കൂനേങ്ങല്‍ ആരിഫ് വിവാഹിതനായി

     മോങ്ങം: ചേങ്ങോടന്‍ മുഹമ്മദ് കുട്ടി എന്ന കൂനേങ്ങല്‍ മമ്മോട്ടിയുടെ മകന്‍ ആരിഫ് മുഹമ്മദും ഒളമതില്‍ രണ്ടത്താണി പൂക്കോടന്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ ഷമീമ ജാസ്മിനും വിവാഹിതരായി.   വധൂ ഗൃഹത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പുല്‍‌പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി.സി.അബ്ദുറഹ്‌മാന്‍ , ചെറുപുത്തൂര്‍ മഹല്ല് ഖാളി എന്നിവരുടെ സാനിദ്ധ്യത്തില്‍ പാണാക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിക്കാഹിനു കാര്‍മികത്വം വഹിച്ചു. 
     അറവങ്കര മെട്രോ ഓഡിറ്റോറിയത്തില്‍ നടന്ന  വിവാഹ സല്‍ക്കാരത്തില്‍ മുന്‍ മന്ത്രി സി.കെ.നാണു, ജനതാ ദള്‍ (എസ്) മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ: പി.എം.സഫറുള്ള,   തുടങ്ങി  സമൂഹത്തിലെ നാനാ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. തന്റെ സഹോദര പുത്രനായ ആരിഫ് മുഹമ്മദിന്റെ വിവാ‍ഹത്തില്‍ പങ്കെടുക്കാന്‍ എന്റെ മോങ്ങം അസോസിയേറ്റ് എഡിറ്റര്‍ ഉമ്മര്‍ കൂനേങ്ങല്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി. 

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

/ /مبروك الف الف مبروك
باركالله لكما وبارك عليكما

Post a Comment