സ്കൂള്‍ പി.ടി.എ: ഹംസയും ഷാക്കിറും വീണ്ടും

        മോങ്ങം എ.എം.യു.പി സ്കൂള്‍ അദ്ധ്യാപക രക്ഷാകര്‍ത്ത സിമതി (പി.ടി.എ) പ്രസിഡന്റായി സി.ഹംസയെയും വൈസ് പ്രസിഡ്ന്റായി കെ.എം.ഷാക്കിറിനെയും എം.ടി.എ പ്രസിഡന്റായി സി.സ്വപ്നയെയും ഐക്യഖണ്ഡേനെ വീണ്ടും തിരഞ്ഞെടുത്തു. സ്കൂളില്‍ ചേര്‍ന്ന പി.ടി.എ വാര്‍ഷിക ജനറല്‍ ബോഡിയോഗം പി.ടി.എ പ്രസിഡന്റ് സി.ഹംസയുടെ അദ്ധ്യക്ഷതയില്‍ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബി.സകീന ഉത്ഘാടനം ചെയ്തു. മോങ്ങം എ.എം.യു.പി.സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബ് വികസനത്തിനും ടോയ്‌ലറ്റ് നവീകരണത്തിനും പഞ്ചായത്തില്‍ നിന്നുള്ള ഫണ്ടുകള്‍ അനുവധിക്കുമെന്ന് പറഞ്ഞ സകീന, യോഗത്തിലെ സ്ത്രീ പാധിനിത്യത്തില്‍ സന്തോഷം രേഖപെടുത്തി. 
    ഹെഡ്മിസ്ട്രസ് വത്സലാഭായ് വാര്‍ഷിക റിപ്പോര്‍ട്ടും സ്റ്റാഫ് സെക്രടറി വിപിന്‍ മാസ്റ്റര്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ഐ.ടി.ക്ലാസ് വരവ് ചിലവ് കണക്കുകള്‍ സി.നിഷാദ് മാസ്റ്ററും അവതരിപ്പിച്ചു. സി.ടി.അലവി കുട്ടി, ബി.കുഞ്ഞു, സി.കെ.മുഹമദ് അബ്ദുല്‍ റഹൂഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി.കെ.മുഹമ്മദ്, ബി.കുഞ്ഞുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കേന്ദ്ര ഗവണ്‍‌മെന്റിന്റെ ഇന്‍സ്പെയര്‍ അവാര്‍ഡ് നേടിയ അന്‍സല്‍ മുഹമ്മദ് വെണ്ണക്കോടനുള്ള ചെക്ക് ഹെഡ്മിസ്ട്രസ് വത്സലാഭായ് കൈമാറി. അന്‍സല്‍ മുഹമ്മദ് മറുപടി പ്രസംഗം നടത്തി. ഹെഡ്മിസ്റ്റ്രസ് സ്വാഗതവും, വൈസ് പ്രസിഡന്റ് കെ.എം.ഷാക്കിര്‍ നന്ദിയും പറഞ്ഞു.
Repport & Photo: Alavi kutty C.T. Mongam

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment