ഉള്ളാട്ട് പറമ്പന്‍ മൊയ്ദീന്‍ കുട്ടി ഹാജി നിര്യാതനായി

 മോങ്ങം: മോങ്ങം കിഴക്കെതലയില്‍ കരിമ്പിങ്ങല്‍ ഹൌസില്‍ താമസിക്കും ഉള്ളാട്ട പറമ്പന്‍ മൊയ്ദീന്‍ കുട്ടിഹാജി (58) നിര്യാതനായി. ഇന്നു രാവിലെ ഒമ്പതര മണിക്ക്  ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കു വെച്ചാണ് അദ്ധേഹം മരണപ്പെട്ടത്. മോങ്ങത്തെ ആദ്യ കാല പ്രവാസികളില്‍ പെട്ട മൊയ്ദീന്‍ കുട്ടിഹാജി ദീര്‍ഘ കാലം ജിദ്ധയിലുണ്ടായിരുന്നു. 
 ഭാര്യ സുഹ്‌റ എന്ന മാളു (ഉമ്മത്തൂര്‍), യു.പി.ശിഹാബുദ്ധീന്‍ , ഫളലുദ്ധീന്‍ ബാവ, മിഫ്താഹുദ്ധീന്‍ , ഫൌസിയ, ഉനൈസ്, അനസ് എന്നിവര്‍ മക്കളും പൂക്കോടന്‍ നൌഷാദ് (തടപ്പറമ്പ്), നുസ്‌റത്ത് (കുറുപ്പത്ത് കൊണ്ടോട്ടി) എന്നിവര്‍ മരുമക്കളാണ്. വൈകുന്നേരം അഞ്ച് മണിയോടെ മോങ്ങം ജുമുഅത്ത് പള്ളിയിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment