തീറ്റ പുല്‍കൃഷി: അഹദിനും അന്‍‌വറിനും അവാര്‍ഡ്

       മോങ്ങം : ചെറുപുത്തൂരിന്റെ അഭിമാനമായി ജില്ലാ തീറ്റപുല്‍ കൃഷി അവാര്‍ഡ് എംസി അബ്ദുല്‍ അഹദിനും ടി.പി അന്‍‌വറിനെയും തേടിയെത്തി. ജില്ലയില്‍ ഏറ്റവും മികച്ച തീറ്റപുല്‍ കൃഷി തോട്ടം  സൃഷ്ടിച്ചെടുത്ത് പരിപാലിക്കുന്ന ചെറുപുത്തൂര്‍ സ്വദേശികളായ അഹദിനേയും അന്‍‌വറിനേയുമാണ് സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ അവാര്‍ഡ് തേടിയെത്തിയത്. ചെറുപുത്തൂരിലും മുസ്ലിയാര്‍ പീടികയിലുമായി ഏക്കറക്കണക്കിന് സ്ഥലങ്ങളിലാണ്   തീറ്റപുല്‍ കൃഷി  ഇവര്‍ നട്ടു വളര്‍ത്തിയത്. 
    ഇന്നലെ നിലമ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ലി തോമസില്‍ നിന്നും ഇരു വരും അവാര്‍ഡ് ഏറ്റവാങ്ങി. സംസ്ഥാന വൈദ്യുത മന്ത്രി അര്യാടന്‍ മുഹമ്മദ്, ക്ഷീര വികസന വകുപ്പ് മന്ത്രി കെ.സി ജോസഫ്, മില്‍മ ചെയര്‍‌മാന്‍ പി.ടി.ഗോപാല കുറുപ്പ്,  ജില്ലാകലക്ടര്‍ എം സി മോഹന്‍‌ദാസ് മൃഗസംരക്ഷണ ഡപ്യൂട്ടി ഡയയറക്ടര്‍ എ.പി കുഞ്ഞിമുഹമ്മെദ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിദരായിരുന്നു. അബ്ദുല്‍ അഹദിനെത്തേടി ഇത് രണ്ടാം തവണയാണ് അവാര്‍ഡ് തേടിയെത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ  മൃഗസംരക്ഷണ അവാര്‍ഡ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. 

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

congarats
i am also interested in fodder cultivation
please share the contact details

uvaispulisseri@gmail.com

Post a Comment