ഒരു മരണം നല്‍കുന്ന പാഠങ്ങള്‍           മോങ്ങത്തെ ആകെ പിടിച്ചൂ‍ലച്ച ഒരു പ്ലസ് വണ്‍ വിദ്ദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ദപ്പെട്ട ചില വസ്‌തുതകളിലേക്ക് നാടിന്റെ ശ്രദ്ധ തിരിയേണ്ടതുണ്ട് എന്നതിനാലാണ് ഈ ആഴ്ച്‌യിലെ എഡിറ്റോറിയലില്‍ ഈ വിഷയം തിരഞ്ഞെടുത്തത്.
     ആ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കളെയും കുടുംബത്തെയും ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള ചില അഭിപ്രായങ്ങളും നിഗമനങ്ങളുമാണ് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. വസ്തൂതകള്‍ മനസ്സിലാക്കാതെയുള്ള ഇത്തരത്തിലുള്ള പ്രചാരണം പ്രോത്സാഹചനകമല്ല.
         ഒരു കൗമാര പ്രണയിതാക്കളുടെ ബുദ്ധിശൂന്യമായ എടുത്തുചാട്ടത്തിന്റെ ഫലമാണ് നമ്മള്‍ അനുഭവിച്ചത്. ഇത് എല്ലാവര്‍ക്കും ഒരു പാഠമാണമെന്ന് ആമുഖമായി തന്നെ ഉണര്‍ത്തട്ടെ. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ ഒന്നു പതറിപ്പോകും എന്നത് സ്വാഭാവികമാണ്. അത്തരം ഘട്ടത്തിലാണ് നാട്ടുകാരുടെ സഹായവും സമീപനവും അവാസരോചിതമായി ഉപയോഗിക്കേണ്ടത്. അവിടെ നമ്മുടെ മോങ്ങത്തുകാര്‍ പരാചയപ്പെട്ടില്ലെ...? 
        അരുതായ്‌മകള്‍ പലതും സംഭവിച്ചു പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ കുടുംബത്തോട് സഹകരിച്ച് അവര്‍ക്ക് വേണ്ട നല്ല ഉപദേശങ്ങള്‍ നല്‍കുകായിരുന്നു ചെയ്യേണ്ടിയിരുന്നത് നിര്‍ഭാഗ്യവശാല്‍ നാട്ടിലെ മത രാഷ്ട്രീയ നേത്രത്വങ്ങള്‍ എടുത്ത നിലപാടുകള്‍ വിമര്‍ശനാജനകമാണ് എന്ന് പറയേണ്ടിയിരുക്കുന്നു.
            പ്രായവും പക്വതയും എത്താത്ത ഒരു പെണ്‍കുട്ടിയെ അവളുടെ സമ്മത പ്രകാരമോ നിര്‍ബന്ധ പ്രകാരമോ എങ്ങിനെയായാലും  വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ യുവാവിന്റെ രീതി തീര്‍ത്തും അപക്വമായിപ്പോയി. ആവിഷയത്തില്‍ നിയമ നടപടി നേരിടുന്ന യുവാവ് ചെയ്ത  തെറ്റിന്റെ ഗൗരവം പരിഗണിക്കാതെ അവര്‍ തങ്ങളുടെ പാര്‍ട്ടിയുടേയും ഗ്രൂപിന്റെയും പ്രവര്‍ത്തകനാണ് എന്ന ന്യായീ‍കരണത്തിന്റെ പേരില്‍ സഹായിക്കാന്‍ മോങ്ങത്തെ പ്രമുഖരാഷ്ട്രീയ പാര്‍ട്ടിയുടെ ഗ്രൂപ് നേതാക്കന്മാര്‍ ഒരു ഭാഗത്ത് രംഗത്ത് വരികയും ആ നേതാവിനെ എതിര്‍ക്കുന്ന എതിര്‍ ഗ്രൂപുകാര്‍ മറു ഭാഗത്തും ഇറങ്ങിയ കാഴ്ചയാണ് നാം കണ്ടത്. പിന്നീട് വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ  തങ്ങളൂടെ പക്ഷങ്ങള്‍ക്ക് വേണ്ടി കച്ച മുറുക്കിയ  ഇരു വിഭാഗങ്ങളും ഈപ്രശ്നത്തില്‍ ഒരു തീരുമാനം എടുക്കാനാവാതെ നീറിപ്പുകയുന്ന ഒരു കുടുംബത്തിന്റെ നിസ്സഹായവസ്ഥ മനസ്സിലായിക്കില്ല. 
            തെറ്റ് ചെയ്യുന്നവര്‍ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരാണങ്കില്‍ അവരെ ന്യായീകിരിച്ച് സംരക്ഷിക്കുന്ന ഈ രീതിയെ തീര്‍ത്തും എതിര്‍ക്കപെടേണ്ടതാണ്. ഇത്തരം ക്രിമിനല്‍ കുറ്റം ചെയ്യുന്നവരെ പാര്‍ട്ടിയും സംഘടനകളും പാടെ അവഗണിക്കുകയും തള്ളി പറയുകയുമാണ് വേണ്ടത്. ഇത്തരത്തില്‍ മോങ്ങത്തെ ഇടത് വലത് പാര്‍ട്ടികള്‍ ഒരു കാലത്ത് അമിത സഹായം നല്‍കി വളര്‍ത്തിയ സി.സി കുട്ടികള്‍ പിന്നീട് നാടിന്റെ സമാധാനത്തിന് തന്നെ ഭീഷണിയായത് നാം കണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വ്യക്തിയതിഷ്ടിതമായ ഗ്രൂപ്പ് വൈര്യം തീര്‍ക്കാന്‍ ഉപയോഗിക്കാതെ പക്വതാപരമായ നിലപാടായിരുന്നു രഷ്ട്രീയ നേത്രത്വം സ്വീ‍കരീക്കേണ്ടിയിരുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടേണ്ടിയിരുന്ന മുതിര്‍ന്ന നേതാക്കന്മാരും കാരണവന്മാരും ഗ്യാലറിയില്‍ കാഴ്ചക്കാരായി ഇരുന്ന്‍, മുന്‍കോപികളും എടുത്തചാട്ടക്കാരുമായ ഏതാനും യുവാക്കള്‍ക്ക് രംഗം വശളാക്കാന്‍ മാറി കൊടുത്ത രീതി ഒട്ടും ശരിയായില്ല. മസ്സില്‍ പവ്വറും മണി പവ്വറും രാഷ്ട്രീയ താല്‍‌പര്യങ്ങളും മുന്നില്‍ നിര്‍ത്തി രംഗത്തിറങ്ങുന്ന ഇവരൊക്കെ എടുക്കുന്ന തീരുമാനത്തിനു ഏറാന്‍ മൂളികളായി ഇരിക്കേണ്ടവരാണോ ഇന്നാട്ടിലെ കാരണവന്‍‌മാര്‍ എന്ന് നാം ഒരു സ്വയം വിലയിരുത്തലിനു തയ്യാറവണം.
            മഹല്ലില്‍ കല്ല്യാണ തലേന്ന് ഒരു ഓലപ്പടക്കത്തിന് തീ കൊടുത്താല്‍ 144 പ്രഖ്യാപിക്കുന്ന മഹല്ല് കമ്മിറ്റി നേത്രത്വവും ഈ വിഷയത്തില്‍ ഗൗരവമായി ഇടപെട്ടില്ല എന്നത് പറയാതെ വയ്യ. ഇരു കക്ഷികളും മോങ്ങം മഹല്ല് നിവാസികളായതിനാല്‍ മറ്റാരെക്കാളും ഇക്കാര്യത്തില്‍ ഇടപെടാനും തീരുമാനം എടുക്കാനും കഴിയുമായിന്നത് മഹല്ല് നേതൃത്തിനായിരുന്നു. പരാതിക്കാരില്ലെങ്കിലും മഹല്ലില്‍ നടന്ന ഒരു പ്രശ്‌നം എന്ന നിലക്ക് സന്ദര്‍ഭോജിതമായി ഇടപെടേണ്ട വിഷയമായിരുന്നു ഇത്. എന്നാല്‍ ഇത് ചില സ്ഥാപിത താല്‍‌പര്യക്കാര്‍ക്ക് വിട്ട് കൊടുത്തു കൊണ്ട് മഹല്ല് നേതൃത്വം രംഗത്ത് നിന്ന് മാറി നിന്ന കാഴ്‌ച്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. 
           ഇത്തരം പ്രശ്നങ്ങള്‍ ഇനി ആവര്‍ത്തിച്ച് കൂടാ. ജന്മം നല്‍കി കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ മാതാ പിതാക്കളെയും കുടുംബത്തെയും ധിക്കരിച്ച് വിവാഹ വിഷയത്തില്‍ സ്വന്തം നിലക്ക് തീരുമാനം എടുക്കുന്ന പ്രവണത നാട്ടിലെ യുവതലമുറക്ക് വിശിഷ്യാ പെണ്‍കുട്ടികളുടെ ഇടയില്‍ അടുത്ത കാ‍ലത്തായി വര്‍ധിച്ച് വരുന്നു. ഇത് ആശാവഹമല്ല. പുതു തലമുറയുടെ ഇത്തരം മനോഭാവത്തിന്റെ എടുത്തു ചാട്ട ദുരനുഭവങ്ങള്‍ക്ക് നമ്മുടെ നാട് ഇതിനു മുമ്പും സക്ഷിയായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് എന്നിവയുടെ അധിപ്രസരവും വര്‍ധിച്ച് വരുന്ന ദുരുപയോഗങ്ങളും ഇത്തരം വഴിവിട്ട ബന്ധങ്ങളിലേക്ക് നയിക്കുന്നതിനു കാരണമാകുന്നതിനാല്‍ രക്ഷിതാക്കള്‍ ഈ വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആയതിനാല്‍ ഇത്തരം വിഷയങ്ങളില്‍ പുതു തലമുറക്ക് വിശിഷ്യാ പെണ്‍കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കല്‍ അത്യാവശ്യമാണ്. അതിനായങ്കിലും നാടിലെ മഹല്ല്,രാഷ്ട്രീയ,സാംസ്കാ‍രിക പ്രവര്‍ത്തകരും സംഘടനകളും ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നെങ്കിലും നമുക്കു പ്രത്യാശിക്കാം. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment