എന്റെ മോങ്ങം പ്രവര്‍ത്ത്നം പുന:രാരംഭിച്ചു ഷാജഹാന്‍ പുതിയ ചീഫ് എഡിറ്റര്‍

                ജിദ്ദ: എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ പുതിയ ചീഫ് എഡിറ്ററായി കെ.ഷാജഹാന്‍ ചുമതലയേറ്റു. പ്രാരംഭകാലം തൊട്ടെ ചീഫ് എഡിറ്റര്‍ ആയിരുന്ന സി.ടി അലവി കുട്ടി വെക്തിപരമായ തിരക്കുകള്‍ കാരണം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന്‍ ചെയര്‍മാന്‍ ബി.ബഷീര്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡയരകടര്‍ ബോര്‍ഡ് യോഗമാണ് ഷാജഹാനെ പുതിയ ചീഫ് എഡിറ്ററായി തിരഞ്ഞെടുത്തത്.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുടങ്ങിയിരുന്ന വാര്‍ത്ത പ്രസിദ്ധീകരം ഇതോടെ ഭാഗികമായി പുന:രാരംഭിച്ചു. 
           മോങ്ങത്തെയും പരിസരങ്ങളിലെയും പ്രദേശിക വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായി  2010 ആഗസ്ത് 10ന് തുടക്കം കുറിച്ച “എന്റെ മോങ്ങത്തില്‍” വിവിധ തലങ്ങളില്‍ നിന്നുള്ള ഏതാണ്ട് തൊള്ളായിരത്തില്‍ പരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ഇതിനോടകം നാല് ലക്ഷത്തില്‍ അധികം പേര്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. നാട്ടിലും ഗള്‍ഫിലും മറ്റ് ഇതര പ്രദേശങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ നാട്ടു വാര്‍ത്തകള്‍ അറിയാന്‍ “എന്റെ മോങ്ങം“ ന്യൂസ് ബോക്സിന ആശ്രയിക്കുമ്പോള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി ഏതാണ്ട് മുപ്പതോളം പേര്‍  ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
  ഉമ്മര്‍ സി.കൂനേങ്ങലിനെ അസോസിയേറ്റ് എഡിറ്ററായും സ്ഥാനമൊഴിഞ്ഞ സി.ടി.അലവി കുട്ടിയെ സൈറ്റ് അഡ്മിന്‍ ബോര്‍ഡ് കണ്‍‌വീനറായും തിരഞ്ഞെടുത്തു. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

പുതിയ എഡിറ്റര്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും
മോങ്ങത്തിന്റെ വാര്‍ത്താ പെട്ടി ഇനിയും ഉയരങ്ങളിലെക്കും കൂടുതല്‍ ജനങ്ങളിലേക്കും എത്തട്ടെ

Post a Comment