പൂക്കോട്ടൂരും തൃപനച്ചിയും സമനിലയില്‍

ആസിഫ് സൈബക്ക്           
     മൊറയൂര്‍ : റോയല്‍ റെയിന്‍ബോ സവെന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന ഒന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ ശബാബ് തൃപനച്ചിയും ന്യൂ ഫ്രണ്‍‌ണ്ട്സ് പൂക്കോട്ടൂരും ഓരോ ഗോളുകള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു.  കളിയുടെ തുടക്കം മുതല്‍ അവസാനം വരെ വളരെ ആവേശമുള്ള കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. കളി തുടങ്ങി പത്ത് മിനുട്ടിനുള്ളില്‍ തൃപനച്ചിയുടെ ലെഫ്റ്റ് ഔട്ട് നൈജീരിയന്‍ താരത്തിനു സുവര്‍ണാവസരം ലഭിച്ചങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല.  പന്ത്രണ്ടാം മിനുട്ടില്‍ അല്‍ ശബാബിന്റെ സെന്റര്‍ ഫോര്‍വേര്‍ഡ് സെന്ററില്‍ നിന്നും തൊടുത്ത് വിട്ട ഷോട്ട് ഗോള്‍ കീപ്പര്‍ സേവ് ചെയ്‌തു. തൊട്ടടുത്ത മിനുട്ടില്‍ ലെഫ്റ്റ് വിംഗ് ബാക്ക് തൊടുത്ത് വിട്ട ഷോട്ട് പൂക്കോട്ടൂരിന്റെ ഗോള്‍ കീപ്പര്‍ വീണ്ടും രക്ഷപെടുത്തിയതോടെ ഗ്യാലറിയിയിലെ ആവേശ തിരയിളകി. ഇരുപത്തിരണ്ടാം മിനുട്ടില്‍ അല്‍ ശബാബിന്റെ സെന്റര്‍ ഫോര്‍വേര്‍ഡ് മാനുവും ലെഫ്റ്റ് ഔട്ടും കൂടി നടത്തിയ മുന്നേറ്റം പൂക്കോട്ടൂരിന്റെ ഗോളി രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും അത് ഗോളില്‍ കലാശിച്ചു. ഒന്നാം പകുതി തീരാന്‍ രണ്ട് മിനുട്ട് ബാക്കി നില്‍ക്കെ അല്‍ ശബാബിന് ലഭിച്ച അവസരം മിസ്സാക്കിയതിനെ തുടര്‍ന്ന് ലഭിച്ച പൂക്കോട്ടിരിന്റെ സ്റ്റോപ്പര്‍ ബാക്ക് നല്‍കിയ ത്രോ പാസ്സ് നൈജീരിയന്‍ താരം ഗോളാക്കിയതോടെ ആദ്യ പകുതി സമനിലയില്‍ അവസാനിച്ചു.
                          രണ്ടാം പകുതിയില്‍ രണ്ട് ടീമുകളും ഗ്യാലറിയെ ഇലക്കി മറിച്ച് ആവേശ പൂര്‍വ്വം കളിച്ചെങ്കിലും ഗോളൊന്നും സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പന്ത്രണ്ടാം മിനുട്ടില്‍ ഇരു ടീമുകളുടെയും സ്റ്റോപ്പര്‍മാരായ നിസാറും നൌഷാ ബബുവും ഫൌള്‍ ചെയ്‌തതിനെ തുടര്‍ന്ന് റഫറി ആലിക്കോയ മഞ്ഞ കാര്‍ഡ് വിധിച്ചു.പതിനാറാം മിനുട്ടില്‍ പൂക്കോട്ടൂരിനു അവസരം ലഭിച്ചെങ്കിലും റഫറി ഹാന്‍ഡ് ബോള്‍ വിധിച്ചു. ഇരു ടീമുകളും അവസാന പതിനഞ്ച് മിനുട്ടില്‍ ആക്രമിച്ചു കളിച്ചെങ്കിലും ലൈന്‍ റഫറിമാര്‍ വിധിച്ച അനാവിശ്യ ഓഫ് സൈഡുകള്‍ കളിക്കാരും റഫറിമാരും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമായി. നിറഞ്ഞ് കവിഞ്ഞ ഗ്യാലറികളെ തിരമാലകണക്കെ ഇളക്കി മറിച്ച് കൊണ്ട് അവസാന നിമിശം വരെ ഇരു ടീമുകളും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അവസാന വിസില്‍ മുഴങ്ങിയതോടെ ഈ മത്സരം മറ്റൊരു ദിവസം തുടരുമെന്ന അനൌണ്‍സ് മെന്റ് വന്നത് കാണികളെ രോക്ഷാകുലരാക്കി. ഉല്‍ഘാടന മത്സരം കഴിഞ്ഞാല്‍ ഗ്യാലറി നിറഞ്ഞൊഴുകിയ മത്സരമായിരുന്നു ഇന്നലെ നടന്നത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment