വിദ്യാര്‍ഥികളുടെ യാത്രാ ക്ലേശം ഭാഗം 2

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
വിദ്യാര്‍ഥികളുടെ യാത്രാ ക്ലേശം. ഭാഗം 2
     
       മോങ്ങം: വിദ്യാര്‍ഥികളുടെ യാത്രാ ക്ലേശവുമായി ബന്ധപെട്ട് ബസ്സുകാരെ മാത്രം കുറ്റപെടുത്തുന്നതും പൂര്‍ണ്ണമായും ശരിയല്ല. നമ്മുടെ കുട്ടികളുടെ ഭാഗത്തുനിന്നും ചില വീഴ്ച്ചകള്‍ ഉണ്ട് എന്നു പറയാതെ വയ്യ. മറ്റെല്ലാ സ്ഥലങ്ങളിലും കുട്ടികള്‍ വരിനിന്നു ബസ്സില്‍ കയറുമ്പോള്‍ മോങ്ങത്ത് ആ പതിവില്ല എന്നതാണ് യഥാര്‍ത്ത്യം. ഇതു മൂലം കുട്ടികള്‍ തിക്കി തിരക്കി കയറേണ്ടി വരികയും പത്തും പതിഞ്ചും കുട്ടികള്‍ കയറേണ്ട സമയം കൊണ്ട് നാലോ അഞ്ചോകുട്ടികള്‍ക്ക് മാത്രമാണ് കയറാന്‍ കഴിയുക എന്നതും ഇതില്‍ ചേര്‍ത്ത് വായിക്കേണ്ടതാണ്. ഒന്നോ രണ്ടോ മിനുട്ടിന്റെ വ്യത്യാസത്തില്‍ ഓടുന്ന ബസ്സുകളെ സംബന്തിച്ചിടത്തോളം ഓരോ സെകന്റും വിലപ്പെട്ടതാണ് എന്ന കാര്യം നമ്മള്‍ മറന്ന് കൂടാ.
      വലിയ സ്‌കൂള്‍ ബാഗുകളും തൂകി കുട്ടികള്‍ ബസില്‍ നില്‍ക്കുന്നത് പലപ്പോഴും ബസ്സുകാര്‍ക്കെന്ന പോലെ യാത്രക്കര്‍ക്കും വളരെയധികം പ്രയാസമുണ്ടാക്കുന്ന ഒന്നാണ്. ഓഫീസ് സമയമായ രാവിലെയും വൈകിട്ടും പൊതുവെ ബസ്സുകളില്‍ തിരക്കു കൂടുതലാവുകയും ഈ സമയത്ത് വലിയ ബാഗും പുറത്തു തൂക്കി കയറുന്ന ഒരു കുട്ടിക്ക് രണ്ട് പേര്‍ക്ക് നില്‍ക്കാവുന്ന സ്ഥലം ആവിശ്യമാണ് എന്നതിനാലും കുറച്ച് കുട്ടികളെ മാത്രമെ പലപ്പോഴും ബസ്സുകള്‍ക്കു കയറ്റാന്‍ കഴിയൂ.
         നേരത്തെ ബസ്റ്റോപ്പില്‍ എത്തിയിട്ടും ആദ്യം വരുന്ന ബസ്സുകളില്‍ കയറാതെ സുഹൃത്തുക്കളെയും കാത്ത് നില്‍ക്കുന്ന ഒരു പ്രവണതയും കുട്ടികളിലുണ്ട്. ആദ്യമാദ്യമെത്തുന്നവര്‍ കിട്ടുന്ന ബസ്സുകളില്‍ കയറി പോവുകയാണ് എങ്കില്‍ ഒരു പരിധി വരെ തിരക്ക് നിയന്ത്രിക്കന്‍ കഴിയും. അതുപോലെ തന്നെ സ്ഥിരമായി ഒരു ബസ്സിനു തന്നെ കാത്ത് നില്‍ക്കുന്ന പ്രവണതയും നിരൂത്സാഹപെടുത്തേണ്ടതാണ്.
        കണ്‍ഷസന്‍ നിരക്കിലുള്ള യാത്ര വിദ്യാര്‍ഥികളുടെ അവകാശമാണെങ്കിലും ചില കടമകളും കര്‍ത്തവ്യങ്ങളും അവര്‍ക്കും ബാധകമാണ്.ഇപ്പോള്‍ കോഴിക്കോട് ബൈപ്പാസിന്റെ പണി നടക്കുന്നതിന്നാല്‍ പുതിയ ബൈപ്പാസിലൂടെ വന്ന് രാമനാട്ടുകര ടൗണ്‍ ചുറ്റികറങ്ങി വരേണ്ടതിനാല്‍ പലപ്പോഴും സമയം വൈകുന്നു എന്നാണ് ബസ്സുകാരുടെ പരാതി. ഇന്നത്തെ അനിയന്ത്രിതമായ വാഹന പെരുപ്പം മൂലം റോഡുകളിലെ കടുത്ത ഗതാഗത കുരുക്കിനിടയിലും അനുവധിക്കപ്പെട്ട സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ വേണ്ടി കുതിക്കുന്ന ബസ്സുകാരുടെ മാനസികാവസ്ഥയും നമ്മള്‍ മനസ്സിലാക്കണം. ഒന്നോ രണ്ടോ മിനുറ്റുകളുടെ മാത്രം വെത്യാസത്തില്‍ കോഴിക്കോട് പാലക്കാടുനും കോഴിക്കോട് മഞ്ചേരിക്കും ഇടയില്‍ ഓടുന്ന ബസ്സുകള്‍ക്ക് കുട്ടികള്‍ ഒന്നു വരിനിന്നു അവരുമായി സഹകരിക്കുകയാണങ്കില്‍ വിലപ്പെട്ട മിനുട്ടുകള്‍ക്കിടയില്‍ നിങ്ങള്‍ ചെയ്യുന്ന ഒരു വലിയ സഹായമായിരിക്കുമത് എന്ന കാര്യത്തില്‍ സംശയമില്ല. 
(ഈ ലേഖനത്തിന്റെ അവസാന ഭാഗം തിങ്കളാഴ്ച്ച തുടരും)

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment