷേധ യോഗത്തിന്റെ ഉല്‍ഘാടന കര്‍മം മോങ്ങം മഹല്ല് ഖാദി അഹമ്മദ്കുട്ടി ബാഖവി നിര്‍വഹിച്ചു. സൈനുദ്ധീന്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ച പരിപാടിയില്‍ ഇബ്‌റാഹിം സഖാഫി കോട്ടൂര്‍ , അഹമ്മദ് കുട്ടി മദനി എന്നിവര്‍ സംസാരിച്ചു. ശിഹാബ് മഹ്മൂദ് നന്ദിയും പറഞ്ഞു. 
     എല്ലാ പ്രസ്ഥാനങ്ങും കൈകോര്‍ത്ത് പിടിച്ച് ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ മോങ്ങത്ത് ഊര്‍ജ്ജിതമാ‍യി നടന്നു വരുന്നു. വീടുകളില്‍ ചെന്ന് ബോധവല്‍ക്കരണം നടത്തിയും കടകളില്‍ ലഹരി വില്‍ക്കുന്നതിനെതിരെ കര്‍ശനമായി ലഖുലേഖ വിതരണം ചെയ്തുമാണ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment