സി.പി.ഐ.എം കൊടിമര ജാഥ സമാപിച്ചു

        മോങ്ങം: കമ്മ്യുണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടി ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി മൊറയുര്‍ ലോക്കല്‍ സമ്മേളനത്തിനായുള്ള കൊടിമരജാഥ താഴെ മോങ്ങത്ത് നിന്നും ആരംഭിച്ച് നൂറോളം ബൈക്കുകളുടെ അകംമ്പടിയോടെ അരിമ്പ്ര കെ സെയ്താലിക്കുട്ടി നഗറില്‍ സമാപിച്ചു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം സഖാവ് ഭാസ്കരന്‍ സമ്മേളന നഗറില്‍ പതാക ഉയര്‍ത്തി. മൊറയൂര്‍ പഞ്ചായത്തിലെ വിവിധ ബ്രാഞ്ചുകളില്‍നിന്നായി നൂര്‍കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment