ലേഖനം

'മോങ്ങം പഞ്ചായത്ത് '
സഫലീകരിക്കുമോ ആ സ്വപ്നം....?
                
ബി.ബഷീര്‍ ബാബു
                                                                                                                                                                 വീണ്ടുമൊരിക്കല്‍ കൂടി സംസ്ഥാനത്ത് ആയിരത്തില്‍ പരം തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണ സിമിതികള്‍ അതികാരമേല്‍ക്കാനിരിക്കെ മോങ്ങം ആസ്ഥാനമായൊരു പഞ്ചായത്ത് എന്ന മോങ്ങത്ത്കാരുടെ ചിരകാല സ്വപ്നം ഇന്നും പൂവണിയാതെ ചുവപ്പു നാടയില്‍ കുരുങ്ങി കിടക്കുന്നു.                                                                                                            1987 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികള്‍ മോങ്ങാ‍ത്തുകാര്‍ക്കു മുന്നില്‍ വെച്ച പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദ്ധാനമായിരുന്നു മോങ്ങം പഞ്ചായത്ത് രൂപീകരിക്കുമെന്ന്. അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച പി.സീതിഹാജി എം.എല്‍ .എ ആദ്യഘട്ടത്തില്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അത് ചില നിയമ കുരുക്കുകളില്‍ പെട്ട് തടസ്സപെടുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന ജനപ്രതിനിധിലളോ നാട്ടിലെ ഇരുമുന്നണികളില്‍ പെട്ട രാഷ്ട്രീയ നേതൃത്തമോ ഇക്കാര്യത്തില്‍ ചെരുവിരലനക്കിയില്ല എന്നതാണ് വസ്തുത.                                       മൊറയൂര്‍ പൂക്കോട്ടൂര്‍ പുല്‍‌പറ്റ പഞ്ചായത്തുകളിലെ മോങ്ങവുമായി ചുറ്റപെട്ട് കിടക്കുന്ന പാലക്കാട്,ചെറുപുത്തൂര്‍ , ഒളമതില്‍ , മാണിപറമ്പ്, വള്ളുവമ്പ്രം, കൂനേങ്ങല്‍ ,തടപറമ്പ്,ഹില്‍ടോപ്പ്, തുടങ്ങിയ സ്ഥലങ്ങളെ കൂട്ടിചേര്‍ത്ത് മോങ്ങം ആസ്ഥാനമായി ഒരു പഞ്ചായത്ത് രൂപീകരിക്കുന്നത് അധികാര വികേന്ദ്രീകരത്തിന്റെ ഈ കാല ഘട്ടത്തില്‍ എന്ത് കൊണ്ടും ഈ പ്രദേശങ്ങള്‍ക്ക് ഗുണകരമവുമെന്ന കാ‍ര്യത്തില്‍ സംശയമില്ല. കേരളം മാറി മാറി ഭരിക്കുന്ന ഇടതു വലതു മുന്നണികളില്‍ വ്യക്തമായ സ്വാധീനം ചെലുത്താനും പ്രതേകിച്ചും പഞ്ചായത്തു വകുപ്പ് കയ്യാളുന്ന മന്ത്രിമാരുമായി നേരിട്ട് ബന്ധപെടാന്‍ കഴിയുന്ന നേതാക്കന്‍‌മാരും മറ്റും മോങ്ങത്തെ എല്ലാ പാര്‍ട്ടികളിലുമുണ്ടായിട്ടും നാടിന്റെ വികസന മുന്നേറ്റങ്ങള്‍ക്ക് സുപ്രധാന നാഴിക കല്ലായേക്കവുന്ന ‘മോങ്ങം പഞ്ചായത്ത് ‘ രൂപീകരണ കാര്യത്തില്‍ ഒരിഞ്ച് പോലും ശ്രമം നടത്തിയില്ല എന്നത് നാട്ടിലെ രാഷ്ട്രീയ തമ്പുരാക്കന്‍‌മാര്‍ക്ക് ഒരു അപമാനം തന്നെയാണ്.                                                    നിസ്സാര ആവശ്യങ്ങള്‍ക്ക് പോലും മന്ത്രിമാരെയും ഉന്നത നേതാക്കന്‍മാരെയും നേരിട്ട് വിളിച്ച് സ്വാധീനിക്കുന്ന നമുക്ക് നാട്ടുകാരനായ എം.എല്‍ ,എയും ജില്ലക്കാരനായ വകുപ്പ് മന്ത്രിയുമുള്ള ഈ സമയത്ത് നാടിന്റെ ഒരു പൊതു ആവിശ്യം എന്ന നിലക്ക് കക്ഷി രാഷ്ട്രീയം മറന്ന് ഒരു കൂട്ടായ ശ്രമം മോങ്ങത്തെ എല്ലാ പാര്‍ട്ടികളും കൂടി നടത്തുകയാണ് എങ്കില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലെങ്കിലും നമുക്ക് മോങ്ങം പ്ഞ്ചായത്തിലേക്ക് വോട്ട് ചെയ്യാം

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment