പൂക്കോട്ടൂര്‍ കാര്‍ണിവല്‍ സമാപിച്ചു

   വള്ളുവമ്പ്രം: പൂക്കോട്ടൂര്‍ ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാര്‍ണിവല്‍ വിജയകരമായി സമാപിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയോളം ആലുങ്ങപൊറ്റയില്‍ ഉത്സവ പ്രതീതിയുണര്‍ത്തിയ പൂക്കോട്ടൂര്‍ കാര്‍ണ്ണിവല്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. വിവിധ തരം വില്‍‌പ്പന പ്രദര്‍ശന സ്റ്റാളുകള്‍ക്ക് പുറമെ ആഹ്ലാദ തിര്‍പ്പിലാറാടാന്‍ പഴയകാലത്ത് ഏന്ത്രംകുഞ്ഞാലി ചാട്ടില്‍ കൊട്ട എന്നൊക്കെയുള്ള പേരില്‍ സുപരിചിതമായ യന്ത്ര ഊഞ്ഞാലും  എന്നും കാഴ്ച്ചകാരക്ക് വിസ്മയം സൃഷ്ടിച്ച മരണകിണര്‍ തുടങ്ങിയ റൈസുകള്‍ കാര്‍ണിവലിനു മാറ്റ് കൂട്ടി. കാണികള്‍ക്ക് വിരുന്നൊരുക്കാന്‍ ഓരോ ദിവസവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും കാര്‍ണ്ണിവലില്‍ അരങ്ങേറി.
      അതിനിടെ പ്രവേശന പാസ് വിതരണം രാഷ്ട്രീയ വല്‍ക്കരിച്ചെന്നാരോപിച്ച് എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനവും പത്ര വാര്‍ത്തയും പരിസര പ്രദേശങ്ങളിലെ ചില ക്ലബ്ബുകളെ പ്രവേശന പാസ് വിതരണത്തില്‍ തഴഞ്ഞതും സംഘാടനത്തിന്റെ ജനകീയതക്ക് മങ്ങലേല്‍പ്പിച്ചു എങ്കിലും പ്രോഗ്രാം മികവ് കൊണ്ട് ഇതിനെയൊക്കെ മറികടക്കാനായി എന്നത് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ ജനാവലിയാണ് കഴിഞ്ഞ രണ്ടാഴ്ച്ചയോളം ആലുങ്ങപൊറ്റയിലേക്ക് ഒഴുകിയെത്തിയത്.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment