സി.കെ.അസ്‌ഹറുദ്ദിന്‍ സംസ്ഥാന സ്കൂള്‍ ഹാന്‍ഡ് ബോള്‍ ടീമില്‍

       മോങ്ങം: സംസ്ഥാന സ്കൂള്‍ ഹാന്‍ഡ് ബോള്‍ ടീമില്‍ മോങ്ങത്തിന്റെ സാന്നിദ്ധ്യം. മോങ്ങം കുയിലം കുന്ന് ചേനാട്ട് കുഴിയില്‍ മൊയ്തീന്‍ കുട്ടിയുടെ മകനും അത്താണിക്കല്‍ എം ഐ സി ഹൈസ്കൂളിലെ പത്താം തരം വിദ്ദ്യാര്‍ത്ഥിയുമായ സി.കെ.മുഹമ്മദ് അസ്‌ഹറുദ്ദീനാണ് മോങ്ങത്ത്ക്കാരുടെ അഭിമാനമായി സംസ്ഥാന സ്കൂള്‍ ഹാന്‍ഡ് ബോള്‍ ടീമിലേക്ക് സെലക്‍ഷന്‍ കിട്ടിയത്. ഇതിന് മുമ്പ് ജില്ലാ സ്കൂള്‍ ക്രിക്കറ്റ് ടീമിലും അസ്‌ഹര്‍ കളിച്ചിട്ടിണ്ട്. കഴിഞ്ഞ ആഴ്ച്ച പാലക്കാട് വെച്ച് നടന്ന സെലക്ഷന്‍ ക്യാമ്പില്‍ വെച്ച് സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നെത്തിയ നൂറുകണക്കിന് വിദ്ധ്യാര്‍ത്ഥികളെ പിന്നിലാക്കിയാണ് അസ്‌ഹര്‍ ടീമില്‍ ഇടം നേടിയത്. 
      ചത്തീസ്ഖണ്ഢ്ലാണ് ഈ വര്‍ഷത്തെ  ദേശീയ സ്കൂള്‍ ഹാന്‍ഡ്ബോള്‍ മത്സരം നടക്കുന്നത്.  തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ടീമിനുള്ള കോച്ചിങ്ങ് ക്യാമ്പില്‍ പങ്കെടുക്കാനുള്ള   തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അസ്‌ഹര്‍. എനിക്ക് കിട്ടിയ ഈ അംഗീകാരത്തിന്ന് പിന്നില്‍ എം ഐ സി സ്കൂളിലെ കായിക അദ്ധ്യാപകനായ മുനീര്‍ സാറിന്റെ കഠിനാധ്വാനമാണെന്ന് അസ്‌ഹറുദ്ദീന്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment