മദ്യം തിന്മകളുടെ മാതാവ്: പി.പി.മുഹമ്മദ് കുട്ടി മദനി

        മദ്യം നാശത്തിലേക്കുള്ള ചവിട്ടു പടിയാകുന്നു. ലഹരി വസ്ഥുക്കളിൽ മനുഷ്യന് വിപത്തെല്ലാതെ നന്മ ഒന്നുമില്ല തന്നെ. അവ ഏതു തരത്തിൽ പെട്ടതായലും മനുഷ്യന്റെ ബുദ്ധിയേയും ആരോഗ്യത്തേയും ഹനിക്കുന്നതാണ്. ഒരു പക്ഷെ താല്‍‌കാലികമായ ഉന്മേഷമുണ്ടാക്കുമെങ്കിലും അതിന്റെ അന്ത്യഫലം ഭയാനകം തന്നെ. ദേഹത്തേയും തലച്ചോറിനെയും അത് ക്ഷീണിപ്പിക്കുന്നു. ഹൃദയത്തിന്റെയും ഞരമ്പുകളുടെയും പ്രവർത്തനങ്ങളെ അത് മന്തീഭവിപ്പിച്ച് തകരാറിലാക്കുന്നു. ലഹരി വസ്ഥുക്കൾ കൂടുതലായി ഉപയോഗിച്ചാൽ ബുദ്ധിമാന്ദ്യം വരുത്തുകയും ചെയ്യും. ആന്തരാവയവങ്ങളെല്ലാം നശിച്ച് കാൻസർ പോലുള്ള അതി മാരകമായ രോഗങ്ങൾ ബാധിക്കുന്നു.എല്ലാ മത സമുദായങ്ങളും ഈ യാതാര്‍ത്ഥ്യം അംഗീകരിക്കുന്നുണ്ട് എന്നുള്ളത് ഒരു സത്യമാണ്.
         നബി (സ) യുടെ കാലഘട്ടത്തിന് മുമ്പുണ്ടായിരുന്ന ആളുകൾക്ക് മദ്യം പത്ഥ്യമായിരുന്നു. അതി രാവിലെ കള്ളുഷാപ്പുകളിൽ പോയി ആദ്യം മദ്യം കുടിക്കുന്നവരെയാണ് അന്ന് ആണായി കണക്കായിരുന്നത്. മരണപ്പെട്ടാൽ മുന്തിരി വള്ളിയുടെ താഴെ മറവു ചെയ്യണമെന്ന് വസ്വിയ്യത്ത് ചെയ്തിരുന്നു അന്നത്തെ ചില കവികൾ. ദ്രവിച്ചു കൊണ്ടിരിക്കൂന്ന എല്ലുകൾക്ക് ആ മുന്തിരിയുടെ വേരുകളിലൂടെ മുന്തിരിച്ചാറ് ലഭിക്കും അതായിരുന്നു അവരുടെ ആഗ്രഹം. 
           എല്ലാ തിന്മകളും ആരംഭികുന്നത് മദ്യം സേവിക്കുമ്പോഴാണ്. നബി(സ) പറഞ്ഞു, മദ്യം തിന്മകളുടെ മാതാവാകുന്നു സ്വന്തം കുടുംബങ്ങൾക്കും അയൽ‍വാസികൾക്കും നാട്ടുകാർക്കും അനുഭവപ്പെടുന്ന ശല്ല്യങ്ങളും അക്രമങ്ങളും ആരേയും പറഞ്ഞറിയിക്കേണ്ടതില്ല. വാക്കേറ്റവും,  വ്യഭിചാരങ്ങളും, കൊലപാതകങ്ങളും തുടങ്ങിയ എല്ലാ നീച പ്രവർത്തനങ്ങളും ഇതുമൂലം ഉണ്ടാവുന്നു. 
         യഥാർത്ഥത്തിൽ തിന്മയുടെ എല്ലാ കവാടങ്ങളും ഇസ്ലാം കൊട്ടിയടച്ചിരിക്കുകയാണ് അള്ളാഹു പറയുന്നു, സത്യ വിശ്വാസികളെ മദ്യവും ചൂതാട്ടങ്ങളും പ്രധിഷ്ടകളും പ്രശ്നം വെച്ചു നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ചവ്രിത്തികള്‍ മത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾ വിജയം പ്രാപിക്കാം (സൂറത്തു മാഇദ:90). 
        മദ്യവിമായി ബന്ധപ്പെട്ട എല്ലാം നിഷിദ്ധവും ശാപഹേതുവുമാകുന്നു. ഇബ്നു ഉമർ(റ) നിവേധനം ചെയ്യുന്ന ഒരു ഹദീസിൽ പറയുന്നു. റസൂൽ(സ) പറഞ്ഞു: പത്തു രൂപത്തിൽ മദ്യം ശപിക്കപ്പെട്ടിരിക്കുന്നു. മദ്യത്തേയും അതു വാറ്റുന്നവരെയും, വാറ്റിക്കുന്നവനെയും, വില്‍ക്കുന്നവനേയും, വാങ്ങുന്നവനേയും, അതു ചുമന്നു കൊണ്ട് വരുന്നവരേയും, ആർക്കാണോ  കൊണ്ടു വന്നു കൊടുക്കുന്നത അവനേയും, അതിന്റെ വില തിന്നുന്നവനേയും, കുടിക്കുന്നവനേയും, കുടിപ്പിക്കുന്നവനേയും അള്ളാഹു ശപിച്ചിരികുന്നു(മുസ്ലിം).
        മദ്യം അതു കൂടുതലായാലും കുറച്ചായാലും ഉപയോഗിക്കുവാൻ പാടുള്ളതല്ല. ഇബ്നു ഉമർ(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ പറയുന്നു, “എല്ലാ ലഹരി വസ്ഥുകളും നിഷിദ്ധമാകുന്നു. കൂടിയ നിലയിലായാലും കുറഞ്ഞ നിലയിലായാലും ലഹരി ഉണ്ടാക്കുന്നതും നീഷിദ്ധം തന്നെ“. അബ്ദുല്ലാ ഇബ്നു അം‌റ്(റ) നിവേദനം ചെയ്യുന്നു. “നബി(സ) പറഞ്ഞു. മദ്യം തിന്മയുടെ മാതാവാകുന്നു, മദ്യ സേവകന്റെ നാല്‍‌പതു ദിവസത്തെ നമസ്ക്കാരം അള്ളാഹു സ്വീകരിക്കുകയില്ല“. 
          ഇസ്ലാമിക ചരിത്രത്തിൽ അനേകം ഓര്‍മകളുടെ വർണ്ണ നൂലുകൾ സമ്മാനിച്ച സഹാബത്തിന്റെ ചരിത്രത്തിൽ മദ്യം തിന്മയാണെന്ന് ആയത്ത് അവതരിച്ചപ്പോൾ മദ്യ വീപകൾ തച്ചുടച്ച് അവർ ആ തിന്മ വെടിഞ്ഞത് നാം ഓർക്കുക. അനസ്(റ) പറഞ്ഞു: “ഞാൻ അബൂ തൽഹയുടെ വീട്ടിൽ ആളുകൾക്ക് മദ്യം ഒഴിച്ച് കൊടുക്കുന്ന ആളായിരുന്നു. അബൂ ഉബൈദ്(റ), ഉമറുബ്നുൽ ഖത്താബ്(റ), സുഹൈലുബ്നു ബൈഹാള്(റ) തുടങ്ങിയവർക്ക് ഞാൻ കള്ളൊഴിച്ച് കൊടുക്കുകയായിരുന്നു. അവർക്ക് ലഹരി പിടിച്ച് തുടങ്ങിയിരുന്നു. ആ സന്ദർഭത്തിൽ മുസ്ലിങ്ങളില്‍‌പെട്ട ഒരാൾ വന്നു പറഞ്ഞു. മദ്യം ഹറാമാക്കിയത് നിങ്ങൾ അറിഞ്ഞില്ലയോ മദീനയിലെ തെരുവുകളിലൂടെ മദ്യങ്ങളെല്ലാം ഒഴിക്കളഞ്ഞിരിക്കുന്നു. ഇതു കേട്ട് അബൂ തൽഹ പറഞ്ഞു: അന്നേരം പാത്രത്തിൽ അവശേഷിച്ച കള്ള് ചിന്തികളയുക. അള്ളഹുവാണെ പിന്നീടാരും കള്ള് കുടിച്ചിട്ടില്ല (ബുഖാരി)“. നോക്കൂ ഒരു കാര്യം തിന്മയാണെന്നറിഞ്ഞതും മറു ചിന്തയില്ലാതെ അതുപേക്ഷികാൻ തയ്യാറായ സഹാബാക്കളുടെ ഈ ചരിത്രം സത്യ വിശ്വാസികളായ നമുക്കൊരു പാഠമായിരിക്കണം.  
 (തുടരും)
        

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment