വില കുറച്ചേക്കുമ്മെന്ന ആശങ്ക: പമ്പുകളില്‍ പെട്രോള്‍ ഇല്ല


                  മോങ്ങം: കൂടിയ പെട്രോള്‍ വിലയില്‍ അല്‍‌പ്പം കുറവുണ്ടായേക്കാമെന്ന ആശങ്കയില്‍ ഉടമകള്‍ സ്റ്റോക്കെടുക്കാത്തതിനാല്‍ ആലുങ്ങപൊറ്റയിലെയും വള്ളുവമ്പ്രത്തെയും പെട്രോള്‍ പമ്പുകളില്‍ ഇന്നലെ പെട്രോള്‍ വില്‍പ്പന ഇല്ലാതിരുന്നത് വാഹന ഉടമകളെ ദുരിതത്തിലാക്കി. രാവിലെ മുതല്‍ തന്നെ രണ്ട് പമ്പുകളിലും പെട്രോള്‍ വിതരണത്തിനില്ലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച പെട്രോള്‍ വില ലിറ്ററിന് 7 രൂപ 50 പൈസയാണ് ഒറ്റയടിക്ക് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതിനതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായ സാഹജര്യത്തില്‍ ജനവികാരം തണുപ്പിക്കാന്‍ പൊടിക്കൈ എന്ന നിലക്ക് രണ്ട് രൂപവരെ കുറക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇങ്ങിനെ കുറക്കുകയാണെങ്കില്‍ ഉണ്ടായേക്കാവുന്ന നഷടം ഒഴിവാക്കാനാണ് പമ്പുടമകള്‍ പെട്രോള്‍ സ്റ്റോക്കെടുക്കാന്‍ മടിക്കുന്നത്. 
     എന്നാല്‍ ഇടക്കിടെ ഉണ്ടാവുന്ന എണ്ണ വില വര്‍ധനവിനെ തുടര്‍ന്നു മുന്‍ സ്റ്റോക്കില്‍ നിന്നും ഉണ്ടാകുന്ന അപ്രതീക്ഷിതമായ വന്‍ ലാഭം കൊയ്തെടുക്കുന്ന പമ്പുടമകള്‍ നേരിയ നഷ്ടം ഉണ്ടായേക്കാമെന്ന ആശങ്കയില്‍ പൊതുജനത്തിന്റെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഇല്ലാതാക്കുന്നത് ഒരിക്കലും നീതീകരണമില്ല. ഈ രണ്ട് പമ്പുകളെയും മാത്രം ആശ്രയിച്ച് നിരത്തിലിറങ്ങുന്ന പരിസര പ്രദേശങ്ങളിലെ ഓട്ടോ റിക്ഷകള്‍, ഇരു ചക്ര വാഹനങ്ങള്‍, സ്വകാര്യ കാറുകള്‍ എന്നിവ അത്ത്യാവിശ്യങ്ങള്‍ക്കായി ആറ് കിലോമീറ്റര്‍ അകലെയുള്ള പിലാക്കല്‍ പമ്പിനെയും പലരും കൊള്ളവിലക്ക് കരിചന്ത പെട്രോളിനെയും ആശ്രയിക്കുകയായിരുന്നു. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Dear Friend... Cool Posts and Good Design Too...

Visit my blog and comments please...

www.codesblog.in

Please comment on my blog also...

Post a Comment