മഞ്ചേരി എടപ്പാളിനെ അട്ടിമറിച്ചു

                       
                  മൊറയൂര്‍ റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫൂട്ട് ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഫിഫ മഞ്ചേരി സ്കൈബ്ലൂ എടപ്പാളിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.എട്ടാം മിനിട്ടില്‍ റൈറ്റ് സഫീര്‍ നല്‍കിയ ക്രോസ് ലൈബീരിയന്‍ താരം ആല്‍ഫ്രെഡ് വലയിലെത്തിച്ചു.തുടര്‍ന്ന് എടപ്പാള്‍ നടത്തിയ ഒന്നുരണ്ട് മുന്നേറ്റങ്ങളൊയിച്ചാല്‍ കളി ഏകപക്ഷീയമായിരുന്നു.കളിയുടെ പതിനാറാം മിനുട്ടില്‍ ഫിഫയുടെ നൈജീരിയം താരം എറിക്കിന്റെ ഷോട്ടു കൂടി ഗോളായതോടെ ഫിഫ രണ്ടെ പൂജ്യത്തിന് മുന്നിട്ട് നിന്നു.പതിനേഴാം മിനുട്ടില്‍ എടപ്പാളിന്റെ സെന്റെര്‍ ഫോര്‍വേഡ് അതിമനോഹരമായ ഒരു ഷോട്ട് പായിച്ചെങ്കിലും ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. ഇരുപത്തിരണ്ടാം മിനിട്ടില്‍ ആല്‍ഫ്രെഡ് സ്വയം നടത്തിയ മുന്നേറ്റവും ഗോളായതോടെ കളിയുടെ ആദ്യ പകുതി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ട് നിന്നു.
                 രണ്ടാം പകുതിയില്‍ കളി വളരെ ശാന്തമായിരുന്നു,എടപ്പാളിനു വേണ്ടി പകരക്കാരനായി ഇറങ്ങിയ ഷാഹുല്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ ശ്രമം വിഫലമായിരുന്നു.കളി തീരാന്‍ മൂന്ന് മിനിട്ട് ബാക്കി നില്‍ക്കെ സെന്റെര്‍ ഫോര്‍വേഡ് മാലിക്ക് നല്‍കിയ പാസ് ലെഫ്റ്റ് ഔട്ട് ഗോളാക്കിയതോടെ ഫിഫ മഞ്ചേരിയോട് മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയം സമ്മതിച്ച് നാണം കട്ട് മടങ്ങേണ്ടി വന്നു സ്കൈ ബ്ലൂ എടപ്പാളിന്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment