ഹെഡ്‌മിസ്‌ട്രസ് പി.ടി.എ പോര് വിക്‍ടറി ദിനം നിറം മങ്ങി




സ്റ്റാഫ് റിപ്പോര്‍ട്ടര്‍
                 മോങ്ങം: മോങ്ങം എ.എം.യു.പി സ്‌കൂളില്‍ ഇന്നലെ വിക്‌ടറി ഡേ ആഘോഷിച്ചപ്പോഴും ഹെഡ്‌മിസ്‌ട്രസും പി.ടി.എയും തമ്മിലുള്ള സ്വരച്ചേര്‍ച്ചക്കുറവ് പരിപാടിയുടെ നടത്തിപ്പിനു മങ്ങലേല്‍പ്പിച്ചു. സബ് ജില്ലാ തല ശാസ്ത്ര മേള സ്പോര്‍ട്സ് ഗാന്ധി ദര്‍ശന്‍ കലാമേള എന്നിവയില്‍ വിജയ കിരീടം ചൂടിയ മോങ്ങം എ.എം.യു.പി സ്‌കൂളിന്റെ ഇന്നലെ നടന്ന വിജയദിനാഘോഷത്തില്‍ ഹെഡ്‌മിസ്‌ട്രസ് ദേവകി ടീച്ചര്‍ പങ്കെടുത്തില്ല. 
         സ്കൂളിന്റെ മൊത്തത്തിലുള്ള വിജയത്തില്‍ സന്തോഷം പങ്കിടാന്‍ അദ്ധ്യാപകരും വിദ്ദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടിലെ സാമൂഹിക പ്രവര്‍ത്തകരും എല്ലാവരും ഒത്തുചേര്‍ന്ന ഘട്ടത്തില്‍ അതിന് ചുക്കാന്‍ പിടിക്കേണ്ട ഹെഡ്‌മിസ്‌ട്രസിന്റെ അസാനിദ്ധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സ്കൂള്‍ പി.ടി.എയും ഹെഡ്‌മിസ്‌ട്രസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പൊതുവേ പരസ്യമായ രഹസ്യമാണെങ്കിലും അത് ഇതോടെ സമൂഹത്തില്‍ പൊതു ചര്‍ച്ചക്ക് വഴി മരുന്നിട്ടു. ഇതു സംബന്തമായ പ്രതികരണങ്ങള്‍ അറിയാന്‍ “എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ“ ഒഫീസില്‍ നിന്നും ഹെഡ്‌മിസ്‌ട്രസുമായും പി.ടി.എ പ്രസിഡന്റുമായും ബന്ധപ്പെട്ടപ്പോള്‍ ശക്തമായ ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുകൂട്ടരും ഉന്നയിച്ചത്. 
സി ഹംസ (പി ടി എ പ്രസിഡന്റ്)
                             ഹെഡ്‌മിസ്‌ട്രസ് ഇന്നത്തെ പരിപാടി മനപ്പൂര്‍വ്വം ബഹിഷ്കരിച്ചതാണ്. സബ് ജില്ലാ ശാസ്ത്ര മേള നടക്കുമ്പോഴും കായിക മേള നടക്കുമ്പോഴും ഒന്നും തന്നെ സ്കൂളിന്റെ മേധാവി എന്ന നിലക്ക് പരിപാടി നടക്കുന്നസ്ഥലത്ത് ഒന്ന് പോയി നോക്കുകയോ സഹകരിക്കുകയോ ഹെഡ്‌മിസ്‌ട്രസ് ചെ‌യ്തിട്ടില്ല. അടുത്തകാലത്തായി പി.ടി.എ മുന്‍‌കൈ എടുത്തു നടത്തുന്ന എല്ലാ പരിപാടികളോടും ടീച്ചര്‍ ഇത്തരത്തിലുള്ള നിശേധാത്മകമായ സമീപനമാണ് സ്വീകരിക്കാറുള്ളതെന്നും പി.ടി.എ പ്രസിഡന്റ് സി.ഹംസ ആരോപിച്ചു. 
            ഹെഡ്‌മിസ്‌ട്രസിനു പി.ടി.എ യോടു ഇത്ര വിദ്ധ്വേശമുണ്ടാവനുള്ള കാരണം എന്ത് എന്ന ഞങ്ങളുടെ ചോദ്യത്തിനു, ഉച്ച ഭക്ഷണ വിശയത്തില്‍ പി.ടി.എ ഹെഡ്‌മിസ്‌ട്രസുമായി ചില അഭിപ്രായ വെത്യാസങ്ങള്‍ ഉണ്ടാവുകയും ചോറിനൊപ്പം സ്ഥിരം ചെറുപയര്‍ പുഴുക്ക് നല്‍കുന്നതു കൊണ്ട് കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ സ്ഥിരം പുഴുക്ക് മാറ്റി ഇടക്ക് സാമ്പാറോ പച്ചക്കറികളോ ഉണ്ടാക്കമെന്ന പി.ടി.എ അഭിപ്രായത്തെ ഹെഡ്‌മിസ്‌ട്രസ് അനുകൂലിക്കാതിരുന്ന സാഹജര്യത്തില്‍ ഉച്ച ഭക്ഷണ സിമതി യോഗം ചേര്‍ന്നു ഭക്ഷണത്തിനു ആവിശ്യമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതിനു വേണ്ടി നവാസ് മാഷെ കണ്‍‌വീനറാക്കി ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചു. നിലവിലെ സ്ഥിരം ചെറു പയര്‍ പുഴുക്കിനു പകരം കുട്ടികള്‍ക്കു ഇടക്ക് മോരുകറി,സാമ്പാര്‍ ,പച്ചക്കറി,എന്നിങ്ങിനെ ഓരോദിവസവും ഓരോതരത്തിലുള്ള കറികളും സ്ഥിരമായി അച്ചാറും,ആഴ്‌ച്ചയില്‍ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും എല്ലാമായി ഭക്ഷണ സംവിധാനത്തില്‍ മാറ്റം വരുത്തിയപ്പോള്‍ കുട്ടികള്‍ നന്നായി ഭക്ഷണം കഴിക്കുകയും ദിവസവും രണ്ടോ മൂന്നോ ബക്കറ്റ് ചോറ് വെളിയില്‍ കളഞ്ഞിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ചോറ് തികയാതെ വരികയും ദിവസവും ഒന്ന് രണ്ട് ബക്കറ്റ് അരി തന്നെ കൂടുതല്‍ വെക്കേണ്ട അവസ്ഥവന്നു. പുതിയ ഈ ഉച്ച ഭക്ഷണ രീതി കുട്ടികളിലും രക്ഷിതാക്കള്‍ക്കിടയിലും നല്ല പ്രതികരണം ലഭിച്ചപ്പോള്‍ മുകാലങ്ങളില്‍ ഇതിനൊക്കെയുള്ള് ഫണ്ട് ഉണ്ടായിട്ടും ചെറുപയറില്‍ ഒരു പാക്കറ്റ് മുള്‍ക് പൊടിയും ഒരു പാക്കറ്റ് ഉപ്പും കലക്കി പുഴുങ്ങി കൊടുത്തതിന് ന്യായീകരണം കണ്ടത്താനാവാതെ ഹെഡ്‌മിസ്‌ട്രസ് പുതിയ ഉച്ച ഭക്ഷണ സംവിധാനത്തില്‍ കയറി ഇടപെടുന്ന ഒരു സാഹചര്യം വന്നപ്പോള്‍ ഹെഡ്‌മിസ്‌ട്രസുമായി അല്‍‌പ്പം ഇടയുകയും കണക്ക് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പി.ടി.എ എക്സിക്യുടീവ് വിളിക്കണമെന്ന പി.ടി.എ പ്രസിഡന്റ് എന്ന നിലയിലുള്ള എന്റെ ആവശ്യം ഹെഡ്‌മിസ്‌ട്രസ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ പ്രശ്നം  എ.ഇ.ഒ യുടെ ശ്രദ്ധയില്‍ കൊണ്ട് വന്നതൊക്കെയാണ് ടീച്ചറുടെ നീരസത്തിനു കാരണം. സ്കൂളിലെ ഓരോ വിശയങ്ങളിലും പി.ടി.എ ഇടപെടുന്നത്  ടീച്ചര്‍ ഇഷ്ടപ്പെടുന്നില്ല  എന്നാല്‍ ടീച്ചര്‍ക്ക്  തോന്നിയപോലെ  സ്‌കൂള്‍ ഭരണം നടത്താ‍ന്‍ അനുവധിക്കുന്ന പ്രശ്നമില്ലെന്നും ഹംസ വ്യക്തമാക്കി.
ദേവകി ടീച്ചര്‍ (ഹെഡ്‌മിസ്‌ട്രസ്)
    ഇന്നലത്തെ വിക്‌ടറി ദിനത്തില്‍ വിട്ട് നിന്നതിനെ കുറിച്ചും പി ടി എ യുമായിയുള്ള അഭിപ്രായ ഭിന്നതയെ കുറിച്ചും ദേവകി ടീച്ചറുമായി ടെലഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ടീച്ചറുടെ പ്രതികരണം  ഇങ്ങനെയായിരുന്നു 
              എന്റെ കുട്ടിയുമായി ഹോസ്‌പിറ്റലിലായതിനാലാണ് ഞാന്‍ ലീവാക്കിയതെന്നും  എന്റെ ലീവ് വിവരം മുന്‍‌കൂട്ടി സ്റ്റാഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു എന്നും ഹെഡ്‌മിസ്‌ട്രസ് ദേവകി ടീച്ചര്‍ പറഞ്ഞു. ശാസ്ത്ര മേളയിലും കായികമേളയിലും സഹകരിക്കാ‍തിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ശാസ്ത്ര മേള ദിവസം എന്റെ മോള്‍ക്ക് ഒരു ഇന്റെര്‍വ്യു ഉണ്ടായിരുന്നു വന്നും കണ്ണൂ‍രില്‍ നിന്ന് ചെറിയ കുട്ടിയുമായി വന്ന അവളുടെ കൂടെ പോവാന്‍ ഭര്‍ത്താവ് കാലിനു സുഗമില്ലാതെ കിടപ്പിലായതിനാല്‍ ഞാന്‍ പോവേണ്ടത് അത്ത്യാവിശ്യമായിരുന്നുവെന്നാണ് ടീച്ചര്‍ പറഞ്ഞത്. ഗാന്ധി ദര്‍ശന്‍ കലാമേള പേങ്ങോട് സ്കൂളില്‍ വെച്ച് നടന്നപ്പോള്‍ രാത്രി എട്ട് മണി വരെ ഞാന്‍ പങ്കെടുത്തിരുന്നു എന്നും ടീച്ചര്‍ പറഞ്ഞു. ഇന്നലെ ഞാന്‍ വിക്‌ടറി ഡെയില്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിക്കുന്നവര്‍ വെള്ളിയാഴ്ച ഈവിശയം പി.ടി.എ യും ഏതാനും സ്റ്റാഫും ചേര്‍ന്നു ചര്‍ച്ച ചെയ്യുമ്പോള്‍ സ്ഥലത്തുണ്ടായിട്ടും എച്ച്.എം എന്ന നിലക്ക് എന്നോട് കൂടി ആലോചിക്കാത്തതിനെ കുറിച്ച് എന്താണ് പറയാന്നുള്ളതെന്നും  ടീച്ചര്‍ ചോദിച്ചു.
                 പി.ടി.എ യുമായിയുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് ആരഞ്ഞപ്പോള്‍ എനിക്കെതിരെ  പറയാന്‍ പാടില്ലാത്ത ആരോപണങ്ങളാണ് പ്രസിഡന്റ് ഹംസ ഉന്നയിച്ചതെന്നും ഞാന്‍ ഉച്ച ക്കഞ്ഞിയില്‍ അഴിമതി നടത്തിയെന്നു പ്രചരിപ്പിക്കുകയും കോഴിമുട്ട മോഷ്ടിച്ചു വെന്നു കുട്ടികളുടെ ഇടയില്‍ വെച്ചു പറഞ്ഞു എന്നെ നാണം കെടുത്തി. ഞാന്‍ എച്ച്.എം ചാര്‍ജ് ഏറ്റെടുത്തത് മുതല്‍ മനേജ്മെന്റും  ഈ പി ടി എ  കമ്മിറ്റി വന്നത് മുതല്‍ അവരും എന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് ടീച്ചര്‍ ആരോപിച്ചു.
         പ്രസിഡന്റ് ആവിശ്യപെട്ടിട്ടും പി.ടി.എ എക്സിക്യുടീവ് വിളിക്കാത്തത് എന്താണ് എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്കെല്ലാവര്‍ക്കും കൂടി എന്നെ വിചാരണ ചെയ്യണം ഒരു പാവം സ്ത്രീ ആയ എനിക്കത് താങ്ങാവുന്നതിനപ്പുറമാണെന്നുമായിരുന്നു ടീച്ചറുടെ മറുപടി മാനേജ്മെന്റിന്റെ ഇഷ്ടക്കാരനെ  എച്ച്.എം ആക്കാന്‍ സമ്മതിക്കാതെ ഞാന്‍ ചാര്‍ജ് എടുത്തതാണ് അവരെല്ലാം എനിക്കെതിരെ തിരിയാന്‍ കാരണമെന്നും ഇനി ഏതാനും മാസങ്ങള്‍ കൂടിയെ  ഞാന്‍ സര്‍വീസില്‍ ഉണ്ടാവുകയുള്ളുവെന്നും ദേവകി ടീച്ചര്‍ പറഞ്ഞു, അര്‍ഹതപ്പെട്ട ലീവ് ഉണ്ടായിട്ടും അതെടുക്കാത്തത്   സ്‌കൂളിന്റെ ദൈനംദിന കാര്യങ്ങള്‍ മുടങ്ങരുത് എന്ന് കരുതിയാണ്. ഉച്ചക്കഞ്ഞി കാര്യത്തില്‍ ഞാന്‍ പി.ടി.എ ക്കെതിരെ നിന്നിട്ടില്ലെന്നും സര്‍ക്കാര്‍ അഗീകരിച്ച പോഷകാഹാരമെന്ന നിലക്ക് ചെറുപയര്‍ കൊടുത്താല്‍ മതിയെന്നുമായിരുന്നു എന്റെ നിലപാട്. ഇപ്പോള്‍ പലവ്യഞ്ചനങ്ങള്‍ വാങ്ങാന്‍ ചെറു പയര്‍ വില്‍ക്കാനായി നവാസ് മാഷ് എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ അതിനെ എതിര്‍ത്തു. ഇതൊക്കെയാണ് അവര്‍ക്ക് എന്നോടുള്ള എതിര്‍പ്പിന് കാരണം.
                    എനിക്കെതിരില്‍ അപവാദം പ്രചരിപ്പിക്കുന്നതിന് മുന്‍‌പന്തിയിലുള്ളത് നവാസ്, റഫീക്ക്,നിഷാദ് എന്നീ അദ്ധ്യാപകരാണ് പി.ടി.എ  പ്രസിഡന്റ് ഹംസയും വൈ പ്രസിഡന്റ് ശാകിറും എന്നെ മനപൂര്‍വ്വം തേജോവധം ചെയ്യുകയാണെന്നും  എന്റെ സ്ഥാനത്ത് മറ്റൊരു സ്ത്രീ ആയിരുന്നുവെങ്കില്‍ ആത്മഹത്യ ചെയ്‌തേനെ. പ്രതിസന്ധി തരണം ചെയ്യാന്‍ എന്റെ സംഘടനയാണ് കൂടെയുള്ളതെന്നും പറഞ്ഞ് ടീച്ചര്‍ അവസാനിപ്പിച്ചു.                                                     

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment