കൈക്കൂലി 2000...! ചക്കക്ക് ലഗേജ് 12000...!!

         കരിപ്പൂര്‍: രണ്ട് ചക്കക്ക് ലഗേജ് പന്ത്രണ്ടായിരം രൂപയും കൈക്കൂലി രണ്ടായിരവും. ആശ്ചര്യപെടേണ്ട, ഇന്നലെ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ സൌദി എയര്‍ലൈന്‍സില്‍ ജിദ്ദയിലേക്കുള്ള യാത്രക്കാരന്‍ മോങ്ങം സ്വദേശിയും “എന്റെ മോങ്ങം“ അസോസിയേറ്റ് എഡിറ്ററുമായ ഉമ്മര്‍ കൂനേങ്ങലാണ് തന്റെ പറമ്പിലെ പ്ലാവിലെ രണ്ട് വരിക്ക ചക്കയുമായി യാത്ര ചെയ്യാനെത്തിയപ്പോള്‍ ഭീമമായ ലഗേജ് തുക കേട്ട് ഞെട്ടിയത്. തന്റെ കയ്യിലുള്ള ലഗേജുകളുടെ കൂട്ടത്തില്‍ ചക്ക കൂടി വെച്ചതോടെ 20 കിലോ തൂക്കമുള്ള ചക്കയുടെ അധിക തൂക്കത്തിന് കിലോ അറുനൂറ് രൂപ നിരക്കില്‍ പന്ത്രണ്ടായിരം രൂപ അധിക ലഗേജ് ഒടുക്കാനാണ് കൌണ്ടറിലുള്ള മലയാളിയായ ഉദ്ധ്യോഗസ്ഥന്‍ ആവശ്യപെട്ടത്. അത്ര ലഗേജ് കൊടുത്ത് ഈ ചക്ക കൊണ്ട് പോകാന്‍ കഴിയില്ലന്ന് അറിയിച്ചപ്പോള്‍ തൊട്ട് പിറകില്‍ ലഗേജൊന്നും ഇല്ലാതെ വന്ന മറ്റൊരു യാത്രക്കാരന്‍ ഈ ചക്ക തന്റെ ലഗേജില്‍ ഉള്‍പെടുത്താന്‍ കൌണ്ടറിലുള്ള പ്രവാസി വിരോധിയായ ഉദ്ധ്യോഗസ്ഥനോട് പറഞ്ഞെങ്കിലും അയാള്‍ അതിന് സമ്മതിച്ചില്ലത്രെ. എന്നാല്‍ ഇതിനിടയില്‍ ഉമ്മറിനെ സമീപിച്ച വിമാന താവളത്തിലെ ഇടനിലക്കാരന്‍ രണ്ടായിരം രൂപ തന്നാല്‍ ചക്ക കൊണ്ട് പോകാന്‍ വഴിയുണ്ടാക്കാമെന്നറിയിച്ചെങ്കിലും കൈകൂലി കൊടുക്കാന്‍ താല്പര്യമില്ലാത്ത ഉമ്മര്‍ അത് നിരസിച്ചു. 
       ഇതേ ടികറ്റില്‍ നാട്ടിലേക്ക് പോയപ്പോള്‍ അന്‍പതും അറുപതും കിലോ ലെഗേജ് യാതൊരു അധിക ചാര്‍ജും കൊടുക്കാതെ സൌദി ഉദ്ധ്യോഗസ്ഥര്‍ നാട്ടിലേക്ക് കൊണ്ട് പോകാന്‍ അനുവധിച്ചെങ്കില്‍ തന്റെ സുഹൃത്തുക്കള്‍ ആവശ്യപെട്ടതിനാല്‍ നാടില്‍ നിന്ന് സന്തോഷത്തോടെ സമ്മാനമായി കൊടുക്കാന്‍ കൊണ്ട് പോകുന്ന ചക്കക്ക് അത്രയൊന്നും തൂക്കം ഇല്ലങ്കിലും മലയാളിയായ എയര്‍ലൈന്‍ ഉദ്ധ്യോഗസ്ഥന്റെ കടും പിടുത്തം കാരണം കൊണ്ട് വരാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയിലാണെന്ന് ഉമ്മര്‍ പറഞ്ഞു. കൊണ്ട് പോകാന്‍ കഴിയാത്ത ചക്ക വിമാനതാവളത്തില്‍ ഉപേക്ഷിക്കാമെന്ന് കരുതിയപ്പോള്‍ അതിനും ഈ ഉദ്ധ്യോഗസ്ഥന്‍ അനുവധിച്ചില്ലത്രെ. ബോര്‍ഡിങ്ങ് എടുത്തതിനാല്‍ പുറത്ത് പോകാനും പറ്റാത്ത സാഹജര്യത്തില്‍ കൂടെ വന്നവരെ തിരിച്ച് വിളിച്ച് ചക്ക മോങ്ങത്തേക്ക് തന്നെ തിരിച്ചയച്ചാണ് ഉമ്മര്‍ യാത്ര തിരിച്ചത്. 
ചക്കയുമായി വരുന്ന ഉമ്മര്‍: ഫേസ് ബുക്കില്‍ പ്രചരിച്ച ഫോട്ടോ
    ചക്കകളുമായി ഉമ്മര്‍ വരുന്നു എന്ന വാര്‍ത്ത ഫേസ് ബുക്കിലൂടെയും മറ്റും വ്യാപകമായി പ്രചരിച്ചതിനാല്‍ ചക്കകൂട്ടാനും പച്ചമാങ്ങാ ചമന്തിയും കുറിയരി കഞ്ഞിയും കൂട്ടിയുള്ള ദര്‍ശന ക്ലബ്ബ് ജിദ്ദാ പാര്‍ട്ടി വ്യാഴാഴ്ച്ച നിശ്ചയിച്ചിരുന്നു. ചക്ക എത്താതിനാല്‍ ചക്കക്കും കഞ്ഞിക്കും പകരം പാര്‍ട്ടി കടല്‍ വിഭവങ്ങളുമായി അല്‍ ഖുമ്ര കടപുറത്ത് വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിനിടെ ഉമ്മര്‍ ചക്കയുമായി വരുന്നതിനെ ഹാസ്യാത്മകമായി ചിത്രീകരിച്ച് സുഹൃത്തുകള്‍ ഫേസ് ബുക്കില്‍ ഇട്ട ചിത്രത്തിന് വന്‍ പ്രചാരമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment