കൊലക്കേസ് : മോങ്ങം സ്വദേശിയടക്കം മൂന്ന് പേര്‍ തടവറയിലേക്ക്

      മഞ്ചേരി: കോഴിക്കോട് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് ഓഡിറ്റ് വിഭാഗം സൂപ്രണ്ടായിരുന്ന കല്‍പറ്റ എമിലി ജെ.എം.ജെ കോട്ടേജിലെ ഇ.ജെ. തോമസിനെ (56) തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി കൊലപ്പെടുത്തിയ കേസില്‍   മോങ്ങം സ്വദേശിയുള്‍പെടെ  രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരാള്‍ക്ക് മൂന്നുവര്‍ഷം കഠിന തടവും. കേസില്‍ ആകെ അഞ്ച് പ്രതികളാണുള്ളത്. രണ്ടുപേരെ തെളിവിന്‍െറ അഭാവത്തില്‍ വെറുതെ വിട്ടു. മഞ്ചേരി ജില്ലാ സെഷന്‍സ് രണ്ടാം അതിവേഗ കോടതി ജഡ്ജി ബി.ജി. ഹരീന്ദ്രനാഥാണ് ശിക്ഷ വിധിച്ചത്.
      ഒന്നാം പ്രതി മലപ്പുറം മോങ്ങം പുതിയേടത്ത് കോടാലി മാണിപറമ്പില്‍ മുഹമ്മദ് റിയാസ് എന്ന കോടാലി റിയാസ് (23) രണ്ടാം പ്രതി മലപ്പുറം കോഡൂര്‍ വലിയാട് കടങ്ങോട്ട് ജസീര്‍ അലി എന്ന ജംഷി (23) എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. ഇവര്‍ ഓരോ ലക്ഷം രൂപ വീതം പിഴയുമടക്കണം. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവനുഭവിക്കണം. അഞ്ചാം പ്രതി മലപ്പുറം കോഡൂര്‍ പാലോളി വീട്ടില്‍ ഇബ്രാഹിമിന് (36) മൂന്നുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. മൂന്നാം പ്രതി തമിഴ്നാട് വേദാരണ്യം കോതണ്ഡപാണി പ്രഭാകരന്‍ എന്ന ഷംസുദ്ദീന്‍ (30) നാലാം പ്രതി മലപ്പുറം പട്ടര്‍കടവ് പനമ്പുഴ അബ്ദുല്‍ഗഫൂര്‍ (23) എന്നിവരെ കുറ്റം തെളിയാത്തതിനാല്‍ വെറുതെ വിട്ടു.

2009 ഫെബ്രുവരി 13നാണ് കസ്റ്റംസ് സൂപ്രണ്ട് ഇ.ജെ. തോമസ് കൊല്ലപ്പെട്ടത്. നല്ലളം അരീക്കാട് ഭാഗത്തേക്ക് നടന്നുപോകവേ പ്രതികളില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷയുമായി വരികയായിരുന്നു. തോമസ് കൈകാണിച്ച് ഓട്ടോയില്‍ കയറി. ഓട്ടോറിക്ഷയില്‍ വെച്ച് കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവരാന്‍ ശ്രമം നടന്നു. തോമസ് ചെറുത്തതോടെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷ മുന്നോട്ടുപോയ ശേഷം രാമനാട്ടുകര അഴിഞ്ഞിലം ഭാഗത്തേക്ക് തിരിച്ചോടിച്ചായിരുന്നു കൃത്യം. കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചും കഴുത്തു ഞെരിച്ചുമായിരുന്നു കൊല. 
      മൃതദേഹത്തില്‍ ധാരാളം മുറിപ്പാടുകളും പരിക്കുകളും ഉണ്ടായിരുന്നു. കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു.   അന്നത്തെ കൊണ്ടോട്ടി എസ്.ഐ ആയിരുന്ന എ.വി.ചന്ദ്രനാണ് കേസ് അന്യേഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. സി.ഐ എം സി ദേവസ്യയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.  . ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയുള്ള കവര്‍ച്ചയെ എതിര്‍ത്തപ്പോള്‍ കുത്തിയും കഴുത്ത് മുറുക്കിയും വായ പൊത്തിപ്പിടിച്ചും കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതികള്‍ സമ്മതിച്ചു. 42 സാക്ഷികളെ വിസ്തരിച്ചു. ഫോറന്‍സിക് വിദഗ്ധര്‍, ഡി.എന്‍.എ, സിറോളജി, ഓഡന്റോളജി വിദഗ്ധര്‍ തുടങ്ങിയവര്‍ ഇതില്‍പ്പെടും. കവര്‍ച്ചയ്ക്കായി ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നിവയ്ക്കാണ് ശിക്ഷ. സ്പെഷ്യല്‍ പ്രോസ്യുകൂ‍ട്ടറായി കോഴിക്കോട്ടെ സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്‍ എന്‍ ഭാസ്കരന്‍ നായരും എം അനില്‍കുമാറും ഹാജരായി.

3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ഇങ്ങനയും ഒരു മോങ്ങം കാരനോ?

ഉണ്ട്.... ഇങ്ങിനെയും ഒരു മോങ്ങം കാരന്‍ ഉണ്ട്

This comment has been removed by the author.

Post a Comment