സെമി പെരിന്തല്‍മണ്ണ 1 വള്ളുവമ്പ്രം 0


                       മൊറയൂര്‍ : റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവെന്‍സ് ഫൂട്ബോള്‍ മത്സരത്തില്‍ ഇന്നലെ നടന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ബി&ജി പെരിന്തല്‍മണ്ണയും പൊന്നൂസ് വള്ളുവമ്പ്രവും തമ്മില്‍ ഏറ്റുമുട്ടി. ആവേശോജ്ജലമായ മത്സരത്തില്‍ കളിയുടെ തുടക്കത്തില്‍ തന്നെ വളരെ അക്രമണ ശൈലിയാണ് ബി&ജി പുറത്തെടുത്തത്. ലെഫ്റ്റ് വിംഗ് മര്‍സൂക്ക് ഓപണ്‍ ഫൌള്‍ ചൈതതിനെത്തുടര്‍ന്ന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. ശക്തമായ പ്രതിരോധനിരയും ഗോള്‍ കീപ്പര്‍ നാഷിദിന്റെ മികച്ച പെര്‍ഫോമെന്‍സും കൂടിയായപ്പോള്‍ വെള്ളുവമ്പ്രത്തിന് ഗോളടിക്കുക എന്നത് വളരെ പ്രയാസമായിമാറി. കളിയുടെ ഇരുപത്തിഅഞ്ചാം മിനുട്ടിലും ഇരുപത്തിഎട്ടാം മിനുട്ടിലും ബി&ജി നല്ല ചിലമുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കീപ്പര്‍ ജോയ് അതിമനോഹരമായി രക്ഷപ്പെടുത്തി.
                     രണ്ടാം പകുതിയില്‍ കളി അല്പം സംഘര്‍ഷത്തിലേക്ക് നീങ്ങി. വള്ളുവമ്പ്രത്തിന്റെ മര്‍സൂക്കും ബി&ജിയുടെ ഉസ്സോയും തമ്മില്‍ ഉന്തും തള്ളുമായി. പതിനഞ്ചാം മിനുട്ടില ബി&ജിയുടെ ഉസ്സോയും സെന്റര്‍ ഫോര്‍വേഡ് റാഫിയും നടത്തിയ മാനോഹരമായ മുന്നേറ്റം റാഫി ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു. തുടര്‍ന്ന് വെള്ളുവമ്പ്രത്തിന്റെ ഇമ്മാനുവലും ഒനേക്കെയും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബി&ജിയുടെ ഡിഫെന്റര്‍മാരായ ഹൈദറിന്റെയും ഒബല്‍ടോക്കിന്റെയും നെജ്‌വിന്റെയും പ്രതിരോധത്തിനു മുന്നില്‍ അതെല്ലാം നിശ്ഫലമായിരുന്നു.ഗോള്‍ വഴങ്ങിയതിനു ശേഷം വള്ളുവമ്പ്രത്തിന്റെ റൈറ്റ് വിന്‍ഗ് സനൂബ് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതൊന്നും മുതലാക്കാന്‍ ഫോര്‍വേര്‍ഡ്സിനു കഴിഞ്ഞില്ല. പത്തൊന്‍പത് ഇരുപതിനാല് മിനിട്ടുകളില്‍ വഹീബിനും മര്‍സൂക്കിനു ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും ഗോളാക്കുവന്‍ അവര്‍ക്കായില്ല. വള്ളുവമ്പ്രത്തിന്റെ ഒനേകക്കും ഇമ്മാനുവലിനു കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് തിളങ്ങാന്‍ കഴിഞ്ഞില്ല എന്നുള്ളതും പരാജയത്തിന്റെ മറ്റൊരു കാരണമായി. കളിയുടെ അവസാനം വരെ നല്ല മുന്നേറ്റം കൊണ്ടും പ്രതിരോധം കൊണ്ടും തിമിര്‍ത്താടിയ ബി&ജി മത്സരം ഒന്നെ പൂജ്യത്തിന് സ്വന്തമാക്കി. 
      ഇന്ന് കളിയില്ല നാളെ പൊന്നൂസ് വള്ളുവമ്പ്രം ന്യൂ ഫ്രന്റ്‌സ് പൂക്കോട്ടൂര്‍ തമ്മില്‍ മത്സരിക്കും  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment