മൊറയൂര്‍ : റോയല്‍ റൈന്‍ബോ സവെന്‍സ് ഫുട്ബോളില്‍ ഫിഫ മഞ്ചേരിയെ മൂന്നെ ഒന്നിന് പരാജയപ്പെടുത്തി പൊന്നൂസ് വെളുവമ്പ്രം ഫൈനലില്‍ പ്രവേശിച്ചു.മഞ്ചേരിയുടെ തുടക്കം പിഴവിലൂടെയായിരുന്നു, സാമാന്യം നല്ല പോരാട്ടം കാഴ്ച്ചവെച്ചമത്സരത്തില് വെള്ളുവമ്പ്രത്തിന്റെ മുന്നേറ്റത്തില്‍ ആദ്യപകുതിയില്‍ മഞ്ചേരി അല്‍പ്പം പതറുന്ന കാഴ്ച്ചയാണ് കണ്ടത്.പത്താം മിനുട്ടില്‍ തന്നെ റൈറ്റ് വിന്ഗ് സനൂബിലൂടെ വെള്ളുവമ്പ്രം തങ്ങളുടെ ആദ്യഗോള്‍ നേടി , തുടര്‍ന്ന് പതിനഞ്ചാം മിനുട്ടില്‍ സനൂബ് വീണ്ടും ഗോളടിച്ചതോടെ വെള്ളുവമ്പ്രത്തിന്റെ ലീഡ് രണ്ടായി ഉയര്‍ന്നു.ഇരുപത്തിയഞ്ചാം മിനുട്ടില്‍ വെള്ളുവമ്പ്രത്തിന് ലഭിച്ച ത്രോ ഒനേക്ക ഹെഡിലൂടെ പോസ്റ്റിലെത്തിച്ചതോടെ സ്കോര്‍ മൂന്നേ പൂജ്യം ആയി.
രണ്ടാം പകുതി മഞ്ചേരി പൊരുതി നോക്കിയെങ്കിലും മികച്ച പ്രകടനങ്ങളൊന്നും കാഴ്ച്ച വെക്കാന്‍ സാധിച്ചില്ല, വെള്ളുവമ്പ്രം അല്പം തണുപ്പന്‍ കളിയിലേക്ക് മാറിയതോടെ കളി വിരസമായി തോന്നി,തുടര്‍ന്ന് പതിനെട്ടാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ മഞ്ചേരിയുടെ കളിക്കാരന് ഫിഫക്ക് വേണ്ടി അവരുടെ ആശ്വാസ ഗോള്‍ നേടി. പിന്നീട് മഞ്ചേരി നല്ല ചില മുന്നേറ്റങ്ങള്‍ നടത്തിയെംകിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):
Post a Comment