മാതൃഭൂമി-മുത്തൂറ്റ്-സീഡ്സ് ക്വിസ്: സംസ്ഥാനത്ത് ദില്‍‌ഷാദക്ക് രണ്ടാം സ്ഥാനം

   പീച്ചി: വിക്ജ്ഞാനത്തിന്റെ സമസ്ത മേഖലയിലൂടെയും സഞ്ചരിച്ച് അറിവിന്റെ ഉയരങ്ങള്‍ താണ്ടി നമ്മുടെ ജില്ലയുടെയും മോങ്ങത്തിന്റെയും അഭിമാനമായി ദില്‍‌ഷാദയുടെ ജൈത്ര യാത്ര തുടരുന്നു. കഴിഞ്ഞ ദിവസം പീച്ചിയില്‍ വെച്ച് നടന്ന മാതൃഭൂമി-സീഡ്സ്-മുത്തൂറ്റ് ക്വിസ് സംസ്ഥാന തല മത്സരത്തില്‍ ഹൈസ്കൂള്‍ ഹെയര്‍ സെകണ്ടറി സ്കൂ‍ള്‍ തലത്തില്‍ രണ്ടാം സ്ഥാനം നേടിയാണ് ദില്‍‌ഷാദ വീണ്ടും പത്ര താളുകളിലെ മുന്‍ പേജിലൂടെ നാട്ടുകാരോട് പുഞ്ചിരിച്ചത്. മോങ്ങം കൂനേങ്ങല്‍ സി.എം.അലി മാസ്റ്ററുടെയും സഫിയ ടീച്ചറുടെയും രണ്ട് മക്കളില്‍ മൂത്തവളായ ദില്‍‌ഷാദ പുല്ലാനൂര്‍ ജി.വി.എച്ച്.എസ്.എസിലെ പത്താം തരം വിദ്ധ്യാര്‍ത്ഥിനിയാണ്. 
     ഏതാനും ദിവസങ്ങള്‍ മുമ്പ് ദേശാഭിമാനി പത്രം നടത്തിയ സമാനമായ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതടക്കം ഇതിനകം ദിത്ഷാദയുടെ നേട്ടങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ ഇതിനകം എന്റെ മോങ്ങം പല പ്രാവിശ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി പരസ്യ വിഭാഗം ജനറല്‍ മാനേജര്‍ കെ.പി.നാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ 10,000 രൂപയും മെഡലും സാക്ഷ്യപത്രവും അടക്കം നിരവധിസമ്മാനങ്ങള്‍ തൃശൂര്‍ മേയര്‍ ഐ.പി.പോള്‍, മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടി‌വ് ഡയരക്ടര്‍ ജോര്‍ജ് എം ജോര്‍ജ്, കെ.എഫ്.ആര്‍.ഐ ഡയരക്ടര്‍ ഡോക്ടര്‍ എന്‍ ശശിധരന്‍ എന്നിവര്‍ ദില്‍‌ഷാദക്ക് സമ്മാനിച്ചു. സി.ബി.ഷക്കീല, മാതൃഭൂമി ഡപ്യൂട്ടി എഡിറ്റര്‍ എം.പി.സുരേന്ദ്രന്‍ , സ്പെഷല്‍ കറസ്പോണ്ടന്റ് ഇ.സലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment