ദര്‍ശന ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റ് ഷാക്കിറിന് സ്വീകരണം നല്‍കി.

    ജിദ്ദ: ഉം‌റ നിര്‍വ്വഹിക്കുന്നതിനായി സൌദിയിലെത്തിയ മോങ്ങം  ദര്‍ശന ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റ് കെ എം ഷാക്കിറിനും ക്ലബ്ബിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ ചേങ്ങോടന്‍ ശിഹാബ് ബാബുവിനും ദര്‍ശന ഗള്‍ഫ് കൊര്‍ഡിനേഷന്‍ ജിദ്ദ കമ്മിറ്റിയുടെ കീഴില്‍ സ്വീകരണം നല്‍കി. വ്യാഴാഴ്ച റുവൈസില്‍ ദര്‍ശന ക്ലബ്ബ് ആസ്ഥാനത്ത് വെച്ച് നടന്ന സ്വീകരണ യോഗം കമ്മിറ്റി പ്രസിഡന്റ് ബി ബഷീര്‍ ബാബുവിന്റെ അദ്ദ്യക്ഷതയില്‍ “എന്റെ മോങ്ങം“ ചീഫ് എഡിറ്റര്‍  സി ടി അലവികുട്ടി ഉല്‍ഘാടനം ചെയ്തു.    
   സി.കെ.പി അബ്ദുനാസര്‍, ശാജഹാന്‍ .കെ, അഷ്‌റഫ് പനപ്പടി, സി.കെ.മുസ്തഫ, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിച്ച ഷാക്കിര്‍ ഇരുപത്തി അഞ്ച് വര്‍ഷം മുമ്പ്  രൂപീകരിച്ച ദര്‍ശന ക്ലബ്ബ് ഇന്നും മോങ്ങത്തിന്റെ കലാ കായിക സാംസ്കാരിക സേവന മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്നും, ദര്‍ശന പഴയ പ്രവര്‍ത്തകര്‍ തിരക്ക് പിടിച്ച ഈ പ്രവാസ ജീവിതത്തിനിടയിലും ഇവിടെ ഇങ്ങിനെ ഒരു കമ്മിറ്റി ഉണ്ടാക്കി പ്രവര്‍ത്തകന്‍‌മാരെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും പറഞ്ഞ അദ്ധേഹം മോങ്ങത്തിന്റെ ചരിത്രത്തില്‍ ഇത് ദര്‍ശനക്ക് മാത്രം അവകാശപ്പെട്ടതാണെന്നും കൂട്ടി ച്ചേര്‍ത്തു. സി.ശിഹാബ് ബാബുവും സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിച്ചു. 
     ജോയിന്റ് സെക്രടറി സി ഉമ്മര്‍ കൂനേങ്ങല്‍ സ്വാഗതവും സ്പോര്‍ട്സ് കണ്‍‌വീനര്‍ സി.കെ.സമദ് നന്ദിയും പറഞ്ഞു. ഉം‌റ നിര്‍വ്വഹിക്കാനായി യു.എ.യിയില്‍ നിന്ന് വന്ന ദര്‍ശന യു.എ.ഇ കോഡിനേഷന്‍ കമ്മിറ്റി സെക്രടറി കെ.മുഹമ്മദ് ശരീഫ് എന്ന ഇണ്ണിക്കയും സ്വീകരണത്തിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവിചാരിതമായി യാത്ര വൈകിയതിനാല്‍ യോഗത്തിനെത്താന്‍ സാധിച്ചില്ല.   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment