ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി പന്ത്രെണ്ടാം വാര്‍ഷികവും കുടുംബ സംഗമവും ജനുവരി 13ന്

         ജിദ്ദ: സൌദിയിലെ മോങ്ങത്തുക്കാരുടെ കൂട്ടായ്മയായ ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ പന്ത്രണ്ടാം വാര്‍ഷികവും കുടുംബ സംഗമവും 2012 ജനുവരി 13ന് വെള്ളിയാഴ്ച്ച നടത്താന്‍ തീരുമാനിച്ചതായി സെക്രടറി അബ്‌ദുറഹ്‌മാന്‍ അല്‍ മജാല്‍ അറിയിച്ചു. ഷറഫിയ്യ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന പരിപാടി എ.അഹമ്മദ് കുട്ടി മദനി എടവണ്ണ ഉല്‍ഘാടനം ചെയ്യും. “നമ്മുടെ കുടുംബം സൈബര്‍ യുഗത്തില്‍“ എന്ന വിഷയത്തില്‍ സൌദിയിലെ പ്രശസ്ത റിസോഴ്സ് പേഴ്സണും ട്രൈനിയുമായ പി.ടി.ശരീഫ് മാസ്റ്ററുടെ പഠനാര്‍ഹമായ ക്ലാസും ഉണ്ടായിരിക്കുന്നതെണെന്നും സെക്രടറി അറിയിച്ചു. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് - വരവ് ചിലവ് കണക്ക് അവതരണം, പ്രമേയാവതരണം, പൊതു ചര്‍ച്ച, 2012 വര്‍ഷത്തേക്കുള്ള കമ്മിറ്റി തിരഞ്ഞെടുപ്പ്, കുട്ടികളുടെ കലാ പരിപാടികള്‍, ഭക്ഷണം എന്നിവ ഉണ്ടായിരിക്കുമെന്നും അദ്ധേഹം അറിയിച്ചു. 
       മഗ്‌രിബ് നിസ്കാരാനന്തരം ആരംഭിക്കുന്ന പരിപാടിയില്‍ കുട്ടികളുടെ കലാപരിപാടികള്‍ ആദ്യം തുടങ്ങുമെന്നും ഇഷാക്ക് ശേഷം പൊതു സമ്മേള്ളനം ആരംഭിക്കുമെന്നും മോങ്ങത്തെ എല്ലാ പ്രവാസികളും പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സെക്രടറി അഭ്യര്‍ത്തിച്ചു. വിശദ വിവരങ്ങള്‍ക്ക് 0502676495 എന്ന നമ്പരില്‍ ബന്ദപെടാവുന്നതാണെന്നും അബ്ദുറഹ്‌മാനാജി അറിയിച്ചു.     

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment