മോങ്ങം സ്കൂളിൽ ഒരുക്കം തുടക്കമായി

             മോങ്ങം: കുട്ടികളുടെ വിദ്ധ്യഭ്യാസ അഭിവൃദ്ധിക്കുതകുന്ന വിവിധ പ്രവർത്തനങ്ങളാണ് മോങ്ങം സ്കൂളിൽ പി.ടി.എ നടപ്പാക്കുന്നതെന്ന് കൊണ്ടോട്ടി സബ് ജില്ലാ എ.ഇ.ഒ കെ.പി.ഉണ്ണി പറഞ്ഞു. മോങ്ങം എ എം യു പി സ്കൂളിൽ അവധികാല പഠന ക്യാമ്പ് "ഒരുക്കം 2012" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മോങ്ങം സ്കൂളിലെ പഠന നിലവാരത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കായി പി.ടി.എ സംഘടിപ്പിക്കുന്ന ഒരുക്കം 2012 ൽ നൂറിൽ പരം കുട്ടികൾ പെങ്കെടുക്കുന്നുണ്ട്. 
        പി.ടി.എ പ്രസിഡന്റ് സി.ഹംസ അദ്ധ്യക്ഷത വഹിച്ചു. മൊറയൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.കെ.മുഹമ്മദ്, ഹെഡ് മിസ്ട്രസ് എ.വത്സലാബായ്, ബി.ബീരാൻ കുട്ടി മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.ശാക്കിർ, ഒരുക്കം കോഡിനേറ്റർ നവാസ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ക്യാമ്പ് ഡയരക്ടർ സി.ടി.അലവിക്കുട്ടി സ്വാഗതവും, കെ.ടി.മുഹമ്മദ് നന്ദിയും പറഞ്ഞു. 
           തുടർന്ന് രക്ഷിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസിൽ കോട്ടക്കൽ അൽ ഫാറൂഖ് ബി.എഡ് സെന്റർ പ്രിൻൽപ്പാൾ ഡോ:കെ.മഹ്‌മൂദ് ശിഹാബ്ബിന്റെ പ്ഠനാർഹമായ ക്ലാസ് രക്ഷിതാക്കൾക്ക് ഏറെ പ്രയോജനം ചെയ്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment