പി.എം.കെ അനുസ്മരണവും പ്രാര്‍ത്ഥ സദസ്സും സംഘടിപ്പിച്ചു

           മോങ്ങം: ഇരുപതിനായിരം ദിനം ഈ ഭൂമിയില്‍ ജീവിച്ച ഒരു വെക്തി ഇരുപതിനായിരത്തിലധികം പേജുകള്‍ ഇസ്ലാമിക സാഹിത്യ രചനകള്‍ നടത്തിയെന്നത് പി.എം.കെ ഫൈസിയുടെ മാത്രം പ്രത്യേകതയാണെന്ന് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ പ്രസ്ഥാവിച്ചു.  മോങ്ങം ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോംപ്ലക്സില്‍ വെച്ച് നടന്ന പി.എം.കെ.ഫൈസി അനുസ്‌മരണ സമ്മേളനത്തില്‍ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. 
    പി.എം.കെ ഫൈസി തുടങ്ങി വെച്ച പദ്ധതികളും പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് കൊണ്ട്പോവേണ്ടതും പൂര്‍ത്തീകരിക്കേണതുമാണ് അദ്ധേഹത്തെ സ്നേഹിക്കുന്നവര്‍ ചെയ്യേണ്ടതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സമസ്ത കേരള ജം‌ഇയത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ പറഞ്ഞു.  ഓരോ സെക്ന്റുകളും ദീനിനു വേണ്ടി സസൂക്ഷ്മം ചിലവഴിച്ച വെക്തിയായിരുന്നു പി.എം.കെ ഫൈസിയെന്ന്  സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. തെന്നിന്ത്യന്‍ സിയാറത്ത് യാത്രയിലെ സഹയാത്രികനായിരുന്ന പി.എം.കെ യാത്രാ വേളയിലെ ഓരോ സ്ഥലങ്ങളുടെയും ചരിത്ര വിവരങ്ങള്‍ ശേഖരിക്കുകയും പിന്നീട് മാസങ്ങളോളം ഈ യാത്രാ വിവരണം എഴുതുകയും തെന്നിന്ത്യന്‍ യാത്രാ വിവരണം എന്ന പേരില്‍ ഒരു പുസ്തകം തന്നെ പുറത്തിറക്കുകയും ചെയ്തത് സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍ അനുസ്മരിച്ചു.
    പി.എം.കെ ഫൈസിയുടെ അബൂദാബി സന്ദര്‍ശന വേളകളിലെ സന്തത സഹചാരിയായ അബൂബക്കര്‍ സ‌അദി നക്രാജ് അബൂദബി മുഖ്യ പ്രഭാഷണം നടത്തി. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ തന്റെ പ്രവര്‍ത്തന മാര്‍ഗം കണ്ടെത്തി മുന്നേറിയ പി.എം.കെ ഫൈസി ഇസ്ലാമിക ദ‌അവാ രംഗത്തും  മലയാള ഇസ്ലാമിക സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പകരംവെക്കാനാവാത്തതാണെന്ന് അദ്ധേഹം അനുസ്മരിച്ചു. ഒരിക്കല്‍ പരിചയപെട്ടാല്‍ അവിശ്വാസികള്‍ പോലും വീണ്ടും അദ്ധേഹത്തെ അന്വേഷിക്കുന്ന രീതിയിലുള്ള ആകര്‍ഷണീയ വെക്തിത്വത്തിനുടമയായിരുന്നു പി.എം.കെ ഫൈസിയെന്നും അബൂബക്കര്‍ സ‌അദി നക്രാജ് അനുസ്മരിച്ചു. 
     മോങ്ങം ഉമ്മുല്‍ ഖുറാ ഇമാം ഇബ്രാഹിം സഖാഫി കോട്ടൂര്‍, എം.സി.സൈതലവി അഹ്സനി, സി.കെ.മൊയ്ദീന്‍ കുട്ടി സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൌലിദ് പാരായണവും, സയ്യിദ് ഹബീബ് കോയതങ്ങള്‍ തഹ്‌ലീലിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment