പൂക്കോട്ടൂര്‍ തൃപനച്ചിയെ തളച്ചു.

മൊറയൂര്‍ : മൊറയൂര്‍ റോയല്‍ റയിന്‍ബോ ഫുട്ബോളില്‍ നേരത്തെ സമനിലയില്‍ പിരിഞ്ഞതിനാല്‍ മാറ്റി വെച്ച ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാത മത്സരത്തില്‍ അല്‍ ഷബാബ് തൃപനച്ചിയെ ഒരു ഗോളിനു തോല്‍‌പ്പിച്ചു ന്യൂ ഫ്രന്റ്സ് പൂകോട്ടൂര്‍ സെമീ ഫൈനലില്‍ പ്രവേശിച്ചു. അറുപത് മിനുറ്റും അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. പതിനാലാം മിനുട്ടില്‍ പൂകോട്ടൂരിന്റെ റൈറ്റ് ഔട്ട് ഇന്നോക്കക്ക് മഞ്ഞക്കാര്‍ഡ് കണ്ടു. ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.


രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തെടുത്തതോടെ കളി കയ്യാങ്കളിയിലെത്തി. തുടര്‍ന്ന് പൂകോട്ടൂരിന്റെ ഇസ് ഹാക്കിനും ഷബാബിന്റെ വഹീദിനും മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. രണ്ടാം പകുതിയുടെ പതിനെട്ടാം മിനുട്ടില്‍ പൂക്കോട്ടൂരിന് ഒരു ഗോള്‍ വീണെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. ഇരുപത്തിരണ്ടാം മിനുട്ടില്‍ പൂകോട്ടൂരിന് ലഭിച്ച ഫ്രീകിക്ക് ജാക്സന്‍ ഗോളാക്കി മാറ്റിയതൊടെ പൂകോട്ടൂര്‍ മുന്നിലെത്തി. പിന്നീട് അല്‍ ഷബാബ് പൊരുതിക്കളിച്ചെങ്കിലും പൂക്കോട്ടൂര്‍ പ്രതിരോധത്തില്‍ ശ്രദ്ദിച്ചു. തതുല്യരായ ഇരു ടീമുകളുടെയും ശക്തമായ പോരാട്ടം കാണികള്‍ക്ക് തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം അലതല്ലുന്നതായിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment