വിജയാഘോഷ ലഹരിയില്‍ മോങ്ങം
             പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ ലഹരിയിലായിരുന്നു ഇന്നലെ മോങ്ങം. പഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകള്‍ വിജയകൊടി പാറിച്ച് ഭരണം നില നിര്‍ത്തിയ മുസ്ലിം ലീഗ് വിജയികളെ തുറന്ന ജീപ്പില്‍ ബാന്റ് വാദ്യഘോഷ മേളങ്ങളോടെ നിരവധി വാഹനങ്ങളുടെ അകമ്പടിയൊടു കൂടി ആനയിച്ച് മോങ്ങത്തുനിന്നാരാംഭിച്ച പ്രകടനം മൊറയൂരില്‍ സമാപിച്ച.                                                                                                                                                                                                                                                                 മോങ്ങത്ത് അഞ്ചാം വാര്‍ഡില്‍ മുസ്ലിം ലീഗിനെ അട്ടിമറിച്ച് വിജയം കരസ്ഥമാക്കിയ ഇട്തുപക്ഷമുന്നണി വിജയി കുഞ്ഞുട്ടിക്കു അഭിവാദ്യങ്ങളും വോട്ട് ചൈതവര്‍ക്ക് നന്ദിയും അര്‍പ്പിച്ച്കൊണ്ട് ബാന്റ് വാദ്യഘോഷ മേളങ്ങളുടെ അകമ്പടിയോട് കൂടി നടത്തിയ ആഹ്ലാദ പ്രകടനം വാര്‍ഡിന്റെ മുക്കു മൂലകള്‍ ചുറ്റി മോങ്ങം അങ്ങാടിയില്‍ സമാപിച്ചു. എല്‍.ഡി.എഫിന്റെ പ്രകടനത്തില്‍ നിന്നും കോണ്‍ഗ്രസ്സിലെയും ലീഗിലെയും ചില നേതാക്കന്മാര്‍ക്ക് അഭിവാദ്യങ്ങളും ആശംസകളുമുയര്‍ന്നത് കണ്ട് നില്‍ക്കുന്നവരില്‍ കൗതുകമുളവാക്കി.                           ആറും ഏഴും വാര്‍ഡില്‍ വിജയിച്ച മുസ്ലിം ലീഗ് ഫലപ്രഖ്യാപന ദിവസമായ ബുധനാഴ്ച് വൈകുന്നേരം വാര്‍ഡുകളില്‍ ആഹ്ലാദപ്രകടനം നടത്തി. നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനത്തിനു കെ.മുഹമ്മദലി എന്ന നാണി, കുഞ്ഞിമാന്‍ , ടി.പി.റഷീദ്, ബാസിത്ത്,കെ.അബ്ദുറഹ് മാന്‍ ചെരിക്കകാട്, സി.ടി.മുജീബ് തുടങ്ങിയവര്‍ നേതൃത്തം നല്‍കി. ഈ പ്രകടത്തിനിടെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച ചില വെക്തികളുടെ വീടിനു മുന്നില്‍ വെച്ച് മോശമായ മുദ്രവാക്യങ്ങള്‍ മുഴക്കിയതായും ആരോപണമുണ്ട്.എന്നാല്‍ ഇതു പ്രവര്‍ത്തകന്‍മാരുടെ വികാര പ്രകടനമായി മാത്രം കണ്ടാല്‍ മതിയെന്നാ‍ണ് ലീഗ് കേന്ദ്രങ്ങളുമായി ബന്ധപെട്ടവര്‍ പ്രതികരിച്ചത്.