കുടുംബ സംഗമം കുഞ്ഞുട്ടിയും കുഞ്ഞിപ്പയും പ്രസിഡ്ന്റും സെക്രടറിയും

       ചെറുപുത്തൂര്‍: മൊറയൂര്‍ മോങ്ങം ചെറുപുത്തൂര്‍ എന്നിവിടങ്ങളിയായി വ്യാപിച്ചു കിടക്കുന്ന കോടിതൊടിക കുടുംബം സംഗമം സംഘടിപ്പിച്ചു. പതിറ്റാണ്ടിലേറെ ക്കാലമായി മൊറയൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കോടിത്തൊടിക കുടുംബ സംഗമം എന്ന ചാരിറ്റബിള്‍ സൊസൈറ്റി പുരാതന കോടിതൊടിക കുടുംബാംഗങ്ങളുടെ കൂട്ടയ്മയാണ്. കുടുംബത്തിനകത്തും ഇതര കുടുംബങ്ങളിലും നിരവധി സേവനങ്ങള്‍ നടത്തി സേവന രംഗത്ത് പുതിയ മാതൃക സ്രിഷ്ടിക്കുകയാണ് കോടിതൊടിക കുടുംബാംഗങ്ങള്‍. ബന്ധു മിത്രാദികളുടെയും, പൊതു ജനങ്ങളുടെയും മാനുഷിക പ്രയാസങ്ങളുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍  ഈ കൂട്ടയ്മക്ക് വളരെയധികം സ്വാധീനം ചെലുത്താനായിട്ടുണ്ട്. മാനസികാരോഗ്യ പ്രശനങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് വേണ്ടി മൊറയൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമായി സഹകരച്ച് കൊണ്ട് മരുന്നുകള്‍ എത്തിക്കുന്നതിന്നും പുനരതിവാസ പ്രക്രിയകളിലും സംഗമം ശ്രദ്ധ ചെലുത്തുന്നുണ്ട്. 
    മോങ്ങം കോ- ഓപ്പറേറ്റീവ് കോളേജുമായി സഹകരിച്ച് കൊണ്ട് നിര്‍ദ്ധനരായ വിദ്ധ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചിലവുകളില്‍ വേണ്ട സഹായങ്ങളും നടത്തുന്നു. മഹല്ല് ഭാരവാഹികളോ ആരാദനാലയ കമ്മിറ്റികളോ രേഖാമൂലം നിര്‍ദ്ദേശിക്കുന്ന വിദ്ധ്യാര്‍ത്ഥികള്‍ക്കാണ് സഹായങ്ങള്‍ നല്‍കി വരുന്നത്. മഹല്ല് ഭാരവാഹികളും മറ്റ് ആരാധനാ കമ്മിറ്റികളും തങ്ങളുടെ പ്രവര്‍ത്തന മണ്ഡലത്തിലെ അവശ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രേരിപ്പിക്കുക. അവശത അനുഭവിക്കുന്നവരെ കണ്ടെത്തി സ്ഥിരം പെന്‍ഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തൂക വഴി വ്രിദ്ധരായ നിരാലംബരായവര്‍ക്ക് സ്വന്തം വ്യക്തിത്വം നിലനിര്‍ത്താന്‍ സഹായിക്കുക എന്നുള്ള ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. 
   ചെറുപുത്തൂരില്‍ വെച്ച് ചേര്‍ന്ന പ്രതിനിധി സംഘ യോഗത്തില്‍ സംഗമ പ്രസിഡന്റ് സണ്ണി മൊറയൂര്‍ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് മുസ്ലിയാര്‍ “കുടുംബ ബന്ധങ്ങളും കൂട്ടയ്മയുടെ ആവശ്യകതയും“ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. തുടര്‍ന്ന് 2009-2011 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ച് സദസ്സ് ഐക്യഘണ്ടേന പാസാക്കി. തുടര്‍ന്ന് നടന്ന 2011-2012 ലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുഹമ്മദ് ഹസ്സന്‍ എന്ന കുഞ്ഞുട്ടി മൊറൂട്ടിലുനെ  പ്രസിഡന്റായും മുഹമ്മദ് എന്ന കുഞ്ഞിപ്പയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കൂടതെ 23 അംഗ എക്സിക്കൂട്ടീവ് അംഗങ്ങളേയും യോഗത്തില്‍ തിരഞ്ഞെടുത്തു. അടുത്ത മാസം നടക്കുന്ന പ്രവര്‍ത്തന സമിതിയില്‍ ഭാവി പ്രവര്‍ത്തന പരിപാടികളും വാര്‍ഷിക ബജറ്റവതരണവും പ്രഖ്യാപിക്കുന്നതാണെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment