ദര്‍ശന ചെസ്സ് ടൂര്‍ണ്ണമെന്റ് ചരിത്ര സംഭവമായി

       മോങ്ങം:ദര്‍ശന ക്ലുബ്ബ് ഓണത്തോടനുംബന്ദിച്ച് സംഘടിപ്പിച്ച ജില്ലാ തല ചെസ്സ് ടൂര്‍ണ്ണമെന്റ് ശ്രദ്ദേയമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 46‌ചെസ്സ് പ്രതിഭകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് മോങ്ങത്തിന്റെ ചരിത്രത്തില്‍ ഇന്നേ വരെ കാണാത്ത ആവേശത്തോടെയാണ് സമാപിച്ചത്. സീനിയര്‍,ജൂനിയര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്, ചടുലമായ നീക്കങ്ങളാണ് എല്ലാവരും കാഴ്ച്ചവെച്ചത്. 
    മത്സരം കരുക്കള്‍ നീക്കികൊണ്ട് പഞ്ചായത്ത്മെമ്പര്‍ സി.കെ മുഹമ്മദ് ഉല്‍ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബി കുഞ്ഞുട്ടി അദ്ദ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ചെസ്സ് അസോസിയേഷന്‍ പ്രസിഡന്റ് സി ഷമീര്‍, ദര്‍ശന ക്ലബ്ബ് സെക്രടറി സികെ റഹീം,  നൌഷാദ്  എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എന്‍ പി ഹമീദ് സ്വാഗതവും ഉസമാന്‍ മൂച്ചികുണ്ടില്‍ നന്ദിയും പരഞ്ഞു.  മോങ്ങം കോ ഒപറേറ്റിവ് കൊളേജ് ഓഡിറ്റോറിയത്തിലാണ് മത്സരം അരങ്ങേറിയത്. മോങ്ങം ഒരുമ ഓഡിറ്റോറിയത്തിലായിരുന്നു മത്സര സ്ഥലം നിശ്ചയിച്ചിരുന്നതെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ മത്സരാര്‍ത്ഥികളും കാണികളും എത്തിയതിനാല്‍ അവിടെ ഉള്‍കൊള്ളാനാവത്തതിനാല്‍ കോ-ഓപറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. 
    ആറ് റൌണ്ടായിട്ടാണ് മല്‍‌സരം നടത്തിയത്, മത്സരത്തില്‍ ഹനീഫ എടവണ്ണപ്പാറ ഒന്നാം സ്ഥാനവും ഇല്ല്യാസ് ചേലാമ്പ്ര രണ്ടാം സ്ഥാനവും നേടി.  സീനിയര്‍ വിഭാഗം മത്സരം നൌഷാദും,ജൂനിയര്‍ വിഭാഗം മത്സരം സംസ്ഥാന ചെസ്സ് താരം മിനിമോള്‍ അരീക്കോടും നിയന്ത്രിച്ചു.  ന്യൂ സഫാരി സെന്റര്‍ വിന്നേര്‍സ് ക്യാഷ് അവാര്‍ഡും,സി കെ പി ആട്ടോ കണ്‍സല്‍ട്ടന്റ് റണ്ണേര്‍സ് ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.കൂടാതെ ആദ്യത്തെ പത്ത് സ്ഥാനക്കാ‍ര്‍ക്ക് പ്രത്യേക ക്യാഷ് അവാ‍ര്‍ഡും നല്‍കി.വിജയികള്‍ക്കുള്ള സമ്മാനദാനം  മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്  മുന്‍  പ്രസിഡന്റ്  സി മുഹമ്മദ് മദനി നിര്‍വ്വഹിച്ചു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment