പി.എം.കെ ഫൈസി കാറപകടത്തില്‍ മരണപെട്ടു

             മോങ്ങം: അല്‍ ഇര്‍ഫാദ് ചീഫ് എഡിറ്ററും കേരളത്തിലെ പ്രമുഖ ദ‌അവാ പ്രവര്‍ത്തകനും പ്രസിദ്ധ പ്രഭാഷകനും പണ്ഡിതനുമായ പി.എം.കെ ഫൈസി മോങ്ങം എന്ന പൂന്തല മുഹമ്മദ് കുട്ടി ഫൈസി കാറനപകടത്തില്‍ മരണപെട്ടു. ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പി.എം.കെ ഉച്ചക്ക് 10 മണിയോടെയാണ് മരണപെട്ടത്. കൂടെ യാത്ര ചെയ്തിരുന്ന സഹ പ്രവര്‍ത്തകനും ഭാര്യാ സഹോദരി ഭര്‍ത്താവുമായ എം.സി.മുഹമ്മ്ദ് ഫൈസി, എം.സി.റഷീദലി, എന്നിവര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന്  എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്  ആശുപത്രിയില്‍  ചികിത്സയിലാണ്.
            ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇടുപ്പെല്ലിന് പരിക്കേറ്റതിനാല്‍ റഷീദലിയെ ഉച്ചയോടെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാകുമെന്ന് അറിയിചിരുന്നുവെങ്കിലും ശസ്ത്രക്രിയ തല്‍‌കാലം ഇല്ലെന്ന്  ആശുപത്രിയില്‍ നിന്നും  അറിയിച്ചു
                          എറണാം‌കുളത്ത് നിന്നും പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം രാത്രി  12 മണിയോടു കൂടി പരേതന്റെ മ്രതദേഹം വീട്ടിലെത്തിച്ചു. സുബ്‌ഹ് നമസ്കാരാനന്തരം പൊതുജനങ്ങള്‍ക്ക് കാണുന്നതിന്ന് വേണ്ടി  മോങ്ങം തടപ്പറമ്പ് ഉമ്മുല്‍ഖുറാ ഇസ്ലാമിക് കോം‌പ്ലെക്സിലേക്ക് എത്തിക്കും. പരേതന്റെ പേരിലുള്ള മയ്യിത്ത് നമസ്കാരം രാവിലെ 7 മണിക്ക് തടപ്പറമ്പ് ഉമ്മുല്‍ഖുറായില്‍ വെച്ച് നടത്തപ്പെടുമെന്നും ഖബറടക്കം മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ 8 മണിക്ക് നടത്തുമെന്നും ബന്ദപെട്ടവര്‍ അറിയിച്ചു. ഒമാനിലുള്ള അദ്ധേഹത്തിന്റെ സഹോദരന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment