എസ്.എസ്.എല്‍.സി മുഴുവ൯ എ പ്ലസുമായി ദില്‍‌ഷാദ

    മോങ്ങം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ചോങ്ങോടന്‍ ഫാത്തിമ ദില്‍‌ഷാദ വീണ്ടും മോങ്ങത്തിനു അഭിമാനമായി.  പുല്ലാനൂര്‍ ഗവണ്‍‌മെന്റ് വെക്കേഷണല്‍ ഹെയര്‍ സെകന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ദില്‍‌ഷാദ അദ്ധ്യാപക ദമ്പതിമാരായ മോങ്ങം കൂനേങ്ങല്‍ സി.എം.അലി മാസ്റ്ററുടെയും സഫിയ ടീച്ചറുടെയും രണ്ട് മക്കളില്‍ മൂത്തവളാണ്.   നിരവധി ക്വിസ് മത്സരങ്ങളും, മത്സര പരീക്ഷകളിലും സംസ്ഥാന വ്യാപകമായി സമ്മാനങ്ങള്‍ വാരി കൂട്ടിയ ദില്‍ഷാദക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുമെന്ന് നേരെത്തെ പ്രതീക്ഷയുണ്ടായിരുന്നു. 
   എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തെ കാര്യമായ പരിഗണനയോടെ ഈ വര്‍ഷം ഗൌനിക്കുന്നില്ല എന്നാണ് പൊതുവെ റിപ്പോര്‍ട്ട്. വിജയ ശതമാനം കൂടിയതിനാല്‍ എല്ലാവരും ജയിച്ച് കയറുന്നതിനാല്‍ എസ്.എസ്.എല്‍.സിയുടെ പ്രാധാന്യം നഷ്ടപെട്ടുവെന്നാണ് പൊതുവെ വിലയിരുത്തുന്നത്. മുന്‍ വര്‍ഷങ്ങളിലൊക്കെ വിജയികളെ അനുമോദിക്കാനും മധുരം നല്‍കാനും ഓടി നടന്നിരുന്ന മോങ്ങത്തെ ക്ലബ്ബുകളും ഇതര സംഘടനകളും ഒന്നും ഇക്കാര്യത്തില്‍ ഈ വര്‍ഷം തീരെ ശ്രദ്ധിച്ചിട്ടില്ല. ദില്‍‌ഷാദക്ക് പുറമെ മറ്റേതെങ്കിലും കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ലസ് കിട്ടിയിട്ടുണ്ടോ എന്ന് “എന്റെ മോങ്ങം“ അന്വേഷണം നടത്തിയെങ്കിലും ഇത് വരെ മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment