![]() |
| ഉസ്‌മാന്‍ മൂച്ചി കുണ്ടില്‍ |
മോങ്ങം:കേരളത്തിന്റെ രാഷ്ട്രീയകാരണവര്‍ കെ കരുണാകരന്റെ വിയോഗത്തില്‍ മോങ്ങത്ത് അനുശോചന യോഗവും മൗന ജാഥയും സംഘടിപ്പിച്ചു. അനുശോചന യോഗത്തിലും മൗന ജാഥയിലും മോങ്ങത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നാട്ടുകാരു പങ്കെടുത്തു. മൗന ജാഥക്ക് സി.കെ.ബാപ്പു സി.കെ.അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അനുശോചന യോഗം സി.കെ.അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്‌തു.വിവിധ രാഷ്ട്രീയ പാര്‍ട്ടികളിളെ പ്രധിനിതീകരിച്ചു സി കെ മുഹമ്മദ്, പി.ദാസന്‍ , സി.ഹംസ, സി.മമ്മുട്ടി ,കുഞ്ഞിമുഹമ്മദ് മോങ്ങം , ചന്തു എന്നിവര്‍ അനുശോചനമര്‍പ്പിച്ച് സംസാരിച്ചു. കേരളരാഷ്ട്രീയത്തിന് ദിശാബോധം നല്‍കിയ ഭീശ്മാചാര്യരായിരുന്നു കെ കരുണാകരന്‍ എന്ന് അനുശോചന യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.



























0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):
Post a Comment