കാഴ്ച്ച നഷ്ടപെടുന്ന വിദ്ധ്യാര്‍ത്ഥിനിക്ക് ചികിത്സാ സഹായം തേടുന്നു

            മോങ്ങം: കണ്ണിന്റെ കാഴ്ച്ച കുറഞ്ഞ് കൊണ്ടിരിക്കുന്ന സ്കൂള്‍ വിദ്ധ്യാര്‍ത്ഥിനി ചികിത്സാ സഹായം തേടുന്നു. മോങ്ങം കുയിലം കുന്നില്‍ താമസിക്കുന്ന പി.കദീജയാണ് തന്റെ പതിമൂന്ന് വയ്സ്സ്കാരിയായ മകള്‍ക്ക് മുന്നിലെ ഇരുട്ട് മാറ്റാന്‍ ചികിത്സക്ക് ഭീമമായ തുക കണ്ടെത്താന്‍ വകയില്ലാതെ വിധിക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്നത്. ഭര്‍ത്താവിന്റെ സംരക്ഷണമില്ലാത്തതിനാല്‍ വീടുകളിലും മറ്റും  കൂലിവേല ചെയ്തും ഉദാരമനസ്കരുടെ സഹായത്താലും തനിക്കും കുഞ്ഞുങ്ങള്‍ക്കും അന്നാന്നത്തെ നിത്യവൃത്തിക്ക് വഴി കണ്ടെത്താന്‍ നെട്ടോട്ടമോടുന്നതിനിടക്കാണ് തന്റെ രണ്ടാമത്തെ മകളും മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്ധ്യാര്‍ത്ഥിനിയുമായ ജുവൈരിയയുടെ ഇടത് കണ്ണിന്റെ കാഴ്ച്ച അല്‍‌പ്പാല്‍പ്പം കുറഞ്ഞ് വരുന്നതായി കദീജയുടെ ശ്രദ്ധയില്‍ പെട്ടത്. 
      സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ തൊട്ടടുത്ത ആശുപത്രികളിലും പരിസരങ്ങളില്‍ നടന്ന സൌജന്യ നേത്ര പരിശോധനാ ക്യാമ്പുകളിലും അവസാനം കോഴിക്കോട് മെഡിക്കള്‍ കോളേജിലും കാണിച്ചെങ്കിലും അസുഖത്തിന് യാതൊരു കുറവും കണ്ടില്ലന്നു മാത്രമല്ല ദിനേനെയെന്നോണം കാഴ്ച്ച കുറഞ്ഞ് വന്ന് കുട്ടിക്ക് സ്കൂളില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തി. മധുര കണ്ണാശുപത്രിയില്‍ കൊണ്ട് പോകണമെന്ന നിര്‍ദേശമാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചത്. സാമ്പത്തിക പ്രയാസം കാരണവും മധുരയില്‍ പോകാനുള്ള പ്രയാസത്താലും അങ്കമാലി കണ്ണാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയപ്പോള്‍ അടിയന്തിരമായി ഓപ്പറേഷന്‍ നടത്തണമെന്നും ഇല്ലങ്കില്‍ കണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായും നഷ്ടപെടും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഓപ്പറേഷന് ഏതാണ്ട് ഒന്നര ലക്ഷത്തിലധികം രൂപ ചിലവ് വരുമെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്.
     കുയിലം കുന്നിന്റെ നെറുകയില്‍ ചെങ്കുത്തായ സ്ഥലത്ത് അഞ്ച് സെന്റില്‍ രണ്ട് മുറി വീട് മാത്രമുള്ള കദീജക്ക് മകളുടെ ചികിത്സക്ക് നാട്ടുകാരുടെയും ഉദാരമനസ്കരുടെയും മുന്നില്‍ കൈ നീട്ടുകയല്ലാതെ വേറെ വഴിയില്ല. ജുവൈരിയ്യ പഠിക്കുന്ന മൊറയൂര്‍ സ്കൂളിലെ സഹപാഠികളും അദ്ധ്യാപകരും 15200 രൂപ സമാഹരിച്ച് കൊടുത്തിട്ടുണ്ട്. ജുവൈരിയ എന്ന നമ്മുടെ സഹോദരിയുടെ ഇരുട്ട് പരന്ന കണ്ണുകള്‍ക്ക് വെളിച്ചമേകാന്‍ നമ്മുടെ എല്ലാ കഴിവിന്റെ പരമാവധി സഹായങ്ങള്‍ എത്തിച്ച് കൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പൊതു പ്രവര്‍ത്തകനായ സോളാര്‍ ചെറിയുടെയും കദീജ ദിവസ കൂലിക്ക് തൂപ്പ് ജോലി ചെയ്യുന്ന മോങ്ങം അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ പരമേശ്വരന്റെയും നേതൃത്വത്തില്‍ ചെറിയ ശ്രമം ആരംഭിച്ചിട്ടുണ്ട്. സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സോളാര്‍ ചെറി (9846915030), പരമേശ്വരന്‍ (9946351306) എന്ന നമ്പരിലോ ബന്ധപെടേണ്ടതാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment