മൊറയൂര്‍ : റോയല്‍ റെയിന്‍ബോ സവെന്‍സില്‍ ഇന്നലെ നടന്ന ജി&ബി പെരിന്തല്‍മണ്ണയും അല്‍ മിന്‍‌ഹാ വളാഞ്ചേരിയും തമ്മിലുള്ള രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ആക്രമണ ഫുട്ബോളിന്റെ മുഴുവന്‍ അടവുകളും പ്രകടമാ‍യ മത്സരം കൈയ്യാംകളി വരെ എത്തി. കളിയുടെ പന്ത്രണ്ടാം മിനുട്ടില്‍ പെരിന്തല്‍മണ്ണയുടെ നൈജീരിയന്‍ താരം ഉസ്സൊ യുടെ ഒരു ഉഗ്രന്‍ ഷോട്ട് വളാഞ്ചേരിയുടെ ഗോള്‍കീപ്പര്‍ മിര്‍ഷാദ് മിന്നുന്ന പ്രകടനത്തിലൂടെ രക്ഷപ്പെടുത്തിയെങ്കിലും, ഇരുപത്തിയേഴാം മിനുട്ടില്‍ സെന്റെര്‍ ഫോര്‍വേര്‍ഡ് ശ്രീലേഷ് നത്തിയ മുന്നേറ്റം ഉസ്സൊ ഗോളാക്കി മാ‍റ്റിയതോടെ പെരിന്തല്‍മണ്ണ മുന്നിലെത്തി (സ്‌കോര്‍ 1-0) തൊട്ടടുത്ത മിനുട്ടില്‍ തന്നെ പെരിന്തല്‍മണ്ണയുടെ രണ്ടാം ഗോളും ഉസ്സൊ യുടെ വക മൈതാനത്തിന്റെ മധ്യത്തില്‍ നിന്നും എടുത്ത ബോള്‍ വളാഞ്ചേരിയുടെ ബിജുവിനേയും, മാലിക്കിനേയും കബളിപ്പിച്ചു ഉസ്സൊ വലയിലാക്കി. അങ്ങിനെ ഒന്നാം പകുതി ഏകപക്ഷീയമായ രണ്ട് ഗൊളിന് പെരിന്റല്‍മണ്ണ ലീഡ് നേടീ. 
            രണ്ടാം പകുതി കയ്യാംകളി നിറഞ്ഞതായിരുന്നു തുടക്കത്തില്‍ തന്നെ ഇരു ടീമുകള്‍ക്കും സുവര്‍ണ്ണവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. പെരിന്തല്‍മണ്ണയുടെ ഉസ്സൊക്കും ഒബാല്‍ഡോക്കും വളാഞ്ചേരിയുടെ ലേണല്‍ തോമസിനും ജൂനിയര്‍ മൈക്കിളിനും രണ്ടാം പകുതിയില്‍ മഞ്ഞക്കാര്‍ഡ് കണ്ടു. ആദ്യ പകുതിയെ ആവര്‍ത്തനമെന്നപ്പോലെ ഇരുപത്തിയാറാം മിനുട്ടില്‍ വളാഞ്ചേരിയുടെ ലേര്‍ണല്‍ തോമസ് നടത്തിയ മുന്നേറ്റം ഗോളായതൊടെ സ്കോര്‍ രണ്ടെ ഒന്നിലെത്തി. അടുത്ത നിമിഷം തന്നെ ബിജുവിന്റെ പാസ് ജുനിയര്‍ മൈക്കിള്‍ ഗോളാക്കിയതോടെ കളി സമനിലയിലായി. കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയെങ്കിലും പിന്നീട് ഗോള്‍ സ്കോര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ കളി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. ഇതേ തുടര്‍ന്ന് ക്ഷുഭിതരായ കാണികള്‍ ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്‌ടിച്ചു.
 മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്നു പൊന്നൂസ് ഓട്ടോ കണ്‍സല്‍ട്ടന്റ് വള്ളുവമ്പ്രം ന്യൂ കാസില്‍ കൊട്ടപ്പുറവും തമ്മില്‍ ഏറ്റ് മുട്ടും

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment