തിരഞ്ഞെടുപ്പു ഫലവും മോങ്ങത്തെ രാഷ്‌ട്രീയവും

ഉസ്മാന്‍ മൂചികുണ്ടില്‍ - ഉമ്മര്‍ .സി
മോങ്ങം: ഇക്കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പു ഫലത്തെ മൊത്തത്തില്‍ വിശകലനം ചെയ്യുമ്പോള്‍ നമ്മുടെ നാട്ടിലെ വിശിഷ്യാ മോങ്ങത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും നല്‍ക്കുന്ന പാഠങ്ങള്‍ പല തരത്തിലാണ്. ജനാധിപത്യ സംവിധാനത്തെ പരമാവധി ഉപയോഗിച്ചതായി പൊതുവെ തോന്നാമെങ്കിലും അകത്തളത്തിലേക്ക് എത്തി നോക്കുമ്പോള്‍ ഇതു ജനാധിപത്യ വിജയമാണോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
  ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമായും എറ്റുമുട്ടിയത് മുസ്ലിം ലീഗ് ഒരു ഭാഗത്തും പ്രാദേശിക വിമത ലീഗിനെ കൂടെ കൂട്ടിയ ഇടതുപക്ഷം മറുഭാഗത്തുമായിരുന്നു. മോങ്ങത്ത് രണ്ട് സീറ്റില്‍ മുസ്ലിം ലീഗിനും ഒരു സീറ്റില്‍ ഇടതുപക്ഷത്തിനും നേടിയെടുക്കാനായങ്കിലും ആ വിജയമൊരുക്കാന്‍ അടിയൊഴുക്കു സൃഷ്ടിക്കാനായി ചിലവഴിച്ച പണത്തിന്റെ കണക്ക് എടുക്കുമ്പോള്‍ ഒരു പഞ്ചായത്ത് മെമ്പര്‍ക്ക് തന്റെ വാര്‍ഡില്‍ അഞ്ച് വര്‍ഷം കൊണ്ട് ചിലവഴിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടിനെകാളേറെ വരുമെന്നാണ് നമുക്കു മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുത.              ഇത്തരത്തില്‍ പണമൊഴുക്കി വിജയം നേടുമ്പോള്‍ യഥാര്‍ത്തത്തില്‍ നമ്മുടെ ജനാധിപത്യ സംവിധാനം പരാജയപെടുകയും അവിടെ പണാധിപത്യം വിജയിക്കുകയുമാണ് ചെയ്യുന്നത്. ഇതോടെ പഴയ ഒരു മാടമ്പി സംസ്കാരത്തിലേക്ക് നമ്മുടെ പ്രദേശിക ഭരണ സംവിധാനങ്ങള്‍ അധ:പതിക്കുന്ന കാഴ്ച്‌യാണ് നമുക്കു കണാന്‍ കഴിയുന്നത്.
             തിരഞ്ഞെടുക്കപെടുന്ന ജനപ്രതിനിധികള്‍ക്ക് തനിക്കു വോട്ട് തന്നവരോടുള്ള കടപാടിനേക്കാള്‍ തന്റെ വിജയത്തിനായി പണം ഇറക്കിയവരോട് വിധേയത്തം കാണിക്കേണ്ട അപമാനകരമായ സാഹജര്യത്തിലേക്കാണ് നമ്മുടെ ജനാധിപത്യ സംവിധാനം ഇന്നു എത്തികൊണ്ടിരിക്കുന്നതെന്ന വസ്തുത പറയാതിരിക്കാന്‍ നിര്‍വാഹമില്ല.പണാധിപത്യ രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി നൊക്കുമ്പോള്‍ ജയിച്ചവര്‍ മാത്രമല്ല പരാജിതരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നും നാണയത്തിന്റെ മറുവശമായി അവരെയും നമുക്കു കാണാന്‍ കഴിയുന്നു എന്നതും ഈ വിശയത്തിന്റെ ഗൗരവം വര്‍ധിക്കുന്ന ഒന്നാണ്‍.                                                                                                                           തികച്ചും രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ സമീപിക്കുകയും തങ്ങള്‍ ഈ നാടിനു വേണ്ടി ചെയ്തതും ഇനി ചെയ്യാന്‍ പൊകുന്നതുമായ കാര്യങ്ങള്‍ ജനത്തിനു മുന്‍പില്‍ അവതരിപ്പിച്ചു കൊണ്ടുമാണ് ജനങ്ങളെ അഭിമുഖീകരിക്കേണ്ടിയിരുന്നത്. അത്തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ മത്രമെ യഥാര്‍ത്ത ജനാധിപത്യത്തിനും ആരോഗ്യകരമായ രാഷ്ട്രീയത്തിനും വേരൂന്നല്‍ ലഭിക്കുകയൊള്ളൂ. പൊതുജനത്തിന്റെ സമ്മതിദാനാവകാശം പണാധിപത്യതിനു കീഴ്‌പെടുത്താതെ സത്യസന്തമായ ഒരു ജനാധിപത്യമായി പുലരാന്‍ വരുന്ന തിരഞ്ഞെടുപ്പുകളിലെങ്കിലും നമ്മുടെ നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുമെന്ന് നമുക്കു അല്‍‌പമെങ്കിലും പ്രതീക്ഷിക്കമോ..?
(തുടരും)             

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment