ജയപരാജയങ്ങള്‍ 
പാര്‍ട്ടികളില്‍ ആഭ്യന്തര കലഹം മൂര്‍ച്ചിക്കുന്നു
 രാഷ്ട്രീയ ലേഖകന്‍
        മോങ്ങം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മോങ്ങത്തെ അഞ്ച്,ആറ്,ഏഴ് വാര്‍ഡുകളിലെ ജയപരാജയങ്ങള്‍ ഇടതു വലതു മുന്നണികളില്‍ അഭ്യന്തര കലഹങ്ങള്‍ക്ക് വഴിമരുന്നിടുന്നു. അഞ്ചാം വാര്‍ഡിലെ വാശിയെറിയ പോരാട്ടത്തില്‍ മുസ്ലില്‍ ലീഗിലെ കോടിതൊടിക ശഫീഖ് നേരിയ വോട്ടിനാണ് പരാജയപെട്ടത്. അന്‍പതോളം വോട്ടിന്റെ ഭൂരിപക്ഷത്തിനു ശഫീഖ് വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്ന മുസ്ലിം ലീഗ് കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കികൊണ്ടാണ് ഇടതു സ്ഥാനാര്‍ഥി കുഞ്ഞുട്ടി മുപ്പത്തിയൊന്ന് വോട്ടുകല്‍ക്ക് ശഫീഖിനെ അട്ടിമറിച്ചത്.                                                സീറ്റുമോഹികളായ ചിലര്‍ സ്ഥാനാര്‍ഥി കുപ്പായം തുന്നി വെച്ചെങ്കിലും അവരെ പരിഗണിക്കാതെ ശ്ഫീഖിനു നറുക്ക് വീണതിലുള്ള അമര്‍ഷം കാരണം ശഫീഖിന്റെ അയല്‍ വാസിയും സന്തത സഹചാരിയുമായ ഒരു സമ്മുന്നത പ്രവര്‍ത്തകന്‍ കൂടെ നിന്നു കാലുവാരിയതാണ് ശഫീഖിന്റെ പരാജയ കാരണമെന്ന് ലീഗ് കേന്ദ്രങ്ങളുമായി ബന്ധപെട്ടവര്‍ സൂചിപ്പിക്കുന്നു.                                                                       തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപെട്ടുണ്ടായ ആഭിപ്രായ വെത്യാസം മറനീക്കി പ്പുരത്തുവന്ന ഇന്ന് മോങ്ങം ആങ്ങാടിയില്‍ വെച്ച് പരസ്യമായി വാക്കേറ്റമുണ്ടാവുകയും ഒരുഘട്ടത്തില്‍ യു.ഡി,എഫ് പ്രവര്‍ത്തകരായ മുഹമ്മദലിയും മുഹമ്മദ് റാഫിയും തമ്മില്‍ കയ്യാങ്കളിയൊളം എത്തുകയും ചൈതു. എന്നാല്‍ ഈ പ്രശ്നത്തെ രാഷ്ട്രീയവല്‍കരിക്കേണ്ടെന്നും വെക്തികള്‍ തമ്മിലുള്ള പ്രശ്ന്മായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും ശാഖാ മുസ്ലിം യൂത്ത് ലീഗിലെ ഒരു പ്രമുഖ ഭാരവാഹി ഞങ്ങളുടെ ലേഖകനോട് പറഞ്ഞു.