പൊന്നൂസ് വള്ളുവമ്പ്രം

        
       മൊറയൂര്‍ : പൊന്നൂസ് വള്ളുവമ്പ്രം എതിരില്ലാതെ നാല് ഗോളുകള്‍ക്ക് ന്യൂ കാസില്‍ കൊട്ടപ്പുറത്തെ തോല്‍പ്പിച്ച് റോയല്‍ റെയിന്‍ബോ ഫുട്ബോള്‍ പോരാട്ടത്തിന്റെ സെമി ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയ വിജയം നേടി വള്ളുവമ്പ്രം കൊട്ടപ്പുറത്തിനു മടക്ക ടിക്കറ്റ് നല്‍കി. വളരെ ശാന്തമായ കളിയാണ് ഇരു ടീമുകളും കാഴ്ച്ചവെച്ചത്. കഴിഞ്ഞ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലും പോലെ ആവേശം അലയടിക്കുന്ന കളി പ്രതീക്ഷിച്ചെത്തിയ കാണികളെ പൂര്‍ണ്ണമായും നിരാശരാക്കുന്നതായിരുന്നു മത്സരം. കളിയുടെ രണ്ടാം മിനുട്ടില്‍ തന്നെ വള്ളുവമ്പ്രം ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്‌തുവെങ്കിലും ലൈന്‍ റഫറു ഓഫ് സൈഡ് വിധിച്ചു. പിന്നീട് വളരെ വിരസമായ കളിയാണ്‍ ഇരു ടീമുകളും കാഴ്ച്ച വെച്ചത്. പതിനാലാം മിനുട്ടില്‍ വള്ളുവമ്പ്രത്തിന്റെ സ്റ്റോപ്പര്‍ ബാക്ക്  റഫീഖ് ഹസ്സനും പതിനെട്ടാം മിനുട്ടില്‍ കൊട്ടപ്പുറത്തിന്റെ സ്റ്റോപ്പര്‍ ബാക്കിനും എതിരാളികളെ ഫൌള്‍ ചെ‌യ്‌തതിനെ തുടര്‍ന്ന് റഫറി ആലിക്കോയ മഞ്ഞകാര്‍ഡ് വിധിച്ചു.  ഇരുപത്തി ആറാം മിനുട്ടില്‍ വള്ളുവമ്പ്രത്തിന്റെ സെന്റര്‍ ഫോര്‍വേഡ് ഇമ്മാനു വല്‍ മൈതാനത്തിന്റെ ഇടത് വശത്ത് നിന്നും തൊടുത്ത് വിട്ട അപ്രതീക്ഷിത ഷോട്ട് കൊട്ടപ്പുറത്തിന്റെ വല ചലിപ്പിച്ചതോടെ ആദ്യ പകുതി 1-0 ത്തില്‍ അവസാനിച്ചു.
      രണ്ടാം പകുതിയുടെ പതിനഞ്ചാം മിനുട്ടില്‍ ള്ളുവമ്പ്രത്തിന്റെ സെന്റര്‍ ഫോര്‍വേഡ് ഇമ്മാനു വല്‍ മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നും നേരിട്ട് തോടുത്ത പവര്‍ ഫുള്‍ ഷോട്ട് ഗോള്‍ കീപ്പര്‍ വിട്ട് കളഞ്ഞു(2-0).  വളരെ ദുര്‍ബലമായ പ്രകടനമാണ് കൊട്ടപ്പുറത്തിന്റെ ഗോള കീപര്‍ പുറത്തെടുത്. ഇരുപത്തി രണ്ടാം മിനുട്ടില്‍ വള്ളുവമ്പ്രത്തിന്റെ ലെഫ്റ്റ് വിംഗ് മുഹമ്മദ് മര്‍സൂക്ക് തൊടുത്ത ഔട്ട് കിക്ക് ഗോള്‍കിപ്പര്‍ക്കു സേവ് ചെയ്യാന്‍ അവസരം ഉണ്ടായിട്ടും വള്ളുവമ്പ്രം ലെഫ്റ്റ് ഔട്ട് ഒനേക്ക ഈസിയായി ഗോള്‍ സ്‌കോര്‍ ചെയ്‌തു(3-0). കളിതീരാന്‍ മിനുട്ടുകള്‍ മത്രം ബാക്കി നില്‍ക്കെ പകരകാരനായി ഇറങ്ങിയ സുനീഷ് വള്ളുവമ്പ്രത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാകിയതോടെ കളി 4-0 ത്തില്‍ അവസാനിച്ചു.    

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment