പതിമൂന്നാം കൊല്ലവും നയിക്കാന്‍ അലവി ഹാജിയും അല്‍ മജാലും

      ജിദ്ദ:  ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ പ്രസിഡന്റായി കോഴിപറമ്പില്‍ അലവി ഹാജിയും സെക്രടറിയായി അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജിയും ട്രഷററായി സി.കെ.നാണിയും കണ്‍‌വീനറായി സി.കെ.ആലി കുട്ടിയും നേതൃത്വം നല്‍കുന്ന കമ്മറ്റിയെ തുടര്‍ച്ചയായ പതിമൂന്നാം കൊല്ലവും ഐക്യ ഖണ്ഡേനെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച്ച നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പൊതു ചര്‍ച്ചക്ക് ശേഷം ഇത്‌ വരെയുളള കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മുഴുവന്‍ അംഗങ്ങളും ഒറ്റെകെട്ടായാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. 
           സി.കെ.ജലീല്‍ ചെറുമഠത്തില്‍, കബീര്‍ ചേങ്ങോടന്‍ , ഇസ്‌ഹാഖ് കൊളപറമ്പന്‍ , അലവി ഹാജി വെണ്ണക്കോടന്‍ , പി.പി.മുഹമ്മദലി, ടി.പി. ഹസ്സന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, സി.ടി.അലവി കുട്ടി, എം.സി.അഷ്‌റഫ്, ബി.ബഷീര്‍ ബാബു, മുഹമ്മദലി എന്ന ചെറിയാപ്പു, അഹമ്മദ് വെണ്ണക്കോടന്‍ , മോയിക്കല്‍ മുഹമ്മദ് എന്നിവരെ ജോയിന്റ് സെക്രടറിമാരായും തിരഞ്ഞെടുത്തു.
 കമ്മിറ്റി പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനും ആവശ്യമായ ഉപദേശ നിര്‍ദ്ധേശങ്ങള്‍ നല്‍കാനുമായി സി.കെ.മുഹമ്മദ് കുഞ്ഞാപ്പു ചെയര്‍മാനും, കെ.അല്ലിപ്ര അലവി ഹാജി കണ്‍‌വീനറും, മുഹമ്മദ് കുഞ്ഞിപ്പ പാണാളി, കെ.പി.അസൈനാര്‍ ഹാജി, ബി.നാണി, അസൈന്‍.കെ.കുഞ്ഞു, കെ.പി.അബ്ബാസ്, ടി.പി.ഷംസുദ്ധീന്‍ , മുഹമ്മദ് മൂച്ചികുണ്ടില്‍, സി.കെ.കുട്ട്യാപ്പു, സുള്‍ഫീക്കര്‍ ചേങ്ങോടന്‍ , ഉമ്മര്‍.സി.പനപ്പടി എന്നിവര്‍ അംഗങ്ങളുമായ അഡ്വൈസറി ബോര്‍ഡും രൂപീകരിച്ചു. വിവിധ ഏരിയാ കോഡിനേറ്റര്‍മാരായി മൂസ കാരപഞ്ചീരി, പി.പി.ഗഫൂര്‍, സൈത് കോഴിപറമ്പില്‍ (മക്ക), സി.കെ.അനീസ് ബാബു (യാന്‍ബു) എന്‍ പി അബ്ദുറഹ്‌മാന്‍ (തബൂക്ക്) എന്നിവരെയും മീഡിയാ കോ-ഓഡിനേറ്ററായി കെ.ഷാജഹാനെയും തിരഞ്ഞെടുത്തു.
        ഡിസ്ക് തകരാറിന്റെ ചികിത്സയെ തുടര്‍ന്ന് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന അവധിയില്‍ നാട്ടില്‍ നില്‍ക്കുന്ന പ്രവാസി യു.പി.അബ്ദുള്‍ റഹൂഫിനുള്ള അടിയന്തിര ചികിത്സാ സഹായമായി 25,000രൂപ അനുവധിക്കാന്‍ യോഗം തീരുമാനിച്ചു. പ്രവാസത്തിന്റെ കൂടുമാറ്റത്തിനിടയില്‍ നഷ്ടപെട്ട നാട്ടുക്കാരും സുഹൃത്തുകളും വര്‍ഷത്തിലൊരിക്കല്‍ സംഗമിക്കുമ്പോള്‍ ജിദ്ദയിലും മക്കയിലുമുള്ള മോങ്ങത്തുകാരുടെ കാരുണ്ണ്യ ഹസ്തവുമായുള്ള  ഈ കൂടിചേരല്‍ വാര്‍ഷിക സംഗമത്തെ അവിസ്മരണീയ മുഹൂര്‍ത്തമാക്കി.     
               

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment