മോങ്ങത്ത് 70%പോളിങ്ങ്, എല്ലാവരും ശുഭപ്രതീക്ഷയില്‍

മോങ്ങത്ത് 70%പോളിങ്ങ്,  എല്ലാവരും ശുഭപ്രതീക്ഷയില്‍
      സി.കെ.സിദ്ദീഖ് 
       മോങ്ങം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് സുഗമമായി പര്യവസാനിച്ചു. ഒരു മാസകാലം നീണ്ട ഊണും ഉറക്കവുമില്ലാത്ത ദിന രാത്രങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചപ്പൊള്‍ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകന്മാര്‍ക്കും ഇനി ഒരു നാള്‍ ‘ഭക്ഷണത്തിന്റെയും വിശ്രമത്തിന്റെയും’ ദിനം. മൊറയുര്‍ ഗ്രാമ പഞ്ചായത്തിലെ മോങ്ങം പ്രദേശം ഉള്‍ക്കൊള്ളുന്ന 5.6.7 വാര്‍ഡുകളില്‍ എടുത്ത് പറയത്തക്ക പ്രശ്ന്ങ്ങളൊന്നൊം    ഇല്ലാതെ  സമാധാനപരമായ അന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്. മൂന്നു വാര്‍ഡുകളിലുമായി ഏകദേശം 70% പോളിങ്ങ് രേഖപെടുത്തി. ഏഴാം വാര്‍ഡില്‍ ഒന്നു രണ്ട് പേര്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതുമായി ചെറിയ വാക്കേറ്റമുണ്ടായതൊഴിച്ചാല്‍ മറ്റ് അനിശ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചൈതിട്ടില്ല. രാവിലെ പോളിങ്ങിനു തണുത്ത പ്രതികരണമായിരുന്നെങ്കിലും ഉച്ചക്ക് രണ്ട് മണിയോടെ വോട്ടര്‍മാര്‍ കൂട്ടം കൂട്ടമായി ബൂത്തുകളില്‍ എത്താന്‍ തുടങ്ങി. രാഷ്ട്രീയ പാര്‍ട്ടികള്‍ വാഹനത്തില്‍ വോട്ടര്‍മാരെ കൊണ്ട് വരുന്നതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് കാറ്റില്‍ പറത്തി വട്ടോളിമുക്ക്, പനപ്പടി, കുയിലംകുന്നു, ഒരപ്പുണ്ടിപാറ, നെച്ചിത്തടം, കാരനാട്, കോളേജ് റോഡ്, ഹില്‍ടോപ്പ്, താഴെ മോങ്ങം തുടങ്ങി നാടിന്റെ മുക്ക് മൂലകളില്‍ നിന്നു ഇരു മുന്നണികളും ഇരുചക്ര വാഹനങ്ങള്‍ മുതല്‍ ക്ക്വാളിസ് ഇന്നോവ മുതലായ ലക്ഷ്വറി വാഹനങ്ങള്‍ വരെ യധേഷ്ടം ഷട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നു.വിധി നിര്‍ണയിച്ച വോട്ടുകള്‍ പെട്ടിയില്‍ പൊട്ടിത്തെറിക്കൊരുങ്ങി നില്‍ക്കുമ്പോഴും ഇരു വിഭാഗവും വിജയപ്രതീക്ഷയുമായി ഈ രണ്ട് രാത്രികള്‍ കൂടി അന്തിയുറങ്ങും. അതെ വോട്ടെണ്ണല്‍ ദിവസമായ ബുധനാഴ്ച്ചയുടെ സുപ്രഭാതം വരെ.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment