കമ്മദാജി മക്കയിലെത്തി         ജിദ്ദ : മോങ്ങത്തെ പൗര പ്രമുഖനും ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി മുന്‍ പ്രസിഡന്റുമായിരുന്ന ചേങ്ങോടന്‍ കമ്മദാജി ഉം‌റ നിര്‍വഹിക്കുന്നതിന്ന് വേണ്ടി മക്കയിലെത്തി. ദീര്‍ഘകാലാം മോങ്ങം ശാഖാ മുസ്ലിം ലീഗിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച അദ്ദേഹം മോങ്ങം ജുമുഅത്ത് പള്ളി, ഇര്‍ശാദു സ്വിബിയാന്‍ മദ്രസ എന്നിവയുടെ ഭരണ സമിതി അംഗം കൂടിയാണ്. മരുമകളും പേര മകളും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
   കമ്മദാജിയെ കൂടാതെ മോങ്ങത്ത് നിന്നും സി കെ ബാവ, സി കെ യു മൗലവി തുടങ്ങിയവരും ഉം‌റക്ക് എത്തിയിട്ടുണ്ട്. ഏതാണ്ട് ആറ് മാസം നീണ്ടു നില്‍ക്കുന്ന ഉം‌റ സീസണില്‍ ഇനിയും കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മക്കയിലും മദീനയിലും നല്ല കാലാവസ്ഥ ആയതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment